Latest Movie :
Home » » അഞ്ചാം വയസ്സില്‍ കൈവിട്ടുപോയ മകന്‍ 23 ാം വയസ്സില്‍ പിതാവിനെ തേടിയെത്തി

അഞ്ചാം വയസ്സില്‍ കൈവിട്ടുപോയ മകന്‍ 23 ാം വയസ്സില്‍ പിതാവിനെ തേടിയെത്തി

{[['']]}
mangalam malayalam online newspaper
മെക്‌സിക്കോയില്‍ നിന്നും പിതാവിനെ കാണാന്‍ എത്തിയ നതാന്‍ സളിന്‍കാര്‍ഡിന്റെയും ഒന്നര ദശകത്തിന്‌ ശേഷം മകനെ കാണേണ്ടി വന്ന അമേരിക്കക്കാരനായ പിതാവ്‌ സ്‌റ്റീവന്‍ സ്‌ളിന്‍കാര്‍ഡിന്റെയും ദുര്‍വിധിയെ പുലിനഖമോ പുറത്തെ പാടുകളോ കണ്ട്‌ പിതാവും പുത്രന്‍മാരും തിരിച്ചറിയുന്ന 80 കളിലെ സിനിമയുടെ കഥയോട്‌ ഉപമിക്കാം. അഞ്ചാം വയസ്സില്‍ വിധി നഷ്‌ടമാക്കിയ മകന്‍ പിതാവിനെ തേടി 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അമേരിക്കയിലെത്തി.
ദാമ്പത്യ പരാജയത്തെ തുടര്‍ന്ന്‌ മാതാവും പിതാവും വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ നതാന്‌ അഞ്ചും ജേഷ്‌ഠന്‍ ആന്‍ഡ്രൂവിന്‌ ഏഴും അനുജത്തി സിഡ്‌നിക്ക്‌ മൂന്നും വയസ്സായിരുന്നു പ്രായം. മക്കളെ ഭര്‍ത്താവിന്‌ നല്‍കാനായിരുന്നു കോടിതി വിധിയെങ്കിലും വിധി മാനിക്കാതെ മാതാവ്‌ ട്രെനാ സ്‌ളിംകാര്‍ഡ്‌ മക്കളെ മൂന്നു പേരെയും എടുത്തുകൊണ്ട്‌ മെക്‌സിക്കോയിലേക്ക്‌ കടന്നുകളഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ പിന്നീട്‌ അനേകം ഉദ്യോഗസ്‌ഥര്‍ ഇവര്‍ക്ക്‌ വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാതെ വരികയായിരുന്നു.
ഒടുവില്‍ എല്ലാം അവസാനിപ്പിച്ച്‌ സ്‌റ്റീവന്‍ സ്‌ളിന്‍കാര്‍ഡ്‌ കഴിയുമ്പോഴാണ്‌ മകന്‍ തന്നെ പിതാവിനെ തേടിയെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌. അമേരിക്കയിലെ പിതാവിന്റെ അടുത്തേക്ക്‌ മടക്കി അയയ്‌ക്കണം എന്നാവശ്യപ്പെട്ട്‌ മെക്‌സിക്കോയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനെ നതാന്‍ സമീപിച്ചു. സ്‌ഥിരീകരണത്തിനായി തന്റെ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌, മെഡിക്കല്‍ റെക്കോഡില്‍ പറഞ്ഞിരുന്ന അടയാളങ്ങള്‍ എന്നിവ നതാന്‍ കാണിച്ചു.
ഇന്ത്യാനാപൊളീസിലെ അന്താരാഷ്രട വിമാനത്താവളത്തില്‍ പിതാവിന്റെയും പുത്രന്റെയും സമാഗമവും വികാര നിര്‍ഭരമായിരുന്നു. പുത്രനെ പെട്ടെന്ന്‌ കണ്ടതിനാല്‍ ആകണം കാര്യം അത്ര പെട്ടെന്ന്‌ സ്വീകരിക്കാന്‍ സ്‌റ്റീവന്‍സണ്‌ ആയില്ല. ആകെ അവിശ്വസനീയതയില്‍ ആയതിനാല്‍ സ്‌റ്റീവന്‍സണിന്റെ നില വിട്ടുപോയി. അതേസമയം വിമാനത്താവളത്തില്‍ വെച്ച്‌ തന്നെ പിതാവിനെയും കൂട്ടത്തില്‍ ഉണ്ടായിരുന്ന പിതൃസഹോദരിയെയും നതാന്‍ തിരിച്ചറിഞ്ഞു. 1995 ല്‍ ദാമ്പത്യം വേര്‍പെടുന്നതിന്‌ മുമ്പ്‌ കുടുംബമൊന്നിച്ച്‌ എടുത്ത ഫോട്ടോ സമാഗമ വേളയില്‍ സ്‌റ്റീവന്‍സണ്‍ കരുതിയിരുന്നു.
ശിഷ്‌ഠകാലം പിതാവിനൊപ്പം കഴിയാനാണ്‌ സ്‌പാനിഷും ഇംഗ്‌ളീഷും ഒഴുക്കോടെ സംസാരിക്കുന്ന നതാന്‌ ആഗ്രഹം. അമേരിക്കയില്‍ കോളേജ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയോളജിസ്‌റ്റോ ഫിസിക്കല്‍ തെറാപ്പിസ്‌റ്റോ നഴ്‌സോ ഒക്കെ ആകാനാണ്‌ താല്‍പ്പര്യം. സഹോദരനും സഹോദരിയും സുഖമായി ഇരിക്കുന്നെന്നും അമേരിക്കയിലേക്ക്‌ വിടുന്നതും കാത്തിരിക്കുകയാണെന്നും നതാന്‍ പറഞ്ഞു.

  

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger