Latest Movie :
Home » , » കന്യാസ്ത്രികളെയും കത്തോലിക്ക സഭയെയും വിമര്‍ശിക്കുന്ന സിനിമ കാണാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ.

കന്യാസ്ത്രികളെയും കത്തോലിക്ക സഭയെയും വിമര്‍ശിക്കുന്ന സിനിമ കാണാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ.

{[['']]}

വത്തിക്കാന്‍ സിറ്റി: കന്യാസ്ത്രികളെയും കത്തോലിക്ക സഭയെയും വിമര്‍ശിക്കുന്ന സിനിമ കാണാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ. 1950 കളില്‍ കുഞ്ഞില്‍ നിന്നും നിര്‍ബന്ധിതമായി മാറ്റി നിര്‍ത്തപ്പെട്ട ഒരു സ്ത്രീയുടെ കഥപറയുന്ന ഫിലോമിന എന്ന സിനിമ കാണുവാനാണ് മാര്‍പാപ്പ ഒരുങ്ങുന്നത്. കത്തോലിക്ക സഭയ്ക്കും കന്യാസ്ത്രീമാര്‍ക്കും നേരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റീഫന്‍ ഫ്രിയേഴ്സ് ആണ്. മകനുമായി കൂടിച്ചേരുന്ന ഫിലോമിന ലീ എന്ന സ്ത്രീ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കന്യാസ്ത്രീകളെയും മറ്റും മോശമായി ചിത്രീകരിക്കുന്നുണ്ട്. ഇവരില്‍ നിന്ന് കുഞ്ഞിനെ എടുത്തുമാറ്റി മറ്റൊരു കുടുംബത്തിന് കന്യാസ്ത്രികള്‍ വിറ്റെന്നാണ് കഥ. ലോസ്റ്റ് ചൈല്‍ഡ് ഓഫ് ഫിലോമിന ലീ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
                             ജൂഡി ഡെച്ച് ആണ് ഫിലോമിനയായി ഇതില്‍ അഭിനയിക്കുന്നത്. ഓസ്ക്കറിലടക്കം മികച്ച ചിത്രമെന്ന ഖ്യാതി ഈ സിനിമയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐറിഷ് കന്യാസ്ത്രീകളെ മോശക്കാരാക്കാന്‍ ഇറങ്ങിയ സിനിമയാണിതെന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. വത്തിക്കാനില്‍ ഒരു സ്വകാര്യ പ്രദര്‍ശനം നടത്തിയാണ് പോപ്പ് ഈ സിനിമ 
കാണുക. ഇക്കാര്യത്തില്‍ വത്തിക്കാനുമായി ചര്‍ച്ച നടത്തിയെന്ന് സിനിമ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചു. 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger