Latest Movie :
Home » » ഒാപ്പറേഷന്‍ ടേബിളിനു മുകളില്‍ വലിയ വിളക്കുതെളിഞ്ഞു. ചീഫ് ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിസേറിയന്‍ തുടങ്ങി. ജനിക്കാന്‍ പോകുന്ന

ഒാപ്പറേഷന്‍ ടേബിളിനു മുകളില്‍ വലിയ വിളക്കുതെളിഞ്ഞു. ചീഫ് ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിസേറിയന്‍ തുടങ്ങി. ജനിക്കാന്‍ പോകുന്ന

{[['']]}

അന്ന് ഒരു രാത്രിയില്‍....രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടു ഫോണ്‍ ബെല്ലടിച്ചു. ഉറക്കച്ചടവില്‍ ഫോണെടുത്തു. മറുതലയ്ക്കല്‍ നഴ്സിന്‍റെ പരിഭ്രാന്തമായ ശബ്ദം: ‘ഡോക്ടര്‍, ഒന്നു വേഗംവരണേ; ഒരു എമര്‍ജന്‍സി സിസേറിയനുണ്ട്. കുട്ടിക്ക് അനക്കം കുറവാണ്! ഇൗശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു ഞാന്‍ പെട്ടെന്ന് ആശുപത്രിയിലെത്തി.

ഒാപ്പറേഷന്‍ ടേബിളിനു മുകളില്‍ വലിയ വിളക്കുതെളിഞ്ഞു. ചീഫ് ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിസേറിയന്‍ തുടങ്ങി. ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വൈകല്യമൊന്നും ഉണ്ടാവാതിരിക്കാനും തങ്ങളുടെ പിഴവുമൂലം അതിന്‍റെ ആരോഗ്യത്തിനു കോട്ടംവരാതിരിക്കാനും ?എല്ലാ സജ്ജീകരണങ്ങളും ഒരുക്കി, പ്രാര്‍ഥനയോടെ ഞങ്ങള്‍ നിമിഷങ്ങളെണ്ണി കാത്തുനിന്നു.

കുഞ്ഞ് പുറത്തുവന്നു, പതിവുപോലെ കേള്‍ക്കാറുള്ള കുഞ്ഞിക്കരച്ചില്‍ കേട്ടില്ല! ഞങ്ങളുടെ ഉള്ളില്‍ തീയാളി. കരയാതെ, ശ്വാസമെടുക്കാതെ, അനക്കമില്ലാതെ, കരിനീലനിറത്തിലൊരു കുഞ്ഞുവാവ! ഹൃദയമിടിപ്പു നേരിയ തോതില്‍ മാത്രം... 

ആ ഘട്ടത്തില്‍ ചെയേ്‌യണ്ടതെല്ലാം ഉടനടി ചെയ്തു, കൃത്രിമ ശ്വാസോച്ഛ്വാസം കൊടുത്തു. ഹൃദയമിടിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ‘കാര്‍ഡിയാക് മസാജ് ആരംഭിച്ചു. ഒരു ജീവന്മരണ വടംവലിയായിരുന്നു അത്. സമയം വിലയേറിയതായിരുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലെത്താന്‍ താമസിച്ചാല്‍ കുഞ്ഞിന്‍റെ തലചേ്ചാറിലേക്കുള്ള രക്തചംക്രമണം കുറയും. അതു ഭാവിയില്‍ ബുദ്ധിവികാസത്തെ തന്നെ ബാധിചേ്ചക്കാം. കൂട്ടായ പരിശ്രമത്തിനൊടുവില്‍ ജീവന്‍റെ കണികകള്‍ മെല്ലെമെല്ലെ പ്രത്യക്ഷമായി...
കുഞ്ഞിന്‍റെ ഹൃദയമിടിപ്പിനു വേഗം കൈവന്നു. ശ്വാസം തനിയെ എടുക്കാന്‍ തുടങ്ങി. കരിനീല നിറം പതിയെ മാഞ്ഞു. കുഞ്ഞുവായ് പിളര്‍ന്ന് കുഞ്ഞുവാവ ചിണുങ്ങി. കരയാന്‍ വൈകിയതിന്‍റെ കടം തീര്‍ത്തുകൊണ്ടു കുഞ്ഞ് അലറിക്കരഞ്ഞു. ആ കരച്ചില്‍ ഞങ്ങളുടെ മനസ്സില്‍ കുളിര്‍മഴ പെയ്‌യിച്ചു. കുഞ്ഞിനെ പരിശോധിച്ചു. വൈകല്യങ്ങളൊന്നുമില്ല. ആരോഗ്യവതിയായ പെണ്‍കുഞ്ഞ്. 

തിയറ്ററിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് കുഞ്ഞിന്‍റെ ബന്ധുക്കളെ അന്വേഷിച്ചു. ബന്ധുജനങ്ങള്‍ തിക്കിത്തിരക്കി മുന്നോട്ടുവന്നു. സുന്ദരിക്കുഞ്ഞുവാവയുടെ അച്ഛനോടു തന്നെ ഞാന്‍ ആ നല്ല വാര്‍ത്ത പറഞ്ഞു: ‘...പ്രസവിച്ചു; പെണ്‍കുഞ്ഞ്; കുഞ്ഞു സുഖമായിരിക്കുന്നു. പറഞ്ഞു നാക്കെടുക്കുന്നതിനു മുന്‍പു കുഞ്ഞുവാവയുടെ അച്ഛന്‍ കുഴഞ്ഞുവീണു _ ‘ഠിം! 

ഞാന്‍ അരുതാത്തതെന്തെങ്കിലും പറഞ്ഞോ? അടുത്ത നിമിഷം എന്‍റെ സംശയം മാറിക്കിട്ടി _ കന്പോളത്തിലെ പൊന്നിന്‍റെ വില അനുസ്മരിച്ചുകൊണ്ട്, നെഞ്ചില്‍ കൈചേര്‍ത്തു മറ്റു ബന്ധുക്കള്‍ പരിതപിച്ചു. ‘ഹെന്‍റെ പൊന്നേ... പെണ്ണോ...?

കുഞ്ഞു കരയാതെ, ശ്വാസമെടുക്കാതെ, അനക്കമില്ലാതെ, കരിനീലനിറത്തില്‍ ജനിച്ച് ഞങ്ങളുടെ ഉള്ളില്‍ തീകോരിയിട്ടതും രാത്രിയുടെ അന്ത്യയാമങ്ങളില്‍ നടന്ന ആ ജീവന്മരണ പോരാട്ടത്തില്‍ ദൈവം ഞങ്ങളുടെ കൂടെ നിന്നതും പിന്നെ ചിണുങ്ങിക്കരഞ്ഞും അധരങ്ങള്‍ നുണഞ്ഞും ആ സുന്ദരിക്കുഞ്ഞ് ഞങ്ങളുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്‌യിച്ചതുമെല്ലാം മേല്‍പ്പറഞ്ഞ ‘സാങ്കേതിക തടസ്സം മൂലം ഒരു കടങ്കഥയെന്നോണം ഞാന്‍ മനഃപൂര്‍വമങ്ങു മറന്നുകളഞ്ഞു!!http://sh.st/st/ecbc72ef4686958ed2215821d7d955b9/yourdestinationlink.com
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger