Latest Movie :
Home » , » എന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുത്

എന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുത്

{[['']]}
mangalam malayalam online newspaper

എന്റെ അനുഭവം മറ്റൊരാള്‍ക്കും

 ഉണ്ടാവരുത്

1998 മെയ് 27 .അന്നാണ് 26 കാരിയായ ഉമാദേവിയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. എട്ടുവര്‍ഷം അവളോടൊപ്പം ജീവിച്ച പ്രേമനെ മരണം കൂട്ടിക്കൊണ്ടുപോയത്.അന്ന് പുലര്‍ച്ചെയായിരുന്നു. അവള്‍ പകച്ചുനിന്ന നിമിഷങ്ങളായിരുന്നു അത്. ഉമയുടെ മടിയില്‍ കിടന്നാണ് അയാള്‍ അന്ത്യശ്വാസം വലിച്ചത്. ദീര്‍ഘനാളായി ചൂഴ്ന്നു നിന്നിരുന്ന അസുഖമാണ് 48 കാരനായ പ്രേമനെ മരണമുഖത്തെത്തിച്ചത് .
യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് അവള്‍ സമചിത്തതയിലേക്ക് എത്തുമ്പോള്‍ ചുറ്റും ആള്‍ക്കൂട്ടം നിറഞ്ഞിരുന്നു.തറയില്‍ വെള്ള പുതപ്പിച്ച് കിടത്തിയിരുന്ന പ്രേമന്റെ മൃതദേഹത്തെനോക്കി ഉമ ഏറെ നേരമിരുന്നു. നിമിഷങ്ങള്‍ മണിക്കൂറുകളിലേക്ക് വഴിമാറിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ആ ശരീരത്തെ തന്റെ കണ്‍മുന്നില്‍ നിന്നും കൊണ്ടുപോകുന്നതും അവളറിഞ്ഞു. ഒരു ദീര്‍ഘ നിശ്വാസമൊഴിച്ചാല്‍ പ്രത്യേക ഭാവ- ചലനങ്ങളൊന്നും അവളില്‍ സൃഷ്ടിച്ചില്ല. വീട്ടു വളപ്പിലൊരുക്കിയ ചിതയില്‍ അഗ്നി നാളങ്ങള്‍ ആ ശരീരത്തെ ഏറ്റു വാങ്ങുന്നത് അവള്‍ ജനാലയിലൂടെ നോക്കിനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തനിക്കു ചുറ്റും ആളനക്കം കുറയുന്നതും അവളറിഞ്ഞു. പിന്നീടുള്ള മണിക്കൂറുകളും ദിവസങ്ങളും അവള്‍ക്ക് ഓരോ തിരിച്ചറിവുകള്‍ സമ്മാനിച്ചാണ് കടന്നുപോയത്. നാലു വയസ്സുകാരനായ മകന്‍ മാത്രമായിരുന്നു ഈ ദിവസങ്ങളില്‍ അവളുടെ കൂട്ട്. ഈ സംഭവത്തിനു ശേഷം ഒന്നരയാഴ്ചയോളം അവള്‍ മുറിക്കു പുറത്തിറങ്ങിയില്ല. മനസ്സില്‍ നുരഞ്ഞു പൊങ്ങിയ ആത്മസംഘര്‍ഷങ്ങളോട് സമരസപ്പെടാന്‍ പാടുപെടുകയായിരുന്നു ഈ നാളുകളില്‍ .
ഇതേവര്‍ഷം ജൂണ്‍ പത്തിന് ഉമ വീട്ടില്‍ നിന്നും മകനോടൊപ്പം യാത്രയായി. മകനെ ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട ഒരു നേഴ്‌സിനെ ഏല്‍പ്പിച്ചാണ് ഉമ നാടുവിട്ടതെന്ന് പിന്നീട് ബന്ധുക്കള്‍ അന്വേഷിച്ചറിഞ്ഞു. ഒന്നരവര്‍ഷത്തോളം ഇവരേക്കുറിച്ച് ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലെ സ്വാതന്ത്ര്യദിനത്തില്‍ ഉമ നാട്ടില്‍ തിരിച്ചെത്തി. ചോദ്യശരങ്ങളുമായി തനിക്കു ചുറ്റുംകൂടിയവര്‍ക്കുമുന്നില്‍ മനസ്സുതുറക്കാന്‍ ഉമ തയ്യാറായില്ല. ഇതേമാസം ഇരുപത്തേഴുവരെ ഈ സസ്‌പെന്‍സ് തുടര്‍ന്നു. അന്നാണ് തൃശ്ശൂര്‍ പൂങ്കുന്നത്ത് ഉമയുടെ നേതൃത്വത്തില്‍ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നപേരില്‍ സ്ഥാപനം തുറന്നത്.ഇതിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ ഉമ മനസ്സുതുറന്നു. തന്റെ യാത്രയെക്കുറിച്ചും, താന്‍ ലക്ഷ്യമിടുന്ന കര്‍മ്മ പദ്ധതികളെക്കുറിച്ചുമെല്ലാം ഉമ വെളിപ്പെടുത്തി.
രോഗങ്ങളെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും കണ്ടും കേട്ടും അറിയുന്നതിനുള്ള ഒരു തീര്‍ത്ഥയാത്രയിലായിരുന്നു താനെന്നും ഇനി താന്‍ കണ്ടെത്തിയ വസ്തുതകള്‍ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുമെന്നുമായിരുന്നു ഉമയുടെ പ്രഖ്യാപനം.
പതിനഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഉമയുടെ ഈ വെളിപ്പെടുത്തല്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്.
സ്വന്തം ജീവിതം കൊണ്ട് ആയിരങ്ങളുടെ ജീവന് തണലേകുകയാണ് ഉമ . ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അശരണരായ ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്ന ചാലകശക്തിയാണിപ്പോള്‍ . രണ്ടായിരത്തോളം ഹൃദയശസ്ത്രക്രിയകളും 600ല്‍ പരം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഒന്നരലക്ഷത്തില്‍ പരം സൗജന്യ ഡയാലിസിസുകളും ഇതുവരെയുള്ള ശാന്തിയുടെ ആതുരസേവന പദ്ധതികളിലൂടെ നടന്നു. തനിക്ക് ലഭിച്ച വീടും വസ്തുവകകളും വിറ്റ് കിട്ടിയ തുകകൊണ്ടാണ് ഉമ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
രോഗിയായതിനാല്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട് ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിട്ടിരുന്ന യുവാവിനെ തന്റെ വൃക്കകളിലൊന്ന് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അവര്‍ മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃക കാട്ടി. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അപൂര്‍വമായി മാത്രം നടന്നിരുന്നകാലത്ത്, ശസ്ത്രക്രിയ മരണത്തിനും രോഗപീഡകള്‍ക്കും മറ്റും വഴി തെളിക്കുമെന്നുള്ള ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇരുപത്താറാം വയസില്‍ ഉമ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. ഇവരുടെ വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ യുവാവ് ഇന്ന് ശാന്തിയുടെ സേവനസന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. മലയാളികളും ജോലിയുടെസൗകര്യം പരിഗണിച്ച് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത ബാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകളായ ഉമ, ചെറുപ്പംമുതല്‍ സഹജീവികളോട് കരുണയുള്ളവളായിരുന്നു. അച്ഛനാണ് ഇക്കാര്യത്തില്‍ ഉമയുടെ മാര്‍ഗദര്‍ശി.

എന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുത്. ഉമാ പ്രേമന്‍ എന്ന പെണ്‍കുട്ടിയെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്ത്? തകര്‍ച്ചയുടെ ആഴക്കയത്തില്‍ നിന്നും അതിജീവനത്തിന്റെ അപൂര്‍വമാതൃക സൃഷ്ടിച്ച ഉമയുടെ ജീവിതം.

ജോലി കഴിഞ്ഞെത്തിയാല്‍ ഗ്രാമത്തിലെ രോഗികളെ ശുശ്രൂഷിക്കുകയും അവര്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങി നല്‍കുകയുമായിരുന്നു ബാലകൃഷ്ണന്റെ പതിവ്. പഠനകാലത്തുതന്നെ ഇക്കാര്യത്തില്‍ അച്ഛനെ സഹായിക്കാന്‍ ഉമയും മുന്നിട്ടിറങ്ങിയിരുന്നു. ബാലകൃഷ്ണന്റെയും ഉമയുടെയും സാമൂഹിക-സേവന പ്രവര്‍ത്തനങ്ങളോട് തങ്കമണിക്ക് പൊരുത്തപ്പെടാനായില്ല. രോഗങ്ങള്‍ തനിക്കും മറ്റുള്ളവര്‍ക്കും പടരുമെന്നായിരുന്നു ഇവരുടെ പക്ഷം. എന്നാല്‍ ഇത് വകവയ്ക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായില്ല. അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തങ്കമണി മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് നാടുവിട്ടു. അന്ന് ഉമയ്ക്ക് എട്ടുവയസായിരുന്നു പ്രായം. പിന്നീട് ലാളനയെന്തെന്ന് അവള്‍ അറിഞ്ഞിട്ടില്ല. പിന്നീടുള്ള ഉമയുടെ ജീവിതം സംഭവബഹുലമായിരുന്നു. 18-ാം വയസില്‍ ഇഷ്ടമില്ലാതിരുന്നിട്ടും രോഗിയായ 40 കാരന്റെകൂടെ ദാമ്പത്യജീവിതത്തിലേക്ക് കടന്ന ഉമ 26-ാം വയസില്‍ വിധവയായി. പിന്നീടാണ് ഉമ തന്റെ പ്രവര്‍ത്തന പാത സന്നദ്ധസേവനമാണെന്ന് തിരിച്ചറിഞ്ഞത്. ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങുന്നതിനുള്ള നീക്കങ്ങളും നടന്നത് ഈ അവസരത്തിലാണ്.
-  
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger