Latest Movie :
Home » , » റിമ കല്ലിംഗലിന്റെ സ്ഥാനാര്‍ഥിത്വം: ചര്‍ച്ച മുറുകുന്നു

റിമ കല്ലിംഗലിന്റെ സ്ഥാനാര്‍ഥിത്വം: ചര്‍ച്ച മുറുകുന്നു

{[['']]}
റിമ കല്ലിംഗലിന്റെ സ്ഥാനാര്‍ഥിത്വം: ചര്‍ച്ച മുറുകുന്നു
നടി റിമാ കല്ലിംഗലിനെ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സി പി എമ്മില്‍ സജീവമായി.
റിമയെ സ്ഥാനാര്‍ഥിയാക്കിയാലുള്ള ജയപരാജയ സാധ്യതകളുടെ വിശകലനമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ കെ വി തോമസിനെ നേരിടാന്‍തക്ക കരുത്ത് റിയ്ക്കുണ്ടോയെന്ന തരത്തിലുള്ള ആശയങ്കകള്‍ ചില നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.
നടിയെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് എറണാകുളംപോലൊരു മണ്ഡലത്തില്‍ റിമക്ക് തുണയാകുമെന്നാണ് കണക്കുകൂട്ടുന്നത്. ന്യൂജനറേഷന്‍ സിനിമകളില്‍ റിമയെപ്പോലെ തിളങ്ങിയ മറ്റൊരു നടി ഇല്ലെന്നുതന്നെ പറയാം. ഫഹദ് ഫാസിലിനൊപ്പം 22 ഫീമെയില്‍ കോട്ടയവും ഇന്ത്യന്‍ റുപ്പി, അയാളും ഞാനും തമ്മില്‍, എസ്‌കേപ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികള്‍ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളി സിനിമാ പ്രേക്ഷകര്‍ക്കിയടില്‍ റിമക്ക് വ്യക്തമായ സ്ഥാനം നേടിക്കൊടുത്തിട്ടിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയം റിമക്ക് ഉണ്ടാക്കിക്കൊടുത്ത മൈലേജ് ചെറുതല്ല. ഇതെല്ലാംതന്നെ നടിയെന്ന നിലയില്‍ റിമക്ക് ഏറെ പ്രശസ്തിയാണ് നേടിക്കൊടുത്തത്. ഈ പ്രശസ്തിക്കു പുറമേ പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവുമായുള്ള റിമയുടെ വിവാഹവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യത്യസ്ത മതത്തിലുള്ള ഇവര്‍ തമ്മിലുള്ള വിവാഹവും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പ്രണയകാലത്തിനു ശേഷം ഒരുമിച്ചു ജീവിക്കാനും വിവാഹം കഴിക്കാനും തീരുമാനിച്ച ഇവര്‍ വിവാഹ ആര്‍ഭടവും ഒഴിവാക്കുകയായിരുന്നു. ഒരുമണി സ്വര്‍ണംപോലും അണിയാതെയാണ് റിമ വിവാഹിതയാകാന്‍ എത്തിയത്. പി രാജീവ് എം പിയുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഓഫീസില്‍വച്ച് പരസ്പരം രക്തഹാരമണിയിച്ച് ഇരുവരും കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. അന്ന് വിവാഹസദ്യയും മറ്റും ഒഴിവാക്കിയ ഇവര്‍ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി സംഭാവ നല്‍കുകയും ചെയ്തു. ഇതെല്ലാം റിമയുടെ ജനപിന്തുണയ്ക്ക് അടിസ്ഥാനമാകുമെന്നും കരുതുന്നു. നടിയെന്ന നിലയിലും വിവാഹത്തിലൂടെ ഉണ്ടാക്കിയെടുത്ത സല്‍പ്പേരും എല്‍ ഡി എഫിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെ കരുത്തും കൂട്ടിച്ചേര്‍ത്ത് റിയമയെ എറണാകുള്ളത്ത് വിജയിപ്പിച്ചെടുക്കാനാകുമെന്നാണ് ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍
എന്നാല്‍ കരുത്തനായ കേന്ദ്ര ഭക്ഷ്യമന്ത്രികൂടിയായ കെ വി തോമസിനെ നേരിടാനുള്ള കരുത്ത് റിമക്ക് ഉണ്ടോയെന്നതും ചോദ്യമുയര്‍ത്തുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു സിനിമാ താരം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിട്ടില്ല. ഇതിനപവാദം കെ ബി ഗണേഷ് കുമാര്‍ മാത്രമാണ്. അതാകട്ടെ അച്ഛന്റെ ആര്‍ ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തണലിലായിരുന്നുതാനും. പ്രബുദ്ധകേരളത്തിന്റെ രാഷ്ട്രീയ നിലപാട് അത്തരത്തിലാണെന്ന ചരിത്രം റിമയുടെ സാധ്യത മങ്ങിപ്പിക്കുന്നു.
കെ വി തോമസാകട്ടെ രാഷ്ട്രീയ പാരമ്പര്യവും മികവുറ്റ പ്രവര്‍ത്തനംകൊണ്ടും രാജ്യത്താകെതന്നെ ശ്രദ്ധേയനാണ്. സോണിയാ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ബില്ല് അവതരിപ്പിച്ച് ശ്രദ്ധേയനായ കെ വി തോമസിനോട് കടിപിടിക്കാന്‍ റിമക്ക് കഴിയുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. നിലവില്‍ സി പി എം എറണാകുളത്ത് മത്സരിപ്പിക്കാന്‍ പരിഗണിക്കുന്നവരില്‍ കെ വി തോമസിന് ചെറിയ വെല്ലുവിളിയെങ്കിലും ഉയര്‍ത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥിയായി റിമ കല്ലിംഗലിനെ വേണമെങ്കില്‍ കരുതാവുന്നതാണ്.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger