Latest Movie :
Home » , » mothers initiative lead children അമ്മമാരെ നയിക്കാം, നേര്‍വഴിയിലേക്ക്

mothers initiative lead children അമ്മമാരെ നയിക്കാം, നേര്‍വഴിയിലേക്ക്

{[['']]}
mother-holding-ba














ച്ഛന്റെ മരണം അനഘ മോളെ വല്ലാതെ തളര്‍ത്തി. അവള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. ചോര വാര്‍ന്നൊലിക്കുന്ന അച്ഛന്റെ മുഖം അവള്‍ ഒരു നോക്കേ കണ്ടുളളൂ. തണുത്തുറഞ്ഞ അച്ഛന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അവള്‍ അലമുറയിട്ടു. ആരൊക്കെയോ ചേര്‍ന്ന് അവളെ അകത്തേക്കു കൊണ്ടു പോയി......


അവള്‍ അന്ന് നാലാം ക്ലാസുകാരിയാണ്. ഡ്രൈവറായ അച്ഛന്‍ അവളുടെ സുഹൃത്തായിരുന്നു, കളിക്കൂട്ടുകാരനായിരുന്നു, ഒപ്പം സ്‌നേഹനിധിയായ അച്ഛനുമായിരുന്നു. സന്ധ്യമയങ്ങുമ്പോള്‍ അച്ഛന്‍ വീട്ടിലെത്തും. അവള്‍ക്കായി മധുര പലഹാരപ്പൊതികളും. പഴങ്ങളും മറ്റുമായാണ് അച്ഛന്‍ വന്നു കയറുക. പിന്നെ  അവര്‍ ഒന്നിച്ചുളള കളിയും ചിരിയും പാട്ടും കഥപറച്ചിലും കൊണ്ട് വീട് ശബ്ദമുഖരിതമാവും.

അങ്ങിനെയുളള ഒരു അച്ഛനാണ് അവളെ വിട്ടു പിരിഞ്ഞത്. ആഴ്ചകളോളം അവള്‍ സ്‌കൂളില്‍ ചെന്നില്ല. അയല്‍ക്കാരും ബന്ധുക്കളും അവളെ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ വീണ്ടും സ്‌കൂളില്‍ ചെല്ലാന്‍ തുടങ്ങി. ക്ലാസില്‍ മിടുക്കിയാണ്. എല്ലാം കാര്യങ്ങളിലും അവള്‍ ഇടപെടും. സംശയ നിവാരണം നടത്തും.

അച്ഛന്റെ ഉറ്റ സുഹൃത്തായ നാരായണന്‍ അവളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. സ്‌കൂള്‍ സംഭവങ്ങളും വീട്ടിലെ കാര്യങ്ങളും ചോദിച്ചറിയും. മിക്ക ദിവസങ്ങളിലും മിഠായി പൊതിയുമായി നാരായണന്‍ അവളുടെ വീട്ടില്‍ എത്തും. നാരായണന്റെ കുടുംബം അല്‍പം അകലെയാണ് താമസം. അയാളും ഡ്രൈവറാണ്. അയാള്‍ അനഘയുടെ അച്ഛന്റെ അടുത്ത സുഹൃത്തും, സഹ പ്രവര്‍ത്തകനുമാണ്. അതു കൊണ്ടു തന്നെ അനഘയുടെ വീട് അയാളുടെ സ്വന്തം വീടുപോലെയായിരുന്നു.

അനഘ ഇപ്പോള്‍ ആറാം ക്ലാസുകാരിയാണ്. അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. അമ്മ അനഘയെ പ്രത്യേകം ശ്രദ്ധിച്ചു വളര്‍ത്തി. അവളുടെ ഏതാവശ്യവും നിറവേറ്റിക്കൊടുക്കാന്‍ അമ്മ ശ്രദ്ധിച്ചു. ക്ലാസില്‍  അനഘ ഒന്നാമതാണെപ്പോഴും. എല്ലാ കാര്യത്തെക്കുറിച്ചും അവള്‍ക്കറിയണം. എന്നും നിരവധി സംശയങ്ങളുമായാണ് അവള്‍ ക്ലാസുമുറിയിലെത്തുക.

അച്ഛന്റെ സുഹൃത്ത് നാരായണന്‍ അസമയത്തൊക്കെ വീട്ടിലേക്ക് കടന്നു വരും. അനഘയെ കാണാനും, അവള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കാനുമാണ് വരുന്നതെന്നാണ് വെപ്പ്. പക്ഷേ അമ്മയുമായി സംസാരിക്കുന്നതും, ഇടപെടുന്നതും അനഘ ശ്രദ്ധിക്കാന്‍ തുടങ്ങി. സ്ത്രീയും പുരുഷനും തമ്മിലുളള സ്‌നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമൊക്കെ അനഘ ചെറുപ്രായത്തിലേ മനസിലാക്കിയിട്ടുണ്ട്. അവള്‍ അധ്യാപികമാരോട് അത്തരം സംശയങ്ങള്‍ വരെ ചോദിച്ചു മനസിലാക്കും.

ഒരു ദിവസം മിഠായി പൊതിയുമായി കയറി വന്ന നാരായണനോട് അനഘ സ്‌നേഹത്തോടെ പറഞ്ഞു. നാരായണേട്ടന്‍ മിഠായി എനിക്കു മാത്രം തന്നാല്‍ പോരാ, നാരായണേട്ടന്റെ മക്കള്‍ക്കു കൂടി കൊടുക്കേണ്ടേ? രണ്ടു മക്കളുടെ പിതാവാണ് നാരായണന്‍. അനഘയുടെ അത്തരം പറച്ചിലുകള്‍ തമാശയായിട്ടേ നാരായണന്‍ കരുതിയുളളൂ.

ദിവസങ്ങള്‍ കഴിയുന്തോറും അനഘയുടെ മുഖം മ്ലാനമായിക്കൊണ്ടിരുന്നു. ക്ലാസില്‍ പഴയപോലെ പ്രസരിപ്പ് കാണിക്കാതെയായി. അനഘയ്ക്ക് അമ്മയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടാതായി. നാരായണന്റെ വരവില്‍  അവള്‍ക്ക് അതൃപ്തി തോന്നി തുടങ്ങി. അയാളുമായി മിണ്ടാനും ചിരിക്കാനും അവള്‍ ഇഷ്ടപ്പെടാതായി.
ഒരു ദിവസം അയാള്‍ കൊണ്ടു വന്ന മിഠായിപ്പൊതി അവള്‍ വലിച്ചെറിഞ്ഞു. ഇത് നിങ്ങളുടെ മക്കള്‍ക്ക് കൊണ്ടുക്കൊടുക്ക് എന്നവള്‍ കോപത്തോടെ പറഞ്ഞു.

അനഘയുടെ ഈ സമീപനത്തില്‍ അമ്മയ്ക്ക് വിഷമം തോന്നി. അമ്മ അവളെ ശാസിച്ചു. നാരായണനും അത് അത്ര ഗൗരമായിക്കണ്ടില്ല. ആരോടോ ഉളള പ്രയാസമായിരിക്കും അങ്ങനെ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്ന് അയാള്‍ കരുതി. അവള്‍ ഒന്നും മിണ്ടാതെ അന്നും കിടന്നുറങ്ങി. അവളുടെ മനസ് വിങ്ങിപ്പൊട്ടുകയായിരുന്നു.

അച്ഛന്റെ സുഹൃത്ത് എന്ന നിലയിലാണ് അനഘ അയാളെ കാണുക. പക്ഷേ, ഇപ്പോള്‍ അയാള്‍ അമ്മയുടെ സ്വന്തം ആളായി മാറുന്നത് അവള്‍ മനസിലാക്കി. ഇനി ഇത് സഹിക്കാന്‍ പറ്റില്ലെന്നവള്‍ മനസില്‍ ഉറപ്പിച്ചു.
കുറച്ചു ദിവസത്തിനുശേഷം നാരായണന്‍ വീണ്ടും വന്നു. അനഘയ്ക്ക് അരിശം സഹിക്കാന്‍ കഴിയാതെയായി. അവള്‍ ഉറക്കെ കരഞ്ഞു പറഞ്ഞു. 'ഇനി നിങ്ങള്‍ ഇവിടെ വരരുത്.' അയാള്‍ നിശ്ചലനായി നിന്നു. ഒന്നും പറയാതെ അയാള്‍ അന്നവിടെ നിന്ന് ഇറങ്ങി പോയി..........

ഇതോടെ ശല്യം തീര്‍ന്നു എന്നാണവള്‍ കരുതിയത്. അടുത്ത ദിവസം രാത്രി അവള്‍ ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. അമ്മ അവളുടെ അരികില്‍ വന്നിരുന്നു അമ്മ വിങ്ങിവിങ്ങി കരയുന്നുണ്ട്. അനഘ കാര്യം അന്വേഷിച്ചു. അമ്മ പറയുകയാണ്. മകളേ നമുക്ക് അയാളെ വെറുപ്പിച്ചു കൂടാ. നമ്മെ പലതരത്തിലും സഹായിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയല്ലേ? മോള്‍ ഇന്നലെ പറഞ്ഞത് വളരെ മോശമായിപ്പോയി. വാ നമുക്ക് ഇപ്പോള്‍ തന്നെ അയാളുടെ വീട്ടിലേക്കു പോകാം. അയാളോട് മാപ്പു പറയാം.

ഇത് കേട്ട അനഘ ഉറക്കെ പറഞ്ഞു. ഇല്ല. ഞാന്‍ വരില്ല. ഇനി അയാള്‍ ഇവിടെ വരരുത്. എനിക്കയാളെ ഇഷ്ടമല്ല. അമ്മയ്ക്ക് അയാളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. അത് അമ്മ അച്ഛനോട് ചെയ്യുന്ന അനിതീയാണെന്ന് അവള്‍ക്കറിയാം. അടുത്ത ദിവസം രാവിലെ അവള്‍ സ്‌കൂളിലേക്ക് പുറപ്പെട്ടു. പുസ്തകങ്ങള്‍ക്കൊപ്പം അവളുടെ ഡ്രസും വാരി വലിച്ച് കെട്ടിയാണ് അന്നവള്‍ സ്‌കൂളിലെത്തിയത്.

സ്‌കൂളിലെ ഒരധ്യാപികയെ അവള്‍ക്ക് ജീവനാണ്. എല്ലാകാര്യവും ആ ടീച്ചറോടാണ് അനഘ പറയാറ്. അനഘ ടീച്ചറുടെ അരികില്‍ ചെന്നു. വളരെ ലാഘവത്തോടെ പറഞ്ഞു. ഇനി ഞാന്‍ എന്റെ അമ്മയോടൊപ്പം താമസിക്കില്ല. എനിക്ക് ജീവിക്കാനും പഠിക്കാനും അനുയോജ്യമായ ഏതെങ്കിലുമൊരു സ്ഥലത്ത് എന്നെ എത്തിക്കണം. അമ്മയുടെ കൊളളരുതായ്മകണ്ട് എനിക്കിനി അവരുടെ കൂടെ ജീവിക്കാന്‍ സാധ്യമല്ല. അധ്യാപിക എല്ലാകാര്യവും ചോദിച്ചറിഞ്ഞു. അവളെ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.  പക്ഷേ അവളുടെ തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു.

അമ്മ ചെയ്യുന്ന തെറ്റിനെ എതിര്‍ക്കുന്ന ഈ പെണ്‍കുട്ടിയെ അഭിനന്ദിക്കേണ്ടെ? സ്വന്തം പെണ്‍മക്കള്‍ ചെയ്യുന്ന തിന്മകളെ ഇല്ലാതാക്കേണ്ടവരാണ് അമ്മമാര്‍. ഇവിടെ വഴിതെറ്റി സഞ്ചരിക്കുന്ന അമ്മയെ നേര്‍വഴിക്കു നയിക്കാന്‍ മകള്‍ ശ്രമിക്കുന്നു. അമ്മ അതിന് വഴങ്ങുന്നില്ല എന്നറിഞ്ഞപ്പോള്‍ അത്തരം അമ്മയുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു വീടുവിട്ടിറങ്ങുന്നു.

തെറ്റിലേക്കു നീങ്ങുന്ന അമ്മമാര്‍ക്ക് മൂക്കു കയറിടാന്‍ സന്നദ്ധത കാണിക്കുന്ന അനഘമാരെ പോലുളള പെണ്‍കുഞ്ഞുങ്ങളെ അഭിനന്ദിക്കേണ്ടേ? അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍. അത്തരം പുരുഷന്മാരുടെ സൂത്ര വിദ്യകള്‍ക്കു മുന്നില്‍ പതറിപ്പോകുന്ന സ്ത്രീകള്‍. ഇത് സമൂഹത്തിലെ നിത്യ കാഴ്ചകളാണ്. ഇത്തരം അമ്മമാരുടേയോ പിതാക്കന്മാരുടെയോ മക്കള്‍ നിസഹായരായി നോക്കി നില്‍ക്കുകയാണ്. പലപ്പോഴും ആ പതിവ് തെറ്റിച്ചിരിക്കുന്നു അനഘയെന്ന ഈ കൊച്ചു മിടുക്കി.


അവള്‍ തെറ്റ് ചെയ്യുന്ന അമ്മയെ വെറുത്തു. അമ്മയുടെ അടുത്ത് പതിവുകാരനായെത്തുന്ന പുരുഷനെ ശക്തിയോടെ ആട്ടി പുറത്താക്കി. ഇക്കാര്യം കേട്ടറിഞ്ഞപ്പോള്‍ അവളെ കാണാന്‍ എനിക്ക് താല്‍പര്യം തോന്നി. നേരില്‍ കണ്ടു അവളെ അഭിനന്ദിച്ചു. ഇപ്പോള്‍ അനഘ അച്ചാച്ചന്റെ കൂടെ താമസിക്കുന്നു. അവരുടെ സംരക്ഷണയില്‍ പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

ഇത്തരം കൊച്ചു അനഘമാരുണ്ടാവട്ടെയെന്ന് നമുക്കാഗ്രഹിക്കാം. മുതിര്‍ന്നവര്‍ക്ക് ചെയ്യാനാവാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഇത്തരം കുട്ടികളെ അഭിനന്ദിക്കാം. തിന്മയെ എതിര്‍ക്കാനുളള കരുത്ത് കുഞ്ഞുങ്ങളിലെങ്കിലും അവശേഷിക്കുന്നത് കണ്ട് നമുക്ക് ആഹ്ലാദിക്കാം.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger