Latest Movie :
Home » » ഓണ്‍ലൈന്‍ വെള്ളമടി മത്സരത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ മരിച്ചു.

ഓണ്‍ലൈന്‍ വെള്ളമടി മത്സരത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ മരിച്ചു.

{[['']]}

ലണ്ടന്‍: വ്യത്യസ്തമായ ചേരുവകള്‍ ചേര്‍ത്ത് ഓണ്‍ലൈന്‍ മദ്യപാന മത്സരത്തില്‍ പങ്കെടുത്ത രണ്ടു യുവാക്കളാണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. പരസ്പരം മത്സരിച്ച് വ്യത്യസ്തങ്ങളായ മദ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള കോട് ടെയ് ല്‍ ചേരുവകള്‍ അകത്താക്കിയ ഐസക് റിച്ചാര്‍ഡ് (20), സ്റ്റീഫന്‍ ബ്രൂക്കീസ് (29) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. വൈന്‍, വിസ്കി, വോഡ്ക, ലാജര്‍ എന്നിവ ചേര്‍ത്ത മദ്യം കഴിച്ച ഐസക് റിച്ചാര്‍ഡ്സന്‍ മിനിറ്റിനകം അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടകരമായ മിക്സിംഗ് രീതി വിഷമായി മാറിയതാണ് മരണത്തിന് കാരണം. മറ്റ് ഓണ്‍ലൈന്‍ കുടിയന്മാരെ തോല്‍പ്പിക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ ഐസക് ഒന്നര ലിറ്റര്‍ മദ്യമാണ് ഒരുമിച്ച് അകത്താക്കിയത്. മത്സരത്തിന്റെ ഭാഗമായി വോഡ്ക്കയില്‍ പരീക്ഷണം നടത്തി കഴിച്ചതാണ് കാര്‍ഡിഫില്‍ നിന്നുള്ള സ്റ്റീഫന്‍ ബ്രൂക്കിസിന്റെ മരണത്തിന് കാരണമായത്. മദ്യപാനമത്സരങ്ങള്‍ എന്നും ഇയാള്‍ക്ക് ഹരമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

                      ഓസ്ട്രേലിയയിലാണ് നെക് നോമിനേറ്റ് എന്നു പേരുള്ള മദ്യപാന മത്സരത്തിന്റെ തുടക്കം. പിന്നീട് ഇത് ഓണ്‍ലൈനിലൂടെ ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. ഈ രണ്ട് യുവാക്കള്‍ ഓണ്‍ലൈന്‍ മദ്യപാന മത്സരത്തില്‍ പങ്കെടുത്ത് മരിച്ചതോടെ ഇത്തരം മത്സരങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയുണ്ടായി. മത്സരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന ഫേസ് ബുക്ക് പേജിന് മണിക്കൂറുകള്‍ക്കകം 24,000 ലൈക്കുകളാണ് ലഭിച്ചത്. 

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger