Latest Movie :
Home » , , » WAYS RECOGNIZE BAD FRIEND ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാം

WAYS RECOGNIZE BAD FRIEND ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാം

{[['']]}

ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാം




അടുത്ത കാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് നല്ല സുഹൃത്തുക്കളുള്ളവര്‍ക്ക് ദീര്‍ഘായുസും, സന്തോഷവും, പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവും ലഭിക്കുമെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് സുഹൃത്തുക്കള്‍ നല്ലവരാണോ, ചീത്തയാണോ എന്ന് തിരിച്ചറിയുക? മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും, ആത്മാഭിമാനം വളര്‍ത്താനും, ജീവിതത്തില്‍ പലവിധ പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ അവയെ തരണം ചെയ്യാനും നല്ല സുഹൃത്തുക്കളുടെ തുണ സഹായിക്കും. എന്നാല്‍ ചീത്ത സുഹൃത്തുക്കള്‍ ജിവിതം ദുസ്സഹമാക്കാനേ ഉപകരിക്കൂ. നല്ലവരെന്ന് നിങ്ങള്‍ വിചാരിക്കുന്ന സുഹൃത്തുക്കള്‍ ചിലപ്പോള്‍ നിങ്ങളെ ചതിക്കുകയും, നിരാശരാക്കുകയും ചെയ്തേക്കാം. സംഭാഷണത്തിന് തുടക്കമിടാന്‍.. ചീത്ത സുഹൃത്തുക്കള്‍ നിങ്ങളെ ശാരീരികമായും, മാനസികമായും ബുദ്ധിമുട്ടിക്കുന്നവരാകും എന്നത് കൊണ്ട് തന്നെ അവരെ ഒഴിവാക്കുന്നതാണുചിതം. അവരെ തിരിച്ചറിയാന്‍ ബുദ്ധിപൂര്‍വ്വം ശ്രമിക്കുക. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള ചില വഴികളിതാ. 1. അധീശത്വമനോഭാവം - സൗഹൃദങ്ങള്‍‌ സ്നേഹവും, ബഹുമാനവും നിറഞ്ഞതാവണം. എന്നാല്‍ നിങ്ങളുടെ മേല്‍ അധികാരവും, അധീശത്വമനോഭാവവും പ്രയോഗിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കള്‍ നല്ലവരാകാന്‍ വഴിയില്ല. സ്വേഛാധിപതികളായി പെരുമാറുന്ന സുഹൃത്തുക്കളെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. 2. ശല്യം - നിങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചാലും പൊതു വേദികളില്‍ നിങ്ങളെ താഴ്ത്തിക്കെട്ടുന്ന വിധം സുഹൃത്ത് പെരുമാറാറുണ്ടോ? അവരെ തിരിച്ചറിയാനുള്ള ഒരു വഴിയാണിത്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങളെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളെ തിരിച്ചറിയുകയും അവഗണിക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മവിശ്വാസം കെടുത്തിക്കളയാനേ അവര്‍ ഉപകരിക്കൂ. 3. തിരക്ക് - സുഹൃത്തിനോട് സംസാരിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ? നിങ്ങളുടെ സന്തോഷത്തിലും, പ്രശ്നങ്ങളിലും പങ്കാളിയാവുകയും ചെയ്യുന്ന സുഹൃത്തുക്കളെയാണ് നിങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ അവര്‍ നിങ്ങളെ സംബന്ധിച്ച് യാതൊരു താല്പര്യവുമില്ലാത്തവരാണെങ്കില്‍ അതൊരു ചീത്ത സുഹൃത്തിന്‍റെ ലക്ഷണമാണ്. 4. മാന്യതയില്ലായ്മ - നിങ്ങളുടെ സുഹൃത്ത് എല്ലായ്പോഴും നിങ്ങളെ അധിക്ഷേപിക്കുന്ന സ്വഭാവമുള്ളയാളാണോ? മാന്യതയില്ലാത്ത സുഹൃത്തുക്കള്‍ തങ്ങളുടെ കാര്യങ്ങള്‍ക്കായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുകയും, സൗഹൃദം ഉപയോഗപ്പെടുത്തി സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യും. മാത്രമല്ല നിങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കിക്കാണാന്‍ ശ്രമിക്കുകയും ചെയ്യും. 5. അസൂയ - നിങ്ങള്‍ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നത് വെറുക്കുന്ന വ്യക്തിയാണോ നിങ്ങളുടെ സുഹൃത്ത്. നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് അവരെ അസൂയുള്ളവരാക്കുന്നുവെങ്കില്‍ അവര്‍ നല്ല സുഹൃത്തുക്കളല്ല. എന്തെന്നാല്‍ പുതിയ ആള്‍ക്കാരുമായി നിങ്ങള്‍ ഇടെപടുന്നത് അവര്‍ വെറുക്കുന്നു. 6. ഗോസിപ്പ് - നിങ്ങളെന്താണോ അതിനെ ആദരിക്കുകയും നല്ല കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന ആളാണ് നല്ല സുഹൃത്ത്. നിങ്ങള്‍ സമീപത്തില്ലാത്തപ്പോഴും അവര്‍ വിശ്വസ്തത പുലര്‍‌ത്തും. നിങ്ങളുടെ അഭാവത്തില്‍ മോശം കാര്യങ്ങള്‍ പറയുകയുമില്ല. ഇവയൊക്കെ സുഹൃത്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങളാണ്. മോശമായി സംസാരിക്കുകയും, ഉപദ്രവമുണ്ടാക്കുകയും ചെയ്യുന്ന ഒരു സുഹൃത്തിനെ ആരും ആഗ്രഹിക്കുകയില്ല. എല്ലായ്പോഴും നല്ലതും, ചീത്തയുമായ സുഹൃത്തുക്കളുണ്ടാവും. നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുന്നവരില്‍ നിന്ന് അകന്ന് മാറുന്നത് തന്നെയാണുചിതം.

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger