Latest Movie :
Home » , » സായിപ്പിന്റെ തൊലി വെളുത്തിട്ട് വെറും 7000 വര്‍ഷമേ ആയിട്ടുള്ളു; 40000 വര്‍ഷമെന്ന് പറയുന്നത് വെറുതേ.

സായിപ്പിന്റെ തൊലി വെളുത്തിട്ട് വെറും 7000 വര്‍ഷമേ ആയിട്ടുള്ളു; 40000 വര്‍ഷമെന്ന് പറയുന്നത് വെറുതേ.

{[['']]}

ലണ്ടന്‍: സായിപ്പിന്റെ തൊലി വെളുത്തിട്ട് വെറും 7000 വര്‍ഷമേ ആയിട്ടുള്ളുവെന്ന് പുതിയ പഠനം. സായിപ്പന്മാര്‍ക്ക് വെളുത്ത തൊലി സ്വന്തമായിട്ട് 40,000 വര്‍ഷമായെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഒപ്പം തന്നെ യൂറോപ്പിലെ പ്രകാശം കുറഞ്ഞ സാഹചര്യങ്ങളാണ് സായിപ്പിന്റെ ത്വക്കിന്റെ നിറം വെളിപ്പിച്ചെതെന്നും നിരീക്ഷിക്കപ്പെട്ടിരുന്നു. ഈ രണ്ട് വാദഗതികളെയും തള്ളിക്കളഞ്ഞിരിക്കുകയാണ് പുതിയ പഠനം. ഈ പഠനത്തില്‍ സായിപ്പിന്റെ തൊലി വെളുത്തിട്ട് വെറും 7000 വര്‍ഷമേ ആയിട്ടുള്ളുവെന്ന് സ്ഥാപിക്കുന്നു. 2006 -ല്‍ സ്പെയിനിലെ കാന്റബ്രയന്‍ മലനിരകളിലുള്ള ഗുഹയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനത്തിനായി ഉപയോഗിച്ചത്. ഈ മൃതദേഹങ്ങള്‍ക്ക് 7000 വര്‍ഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയിരുന്നു. ഡി.എന്‍.എ പരിശോധന നടത്തിയ ഗവേഷകര്‍ക്ക് നീല കണ്ണുകളുടെ ജീന്‍ കണ്ടെത്താനായെങ്കിലും വെള്ളത്തൊലിയുടെ ജീനുകള്‍ ലഭിച്ചില്ല. 7000 വര്‍ഷം മുന്‍പ് സ്പെയിനില്‍ ജീവിച്ചിരുന്ന നായാട്ടുകാരനായ ഒരാളുടെ അവശിഷ്ടങ്ങളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ഈ അവശിഷ്ടങ്ങള്‍ പഠിച്ച ഗവേഷകര്‍ ഇയാള്‍ നീല കണ്ണുകളുള്ള ഇരുണ്ട തൊലിയുള്ളയാളായിരുന്നുവെന്ന് കണ്ടെത്തുകയുണ്ടായി.

                         യൂറോപ്യന്മാരുടെ തൊലിയുടെ നിറം 7000 വര്‍ഷത്തിനിപ്പുറമാണ് ഇന്നത്തേ രീതിയിലേതുപോലെ ആയതെന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ പറയുന്നു. കാര്‍ഷികവൃത്തിയിലേയ്ക്ക് മനുഷ്യര്‍ തിരിഞ്ഞശേഷമുണ്ടായ ഭക്ഷണക്രമമാണ് തൊലിയുടെ ഇപ്പോഴത്തെ നിറവിത്യാസത്തിന് കാരണമെന്ന് സ്പെയിനിലെ പോംപു ഫബ്ര സര്‍വകലാശാലയിലെ ഗവേഷകന്‍ ലാലൂസ ഫോക്സ് പറയുന്നു. യൂറോപ്യന്മാരുടെ തൊലിയുടെ നിറം രൂപപ്പെടുത്തുന്നതില്‍ ലാറ്റിറ്റ്യൂഡ് മാത്രമല്ല ഘടകമെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനം. നേച്ചര്‍ മാസികയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger