Latest Movie :
Home » , » ആണ്‍-പെണ്‍ സൗഹൃദം ഇങ്ങനെയും...?

ആണ്‍-പെണ്‍ സൗഹൃദം ഇങ്ങനെയും...?

{[['']]}

Vijay Babu , Sandra Thomasആണ്‍-പെണ്‍ സൗഹൃദം ഇങ്ങനെയും...?

 


പ്രണയത്തിന്റെയും വിവാഹത്തിന്റെയും പിന്‍ബലമില്ലാതെ രണ്ട്‌ ആണ്‍സുഹൃത്തുക്കള്‍ എന്ന
പോലെ ആരോഗ്യകരമായ സൗഹൃദം പുലര്‍ത്തുന്ന ഒരു പുരുഷനും സ്‌ത്രീയും. സാന്ദ്രാതോമസും വിജയ്‌ബാബുവും. സിനിമയെ സ്‌നേഹിക്കുന്ന രണ്ടുപേര്‍. കുറച്ചുനാള്‍ മുമ്പു പരിചയപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ച്‌ സിനിമകള്‍ നിര്‍മ്മിച്ചപ്പോള്‍ ഹിറ്റുകളുണ്ടായി. രണ്ടു പേരും സിനിമകളില്‍ അഭിനയിച്ചും കയ്യടി നേടി. മദ്യവും മയക്കുമരുന്നും തെറിവിളിയുമില്ലാത്ത ന്യൂ ജനറേഷന്‍ കുടുംബ സിനിമകളുമായി അവര്‍ വീണ്ടും വരുന്നു.
സാന്ദ്രയും വിജയും ഒരുമിച്ചായിരുന്നു സിനിമ സ്വപ്‌നം കണ്ടത്‌. ചിന്തകള്‍ ഒരേപോലെയായപ്പോള്‍ അവര്‍ ഒന്നിച്ചു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സിനിമകളായിരുന്നു ലക്ഷ്യം. ആദ്യം ഗര്‍ഭിണികളായ സ്‌ത്രീകള്‍. കുസൃതിയായ കുട്ടിയായിരുന്നു അടുത്തത്‌. മദ്യവും മയക്കുമരുന്നും ദ്വയാര്‍ഥപ്രയോഗവുമില്ലാത്ത ന്യൂജനറേഷന്‍ സിനിമകള്‍ കാഴ്‌ചയുടെ വേറിട്ട വഴിയായി. സക്കറിയായുടെ ഗര്‍ഭിണികള്‍ക്കു പിന്നാലെ ഫിലിപ്‌സ് ആന്റ ്‌ മങ്കിപെനും തിയറ്ററുകളില്‍ കൈയടി നേടുമ്പോള്‍, കലൂര്‍ പൊറ്റക്കുഴിയിലെ ഓഫീസില്‍ അടുത്ത സിനിമയുടെ കഥ കേള്‍ക്കുകയാണ്‌ സാന്ദ്രാതോമസും വിജയ്‌ബാബുവും.
''ഒരു സ്‌ക്രിപ്‌റ്റ് മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല. കഥ കേട്ടാല്‍ അറിയാതെ ഉറക്കംവരും. അതുകൊണ്ട്‌ ആ ജോലി വിജയ്‌സാറിനെ ഏല്‍പ്പിച്ചിരിക്കുകയാണ്‌. പുള്ളി അത്‌ കൃത്യമായി കൈകാര്യം ചെയ്യും. വിജയ്‌ സാറാണ്‌ സംവിധായകരോട്‌ സംസാരിക്കുന്നത്‌. സ്‌ക്രിപ്‌റ്റ് വിലയിരുത്താനും കാസ്‌റ്റിംഗ്‌ സെന്‍സും എന്നേക്കാള്‍ നന്നായി അറിയാവുന്നത്‌ സാറിനാ ണ്‌.''
സാന്ദ്രയ്‌ക്കിപ്പോള്‍ സംസാരിക്കാനുള്ളത്‌ വിജയ്‌ബാബു എന്ന സുഹൃത്ത്‌ കം ബിസിനസ്‌ പാര്‍ട്‌ണറെക്കുറിച്ചാണ്‌.

ഒറ്റയ്‌ക്ക് സിനിമ ചെയ്യാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണോ വിജയ്‌ബാബു എന്ന പാര്‍ട്‌ണറെ കൂടെക്കൂട്ടിയത്‌?

'ഫ്രൈഡേ' എന്ന സിനിമ ചെയ്‌തത്‌ ഞാന്‍ ഒറ്റയ്‌ക്കായിരുന്നല്ലോ. കലാപരമായും സാമ്പത്തികമായും അത്‌ മികച്ച അഭിപ്രായം നേടുകയും ചെയ്‌തു. അതിനും മുമ്പാണ്‌ വിജയ്‌ സാറിനെ പരിചയപ്പെട്ടത്‌. നല്ല സ്‌ക്രിപ്‌റ്റ് സെന്‍സുള്ള ആളാണ്‌ വിജയ്‌ സാര്‍ എന്ന്‌ അക്കാലത്തേ തോന്നിയിരുന്നു. സംസാരിക്കുന്നതു മുഴുവന്‍ സിനിമയെക്കുറിച്ചാണ്‌. അതുകൊണ്ടാണ്‌ ആദ്യം നിര്‍മ്മിക്കാന്‍ തയാറായ 'ഹറാമീസി'ന്റെ സ്‌ക്രിപ്‌റ്റുമായി സാറിന്റെയടുത്ത്‌ ചെന്നത്‌. എന്നാല്‍ സാര്‍ അതിനെ എതിര്‍ത്തു. വലിയ സിനിമകളെടുത്ത്‌ തകര്‍ന്നുപോയ നിര്‍മ്മാതാക്കളുടെ ജീവിതം പറഞ്ഞുതന്നത്‌ വിജയ്‌ സാറാണ്‌. ബി.എം.ഡബ്ല്യുവിലും ബെന്‍സിലും സഞ്ചരിച്ചിരുന്ന അവരില്‍ പലരുമിപ്പോള്‍ ഓട്ടോറിക്ഷയ്‌ക്ക് കൈനീട്ടുകയാണെന്ന സത്യം മനസിലാക്കിത്തന്നു. ആ പ്ര?ജക്‌ട് ചെയ്‌ത് പരാജയപ്പെട്ടിരുന്നെങ്കില്‍ എന്റെ ജീവിതം മറ്റൊരു തരത്തിലായേനെ. അതില്‍ നിന്ന്‌ എന്നെ രക്ഷിച്ചത്‌ വിജയ്‌ സാറാണ്‌. സാറിന്റെ സ്‌ക്രിപ്‌റ്റിംഗ്‌ സൈഡും എന്നിലെ പ്ര?ഡക്ഷന്‍ സൈഡും ഒന്നിച്ചാല്‍ നല്ല സിനിമാസംരംഭങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയാണ്‌ ഞങ്ങളെ അടുപ്പിച്ചത്‌. ഒറ്റയ്‌ക്ക് പ്രാര്‍ഥിക്കുന്നതിനേക്കാള്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കുന്നതാണ്‌ ശക്‌തിയെന്ന്‌ ബൈബിളില്‍ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടാണ്‌ മിക്കവരും പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നത്‌. സ്‌ക്രിപ്‌റ്റ് സൈഡില്‍ ഞാനും പ്ര?ഡക്ഷനില്‍ വിജയും ഇടപെടാറില്ല. പ്ര?ഡക്ഷന്റെ എ ടു സെഡ്‌ എനിക്കറിയാം. അവിടെ ഒരു നാരങ്ങാമിഠായി വാങ്ങിയാല്‍പോലും ഞാനറിയും. സിനിമയുടെ കാര്യം വരുമ്പോള്‍ രണ്ടഭിപ്രായമാണ്‌ ഞങ്ങള്‍ക്ക്‌. ആര്‍ട്ട്‌ സൈഡിലൂടെയാണ്‌ എന്റെ സഞ്ചാരം. വിജയ്‌ കൊമേഴ്‌സ്യലായി ചിന്തിക്കുന്ന ആളാണ്‌. പൊതുവെ കഥയില്‍ രണ്ടുപേരും ഇന്‍വോള്‍വ്‌ ചെയ്യാറുണ്ട്‌. കഥ ഇഷ്‌ടപ്പെടാത്തതിനാല്‍ ഒഴിവാക്കേണ്ടിവന്ന പ്ര?ജക്‌ടുകള്‍ നിരവധിയുണ്ട്‌. ഞങ്ങള്‍ക്കുവേണ്ടി കഥ മാറ്റിയെഴുതിയവരുമുണ്ട്‌.

ഒറ്റയ്‌ക്കാണ്‌ സാന്ദ്രയെന്ന പെണ്‍കുട്ടി സിനിമയെടുക്കാന്‍ മുന്നോട്ടുവന്നത്‌. 'ഫ്രൈഡേ' എന്ന ആ സിനിമ നല്‍കിയ പാഠങ്ങള്‍ എന്തൊക്കെയാണ്‌?

നല്ലതും ചീത്തയുമായ കാര്യങ്ങളാണ്‌ 'ഫ്രൈഡേ' സമ്മാനിച്ചത്‌. അത്‌ എന്തൊക്കെയാണെന്ന്‌ എടുത്തുപറയാന്‍ കഴിയില്ല. സിനിമയുടെ ആദ്യത്തെ പത്തുദിവസം ക്ലൈമാക്‌സ് ഷൂട്ടിംഗായിരുന്നു. 180പേരെയാണ്‌ ഓരോ ദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടിവന്നത്‌. അതും പലതരത്തിലുള്ള ആളുകള്‍. ലൈറ്റ്‌ബോയ്‌ മുതല്‍ ആര്‍ട്ടിസ്‌റ്റ് വരെ. എല്ലാവരും പണത്തിനുവേണ്ടി കൈനീട്ടി മുമ്പില്‍ വന്നപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി. പിന്നീട്‌ എല്ലാം മാനേജ്‌ ചെയ്‌തു. പൊതുവെ ചെറിയ കാര്യങ്ങള്‍ക്ക്‌ പൊട്ടിത്തെറിക്കുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണ്‌ ഞാന്‍. സിനിമയില്‍ വന്നപ്പോള്‍ അതു നിയന്ത്രിക്കാന്‍ കഴിഞ്ഞു. ചില പുതിയ ശീലങ്ങള്‍ പഠിക്കാനായി. എല്ലാവരെയും ചിരിപ്പിച്ച്‌, എല്ലാവരോടും നല്ലതുമാത്രം പറഞ്ഞ്‌ സുഖിപ്പിച്ചുനടക്കണം. നമുക്ക്‌ ഇഷ്‌ടമല്ലെങ്കിലും കൊള്ളാമെന്ന്‌ പറയണം. എന്നുവച്ചാല്‍ സിനിമയിലെത്തിയാല്‍ ഒരു മുഖംമൂടി വയ്‌ക്കണം എന്നര്‍ഥം.

എന്തുകൊണ്ടാണ്‌ 'ഫ്രൈഡേ' പോലൊരു സിനിമ നിര്‍മ്മിക്കാന്‍ തോന്നിയത്‌?

പരസ്യഏജന്‍സി നടത്തുമ്പോള്‍, 'സിനിമാപ്രാന്തന്‍' എന്നൊരു വെബ്‌സൈറ്റും എനിക്കുണ്ടായിരുന്നു. സജാദ്‌ ആയിരുന്നു അത്‌ നിയന്ത്രിച്ചിരുന്നത്‌. പലപ്പോഴും യാത്രകളില്‍ എനിക്കൊപ്പം സജാദുമുണ്ടാവും. സജാദിന്റെ കസിനാണ്‌ തിരക്കഥാകൃത്തായ നജീംകോയ. നജീമിന്റെ മനസില്‍ ഒരുപാടു കഥകളുണ്ട്‌. ആ കഥകള്‍ സജാദ്‌ ഇടയ്‌ക്കിടെ പറയാറുണ്ട്‌. അതില്‍പെട്ടൊരു കഥ ലിജിന്‍ ജോസ്‌ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ നിര്‍മ്മിക്കാമെന്നുതോന്നി. ഒരു വെള്ളിയാഴ്‌ച ദിവസം നടക്കുന്ന സംഭവങ്ങളായിരുന്നു പ്രമേയം. വിജയ്‌സാറും മറ്റു സുഹൃത്തുക്കളും പിന്തുണച്ചപ്പോഴാണ്‌ നിര്‍മ്മിച്ചത്‌. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലില്‍ വരെ സ്‌ക്രീന്‍ ചെയ്യാന്‍ ആ സിനിമയ്‌ക്കു കഴിഞ്ഞു. അതില്‍ നിന്നു കിട്ടിയ പ്രോത്സാഹനമാണ്‌ ഈ ഇന്‍ഡസ്‌ട്രിയില്‍ പിടിച്ചുനില്‍ക്കാനുള്ള പ്രേരണ തന്നത്‌. പൊതുവെ സിനിമാമേഖലയില്‍ എത്തിപ്പെടാന്‍ പ്രയാസമില്ല. പിടിച്ചുനില്‍ക്കാനാണ്‌ പാട്‌.

രണ്ടാമത്തെ സിനിമ നിര്‍മ്മിക്കാന്‍ ഒരുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. അല്ലേ?

'ഫ്രൈഡേ'യ്‌ക്കുശേഷം ഒരുപാടുപേര്‍ കഥ പറയാനെത്തിയിരുന്നു. ഒന്നും ഇഷ്‌ടപ്പെട്ടില്ലെന്നതാണ്‌ സത്യം. സാധാരണക്കാരുടെ ജീവിതമാണ്‌ എനിക്കിഷ്‌ടം. സ്‌ത്രീകളുടെയോ കുട്ടികളുടെയോ സിനിമയാവണം
 അടുത്തതെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. 'ആമേന്റെ' കഥ കേട്ട്‌ നന്നായി ഇഷ്‌ടപ്പെട്ടു. പക്ഷേ അത്തരമൊരു സിനിമ നിര്‍മ്മിക്കാനുള്ള ബജറ്റ്‌ ആ സമയത്ത്‌ എനിക്കില്ലായിരുന്നു. ചെറിയ ബജറ്റിലുള്ള പടമായിരുന്നു ലക്ഷ്യം. അതോടെയാണ്‌ 'ആമേനി'ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്‌. നല്ല സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ ഭാഗമായി മാറാന്‍ കഴിയുമല്ലോ.

ഇതിനിടയ്‌ക്ക് അഭിനയിക്കാനും സമയം കണ്ടെത്തുന്നു?

അഭിനയത്തോടുള്ള മോഹം കുട്ടിക്കാലം മുതലുള്ളതാണ്‌. അച്‌ഛനും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ അച്‌ഛന്‌ അതിനു കഴിഞ്ഞില്ല. അച്‌ഛന്റെ സുഹൃത്തുക്കള്‍ സംവിധാനം ചെയ്‌ത ചില സിനിമകളില്‍ ഞാന്‍ ചെറിയ റോളുകളില്‍ അഭിനയിച്ചു. മുതിര്‍ന്നപ്പോള്‍ അഭിനയിച്ചത്‌ 'ഫ്രൈഡേ'യിലാണ്‌. അതു കഴിഞ്ഞാണ്‌ 'ആമേനി'ലെത്തുന്നത്‌. കിളിപോയിലും അഭിനയിച്ചു. അതിനുശേഷം ഞാന്‍ നിര്‍മ്മിച്ച രണ്ടുസിനിമകളിലും. അഭിനയിക്കുന്നുണ്ടെങ്കിലും എനിക്കിപ്പോഴും ഇഷ്‌ടം പ്ര?ഡക്ഷന്‍ സൈഡാണ്‌.

ഒരു സ്‌ത്രീയും പുരുഷനും അടുത്തിടപഴകുമ്പോള്‍ അപവാദങ്ങളുയരുന്നത്‌ സ്വാഭാവികമാണ്‌?

ഇതുവരെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, ഒരേ മനസുള്ള രണ്ടു വ്യക്‌തികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുണ്ടോ? എന്നേക്കാള്‍ പത്തുവയസിന്‌ മൂത്തയാളാണ്‌ വിജയ്‌ സാര്‍. ഭാര്യയും ഒരു കുട്ടിയുമുണ്ട്‌. ലിജോ ജോസ്‌ പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന കല്യാണമാണ്‌ അടുത്ത പ്ര?ജക്‌ട്. അതിന്റെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങളൊന്നിച്ചിരിക്കുന്ന ഫോട്ടോ ഫേസ്‌ബുക്കിലിട്ടു. അതിനുതാഴെ 'വിജയ്‌ബാബുവിനും സാന്ദ്രയ്‌ക്കും കല്യാണം' എന്ന്‌ ക്യാപ്‌ഷനുമിട്ടു. അത്‌ ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്‌. പക്ഷേ അതിനുതാഴെ ചേര്‍ത്ത വിശദമായ കുറിപ്പ്‌ വായിച്ചാല്‍ ആ ധാരണകള്‍ മാറും.

മൂന്നു സിനിമകള്‍ നിര്‍മ്മിച്ചു. രണ്ടെണ്ണം നിര്‍മ്മിക്കാന്‍ പോകുന്നു. ജീവിതത്തില്‍ സെറ്റില്‍ ആയ സ്‌ഥിതിക്ക്‌ വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചുകൂടെ?

വിവാഹം അത്യാവശ്യമായ ഘടകമാണ്‌. പക്ഷേ 'പെരുച്ചാഴി'യും 'കല്യാണ'വും കഴിഞ്ഞിട്ടേ വിവാഹമുള്ളൂ. സിനിമയെ സ്‌നേഹിക്കുന്ന ആളായില്ലെങ്കിലും എന്നെ സ്‌നേഹിക്കുന്ന, അംഗീകരിക്കുന്ന പുരുഷനാവണം ഭര്‍ത്താവ്‌ എന്ന ആഗ്രഹമേയുള്ളൂ.

ഈ കാത്തിരിപ്പ്‌ സ്വപ്‌നറോളിന്‌

കൊല്ലം ലക്ഷ്‌മിനട സ്വദേശിയായ വിജയ്‌ബാബുവിന്റെ തുടക്കം സ്‌റ്റാര്‍ ടി.വിയിലൂടെയായിരുന്നു. അക്കാലത്ത്‌ ഹിന്ദി സിനിമകളുമായിട്ടായിരുന്നു ബന്ധം. പിന്നീട്‌ ദുബായിലെത്തി മാക്‌സ് മീഡിയ ഇവന്റ്‌ ഗ്രൂപ്പ്‌ ആരംഭിച്ചു. മലയാളസിനിമയുമായുള്ള ബന്ധം തുടങ്ങുന്നത്‌ അവിടെ വച്ചാണ്‌. സിദ്ധിഖ്‌ സംവിധാനം ചെയ്‌ത 'സലാംഹബീബി' എന്ന ഏറ്റവും വലിയ സ്‌റ്റേജ്‌ഷോ നടത്തിയത്‌ മാക്‌സ് മീഡിയ ആയിരുന്നു. തുടര്‍ന്ന്‌ ഏഷ്യാനെറ്റിന്റെ തെലുങ്ക്‌ ചാനലായ സിത്താരയുടെ സി.ഒ.ഒ ആയി. അതുകഴിഞ്ഞ്‌ നാലുവര്‍ഷം സൂര്യ ടി.വിയുടെ വൈസ്‌ പ്രസിഡന്റ്‌.
സൂര്യ.ടി.വിയില്‍ വര്‍ക്ക്‌ ചെയ്‌ത കാലത്ത്‌ മലയാളസിനിമയുടെ പ്രമോഷനുവേണ്ടി ധാരാളം പരിപാടികള്‍ ചെയ്‌തു. പ്രോഗ്രാമുകള്‍ക്കുവേണ്ടി ധാരാളം കഥ കേള്‍ക്കും. വായിക്കും. സാന്ദ്രാതോമസുമായുള്ള സൗഹൃദത്തിന്റെ മുള പൊട്ടുന്നത്‌ അക്കാലത്താണ്‌.
''സൂര്യ.ടി.വിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ്‌ സാന്ദ്രയെ പരിചയപ്പെടുന്നത്‌. കൊച്ചിയില്‍ ഇന്നോവറ്റീവ്‌ കണ്‍സപ്‌റ്റ്സ്‌ എന്ന പരസ്യഏജന്‍സി നടത്തുകയാണവര്‍. കുറച്ചുനേരത്തെ സംസാരം കൊണ്ടുതന്നെ ഞാന്‍ സാന്ദ്രയെ തിരിച്ചറിഞ്ഞു. സിനിമാമേഖലയില്‍ വരാന്‍ താല്‍പ്പര്യമുള്ള പെണ്ണായിരുന്നു അവള്‍. ഞങ്ങള്‍ ചിന്തിക്കുന്നത്‌ പലപ്പോഴും ഒരേപോലെയായിരുന്നു. ഒരു ദിവസം ഞാന്‍ സാന്ദ്രയോടു ചോദിച്ചു.
'എന്തുകൊണ്ട്‌ സാന്ദ്രയ്‌ക്ക് ഒരു സിനിമ ചെയ്‌തുകൂടാ?'
ഒരുപക്ഷേ ആ ചോദ്യവും അവരുടെ സിനിമാപ്രവേശത്തിന്‌ പ്രേരകമായിരിക്കണം. ഒരിക്കല്‍ 'ഹറാമീസ്‌' എന്നൊരു കഥയുമായി സാന്ദ്ര എന്നെ സമീപിച്ചു. ദുബായില്‍ ഷൂട്ട്‌ ചെയ്യേണ്ടുന്ന ഒരു സിനിമ. ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ തന്നെ ആദ്യം ചെയ്യുന്നത്‌ ശരിയല്ലെന്നു ഞാന്‍ തുറന്നുപറഞ്ഞു. അതോടെയാണ്‌ ആ പ്ര?ജക്‌ട് അവര്‍ ഉപേക്ഷിച്ചത്‌. പിന്നീട്‌ എന്നെക്കാണിച്ച സ്‌ക്രിപ്‌റ്റ് 'ഫ്രൈഡേ' ആയിരുന്നു. ചെറിയ ബജറ്റില്‍ ചെയ്യാവുന്ന ചിത്രം. ആ സിനിമ സാമ്പത്തികമായും കലാപരമായും നല്ല പേരുണ്ടാക്കുകയും ചെയ്‌തു.
സിനിമയോടുള്ള മോഹമാണ്‌ എന്നെയും അഭിനയരംഗത്തെത്തിച്ചത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം ചെറിയ റോളുകളില്‍ അഭിനയിക്കും. 22 എഫ്‌.കെ, അയാളും ഞാനും തമ്മില്‍, കിളിപോയ്‌ എന്നീ സിനിമകളിലാണ്‌ അക്കാലത്ത്‌ അഭിനയിച്ചത്‌. 'ഫ്രൈഡേ'യിലേക്ക്‌ സാന്ദ്ര വിളിച്ചെങ്കിലും പത്തു ദിവസം മാറ്റിവയ്‌ക്കേണ്ടതിനാല്‍ പോയില്ല. എന്റെ സിനിമാമോഹം കണ്ടതുകൊണ്ടാവാം ഒരിക്കല്‍ സാന്ദ്ര ഒരു നിര്‍ദേശം വച്ചു.
'എന്നെങ്കിലും സാര്‍, ഈ ഫീല്‍ഡ്‌ വിടുകയാണെങ്കില്‍ നമുക്കൊരുമിച്ചുനില്‍ക്കണം.'
ഞാനത്‌ സ്വീകരിക്കുകയും ചെയ്‌തു. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഞാന്‍ സൂര്യ ടി.വി വിട്ടു. സാന്ദ്രയ്‌ക്കൊപ്പം ചേര്‍ന്ന്‌ പാര്‍ട്‌ണര്‍ഷിപ്പില്‍ ഫ്രൈഡേ ഫിലിം ഹൗസ്‌ എന്ന നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. ആദ്യം ചെയ്‌തത്‌ 'സക്കറിയായുടെ ഗര്‍ഭിണികള്‍' എന്ന സിനിമ. തുടര്‍ന്ന്‌ ഫിലിപ്‌സ് ആന്റ്‌ മങ്കിപ്പെന്‍. വലിയൊരു പ്ര?ജ്‌ക്ടാണ്‌ അടുത്തത്‌. മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി. 'അക്കരെയക്കരെ'യ്‌ക്കു ശേഷം മുഴുവനായി അമേരിക്കയില്‍ ഷൂട്ടു ചെയ്യുന്ന ചിത്രം. അതു കഴിഞ്ഞ്‌ ലിജിന്‍ ജോസ്‌ പല്ലിശ്ശേരിയുടെ 'കല്യാണം'.
ജോലി വിട്ടപ്പോഴാണ്‌ 'ഹണീബി'യില്‍ അഭിനയിച്ചത്‌. യാദൃച്‌ഛികമായി സംഭവിച്ചതാണത്‌. എന്റെ സുഹൃത്തുക്കളാണ്‌ ആ സിനിമ നിര്‍മ്മിച്ചത്‌. എസ്‌.ഐ ജോര്‍ജ്‌ എന്ന കഥാപാത്രത്തിനുവേണ്ടി മലയാളത്തിലെ പ്രമുഖനായ നടനെ ആലോചിച്ചതാണ്‌. പക്ഷേ ഷൂട്ടിംഗ്‌ തുടങ്ങിയപ്പോഴേക്കും ആ നടന്‌ ഡേറ്റില്ല. ആ സമയത്താണ്‌ ലാലേട്ടന്‍, 'ഹണീബി'യിലെ റോള്‍ ചെയ്യാമോ എന്നു ചോദിച്ചത്‌. അത്‌ ഏറ്റെടുക്കുകയും ചെയ്‌തു. 'മങ്കിപെന്നി'ലെ പപ്പന്റെ റോളിനുവേണ്ടിയും ചിലരെ സമീപിച്ചതാണ്‌. പക്ഷേ ഡേറ്റ്‌ ശരിയായില്ല. സാന്ദ്ര നിര്‍ബന്ധിച്ചപ്പോള്‍ ആ റോളും ചെയ്‌തു. 'എസ്‌കേപ്പ്‌ ഫ്രം ഉഗാണ്ട'യില്‍ നായക കഥാപാത്രമാവാനും കഴിഞ്ഞു. 'ബൈസിക്കിള്‍ തീവ്‌സാ'ണ്‌ മറ്റൊരു ചിത്രം. നല്ല റോളുകള്‍ കിട്ടിയതുകൊണ്ടാണ്‌ ഇത്രയും സിനിമകളില്‍ അഭിനയിച്ചത്‌. വലിയ നടനായി അറിയപ്പെടാനൊന്നും ആഗ്രഹമില്ല. 'അയാളും ഞാനും തമ്മില്‍' ചെയ്യുന്ന സമയത്ത്‌ സംവിധായകന്‍ ലാലുചേട്ടന്‍ തന്നൊരു ഉറപ്പുണ്ട്‌.
'അടുത്ത വര്‍ഷം ചെയ്യുന്ന രണ്ടാമത്തെ സിനിമയിലെ മെയിന്‍ റോള്‍ നിനക്കുള്ളതാണ്‌.'
സിനിമാനിര്‍മ്മാണത്തിനിടയിലും ആ സ്വപ്‌നറോളിനുള്ള കാത്തിരിപ്പിലാണിപ്പോള്‍ വിജയ്‌ബാബു.

 

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger