Latest Movie :
Home » , » പതിനഞ്ചാമത്തെ വയസില്‍പ്രണയത്തിന്റെ ലഡ്‌ഡു പൊട്ടി

പതിനഞ്ചാമത്തെ വയസില്‍പ്രണയത്തിന്റെ ലഡ്‌ഡു പൊട്ടി

{[['']]}

mangalam malayalam online newspaper

പതിനഞ്ചാമത്തെ വയസില്‍പ്രണയത്തിന്റെ ലഡ്‌ഡു പൊട്ടി

 

  1.  

പതിനഞ്ചാമത്തെ വയസിലാണ്‌ പൊന്നമ്മയുടെ മനസില്‍ പ്രണയത്തിന്റെ ലഡ്‌ഡു പൊട്ടിയത്‌. സംവിധായകന്‍ ഭദ്രന്‍ 'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു'വെന്ന ചിത്രത്തിലെ നായികയായി പൊന്നമ്മയെ സെലക്‌ട് ചെയ്‌ത് ഫോട്ടോഷൂട്ട്‌ പൂര്‍ത്തിയാക്കിയ സമയമായിരുന്നു അത്‌.മാളം എന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ നാടകത്തിന്റെ അമരക്കാരനായിരുന്ന ബാബുവാണ്‌ പൊന്നമ്മയുടെ ഹൃദയം കവര്‍ന്നത്‌. സിനിമയില്‍ നായികയാവണോ, കാമുകനെ ജീവിത സഖാവാക്കണോ എന്ന ചോദ്യത്തിനു മുന്നില്‍ പൊന്നമ്മ ഒരു നിമിഷം നിന്നു. ഒടുവില്‍ നായികയാവുകയെന്ന സ്വപ്‌നത്തോട്‌ ടാറ്റാ പറഞ്ഞ്‌ ബാബുവിന്റെ ജീവിതസഖിയായി.
ഭദ്രന്‍ പൊന്നമ്മയ്‌ക്ക് പകരം മേനകയെ നായികയാക്കി 'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു' യാഥാര്‍ത്ഥ്യമാക്കി. തനിക്ക്‌ നായികയാവാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ മകള്‍ പിങ്കി 'പവനായി' എന്ന ചിത്രത്തിലൂടെ നായികയായതിന്റെ ആഹ്‌ളാദത്തിലാണ്‌ പൊന്നമ്മ ബാബു.
2013-ലാണ്‌ പൊന്നമ്മ ബാബുവിന്റെ തലവര തെളിഞ്ഞത്‌. 19 സിനിമകളിലാണ്‌ പൊന്നമ്മ ബാബു അഭിനയിച്ചത്‌. നര്‍മ്മം തുളുമ്പുന്ന കഥാപാത്രങ്ങള്‍ക്ക്‌ പൊന്നമ്മ ബാബു ജീവന്‍ നല്‍കുകയായിരുന്നു.
തിയേറ്റര്‍ ശാഖയില്‍നിന്നും 'പടനായകനി'ലൂടെ സിനിമയിലേക്കെത്തിയ പൊന്നമ്മ ബാബുവിന്‌ അല്‍പ്പമൊരു എസ്‌റ്റാബ്ലിഷുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നതിന്‌ വര്‍ഷങ്ങള്‍ വേണ്ടിവന്നു.
എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പോളിടെക്‌നിക്‌ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ പാലക്കാട്ടെ കൊല്ലങ്കോട്‌ വെച്ചാണ്‌ പൊന്നമ്മ ബാബുവിനെ കണ്ടത്‌. സിനിമാമംഗളത്തിന്റെ വായനക്കാരുമായി പൊന്നമ്മ ബാബു സംസാരിക്കുകയാണ്‌.

? പോളിടെക്‌നിക്കിലെ കഥാപാത്രം.

ഠ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറായാണ്‌ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. കൈക്കൂലി വാങ്ങിക്കുന്ന, കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്ന ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറാണ്‌.

? കഴിഞ്ഞ വര്‍ഷം പൊന്നമ്മ ബാബു സിനിമയില്‍ കൂടുതല്‍ സജീവമായിരുന്നല്ലോ.

ഠ അതെ, 2013 എന്നെ സംബന്ധിച്ച്‌ ധാരാളം സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച വര്‍ഷമായിരുന്നു. ഞാന്‍ സിനിമയില്‍ വന്നിട്ട്‌ 22 വര്‍ഷമായി. കഴിഞ്ഞവര്‍ഷം മാത്രം 19 സിനിമകളിലാണ്‌ ഞാന്‍ അഭിനയിച്ചത്‌. ഇതില്‍ ഏഴെണ്ണം സാമ്പത്തിക വിജയം നേടിയ ഹിറ്റ്‌ സിനിമകളായിരുന്നു.

? ശ്രദ്ധേയമായ കഥാപാത്രങ്ങള്‍.

ഠ റോമന്‍സ്‌, ഇമ്മാനുവല്‍, പുള്ളിപ്പുലി, ഹണിബീ, നാടോടിമന്നന്‍, ശൃംഗാരവേലന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ വേഷങ്ങളെല്ലാം ഒന്നിനൊന്ന്‌ വ്യത്യസ്‌തമായിരുന്നു. ഒരേ ടൈപ്പ്‌ കഥാപാത്രങ്ങളേക്കാള്‍ വേറിട്ട സ്വഭാവ സവിശേഷതയുള്ള കഥാപാത്രങ്ങളെ അഭിനയിച്ച്‌ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്‌.

? അമ്മ വേഷങ്ങളേക്കാള്‍ ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രങ്ങളാണല്ലോ തേടിയെത്തുന്നത്‌.

ഠ അതെ, അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ധാരാളം പേരുണ്ട്‌. നമുക്ക്‌ പ്രായം ചെന്നാല്‍ അമ്മവേഷങ്ങള്‍ ചെയ്യാമല്ലോ. എനിക്ക്‌ ഇപ്പോള്‍ നിലനില്‍ക്കാന്‍ കഴിയുന്നത്‌ കോമഡി ടച്ചുള്ള കഥാപാത്രങ്ങളെ ലഭിക്കുന്നതുകൊണ്ടാണ്‌.

? ഇന്നലെകളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍...

ഠ നിറഞ്ഞ സംതൃപ്‌തിയാണുള്ളത്‌. പാലായിലെ ഈരാറ്റുപേട്ടയില്‍ സാമ്പത്തികമായി ഏറെ പ്രയാസമുണ്ടായിരുന്ന ഒരു കുടുംബത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. അച്‌ഛന്‍ മത്തായി. അമ്മ അച്ചാമ്മ. നാലു മക്കളില്‍ മൂത്തയാളാണ്‌ ഞാന്‍. ഈരാറ്റുപേട്ട സെന്റ്‌ജോര്‍ജ്‌ സ്‌കൂളിലാണ്‌ പഠിച്ചത്‌. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയൊക്കെ ചെറുപ്പം മുതല്‍ക്കേ അഭ്യസിച്ചിട്ടുണ്ട്‌. പതിനഞ്ചാം വയസിലാണ്‌ ഞാന്‍ ബാവക്കാട്‌ ബാബുവിന്റെ നേതൃത്വത്തിലുള്ള ഏറ്റുമാനൂര്‍ സുരഭിലയെന്ന നാടകസംഘത്തില്‍ മാളം എന്ന നാടകത്തില്‍ അഭിനയിക്കാനായി ചെന്നത്‌. അന്നെനിക്ക്‌ പതിനഞ്ചു വയസായിരുന്നു. നര്‍ത്തകിയുടെ വേഷമായിരുന്നു. അങ്ങനെയാണ്‌ ബാബുവേട്ടനുമായി പ്രണയം തുടങ്ങുന്നത്‌.

? സിനിമാഭിനയത്തോട്‌ താല്‌പര്യമുണ്ടായിരുന്നില്ലേ...

ഠ തീര്‍ച്ചയായും, സിനിമാ നടിയാകണമെന്ന്‌ വല്ലാത്ത മോഹമുണ്ടായിരുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോഴാണ്‌ 'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചത്‌. ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞിരുന്നു. ഇതിനിടയിലാണ്‌ ഞാനും ബാബുവേട്ടനും കല്യാണം കഴിച്ചത്‌. ഇതോടെ സിനിമയില്‍ നായികയാവണമെന്ന മോഹം വേണ്ടെന്നുവച്ചു. 'ഒരു ഇതിഹാസ കാവ്യം' എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ്‌ ഒരു പ്ര?ഡ്യൂസര്‍ വന്ന്‌ പരിചയപ്പെട്ടത്‌. എന്നെ സിനിമയില്‍ അഭിനയിപ്പിക്കാമോ എന്ന്‌ ബാബുചേട്ടനോട്‌ ചോദിച്ചു. ബാബു ചേട്ടന്‍ സമ്മതിച്ചു. അങ്ങനെയാണ്‌ ഞാന്‍ 'പടനായകന്‍' എന്ന ചിത്രത്തിലൂടെ രാജന്‍ പി. ദേവിന്റെ ഭാര്യയായി സിനിമയിലേക്കെത്തിയത്‌.

? എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ കഴിയാത്തതില്‍ നിരാശ തോന്നിയിരുന്നോ.

ഠ ഒരിക്കലുമില്ല. ഒരുപക്ഷേ, 'എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു' എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ എന്റെ അവസ്‌ഥ ഇപ്പോള്‍ എന്താവുമായിരുന്നു എന്ന്‌ ഒരിക്കലും പറയാനാവില്ല. അന്നങ്ങനെ ചെയ്യാത്തതുകൊണ്ടാണ്‌ എനിക്ക്‌ നല്ലൊരു കുടുംബജീവിതം ലഭിച്ചത്‌. എന്റെ ഭര്‍ത്താവും മക്കളും പേരമക്കളുമായി ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നു.

? അഭിനയത്തില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മനസിലുള്ള കഥാപാത്രങ്ങള്‍.

ഠ നിറഞ്ഞ സംതൃപ്‌തിയാണുള്ളത്‌. സിനിമാഭിനയം തുടങ്ങിയിട്ട്‌ 22 വര്‍ഷം പിന്നിടുമ്പോള്‍ ഒട്ടേറെ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചു. ഇനി മനസിനെ കൊതിപ്പിക്കുന്ന കഥാപാത്രങ്ങളെന്നത്‌ ഒരു സിനിമയില്‍ മുഴുനീള ഭ്രാന്തിയായി അഭിനയിക്കണമെന്ന്‌ വല്ലാത്ത മോഹമുണ്ട്‌. പിന്നെ മനസിലുള്ള മറ്റൊരു വേഷം കോമഡിയിലൂടെ കടന്നുവന്ന്‌ സെന്റിമെന്റ്‌സിലേക്ക്‌ വരുന്ന കഥാപാത്രമാണ്‌. ഇതൊക്കെ എന്നെങ്കിലും നടക്കുമെന്നാണ്‌ എന്റെ വിശ്വാസം.

? പുതിയ ചിത്രങ്ങള്‍...

ഠ പോളിടെക്‌നിക്കിലാണ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌. നല്ല ഓഫറുകള്‍ വരുന്നുണ്ട്‌. പിന്നെ സലാം കാശ്‌മീര്‍, ജസ്‌റ്റ് മാരീഡ്‌, ഓണ്‍ ദി വേ, അവര്‍ ഇരുവരും, പവനായി തുടങ്ങിയ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യാനുണ്ട്‌.

? കുടുംബത്തെക്കുറിച്ച്‌...

ഠ ഞാനും ഭര്‍ത്താവ്‌ ബാബുവേട്ടനും എറണാകുളത്തെ പുതിയകാവ്‌ കുരീക്കാടുള്ള വീട്ടിലാണ്‌ താമസിക്കുന്നത്‌. ബാബുവേട്ടന്‍ നാടകരംഗത്ത്‌ സജീവമാണ്‌. രണ്ടായിരാമാണ്ടില്‍ നക്ഷത്രഗീതങ്ങള്‍ എന്ന നാടകത്തിന്റെ രചനയ്‌ക്ക് സംസ്‌ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ബാബുവേട്ടന്‌ ലഭിച്ചിരുന്നു. ഞങ്ങള്‍ക്ക്‌ മൂന്നു മക്കളാണുള്ളത്‌. മൂത്ത മകള്‍ പൊബ്ബി കല്യാണം കഴിഞ്ഞ്‌ ഓസ്‌ട്രേലിയയിലാണ്‌. മരുമകന്‍ ജയിംസ്‌. പേരമക്കള്‍: അമാന്റയും അലീഷയും. രണ്ടാമത്തെ മകന്‍ ബിവിന്‍ ലണ്ടനില്‍ നഴ്‌സാണ്‌. പിങ്കി ഇളയ മകളാണ്‌. ബി.എസ്‌്സി. നഴ്‌സിംഗ്‌ പൂര്‍ത്തിയാക്കി ഇപ്പോള്‍ ബാംഗ്ലൂരിലാണ്‌. പഠിത്തത്തിനിടയിലാണ്‌ 'പവനായി'യില്‍ നായികയായത്‌.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger