Latest Movie :
Recent Movies

Veruthe Alla Bharya 3 30 11 2013 November

Thumbnail

Kerala tv show and news

{[['']]}

Thattiyum Muttiyum 30 11 2013

Thumbnail

Kerala tv show and news

{[['']]}

RIMA kallingal റീമയും നികേഷും സിപിഎം സ്ഥാനാര്‍ത്ഥികള്‍?

റീമയും നികേഷും സിപിഎം സ്ഥാനാര്‍ത്ഥികള്‍?



അടുത്ത കാലത്തായി കേള്‍ക്കാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ പ്രധാന്യമില്ലാത്ത കേരള രാഷ്ട്രീയത്തിലും സെലിബ്രിറ്റികളെ രംഗത്തിറക്കാനാണ് നീക്കം. ഗ്ലാമര്‍ രാഷ്ട്രീയത്തെ എന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സിപിഎം തന്നെയാണ് ഇത്തരമൊരു നീക്കം നടത്താന്‍ ഒരുങ്ങുന്നത് എന്നതാണ് രസകരമായ വസ്തുത. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം നേടാനാകുമെന്ന് സിപിഎമ്മിന് പ്രതീക്ഷയുണ്ട്. യുവാക്കളെ രംഗത്തിറക്കി കോണ്‍ഗ്രസ് പുതിയ തന്ത്രം പയറ്റുമോ എന്ന സംശയം മുന്നില്‍ കണ്ട് ഒരു മുഴം മുമ്പേ എറിയാന്‍ സിപിഎം ഒരുങ്ങുകയാണ് എന്നാണ് വിവരം. പാര്‍ട്ടിക്ക് പുറത്ത് നിന്ന് സിനിമ താരം റീമ കല്ലിങ്കല്‍, പത്രപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ എന്നിവരെ രംഗത്തിറക്കാനാണത്രെ പാര്‍ട്ടിയുടെ തീരുമാനം. കൂടാതെ യുവ തുര്‍ക്കികളായ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജോയിന്റ് സെക്രട്ടറി എഎന്‍ ഷംസീര്‍, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ശിവദാസന്‍ എന്നിവരേയും മത്സരിപ്പിക്കുമെന്നാണ് വിവരം.
 








മതേതര, ലളിത വിവാഹം കൊണ്ടും മികച്ച അഭിനയം കൊണ്ടും പേരെടുത്ത റീമ കല്ലിങ്കല്‍ ഇപ്പോള്‍ സിപിഎമ്മിനോട് വളരെ അടുപ്പം പുലര്‍ത്തുന്ന ആളാണ് എന്നാണ് വിവരം. റീമയുടെ ഭര്‍ത്താവും സംവിധായകനും ആയ ആഷിക് അബു പഴയ തീപ്പൊരി എസ്എഫ്‌ഐ നേതാവായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ യൂണിയന്‍ ചെയര്‍മാനും ആയിരുന്നു. പാര്‍ട്ടിയിലെ പഴയ സഖാക്കളോട് ഇപ്പോഴും അടുപ്പം പുലര്‍ത്തുന്ന ആളാണ് ആഷിക് അബു. ആഷിക്-റീമ വിവാഹത്തിന് മുഖ്യ കാര്‍മികത്വം വഹിച്ചത് സിപിഎം എംപിയായ പി രാജീവ് ആയിരുന്നു. എറണാകുളം മണ്ഡലം തിരിച്ച് പിടിക്കാന്‍ റീമയെ രംഗത്തിറക്കും എന്ന് തന്നെയാണ് വിവരം. കേന്ദ്ര മന്ത്രി പ്രൊഫ. കെവി തോമസ് ആണ് എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ റീമക്ക് പുഷ്പം പോലെ സീറ്റ് പിടിച്ചെടുക്കാനാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. സിഎംപി നേതാവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പഴയ പോരാളിയും ആയ എംവി രാഘവന്റെ മകന്‍ എംവി നികേഷ് കുമാറാണ് സിപിഎമ്മിന്റെ പട്ടികയിലുള്ള അടുത്ത സെലിബ്രിറ്റി. ഏഷ്യാനെറ്റില്‍ നിന്ന് തുടങ്ങി, ഇന്ത്യാവിഷനിലൂടെ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എത്തി നില്‍ക്കുന്ന നികേഷ് കുമാര്‍ ഒരു സൂപ്പര്‍ താരത്തെ പോലെ ഏത് മലയാളിക്കും സുപരിചിതനാണ്. കേരളത്തില്‍ ഒരു ദൃശ്യമാധ്യ സംസ്‌കാരം ഉണ്ടാക്കിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നികേഷ് കുമാറിനെ തങ്ങളുടെ ബാനറില്‍ മത്സരിപ്പിക്കാന്‍ ആകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. യുഡിഎഫിലെ നിലവിലെ സാഹചര്യങ്ങളില്‍ സിഎംപി തീര്‍ത്തും അതൃപ്തരാണ്. കൂടാതെ എംവി രാഘവന്റെ ആരോഗ്യ നിലയും പ്രശ്‌നത്തിലാണ്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എംവി രാഘവനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഏറ്റവും പേര് ദോഷം ഉണ്ടാക്കിയ മണ്ഡലമായിരുന്നു കോഴിക്കോട്. വീരേന്ദ്രകുമാറിന്റെ ജനതാ ദളിനെ ഒഴിവാക്കി മുഹമ്മദ് റിയാസ് എന്ന പുതുമുഖമായിരുന്നു കോഴിക്കോട് സ്ഥാനാര്‍ത്ഥി. ഫാരിസ് അബൂബക്കറിന്റെ ബിനാമിയെന്ന് പോലും അന്ന് മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒടുക്കം എല്‍ഡിഎഫിന്റെ ഷുവര്‍ സീറ്റ് എന്ന വിലയിരുത്തപ്പെട്ട കോഴിക്കോട് മണ്ഡലം താരതമ്യേന അപ്രശസ്തനായ കോണ്‍ഗ്രസിന്റെ എം കെ രാഘവന്‍ സ്വന്തമാക്കുകയും ചെയ്തു. ഇത്തവണയും മുഹമ്മദ് റിയാസിനെ മത്സര രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനമത്രെ. കഴിഞ്ഞ തവണ ഉണ്ടാക്കിയ ചീത്തപ്പേരുകള്‍ മായ്ച്ചുകളയാന്‍ മാത്രം സംഘടാപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് റിയാസ് ഇത്തവണ രംഗത്ത് വരുന്നത്. പക്ഷേ ഇത് സിപിഎമ്മിനെ എങ്ങനെ ബാധിക്കും എന്ന് ഉറപ്പിച്ച് പറയാനാകില്ല. നവംബര്‍ 27,28,29 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന സിപിഎം സംസ്ഥാന പ്ലീനത്തോട് കൂടി ഈ കാര്യങ്ങളില്‍ ഒരു ധാരണ ഉണ്ടാകുമെന്നാണ് സൂചന. സംഘടനാകാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാണ് പ്ലീനം വിളിച്ചിരിക്കുന്നത് എന്ന് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും നിര്‍ണായകമായ പല തീരുമാനങ്ങളും ഉണ്ടാകുമെന്നും സൂചനയുണ്ട്.
 

{[['']]}

MALAVIKA അമ്മയിലെ 'ചിന്നു' തമിഴിലൂടെ വെള്ളിത്തിരയിലേക്ക്









മാളവികാ മണിക്കുട്ടനെ ഓര്‍മയില്ലെ. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന റിയാലിറ്റി ഷോയില്‍ വിന്നറായ മിടുക്കി കുട്ടി. മമ്മൂട്ടിയുടെ പ്രിയപ്പെട്ടവള്‍. അങ്ങനെ പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് ഒരു വിശദീകരണം കൂടെ തരാം. ഏഷ്യനെറ്റില്‍ അമ്മ എന്ന പരമ്പരയില്‍ ചിന്നു(പൊന്നു)വായി വേഷമിട്ട മാളവിക.
സൂപ്പര്‍സ്റ്റാറിന്റെ പേരിലുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടും മാളവിക മണിക്കുട്ടന് മലയാള സിനിമകളിലൊന്നും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ആ കൊച്ചുമിടുക്കിയുടെ കഴിവ് അംഗീകരിച്ച തമിഴ് സിനിമാ ലോകം മികച്ച ഒരു വേഷം നല്‍കി മാളവികയെയും സിനിമയിലെടുത്തു.
സിനിമയില്‍ നിന്ന് അല്പം വിട്ടുനിന്ന് പൂജ ഉമശങ്കര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന 'വിടിയും മുന്‍' എന്ന ചിത്രത്തിലാണ് മാളവികയുടെ അരങ്ങേറ്റം. നന്ദിനി എന്നാണ് കഥാപാത്രത്തിന്റെ പേര്. മാളവികയുടെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിപ്പോയെന്നും കഴിവുള്ള നടിയാണെന്നും പൂജ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തമാശയ്ക്കാണെങ്കിലും മാളവികയുമായി ഒരു മത്സരത്തിനൊരുങ്ങുകയാണ് പൂജ. അവരുടെ സംവിധായകന്‍ പറഞ്ഞിട്ടുണ്ടത്രെ വളരെ കഴിവുള്ള നടിയാണ് മാളവികയെന്നും അതുകൊണ്ട് പൂജയുടെ കഥാപാത്രം വെല്ലുവിളിയുള്ളതാണെന്നും. അഭിനയിച്ചുതുടങ്ങിയപ്പോള്‍ അത് തനിക്ക് മനസ്സിലായെന്നും പൂജ പറയുന്നു.
{[['']]}

Pokkiri Peekkiri Episode 08 30-11-13

Thumbnail

{[['']]}

Parasparam I പരസ്പരം Episode 102 30-11-13

Thumbnail

Parasparam I പരസ്പരം Episode 102 30-11-13   

{[['']]}

GOLD smuggling കള്ളക്കടത്ത് സ്വര്‍ണം ജോയ് ആലുക്കാസിലും?

കള്ളക്കടത്ത് സ്വര്‍ണം ജോയ് ആലുക്കാസിലും?

കൊച്ചി: മലബാര്‍ ഗോള്‍ഡിന് പുറമെ ജ്വല്ലറി ഭീമന്മാരായ ജോയ് ആലുക്കാസിനും സ്വര്‍ണക്കടത്തുകാരുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. ജോയ് ആലുക്കാസിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് കിലോയോളം സ്വര്‍ണമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. സെയില്‍ ടാക്‌സ് ഡപ്യൂട്ടി കമ്മീഷണര്‍ ഈ സ്വര്‍ണം ജേയ് ആലുക്കാസിലേക്കുള്ളതാണ് എന്ന് സ്ഥിരീകരിച്ചു. ദില്ലിയില്‍ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന ജെറിന്‍ എന്നയാളില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് വിഭാഗം ഈ ഓപ്പറേഷന്‍ നടത്തിയത്. മതിയായ രേഖകളില്ലാത്ത 9.5 കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. വ്യാജപ്പേരിലുള്ള നിരവധി ജ്വല്ലറികളുടെ പേരിലാണ് ഇയാള്‍ സ്വര്‍ണം കടത്തിയിരുന്നത്.


തൃശ്ശൂര്‍ ജ്വല്ലേഴ്‌സ് എന്നാണ് ഇവയില്‍ ഒരു ജ്വല്ലറിയുടെ പേര്. കേരളത്തിന് പുറത്തുള്ള ചില ജ്വല്ലറികളുടെ പേരിലും കൊച്ചിയില്‍ ഇയാള്‍ സ്വര്‍ണം ഇറക്കിയിട്ടുണ്ട്. ആറ് കോടിയോളം വിലമതിക്കുന്നതാണ് പിടികൂടിയ സ്വര്‍ണം. ആലുവ ട്രഷറിയിലാണ് പിടിയിലായ കള്ളസ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ കരിപ്പൂരില്‍ നിന്നും പിടികൂടിയ പത്ത് കിലോ സ്വര്‍ണം മലബാര്‍ ഗോള്‍ഡിലേക്കാണ് എന്ന് അന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മലബാര്‍ ഗോള്‍ഡ് ഡയറക്ടറായ അഷ്‌റഫിനെ ആറാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഷഹബാസില്‍ നിന്നും സ്വര്‍ണം വാങ്ങിയതായി അഷ്‌റഫ് സമ്മതിച്ചിട്ടുണ്ട് എന്നാണ് വിവരം.

{[['']]}

Bedai Bungalow Episode 08 30-11-13

Thumbnail


Bedai Bungalow Episode 08 30-11-13   

{[['']]}

swethamenon സെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്

Kerala tv show and newsസെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്   ലളിതം, സുന്ദരം എന്നു പറയുമ്പോഴും ശക്തി എന്നു വിളിക്കാവുന്ന മുഖം, രൂപം, ശബ്ദം. മറയില്ലാത്ത മനസ് തെളിയുന്ന ചിരിയില്‍ ശ്വേത സംസാരിക്കുന്നു. ആലോചനകളുടെ ഇടവേളകളില്ലാതെ ഇരുത്തം വന്ന വാക്കുകള്‍. സമകാലിക കേരളത്തിന്റെ ഓരോ മിടിപ്പിനെയും അറിയുന്ന തിരൂര്‍ക്കാരി, ബോംബെ മലയാളി. മണ്ണു മറക്കാതെ, സ്വന്തം കുഞ്ഞ് അമ്മയേയും സ്വന്തം നാടിനെയും അറിയട്ടെ എന്ന് ശഠിക്കുന്നവള്‍. സ്വന്തം മാതാപിതാക്കളെ ജീവനോളം സ്‌നേഹിക്കുന്ന മകള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയോര്‍ത്തു നിറകണ്ണുകളോടെ സംസാരിക്കുന്ന മനുഷ്യ സ്‌നേഹി. പങ്കാളിയെ കൂട്ടുകാരനായ് കണ്ട് ആണ്‍പെണ്‍ ബന്ധത്തിലെ അടിമത്തമില്ലായ്മയെ ഉദ്‌ഘോഷിക്കുന്ന അഭിനവ പ്രവാചക. ശ്വേത ആരാണല്ലാത്തത്? മലയാള സിനിമയില്‍ കിരീടം ചൂടി രാജ്ഞിയായിരിക്കെയും നീയും ഞാനും വെവ്വേറെയല്ലെന്ന മഹത്ചിന്തയില്‍ ആത്മവിശ്വാസത്തിന്റെ അനിതരസാധാരണമായ തിളക്കത്തോടെ സംസാരിച്ച ശ്വേതാ മേനോന്റെ വാക്കുകളിലൂടെ. ? ആരാണ് ശ്വേതാ മേനോന്‍. നടി, മോഡല്‍ ഉത്തരം തരാന്‍ എളുപ്പമുള്ള ചോദ്യമല്ലിത്. പരസ്യചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം രണ്ടു ദിവസത്തെ അധ്വാനം മതി. വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ല. നല്ല ഡ്രസും ആഭരണങ്ങളുമിട്ട് സുന്ദരിയായിരിക്കാം. ഹാര്‍ഡ് വര്‍ക്കേയില്ല, ഡേ, നൈറ്റ് ഷൂട്ട് ഇല്ല. നല്ല പ്രതിഫലവും കിട്ടും. സിനിമയില്‍ നിങ്ങള്‍ നിങ്ങളേയല്ല, മറ്റൊരു ക്യാരക്റ്റര്‍ ആണ്. രണ്ടും ഇഷ്ടമാണ്. പരസ്യവും സിനിമയും. എന്നാല്‍, ഒരു ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷന്‍ സിനിമയില്‍ നിന്നാണ് കിട്ടുന്നത്. മറ്റൊരു ക്യാരക്റ്ററാണെന്ന് പറയുമ്പോഴും ഓരോന്നിലും ശ്വേതയുണ്ട്. ?ഏതാണ് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം നോക്കൂ. എല്ലാം എന്റെ ബേബീസ് ആണ്. കളിമണ്ണ് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പ്രസവം കഴിഞ്ഞ് നാലര മാസം കഴിഞ്ഞപ്പോഴാണ് അതിലെ നൃത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. അത് ഫിസിക്കലി ചലഞ്ചിംഗ് ആയിരുന്നു; ഒരമ്മ ആരാണെന്ന് അറിയുന്ന സമയമായിരുന്നു അത്. കളിമണ്ണ് ഞാനാദ്യം ഡെഡിക്കേറ്റ് ചെയ്യുന്നത് എന്റെ അമ്മയ്ക്കാണ്. പിന്നെ അടുത്ത പെണ്‍കുട്ടിക്ക്-എന്റെ മോള്‍ക്ക്. എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് നാലഞ്ച് സ്ത്രീകളില്‍നിന്ന് വന്ന അഭിപ്രായങ്ങളാണ്. എന്റെ പാട്ട് കണ്ടപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥ ആസ്വദിക്കാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്. അഞ്ച് സ്ത്രീകള്‍, അവരുടെ അഭിപ്രായം-അതുമതി. രണ്ട് ദിവസം മുമ്പ് അന്‍പത്തഞ്ച് വയസുള്ള ഒരു സ്ത്രീ എന്റെ ഭര്‍ത്താവിനെ വിളിച്ച് ഈയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ പിന്തുണ നല്‍കിയതിന് എന്റെ ഭര്‍ത്താവിനെ അഭിനന്ദിച്ചു. പുരുഷനും ഇതിന്റെ വേദന അറിയണമെന്ന് പറഞ്ഞു. പിന്നെയെന്താണ് എനിക്ക് വേണ്ടത്! ? ഇപ്പോള്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലുമുണ്ട്. ഭര്‍ത്താവ് പ്രസവ മുറിയില്‍ നില്‍ക്കുകയും തുടര്‍ന്ന് കൂടെയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥ. മുമ്പ് അങ്ങനെയില്ലല്ലോ സീ, ഞാന്‍ ജനിച്ചത് ഛണ്ഡീഗഡിലാണ്. അച്ഛനാണ് അമ്മയ്ക്കായി പ്രസവാനന്തര ശുശ്രൂഷകളെല്ലാം ചെയ്തത്. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് ജോലിവിട്ട് എന്റെ കൂടെയാണെന്നു പറയുമ്പോള്‍ എത്രപേരാണ് ഇത് വേറൊരു രീതിയില്‍ കാണുന്നത്. ഭര്‍ത്താവ് ജോലി ചെയ്യാതെ ഭാര്യയുടെ പണം കൊണ്ട് ജീവിക്കുന്നതിലെ അനിഷ്ടം. സ്ഥിരമായി ജോലി ഉപേക്ഷിച്ചിട്ടൊന്നുമല്ല ശ്രീ എന്റെ കൂടെ നില്‍ക്കുന്നത്. ?പ്രസവ ശുശ്രൂഷയ്‌ക്കൊക്കെ വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. ദുര്‍മ്മേദസാര്‍ജിച്ച് നന്നായി എന്ന് പറയുന്നവര്‍. ശ്വേതയെ കാണുമ്പോള്‍ അങ്ങനെയൊരു പ്രസവാനന്തര നന്നാവല്‍ തോന്നുന്നില്ല ഞാന്‍ പ്രസവിച്ചത് ബോംബെയിലാണ്. ആയുര്‍വേദ ചികിത്സയോ, പ്രസവ രക്ഷയോ ചെയ്തിട്ടില്ല. മൂന്നുമാസം കഴിഞ്ഞ് കോട്ടക്കലില്‍ പോയി സുഖചികിത്സ ചെയ്തു. നോക്കൂ, കേരളത്തിലാണ് ഇത്രമാത്രം ശ്രദ്ധ കൊടുത്തുള്ള ശുശ്രൂഷ. വിദേശത്തൊക്കെ നാലു ദിവസം കഴിഞ്ഞാല്‍ ജോലിക്ക് പോയിത്തുടങ്ങുന്ന സ്ത്രീകളുണ്ട്. ഇതെന്തൊരു സ്‌റ്റേറ്റ് ഓഫ് മൈന്‍ഡ്, മാനസികാവസ്ഥയാണ്. അമ്മയായി കഴിഞ്ഞാല്‍ സ്വഭാവത്തിലും വ്യത്യാസം വരും. ഇപ്പോള്‍ വ്യായാമം ചെയ്യാനൊന്നും എനിക്കൊരു മടിയുമില്ല; മോളെ നോക്കേണ്ടതാണെന്ന ബോധമുണ്ട്. ?ഈ പക്വത അമ്മയായ ശേഷമാണെന്ന് പറഞ്ഞാല്‍ തെറ്റാവുമോ ഞാന്‍ ആദ്യമേ ഇങ്ങനെയാണ്. തീര്‍ച്ചയായും അമ്മ എന്ന നിലയില്‍ കുറച്ചുകൂടി പക്വത ഓരോ സ്ത്രീക്കും വരും. മോള്‍ എന്റെ മുഖത്തടിച്ചാല്‍ ഞാന്‍ അവളെ ഒന്നും പറയില്ല. വേറെയാരെങ്കിലുമാണെങ്കില്‍ സഹിക്കില്ല എന്ന് ഒരു കുഞ്ഞ് ഉദാഹരണമായി പറയാം. ഞാനെപ്പോഴും ഓര്‍ക്കുമായിരുന്നു, എന്റമ്മ എന്താ ഇങ്ങനെ, എന്താ അങ്ങനെ എന്നൊക്കെ. ഇപ്പോള്‍ അതെല്ലാം എനിക്ക് മനസിലായി. ഞാന്‍ ഒരമ്മയായപ്പോള്‍. ? കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിരന്തരം കേള്‍ക്കുന്നുണ്ടല്ലോ. തിരൂര്‍ക്കാരിയായ ശ്വേതയുടെ നാട്ടില്‍ നടന്ന മനഃസാക്ഷി മരവിപ്പിക്കുന്ന ഒരു സംഭവം.. അങ്ങനെ പലതും. എന്താണ് ചിലര്‍ ഇങ്ങനെ ഒരു അമ്മ എന്ന നിലയില്‍ എനിക്ക് നല്ല പേടിയുണ്ട്. മുറ്റത്തെ കിണറിനടുത്തേക്കു കുഞ്ഞ് എത്താതിരിക്കാന്‍ നോക്കാം. ഇതിനേക്കാള്‍ ഭയം ആളുകളെയാണ്. നമുക്ക് നിയമത്തെ പേടിയില്ല. നിയമം ശക്തമാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്ത് ചെയ്ത് അകത്തുപോയാലും ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് പുറത്ത് വരുമെന്ന ബോധം ഓരോ ക്രിമിനലിന്റെയും ധൈര്യമാണ്. നാണം കെട്ടാലും വേണ്ടില്ല, അകത്തുതന്നെ കിടക്കേണ്ടി വരില്ലല്ലോ എന്നതാണു ധൈര്യം.അതേ സമയം സിംഗപ്പൂരിലൊക്കെ നിയമം വളരെ കര്‍ശനമാണ്. എന്ത് ചെയ്യണമെന്നോ, നമ്മുടെ സ്‌കൂളുകളിലൊക്കെ മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങണം. ഞാന്‍ പഠിക്കുമ്പോഴൊക്കെ സ്‌പോര്‍ട്‌സ് നിര്‍ബന്ധമായിരുന്നു. ഇന്ന് കുട്ടികള്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന്റെ മുന്നിലാണ്. സ്‌പോര്‍ട്‌സില്ല, കലയില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിച്ച്, എക്‌സ്ട്രാ ട്യൂഷനും കഴിഞ്ഞ് കായിക പരിശീലനം ഇല്ലാത്ത അവസ്ഥ. എന്താണ് കായിക, കലാ വിനോദങ്ങള്‍ എന്ന് കുട്ടി അറിയണം. നമ്മളെങ്ങോട്ടാ പഠിപ്പിച്ച് പഠിപ്പിച്ച് ഇവരെ കൊണ്ടുപോകുന്നത്? പഠിക്കാത്ത ആളുകളാണ് വലിയവരാകുന്നതില്‍ അധികവും.

?നമ്മള്‍ ചര്‍ച്ച ചെയ്തു പോലുള്ള അക്രമങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിക്കുന്നതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടെ കേരളം.

ഇതൊക്കെ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേയുണ്ട്. കേരളം മാറുന്നേയില്ലല്ലോ. 1991-92 കാലത്ത് ഞാന്‍ അഭിമുഖീകരിച്ച പൂവാല ശല്യം ഇന്നും കേരളത്തിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞുപോയി എന്നു നോക്കൂ. അന്ന് എന്റെ ഡ്രസിംഗ് സെന്‍സേ വേറെയായിരുന്നു. മറ്റ് കുട്ടികളെപ്പോലെയായിരുന്നില്ല. ഞാന്‍ പൂനെയില്‍ നിന്നാണു വന്നത്. മിനി സ്‌കേട്ടും ടി-ഷേര്‍ട്ടുമായിരുന്നു വേഷം. അന്നൊക്കെ ഭാഷ അറിയാത്തതുകൊണ്ട് ആണ്‍കുട്ടികളുടെ കൂവലല്ലാതെ വേറൊന്നും മനസിലായില്ല, എന്നാല്‍ അവരുടെ മുഖഭാവത്തില്‍ നിന്ന് പറയുന്നത് ചീഞ്ഞ വര്‍ത്തമാനമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നും ഇത് തുടരുന്നു. സ്ത്രീയുടെ വസ്ത്രധാരണവും പീഡനവുമായി ഒരു ബന്ധവുമില്ലെന്നതിന് നമ്മുടെ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ തന്നെ തെളിവ്.

? മുംബൈ മലയാളി എന്ന നിലയില്‍ നമ്മുടെ മലയാളി സ്ത്രീകളുടെ അസ്വാതന്ത്ര്യത്തെ എങ്ങനെയാണ് കാണുന്നത്

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, കേരളം മാറുന്നേയില്ല. തോട്ട് പ്രോസസില്‍ ഒരു മാറ്റോല്യ. സ്ത്രീ സ്വാതന്ത്ര്യം ആഗ്രഹിച്ചാല്‍ അത് ലൈംഗിക സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കപ്പെടുന്നു. കളിമണ്ണിലെ പ്രസവരംഗത്തിന് അശ്ലീല പട്ടം ചാര്‍ത്തിക്കൊടുത്ത മാന്യന്മാര്‍ 'ഗൂഗിള്‍' ചെയ്യുന്നത് എന്തിന് വേണ്ടിയാണെന്ന് അവര്‍ക്കുതന്നെ അറിയാം. എത്രയോ സബ്ജക്റ്റ്‌സ്, ഒബ്ജക്റ്റ്‌സ് ഉണ്ട് നമുക്ക് ഫൈറ്റ് ചെയ്യാന്‍. ഇത്തരം അനാവശ്യ സംവാദങ്ങള്‍ക്കെടുക്കുന്ന ഊര്‍ജം രാഷ്ട്രീയ, നിയമ, സാമൂഹിക രംഗങ്ങളിലെ പുരോഗതികള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ എന്തെങ്കിലുമൊരു ഗുണമുണ്ടായേനെ. സ്ത്രീകളുടെ സംരക്ഷണം, പെണ്‍കുട്ടികളുടെ സുരക്ഷ-അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍... ഇതൊക്കെ ചെയ്തിരുന്നെങ്കില്‍ അവര്‍ എന്തെങ്കിലും ചെയ്തു എന്നാവുമായിരുന്നു. പക്ഷെ, അവരൊരു ആര്‍ട്ട് എക്‌സ്പ്രഷന്‍ ചുമന്നുകൊണ്ട് നടക്കുന്നു. പലപ്പോഴും ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു.

?കളിമണ്ണ് വിവാദ വിഷയമായിട്ട് മാസങ്ങളായി. ആളുകള്‍ പ്രസവം അശ്ലീലമായി കാണുന്നതെങ്ങനെയാണ്

നോക്കൂ, ഇങ്ങനെ പറഞ്ഞ ആളുകള്‍ കുറച്ചേയുള്ളൂ. സ്ത്രീകള്‍ക്കറിയാം ഇത് അശ്ലീലമല്ലെന്ന്. പ്രസവ സമയത്ത് ഒരു പെണ്ണിന്റെ മനസില്‍ പ്രാര്‍ത്ഥനയാണ്. ദൈവമേ, നല്ല കുഞ്ഞുണ്ടാവണേ, ആ കുഞ്ഞിനെ നോക്കാന്‍ ഞാന്‍ കൂടെ ഉണ്ടാവണേ എന്നിങ്ങനെ. ആദ്യം അമ്മയെയാണ് വിചാരിക്കുക, പിന്നെ ഭര്‍ത്താവ് കൂടെ വേണമെന്ന് ആഗ്രഹിക്കും. ഇങ്ങനെയൊരു ദിവ്യമായ മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള സ്ത്രീകള്‍ ഇത്തരമൊരു വിമര്‍ശനത്തിന് നില്‍ക്കുമോ എന്ന് എനിക്ക് സംശയമുണ്ട്.

?ഒരു മൈതാനത്ത് ആകാമായിരുന്നു എന്നൊക്കെയുള്ള ക്രൂരമായ അഭിപ്രായങ്ങളെ എങ്ങനെ കാണുന്നു

അത് ഒരേയൊരു സ്ത്രീയാണു പറഞ്ഞത്. എനിക്ക് ആ ഒരു തലത്തിലേക്ക് പോവണ്ട. ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഒരാളെയും ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. ആ സ്ത്രീക്ക് അങ്ങനെ തോന്നിയത് അവരുടെ മാത്രം കാര്യം. പിന്നെ ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി അറിവില്ലാതെ ചെണ്ടകൊട്ടി പാടേണ്ട കാര്യമില്ലല്ലോ.

?കളിമണ്ണിന് വേണ്ടിയാണ് പ്രഗ്നന്‍സി എന്നുപോലും പറയുന്നു

സീ, ഐ ആക്‌സിഡന്റ്‌ലി ബികേം പ്രഗ്‌നന്റ്, കളിമണ്ണ് ഹാപ്പന്‍ഡ്. അല്ലാതെ കളിമണ്ണിന് വേണ്ടി ഞാന്‍ പ്രഗ്‌നന്റ് ആയതല്ല. ഓ, എന്തെല്ലാം വൃത്തികെട്ട, വിചിത്രമായ ചോദ്യങ്ങള്‍ ഞാന്‍ കേട്ടു. കളിമണ്ണ് സംഭവിക്കുന്നത് എന്റെ പ്രഗ്‌നന്‍സിക്ക് എത്രയോ ശേഷമാണ്. അത് മാത്രമല്ല, അതിന് മുമ്പും ഞാനും ബ്ലസിയും ഒരുപാട് പടങ്ങള്‍ ജനറലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതും എനിക്ക് വേണ്ടീട്ടല്ല. പ്രെഗ്‌നന്റ് ആയിരിക്കുമ്പോഴും ജോലി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒന്നോര്‍ത്ത് നോക്കൂ., ഒന്‍പത് മാസം വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ എനിക്കു വട്ട് പിടിച്ചുപോകും. പ്രഗ്‌നന്‍സി ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്ത കാലമാണ്. കാരണം ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ആ കാലമത്രയും മേക്കപ്പ് ചെയ്യാന്‍ പറ്റി. എത്രപേര്‍ക്ക് അങ്ങിനെയൊരു ഭാഗ്യം കിട്ടും? മൂന്ന് സിനിമകളാണ് ഞാന്‍ പ്രഗ്‌നന്റ് ആയിരിക്കെ ചെയ്തത്; മധുപാലിന്റെ ഒഴിമുറി, ഇത്രമാത്രം, പിന്നെ കളിമണ്ണ്.

? ഒഴിമുറി ചെയ്യുമ്പോള്‍ വളരെയധികം സ്‌ട്രെസ് എടുക്കേണ്ടി വന്നില്ലേ? എങ്ങനെ കഴിഞ്ഞു 'കാളിപ്പിള്ള'യായി മാറാന്‍

ഒഴിമുറി ചെയ്യുമ്പോള്‍ ഞാന്‍ അഞ്ചര മാസം ഗര്‍ഭിണിയാണ്. കാളിപ്പിള്ള തന്ന സ്‌ട്രെസ്സ് വേറൊരു കഥാപാത്രവും തന്നിട്ടില്ല. കാളിപ്പിള്ളയുടെ ആണത്തവും ഷോട്ട് ടെമ്പേഡ്‌നെസും അവതരിപ്പിക്കാന്‍ നന്നായി സ്‌ട്രെയ്‌നെടുത്തു. മധുവേട്ടന്‍, ലാലേട്ടന്‍, നന്ദുവേട്ടന്‍-എല്ലാവരും ആ കഥാപാത്രം ചെയ്യാന്‍ നന്നായി പ്രോത്സാഹിപ്പിച്ചു. ഞാന്‍ ഭാഗ്യവതിയാണ്.

?എങ്ങനെ കിട്ടി ഈയൊരു ആത്മവിശ്വാസവും മനസാന്നിധ്യവും ധൈര്യവും?

എനിക്ക് തോന്നുന്നത് എന്റെ കുടുംബത്തിന്റെ പ്രോത്സാഹനം വളരെ അധികമാണെന്നാണ്. എന്റെ അച്ഛനും അമ്മയും എനിക്ക് തന്ന എന്‍കറേജ്‌മെന്റ് വളരെ വലുതാണ്. എന്റെ അച്ഛനും അമ്മയും എന്റെ കഴിവിനെ ബഹുമാനിച്ചു. നിന്റെ തലവിധി എന്താണോ, അത് നടക്കും എന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. ഒരു നടിയാവണമെന്നാണ് വിധിയെങ്കില്‍ അങ്ങനെയാവും. യൂ കാണ്‍ഡ് ചെയ്ഞ്ച് എനിവണ്‍സ് ഡെസ്റ്റിനി. നോക്കൂ, തിരൂര്‍ക്കാരിയായ എനിക്ക് പരദേശിയില്‍ ഒരു മുസ്ലിം ക്യാരക്റ്റര്‍ ചെയ്യാന്‍ പറ്റി. ബ്ലഡ് ഈസ് തിക്കര്‍ ദാന്‍ വാട്ടര്‍ എന്ന് പറയില്ലേ. അത് അപ്പോഴാണ് എനിക്ക് മനസ്സിലായത്. എവിടെ താമസിച്ചാലും ഞാനൊരു തിരൂര്‍ക്കാരിയാണ്. അച്ഛനെന്നോട് പറഞ്ഞിട്ടുണ്ട്, അച്ഛനിങ്ങോട്ട് വന്നത് തന്നെ എനിക്കൊരു ആക്ട്രസ് ആവാനാണെന്ന്.

?ഈ ആത്മ വിശ്വാസവും അത് തരുന്ന ഗ്രേഡും വളരെ വലുതാണ്. എന്നാല്‍, രതി നിര്‍വ്വേദത്തിലെപ്പോലെ ഗ്‌ളാമറസും സെക്‌സിയുമായി അഭിനയിക്കുന്നതിനെക്കുറിച്ച്

രതിനിര്‍വേദത്തില്‍ മോശമായി എന്താണുള്ളത്? പഴയ രതിനിര്‍വേദത്തിന്റെ ജീവന്‍ ലസ്റ്റ് ആണ്, കാമം. പുതിയതില്‍ സൗഹൃദമാണ് വിഷയം. ഇനി പത്ത് വര്‍ഷം കഴിഞ്ഞാലും രതിനിര്‍വേദം ഒരു ബ്രാന്‍ഡ് ആണ്. ശക്തമായ ഒരു ബ്രാന്‍ഡ്. രാജീവേട്ടന്‍ പറഞ്ഞിട്ടുണ്ട്, ഇത് അദ്ദേഹത്തിന്റെ വേര്‍ഷന്‍ ആണെന്ന്. നോക്കൂ, ഇന്നും രതിച്ചേച്ചിമാരുണ്ട്, പപ്പുമാരുണ്ട്. കാലഘട്ടം എത്ര മുന്നോട്ട് പോയാലും രതിയും പപ്പുവും ഉണ്ടാവും. അവര്‍ അന്ന് ചെയ്ത രീതിയില്‍ നിന്ന് മാറിയാണ് ഞങ്ങളത് അവതരിപ്പിച്ചത്. വി വേര്‍ ടോട്ടലി ഓണ്‍ എ ഡിഫ്രന്റ് ട്രാക്ക്. പത്ത് വര്‍ഷം കഴിഞ്ഞാലും രതിനിര്‍വേദത്തിന്റെ ബ്രാന്‍ഡ് വാല്യു പ്രധാനമാണ്.

? സെക്‌സിയാവുക നല്ലതെന്നു തന്നെയാണോ

തീര്‍ച്ചയായും. അതെന്റെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്. ഇപ്പോഴേ ഇത് പറ്റൂ. വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍, അമ്മ നല്ല സെക്‌സിയായിരുന്നുവെന്ന് മോള്‍ പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ കൊച്ചുമക്കള്‍ മുത്തശ്ശി എത്ര സെക്‌സിയായിരുന്നെന്ന് അഭിമാനിക്കണമെന്ന് ആഗ്രഹിക്കുന്നു
{[['']]}

എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്: രഞ്ജിനി ഹരിദാസ്

Ranjini haridas

Kerala tv show and news


എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്: രഞ്ജിനി ഹരിദാസ്

 

  1.   
ഉറക്കെ സംസാരിക്കാന്‍ എളുപ്പമല്ല. മനസില്‍ നിറഞ്ഞതു പറയുംമുമ്പ് നാം ചുറ്റുമുള്ളവരെ ഓരോരുത്തരെയായി അളന്നു മുറിച്ചു നോക്കും. കഴിഞ്ഞ ദിവസം എന്റെ രണ്ടര വയസുകാരന്‍ കുഞ്ഞിനെയും കൊണ്ട് മുമ്പ് ജോലി ചെയ്ത സ്‌കൂളിലെത്തിയതായിരുന്നു ഞാന്‍. പഠിപ്പിച്ചിരുന്ന കാലത്ത് എന്റെ ഉച്ചത്തിലുള്ള സംസാരവും കൂസലില്ലായ്മയും സാമാന്യം നന്നായി പരദൂഷണം ചെയ്യപ്പെട്ട സ്‌കൂള്‍. ഇന്നലെ എത്തുമ്പോള്‍ എല്ലാവരുംതന്നെ പൊയ്ക്കഴിഞ്ഞിരുന്നു. പുറത്ത് ഒരു മേശയ്ക്കിരുവശവുമായി കുറച്ച് ആണ്‍നോട്ടങ്ങളും വായകളും എന്നെക്കണ്ട് അടക്കം പറഞ്ഞു ചിരിച്ചു. ആണ്‍ സദസുകളുടെ മാത്രം ഭാഷയില്‍ ഗവേഷണം നടത്തിയിട്ടുള്ളതുകൊണ്ടു പറഞ്ഞതാവാന്‍ സാധ്യതയുള്ള വകകള്‍ ഞാനൂഹിച്ചു.
സംസാരമധ്യേ രഞ്ജിനി ഹരിദാസ് എന്ന സ്ത്രീ മലയാളഭാഷയോട് ചെയ്ത ചതി ചര്‍ച്ചാ വിഷയമായി. അവള്‍ ചാനലില്‍ അങ്ങനത്തെ പെര്‍ഫോമന്‍സ് നടത്തുന്നതുകൊണ്ട് പിന്നെ വന്ന കുട്ടികളും അങ്ങനെ ചെയ്‌തെന്ന് ഒരാള്‍. രണ്ട് ഇംഗ്‌ളീഷ് വാക്ക് ഒഴിവാക്കാനാവാതെ കരഞ്ഞ അദ്ദേഹത്തിന്റെ മലയാളഭാഷയോടുള്ള സ്‌നേഹംകണ്ട് കണ്ണുനിറഞ്ഞ്, ഹൃദയം മുറിഞ്ഞ ഒരാള്‍- കപടസദാചാരിയായ മറ്റൊരു താടിക്കാരന്‍ ചര്‍ച്ച ഏറ്റെടുത്തു. 'രഞ്ജിനിയോ, അവളു ശരിയല്ല'. താടിക്കാരന്‍ മൂന്നു വായകള്‍ കാര്‍ക്കിച്ചുതുപ്പി. അയാളുടെ സ്വതേ കറുത്ത മുഖം വെറുപ്പുകൊണ്ട് വലിഞ്ഞുമുറുകി. രഞ്ജിനി ഹരിദാസിനെതിരെയുള്ള കുറ്റപത്രം നിവര്‍ത്തുന്ന അയാള്‍ക്കു ചുറ്റും പുരുഷപ്രജകള്‍ 'പൂച്ച നിവര്‍ന്നു പൂച്ച നിവര്‍ന്നു' നിന്നു. രഞ്ജിനി ചെയ്ത തെറ്റെന്ത് എന്ന എന്റെ ചോദ്യത്തിന് നല്ലൊരു കലാപ സംവിധായകനായ സ്‌കൂളിലെ നവാഗതന്റെ മറുപടി അതിവിചിത്രമായിരുന്നു.
'എയര്‍പോര്‍ട്ടില്‍ ചെയ്തതു തന്നെ തെറ്റല്ലോ?' തെറ്റായുച്ചരിച്ച ഒരു 'എയര്‍പോര്‍ട്ട്' രഞ്ജിനി മലയാളഭാഷയ്ക്കു ചെയ്ത ദ്രോഹാരോപണത്തിനു മുന്നില്‍ചാടി. വിശദീകരണം ആവശ്യപ്പെട്ട എന്നെ അയാള്‍ കൊല്ലുമെന്ന് തോന്നി. അവള്‍ 'ക്യൂ' തെറ്റിച്ചു, നിയമം തെറ്റിച്ചു. ശ്രേഷ്ഠഭാഷാ മലയാളത്തില്‍ 'വരി' എന്നൊരു പദമില്ലേ? അതോ വരിയെല്ലാം ഉടഞ്ഞു പോയോ..! വന്ന ചിരിയെ അടക്കിനിന്ന ഞാന്‍ രഞ്ജിനി ഹരിദാസ് വിമാനത്താവളത്തില്‍നിന്ന് കേട്ട 'തേവിടിശി' എന്ന പദത്തെക്കുറിച്ചു സൂചിപ്പിച്ചു. കലാപ നവാഗതന്റെ താടിമുഖത്ത് പുച്ഛത്തോടു പുച്ഛം. 'അത് അവളു പറഞ്ഞതല്ലേ?' പ്രണയത്തെക്കുറിച്ചും അവള് പറഞ്ഞല്ലോ. അതൊക്കെ ഉറക്കെപ്പറയാമോ? മോശമായിപ്പോയി. അയാളുടെ സദാചാര ബോധത്തുപ്പലുകള്‍ സംസാരത്തോടൊപ്പം തെറിച്ചു തെറിച്ച്.. എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നി.
ഇരുള്‍മറയില്‍ എന്തുമാവാം അല്ലേ? പകല്‍ വെളിച്ചത്തിലും ശബ്ദമുയര്‍ത്തിയും ഒന്നും പാടില്ല. ഒരിക്കല്‍ സഹധ്യാപകന്റെ ബൈക്കിനു പിന്നില്‍ കയറിയതിന് കുരിശാണിയില്‍ തൂക്കി ഗാഗുല്‍ത്താവരെ നടത്തി നാണമില്ലാതെ കുരിശില്‍ തറയ്ക്കാന്‍ നോക്കി ചമ്മിപ്പോയ പകല്‍ മാന്യദേഹങ്ങളെ ഒരിക്കല്‍കൂടി ഞാന്‍ കണ്ടു. അങ്ങനെയല്ല, ചിലതൊന്നും പറയരുത്. നവാഗത കലാപ പ്രതിഭയുടെ പുരുഷത്വം 'പട്ടികുരച്ചു'. ആ പറയരുതാത്ത ചിലത് പറഞ്ഞ്, ഉറക്കെ സംസാരിക്കുന്ന മിടുക്കിപ്പെണ്‍കുട്ടി രഞ്ജിനി ഹരിദാസിന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളിലേക്ക്...

? ഈ കാലഘട്ടത്തില്‍ നമ്മുടെ തീരുമാനങ്ങളെ ഏറ്റവും സ്വാധീനിക്കുന്നവ എന്താണെന്നാണു തോന്നിയിട്ടുള്ളത്

മീഡിയ. I think everyone in influenced by media and films. പക്ഷെ പണ്ടുതൊട്ടേ ഇന്ത്യന്‍ film Hcp patriarchal let up ആണ് ഫോളോ ചെയ്യുന്നത്. വളരെ കുറവ് ആളുകളേ സ്ത്രീയെ സ്‌ട്രോംഗായി കാണിക്കുന്ന പാരലല്‍ സിനിമകള്‍ ചെയ്യുന്നുള്ളു. യൂ നോ, ഡെഫിനിറ്റ്‌ലി അതിന്റെയൊരു ഇന്‍ഫ്‌ളുവന്‍സും ഉണ്ടാവും. ഒരു സിനിമയില്‍ മമ്മൂട്ടീന്റെ ഒരു ഡയലോഗൊണ്ട് - 'നീ വെറുമൊരു പെണ്ണാണ്'. അങ്ങനെ വളരെ വീക്കെന്‍ ചെയ്തു പറയുന്ന ഡയലോഗ് സിനിമയില്‍ കാണാന്‍ നല്ല രസാണ്. പക്ഷെ, ഇതു ചെലപ്പോ ഉള്‍ക്കൊള്ളുന്ന കൊറെ ആള്‍ക്കാരും ഉണ്ടാവും. പക്ഷെ, I still feel സിനിമയ്ക്കു സിനിമേടേതായ ഒരു സ്വാതന്ത്ര്യമുണ്ട്. Influence നു പോസിറ്റീവുമുണ്ട്, നെഗറ്റീവുമുണ്ട്. ഈ സൊസൈറ്റിയില്‍ ഒരു സിസ്റ്റം ക്രിയേറ്റ് ചെയ്യണം. നമുക്ക് മനസിലാവണം, ഓ അത് നല്ലതാണ്. ഇത് മോശമാണ് എന്ന്. സീ, ഈ ലൈഫില് നല്ലത്, ചീത്ത എന്നതു നമ്മള് തന്നെയുണ്ടാക്കി വച്ചിരിക്കണ വേര്‍തിരിവാണ്. എന്നാല്‍തന്നെ മറ്റുള്ളവരെ ഹാം ചെയ്യുന്നത് ചീത്ത, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ചീത്ത എന്നൊരു കോമണ്‍ ബോധമുണ്ട്.

? വസ്ത്രധാരണം പോലും ഇത്തരത്തില്‍ വിലയിരുത്തപ്പെടുന്നില്ലേ കേരളത്തില്‍

തീര്‍ച്ചയായും ഒണ്ട്. അതിപ്പോ, സാരിയുടുക്കണോ ജീന്‍സിടണോ എന്നതൊക്കെ പേഴ്‌സണല്‍ ചോയ്‌സിലേക്കുള്ള കടന്നുകയറ്റമാണ്. സ്വന്തം ജീവിതം നന്നാക്കുക, മറ്റുള്ളവരെ മോശം പറയാതിരിക്കുക, മറ്റുള്ളവര്‍ തെറ്റ് ചെയ്യാണെങ്കില്‍ അതു ചൂണ്ടിക്കാണിക്കാനുള്ള ധൈര്യമുണ്ടാവുക. ഇതൊക്കെയുണ്ടെങ്കില്‍ തന്നെ ഇതൊക്കെ കുറേ മാറും. But I strongly feel ഈ സ്ത്രീ, woman empowerment എന്നു പറയണതു നമ്മുടെ വീട്ടില്, സ്‌കൂളില് ചെറിയ പ്രായത്തില്‍ തന്നെ തൊടങ്ങണം. പിന്നീട്, അവര്‍ക്കു ലഭിച്ച തിരിച്ചറിവില്‍നിന്ന് സ്വന്തം വഴി തെരഞ്ഞെടുത്തോളും. യൂ നോ, ഒരാണെന്നെ ഇങ്ങോട്ടു വല്ലോം പറഞ്ഞാല്‍, എന്നെ അറ്റാക്ക് ചെയ്യാന്‍ വന്നാല്‍, എനിക്കെങ്ങനെ പ്രതികരിക്കാം. അതിപ്പോ, stupidly പ്രതികരിക്കാം. അങ്ങനെ ചെയ്യരുത്, എനിക്കു ലഭ്യമായ നിയമങ്ങളെന്താണ്
എന്നറിയുക. സീ, ഒരു പെണ്‍കുട്ടിക്ക് ഭയങ്കര മാനക്കേടാണ്. ഒരു പോലീസ് സ്‌റ്റേഷനില്‍ കയറിച്ചെന്ന്... യൂ നോ. ഒരു കംപ്ലയ്ന്റ് എഴുതിക്കൊടുക്കാന്‍. ഞാനൊക്കെ ഒരു കാലത്തു കംപ്ലയ്ന്റ് കൊടുക്കേലാരുന്നു. പെണ്ണെന്തു ചെയ്താലും വളരെ മോശമായാണ് കാണുന്നത്. പക്ഷേ, അവര്‍ നല്ല ആള്‍ക്കാരാണ്. ഒരിക്കല്‍ പോയി പരാതി കൊടുത്തപ്പോഴാണ് എനിക്കതു ബോധ്യമായത്. എന്റെ അമ്മൂമ്മയൊന്നും പൊലീസിന്റെ അടുത്ത് പോയിട്ടില്ല. അതൊരു കൊറച്ചിലായാ കാണുന്നത്. Because they feel bad you know... സീ, അറിവ് കൂടണം. അറിവുണ്ടെങ്കില്‍ ഏതൊരു സിറ്റ്വേഷനും നേരിടാം. And must impotently, ബുദ്ധിയോടെ. you have to act with some brain.-

?പ്രതികരിക്കുന്ന സ്ത്രീയായ രഞ്ജിനിയുടെ 'എന്‍ട്രി'' എങ്ങനെയുണ്ടായിരുന്നു

എന്റമ്മേ... ഒരു ഒന്നൊന്നര അനുഭവമായിരുന്നു. ഞാന്‍ ശരിക്ക് സിനിമാ അഭിനയിക്കണമെന്നു പറഞ്ഞ് ആഗ്രഹിച്ച് നടന്ന ആളൊന്ന്വല്ല. പണ്ടു ഞാന്‍ അഭിനയിക്കില്ലാന്നൊക്കെ പറഞ്ഞു. ആങ്കറിംഗ് ഫീല്‍ഡില്‍ എനിക്കു തിരക്കായിരുന്നു. പിന്നെ കുറെ നാള്‍ കഴിഞ്ഞിട്ട് യൂ നോ, നമ്മള്‍ ഒരേ കാര്യം ചെയ്‌തോണ്ടിരിക്കുമ്പോള്‍ അയ്യോ ഇത് മാത്രൊള്ളോ, ഇനി എന്താ ചെയ്യാ? അതോ, ഇനീം വല്ല ടാലന്റൊണ്ടോ? ആ... മാറ്റി ഒന്ന് .Spice up ചെയ്യാന്‍. ഒരിത്തിരി എരിവ് ചേര്‍ക്കാനായിരുന്നു. എന്‍ട്രി സത്യം പറഞ്ഞാ, ആ സമയത്ത് ആ സ്‌ക്രിപ്റ്റ് വര്വാരുന്നു.

? ഡബ്ബിംഗും സ്വയം ചെയ്തു അല്ലേ? എങ്ങനെയുണ്ടായിരുന്നു ഡബ്ബിംഗ് അനുഭവം?

ഞാന്‍ തന്നെയായിരുന്നു ഡബ്ബിംഗ്. എന്റെ അമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാപ്പോലും എനിക്ക് വല്ല്യൊരു എക്‌സ്പീരിയന്‍സായിരുന്നു. Because ലൈഫില്‍ ഞാന്‍ ചെറുതിലേ ഒന്നുകില്‍ ലോയറാവണം, അല്ലെങ്കിലൊരു ഐ.പി.എസ് ഓഫീസര്‍. ഇതിനൊക്കെ ഒരു പവര്‍ ഉണ്ട്. കൊറച്ച് പവറും വെയ്റ്റുമൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. അപ്പോ പോലീസ് ഓഫീസറുടെ യൂനിഫോമിടാനുള്ള ഒരു ഓപ്പര്‍ച്യൂണിറ്റി. പിന്നെ അതില്‍ പാട്ടില്ല, ഡാന്‍സില്ല. ഓക്ക്‌വാഡ് സാധനങ്ങളൊന്നൂല്ല. ഫസ്റ്റ് എക്‌സ്പീരിയന്‍സില്‍ എന്റെ മൊഖത്ത് ഒന്നും വരൂലാട്ടോ. രാവിലെ മുതല്‍ വൈകുന്നേരം വരെ A/C hall ല് ടെലിവിഷന്‍ റിയാലിറ്റി ഷോയില് ചെയ്ത ആള് ഇതില്‍ നന്നായി ബുദ്ധിമുട്ടി.

?സിനിമയുടെ പിറവിയെ കുറിച്ച് എന്ത് തോന്നി!

ഓ... ഒരു സിനിമയുണ്ടാക്കാന്‍ പെടുന്ന ബുദ്ധിമുട്ട് നന്നായി മനസിലാക്കാന്‍ സാധിച്ചു. സിനിമാന്ന് പറഞ്ഞാ ഏറ്റോം ഈസി അഭിനയിക്കുന്ന ആള്‍ക്കാര്‍ക്കാണ്. ബാക്കി എല്ലാരും ഓടിനടക്കുന്നു. എനിക്കൊക്കെ സങ്കടം തോന്നി. അയ്യോ, ഇവരെന്തു ബുദ്ധിമുട്ടീട്ടാണ് ഒരു സിനിമയുണ്ടാക്ക്‌ന്നേ. But, ഭയങ്കര fun ആണ്. പ്രൊഡക്ഷനിലെ ആള്‍ക്കാരായാലും ക്രൂ ആയാലും there were lot of fun. കൊറെ പഠിക്കാന്‍ പറ്റി. പിന്നെ you know, ആ സിനിമയിലെ ഡബ്ബിംഗ്. ജീവിതത്തിലൊരിക്കലും മറ്റൊരാളാന്‍ ആഗ്രഹിക്കാത്ത ഞാന്‍ സിനിമയില്‍ ആയപ്പോള്‍ രസമായിരുന്നു. ഒരിക്കലും ജീവിതത്തില്‍ ഞാന്‍ വേറൊരാളായിട്ടില്ല, നെവര്‍. അടുത്ത ചിത്രത്തില്‍ ഒരു മരം ചുറ്റി പ്രേമൊക്കെ ഒണ്ട്. റൊമാന്‍സൊക്കെ വന്നു. (ചിരി)

? ഒരു ഭയത്തിന്റെ അംശം സ്ത്രീകള്‍ക്കുണ്ട്. കൊച്ചിയില്‍നിന്ന് വ്യത്യസ്തമായി മലബാറിലും മറ്റും അതു കൂടുതലാണ്. രഞ്ജിനിയ്ക്ക് എന്തു തോന്നുന്നു

ഓ... മലബാറിലെ സ്ത്രീകള്‍ സാരിയുടുത്തതുപോലും പേടിച്ചു പേടിച്ചാണ്. ഇവിടെ അങ്ങനെയല്ല. ഞാന്‍ ജീവിച്ച ഒരു ജീവിതത്തിന്റെ reflection ആണ് എന്റെ ജീവിതത്തിലുണ്ടാവുക. മാത്രമല്ല, നമ്മളും ഈ മലബാറിലുള്ള ആള്‍ക്കാരും സിനിമയൊക്കെ നന്നായി കാണുന്ന ആള്‍ക്കാരാണല്ലോ. ഈ ആള്‍ക്കാര് കാണണ സിനിമയൊക്കെ വെച്ച് നോക്കുമ്പോ ഞാനെന്താണു ചെയ്യുന്നത്? Nothing. ഞാനെനിക്ക് comfortable ആയ ഡ്രസിടുന്നു. എനിക്ക് കയ്യും കാലും കാണിക്കുന്നേല് കുഴപ്പമില്ല, വയറ് കാണിക്കുന്നേല് കൊഴപ്പമുണ്ട്. ഇതാണെന്റ് ബേസിക് ആറ്റിറ്റിയൂഡ്. സീ, ഒരു സാരിയുടുത്താലാണ് ഒരു പെണ്ണിന്റെ സൗന്ദര്യം ഏറ്റവും കൂടുതല്‍ മനസ്സിലാവ? എനിക്കറിയാം ഞാന്‍ സാരിയുടുത്താല്‍ ആള്‍ക്കാര്‍ 'വൗ രഞ്ജിനി' എന്നേ പറയുള്ളൂ. പക്ഷെ ആ 'വൗ' എന്നതിലെ 'ധ്വനി' എനിക്കു മനസിലാകും.

? പെണ്ണിന് സംഭവിക്കുന്ന അപകടങ്ങളെല്ലാം പെണ്ണിന്റെ ഇറങ്ങി നടപ്പിന്റെ ഫലം എന്നു വിലയിരുത്തപ്പെടുന്നുണ്ട്

അതൊരു male oriental society ല്‍ താമസിക്കുമ്പോഴുള്ള unfortunate byproduct ആണ്. മനുസ്മൃതിയൊക്കെ വായിച്ച് enrich ചെയ്തിരിക്കുന്ന ആള്‍ക്കാരോട് നമ്മള്‍ എന്ത് പറയണോ? yes know, സ്ത്രീയുടെ position ഇത്രേയുള്ള അവളൊരു വ്യക്തിയോ അവള്‍ ഒന്നുകില്‍ ഒരു മകളാണ്, അല്ലെങ്കിലൊരു ഭാര്യയാണ്, അല്ലെങ്കില്‍ അമ്മയാണ്, ഒരാണിന്റെ കൂടെ linked ആയാണു സ്ത്രീയെ ആണുങ്ങള്‍ കാണുന്നത്.
അത് ശുദ്ധ മണ്ടത്തരമല്ലേ. അത് ആലോചിച്ചാല്‍ അറിയാമല്ലോ. ഒരു ആണ്‍കുട്ടിയെ പ്രസവിക്കുന്നതുപോലെ തന്നെയാണ് ഒരു പെണ്‍കുട്ടിയെ പ്രസവിക്കുന്നതും ഇതു പോലെ വിദ്യാഭ്യാസ ചുമതല ആകെയുള്ള ഒരു വ്യത്യാസം ഫിസിക്കല്‍ ഡിഫറന്‍സ് ആണ്. ഒരേ പ്രായത്തിലുള്ളവര്‍ തമ്മില്‍ ഫെറ്റ് ചെയ്താല്‍ ഒരു പക്ഷെ ആണ്‍കുട്ടിയായിരിക്കും ജയിക്കുക. എന്നാല്‍ സ്ത്രീക്ക് ഇമോഷണലി എത്രയോ സ്‌ട്രോംങ്ങ് പോയിന്റ്‌സുണ്ട്. ദൈവം തന്ന നല്ലത് മനസിലാക്കി മുന്നോട്ട് പോയി നന്നാവണം എന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ പൊതുവേ ലൂപ്പ് ഹോള്‍സിന്റെ പ്രശ്‌നമുണ്ട്. എത്ര പ്രശ്‌നങ്ങള്‍ സോള്‍വ് ആയിരിക്കുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് കേരളത്തില്‍ താമസിക്കാന്‍ പേടിയാണ്. ബസിന് പോകണം എന്ന് പറഞ്ഞാല്‍ എനിക്ക് പേടിയാണ്. ഈ ബസില്‍ പോകുന്നവരില്‍ എത്ര പേര്‍ക്കു വൃത്തികേട്ട സ്വഭാവമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം അപകടങ്ങളെകുറിച്ച് പേടിയുണ്ട്.

? രജ്ഞിനിയുടെ അഭിപ്രായത്തില്‍ എന്താണ് ഇതിനൊരു പരിഹാരം

ഏറ്റവും ശക്തമായ നിയമങ്ങള്‍ വരിക. ബലാത്സംഗം ചെയ്ത 'ധീരന്' ശിക്ഷ കിട്ടുന്ന അവസ്ഥയുണ്ടാവണം.

? ഇന്നത്തെ സ്ഥിതിയിതാണ്. നിയമങ്ങള്‍ അങ്ങനയല്ലാത്ത ഈ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീയുടെ സ്വയംപര്യാപ്ത സാധ്യമാകുന്നതെങ്ങനെ

പ്രതികരിക്കുക. പക്ഷെ കുറേ ആളുകളുടെ മുന്നില്‍ വച്ച് പ്രതികരിക്കരുത്. രാത്രി 10 മണിക്ക് റോഡിലൂടെ നടന്നു വരുമ്പോ അഞ്ചാള്‍ പുറകെയുണ്ടെങ്കില്‍ പ്രതികരിക്കരുത്. എന്നാല്‍ ഒറ്റക്കല്ലെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള ചില ടെക്‌നിക്‌സ് ഉപയോഗിക്കുക. വീട്ടില്‍ കയറി knock ചെയ്യുക.
കമന്റടിച്ചാല്‍ 'എന്താടാ നീ പറഞ്ഞെ' എന്ന് ചോദിക്കണം. ഞാന്‍ പോലീസിനെ വിളിക്കും, കംപ്ലയിന്റ് ചെയ്യും എന്ന് കൂടി പറഞ്ഞു കഴിഞ്ഞാല്‍ അടുത്തത് പ്രതികരിച്ചാല്‍ ഒരു ഉപദ്രവം പോവും.അവള്‍ ഉറക്കെ സംസാരിച്ചു കൊണ്ടേയിരുന്നു. രഞ്ജിനിക്ക് പറയാനുള്ളതിന് അവസാനമില്ലെന്ന് തോന്നി. അവള്‍ നിയമങ്ങളെ ശാസിച്ചും ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തേക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പക്വതയോടെ സംസാരിക്കുന്നു.
'നീ വെറും പെണ്ണ്' എന്ന ചെറുതാക്കിപ്പറച്ചിലില്‍നിന്ന് തീയായ് ജ്വലിക്കുന്ന പെണ്ണനുഭാവവുമായി കത്തി നില്‍ക്കുന്ന ചുരുക്കം ചില സ്ത്രീകളില്‍ ഒരാളായ രഞ്ജിനിയും പറയുന്നു-എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്

 

{[['']]}

veruthe alla bharya season 3 on 29 11 201


veruthe alla bharya season 3 on 29 11 201

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger