Latest Movie :
Home » , » കൗമാരം തുടങ്ങുമ്പോള്‍

കൗമാരം തുടങ്ങുമ്പോള്‍

{[['']]}
mangalam malayalam online newspaper
ആദ്യഘട്ടത്തോടെ കൗമാരക്കാരിലുണ്ടാകുന്ന ശാരീരികവും ബൗദ്ധികവും വൈകാരികവുമായ മാറ്റങ്ങളെ തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌. സമാനതകളില്ലാത്ത മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌.
കൗമാരത്തിലേക്ക്‌ കാലൂന്നതോടെ വേഗത്തിലാണ്‌ ശരീരം വളരുന്നത്‌. അതോടൊപ്പം പലവിധ ഭീതികളും ആശങ്കളും ആശയക്കുഴപ്പങ്ങളും വികാരവിക്ഷോഭങ്ങളും കുട്ടിയെ വേട്ടയാടാന്‍ സാധ്യതയുണ്ട്‌.
ഈ പ്രായത്തില്‍ സംഭവിക്കാവുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന്‌ മാതാപിതാക്ക ള്‍ മനസിലാക്കണം. മാറ്റങ്ങള്‍ തികച്ചും സ്വഭാവികമാണെന്നും അതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.
പ്രത്യുത്‌പാദനശേഷി കൈവരിക്കുന്ന കാലംതൊട്ടാണ്‌ കൗമാരം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത്‌. പല കുട്ടികളിലും ഈ പ്രക്രിയ വ്യത്യസ്‌തങ്ങളായ സമയങ്ങളിലായിരിക്കും സംഭവിക്കുക. ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ ഒന്നുരണ്ടു വര്‍ഷം വൈകിയാണ്‌ മാറ്റങ്ങള്‍ സംഭവിക്കുക. അമേരിക്ക, വടക്കന്‍ യൂറോപ്പ്‌, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എട്ടിനും പത്തിനും ഇടയില്‍ത്തന്നെ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു. വികസ്വരരാജ്യങ്ങളില്‍ 10-നും 13-നും വയസിനിടയിലും. ഭാരതത്തില്‍ പൊതുവേ 11 വയസുമുതല്‍ 17 വയസുവരെയും, ആണ്‍കുട്ടികളില്‍ 13 മുതല്‍ 19 വരെയുമാണ്‌ കൗമാരകാലം. വ്യക്‌തിഗത വ്യത്യാസങ്ങള്‍ കണ്ടെന്നുവരാം.
കൗമാരത്തെ പ്രാരംഭം, മധ്യഘട്ടം, അവസാനഘട്ടം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. പെണ്‍കുട്ടികളില്‍ 11 വയസുവരെയും ആണ്‍കുട്ടികളില്‍ 13വയസുവരെയുമാണ്‌ ആദ്യഘട്ടം. ഈ പ്രായത്തിലാണ്‌ ശാരീരികമാറ്റങ്ങള്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്‌.
മധ്യഘട്ടത്തില്‍ ലൈംഗികതയിലേക്കും പ്രത്യുല്‌പാദനക്ഷമതയിലേക്കും നയിക്കുന്ന ബാഹ്യവും ആന്തരികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവസാനഘട്ടത്തില്‍ ശരീരത്തിലുണ്ടായ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും മുതിര്‍ന്ന വ്യക്‌തിയായി പരിണമിക്കുകയും ചെയ്യുന്നു.

ശാരീരികമാറ്റങ്ങള്‍

പൊക്കവും ഭാരവും അതിവേഗം കൂടുന്നു. പെണ്‍കുട്ടികളില്‍ സ്‌തനവളര്‍ച്ചയും ഗുഹ്യഭാഗത്ത്‌ രോമവളര്‍ച്ചയും ഉണ്ടാകുന്നു. അരക്കെട്ട്‌ വികസിക്കുന്നു. കക്ഷത്തിലും കൈകാലുകളിലും രോമങ്ങള്‍ വളരാന്‍ തുടങ്ങുന്നു. ഇതിനോടൊപ്പം ആന്തരികലൈംഗികാവയവങ്ങള്‍ വികാസംപ്രാപിക്കുകയും ഏറെക്കഴിയുന്നതിന്‌ മുന്‍പ്‌ ആര്‍ത്തവം തുടങ്ങുകയും ചെയ്യും.
ആണ്‍കുട്ടികളില്‍ വൃഷണങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ലിംഗത്തിന്റെ നീളവും വണ്ണവും വര്‍ദ്ധിക്കുകയും ചെയ്യും. താടിയും മീശയും കിളിര്‍ത്തുതുടങ്ങും. കക്ഷങ്ങളിലും ഗുഹ്യഭാഗത്തും കൈകാലുകളിലും മാറിലും രോമവളര്‍ച്ച ആരംഭിക്കുന്നു. സ്വരത്തില്‍ വരുന്ന മാറ്റമാണ്‌ മറ്റൊരു കൗമാരലക്ഷണം. നെഞ്ച്‌ വികാസംപ്രാപിക്കുന്നു. പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു.
പെണ്‍കുട്ടികളില്‍ ലൈംഗികഹോര്‍മോണുകളായ ഈസ്‌ട്രജന്റെയും പ്ര?ജസ്‌ട്ര?ണിന്റെയും ആണ്‍കുട്ടികളില്‍ പുരുഷഹോര്‍മാണായ ആന്‍ഡ്ര?ജന്റെയും ടെസ്‌റ്റോസ്‌റ്റെറോണിന്റെയും ഉത്‌പാദനം ത്വരിതപ്പെടും. പിറ്റ്യൂട്ടറിഗ്രന്ഥി വളര്‍ച്ചാഹോര്‍മോണും പുറപ്പെടുവിക്കും.
ശരീരത്തിന്റെ പലഭാഗങ്ങളും പല നിരക്കിലായിരിക്കും വളരുകയും വികാസം പ്രാപിക്കുകയും ചെയ്യുന്നത്‌. കൈകാലുകള്‍ക്ക്‌ ആദ്യംതന്നെ നീളംവച്ചേക്കാം. കൈപ്പത്തിയും പാദങ്ങളും അതിലും മുമ്പേയും. അതുപോലെ ശാരീരികവളര്‍ച്ച സമപ്രായക്കാരായ കുട്ടികളില്‍ ഒരേ സമയത്ത്‌ നടക്കണമെന്ന്‌ ഒരു നിയമവുമില്ല. കഴിക്കുന്ന ആഹാരവും കാണുന്ന പ്രോഗ്രാമുകളും അനാവശ്യമായി ലഭിക്കുന്ന ഉത്തേജകങ്ങളും ലൈംഗികമാറ്റങ്ങളെ ത്വരിതപ്പെടുത്താന്‍ സാധ്യതയുണ്ട്‌.
ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെയാണ്‌ മുഖക്കുരു ഉണ്ടാവുന്നത്‌. ഇത്‌ രണ്ടുകൂട്ടരേയും കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്‌. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന്‌ വിപണിയില്‍ ധാരാളം വസ്‌തുക്കളുണ്ട്‌. ഒന്നും ചെയ്യാതിരുന്നാലും യുവാവോ യുവതിയോ ഒക്കെയായിക്കഴിയുമ്പോള്‍ അവ താനേ പോയിമറഞ്ഞുകൊള്ളും.
വൃഷണസഞ്ചിയുടെ ഇടതുഭാഗം അല്‍പ്പം കൂടുതലായി തൂങ്ങിക്കിടക്കും. പെണ്‍കുട്ടികളില്‍ സ്‌തനവളര്‍ച്ചയുടെ ആരംഭത്തിനുശേഷം രണ്ട്‌ വര്‍ഷമെടുക്കും ആര്‍ത്തവം എത്താന്‍.

 

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger