funny,
{[['
']]}
: ജയില്‍ മോചിതനായ ആള് വീണ്ടും ജയിലില്‍ പോകാന്‍ ബസിനു തീയിട്ടു. ചൈനയിലാണ് സംഭവം നടന്നത്. ജയില്‍ മോചിതനായ വാങ്ങ് എന്ന 60 കാരനാണ് സൌജന്യ ഭക്ഷണവും താമസവും ലഭിക്കുമെന്നതിനാല്‍ വീണ്ടും ജയിലേയ്ക്ക് പോകാന്‍ ബസിന് തീയിട്ടത്. മോഷണം അടിപിടി കേസില്‍ നിരവധി തവണ പിടിയിലായ വോങ്ങിന് ഒരിക്കല്‍ കവര്‍ച്ചാക്കേസില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുകയുണ്ടായി. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തുവന്ന ഇയാള്‍ക്ക് പറയത്തക്ക ബന്ധുക്കളോ പോകാന്‍ ഒരു വീടോ ഉണ്ടായിരുന്നില്ല.
ആയതില്‍ വീണ്ടും ജയില്‍ ശിക്ഷ ലഭിച്ചാല്‍ സൌജന്യമായി താമസിക്കാം ഭക്ഷണവും ലഭിക്കും. ഈ ചിന്തയാണ് വോങ്ങിനെ ബസ് കത്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്തായാലും വോങ്ങിന്റെ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. ബസ് കത്തിച്ച കേസില്‍ പ്രാദേശിക കോടതി 4 വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.
Post a Comment