Latest Movie :
Home » , » ബ്രസ്റ്റ് കാന്‍സര്‍ വ്യാപിക്കുന്നത് തടയാന്‍ പുതിയ മരുന്നു പുറത്തിറങ്ങുന്നു

ബ്രസ്റ്റ് കാന്‍സര്‍ വ്യാപിക്കുന്നത് തടയാന്‍ പുതിയ മരുന്നു പുറത്തിറങ്ങുന്നു

{[['']]}

ബ്രസ്റ്റ് കാന്‍സര്‍ ശരീരത്തിന്റെ വ്യാപിക്കുന്നത് തടയുന്നതിനുള്ള പുതിയ മരുന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കുവേണ്ടിയാണ് ഗവേഷകര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മരുന്ന് പരീക്ഷണത്തിനായി ഉപയോഗിച്ചുതുടങ്ങിയിട്ടേ ഉള്ളൂ. കരള്‍, തലച്ചോറ്, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി കാന്‍സര്‍ ബാധിക്കുന്നത്. പ്രതിവര്‍ഷം ബ്രസ്റ്റ് കാന്‍സര്‍ വന്ന് 12000 സ്ത്രീകളെങ്കിലും മരണപ്പെടുന്നുണ്ട്.

ബ്രസ്റ്റ് കാന്‍സര്‍ വ്യാപിക്കാനുള്ള പ്രധാനകാരണം ബിസി 13 എന്ന ജീന്‍ ആണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ . ബിസി 13യുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി അവ തടയുന്നതിനുള്ള പരീക്ഷണമാണ് ഗവേഷകര്‍ നടത്തിവന്നത്. ഈ ജീനിനെ നശിപ്പിക്കുന്നത് ബ്രസ്റ്റ് കാന്‍സര്‍ വ്യാപിക്കുന്നത് 80 ശതമാനമെങ്കിലും കുറയ്ക്കാന്‍ സഹായിക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ യൂറോപ്യന്‍ കാന്‍സര്‍ സ്‌റ്റെം സെല്ല് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍ റിച്ചാര്‍ഡ് ക്ലാര്‍ക്ക്‌സണ്‍ വ്യക്തമാക്കി. മരുന്നുനല്‍കി ഈ ജീനിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള ഉപായം തേടുക എന്നതാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger