Latest Movie :
Home » » വനിതകള്‍ മനസിലെ മഴവില്ലിനെ പിന്തുടരണം,

വനിതകള്‍ മനസിലെ മഴവില്ലിനെ പിന്തുടരണം,

{[['']]}

Add caption
ഹപാഠികള്‍ വന്‍കിട സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗങ്ങള്‍ തേടിയപ്പോള്‍ മനസിലെ മഴവില്ലിനെ പിന്തുടര്‍ന്ന വനിതയാണ് രശ്മി ബന്‍സാല്‍. ഐ.എ.എം അഹമ്മദാബാദില്‍ നിന്ന് എഴുത്തിന്റെ വഴിയേ തിരിഞ്ഞ രശ്മി എഴുത്തുകാരിയും സംരംഭകയുമാണ്. സ്റ്റേ ഹംഗ്രി സ്റ്റേ ഫൂളിഷ്, കണക്റ്റ് ദ് ഡോട്ട്‌സ്, ഐ ഹാവ് എ ഡ്രീം തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ ഗ്രന്ഥങ്ങള്‍ക്കുശേഷം രശ്മി എഴുതിയ പുതിയ ഗ്രന്ഥമാണ് ഫോളോ എവരി റെയ്ന്‍ബോ. ഈ പുസ്തകത്തിനായി 25 വനിതാ സംരംഭകരുടെ ജീവിതത്തിലൂടെ യാത്ര നടത്തിയ രശ്മി വനിതാ സംരംഭകത്വത്തെക്കുറിച്ചും ബിസിനസില്‍ വിജയിക്കാന്‍ വേണ്ട അവശ്യഘടകങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 

എന്തുകൊണ്ട് സംരംഭക മോഹങ്ങള്‍ പൂവണിയുന്നില്ല?

സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ കഴിവുള്ളവരാണ്. പുരുഷന് ചെയ്യാന്‍ പറ്റുന്നതെല്ലാം ഒരുപക്ഷേ അതിനേക്കാള്‍ നന്നായി സ്ത്രീകള്‍ക്ക് ചെയ്യാനാവും. എങ്കിലും സ്ത്രീ സംരംഭകരുടെ എണ്ണം വളരെ കുറവാണ്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ മറന്നുകൊണ്ടോ കുടുംബാംഗങ്ങളുടെ അനിഷ്ടം സമ്പാദിച്ചുകൊണ്ടോ സംരംഭവുമായി മുന്നോട്ടുപോകുവാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നതാണ് ഇതിന് കാരണം. തന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി നല്‍കേണ്ടി വരുന്ന 'വില' വളരെ വലുതാണെന്ന് തോന്നിയാല്‍ സ്ത്രീകള്‍ തങ്ങളുടെ സംരംഭക മോഹങ്ങള്‍ ബലി കഴിക്കും. കാരണം, സമൂഹം ഇപ്പോഴും സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന പ്രഥമ കര്‍ത്തവ്യം കുടുംബിനിയുടേതാണ്.

മാറ്റത്തിന്റെ കാറ്റ് വീശുന്നു
കാലം മാറുമ്പോള്‍ സാവധാനമെങ്കിലും ഒരു വിപ്ലവം അരങ്ങേറുകയാണിവിടെ. എന്നാല്‍ ഇത് രക്തപങ്കിലമാകില്ല. കാരണം, സ്ത്രീകള്‍ക്ക് അവരുടേതായ രീതികളുണ്ട്. അദമ്യമായ ആഗ്രഹത്തോടെയും കുട്ടികളുടേതു പോലുള്ള വിശ്വാസത്തോടെയും പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് സംരംഭക ലോകത്തേക്ക് അവര്‍ കടന്നുവരും.

ഈ സ്ത്രീ സംരംഭകരാകട്ടെ ചെയ്യുന്ന കാര്യങ്ങളിലെ ശ്രേഷ്ഠതയ്ക്കായി ഏതറ്റംവരെ പോകാനും തയാറുള്ളവരുമാണ്. കൂടുതല്‍ സ്വാതന്ത്ര്യം ആസ്വദിച്ച് വളര്‍ന്നുവന്ന പെണ്‍കുട്ടികളുടെ പുതുതലമുറയാകട്ടെ സംരംഭകത്വത്തിന്റെ റിസ്‌ക് എടുക്കാന്‍കൂടുതലായി മുമ്പോട്ടുവരുകയും ചെയ്യും.

അതായത്, സംരംഭക ലോകത്തെ നാളെകള്‍ധീരത, സുതാര്യത മുതലായ സ്‌ത്രൈണമൂല്യങ്ങളുടെ സുഗന്ധം നിറഞ്ഞവയാകും.

ലക്ഷ്മി, ദുര്‍ഗ സരസ്വതിമാര്‍
മുമ്പത്തേക്കാളധികമായി പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ട് വനിതാ സംരംഭകരുടെ ഒരു നിര ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. സംരംഭക ലോകത്തേക്കിറങ്ങാന്‍ അവരെ പ്രേരിപ്പിച്ച ഘടകങ്ങള്‍ പലതാകാം. കുട്ടികള്‍ മുതിര്‍ന്ന് തിരക്കുകള്‍ അകന്നപ്പോള്‍ തങ്ങളുടെ അഭിരുചികളും ഹോബികളും പിന്തുടര്‍ന്ന് ബിസിനസ് രംഗത്തേക്കിറങ്ങിയ വനിതകളുണ്ട്, കുടുംബത്തിനും ബിസിനസിനുമായി തങ്ങളുടെ സമയം പകുത്തു നല്‍കിക്കൊണ്ട് വിജയകരമായ സംരംഭം കെട്ടിപ്പടുത്ത് വീട്ടിലേക്ക് ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവന്ന 'ലക്ഷ്മിമാര്‍'.
ജീവിതസാഹചര്യങ്ങളുടെ നിര്‍ബന്ധംകൊണ്ട് സംരംഭകരായിത്തീര്‍ന്ന് പ്രതിബന്ധങ്ങളെയെല്ലാം നേരിട്ട് വിജയം വരിച്ച 'ദുര്‍ഗ'കളും വനിതാ സംരംഭകര്‍ക്കിടയിലുണ്ട്. ഉന്നത വിദ്യാഭ്യാസ യോഗ്യതകളോടെ പ്രൊഫഷണല്‍ രംഗത്തു നിന്ന് ബിസിനസിലേക്ക് തിരിഞ്ഞ 'സരസ്വതി'മാരാണ് മറ്റൊരു കൂട്ടര്‍.

ശ്രേഷ്ഠത തേടുന്നവര്‍
ഏര്‍പ്പെടുന്ന കാര്യം ഏറ്റവും ഭംഗിയായിചെയ്യണം എന്നതില്‍ നിര്‍ബന്ധ ബുദ്ധിയുള്ളവരാണ് പൊതുവെ സ്ത്രീ സംരംഭകര്‍. അവരെ സംബന്ധിച്ചിടത്തോളം സംരംഭത്തിന്റെ ആദ്യകാലങ്ങളില്‍ അത് ഒരു ബിസിനസ് എന്നതിനേക്കാള്‍ സ്വന്തം കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നതുപോലെയാണ്. പലപ്പോഴും പിന്നീടാണ് അതിനെ ഒരു ബിസിനസ് ചട്ടക്കൂട്ടിലേക്ക് മാറ്റാന്‍ അവര്‍ ശ്രമിക്കുന്നതുതന്നെ.

സംതൃപ്തിക്ക് ഊന്നല്‍
ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുക എന്നത് വനിതാ സംരംഭകരെ സംബന്ധിച്ച് പ്രധാനമാണ്. അതിനാല്‍ത്തന്നെ സ്വന്തം നേട്ടം പ്രതീക്ഷിക്കാതെ പലപ്പോഴും കൂടുതല്‍ നല്‍കി ഉപഭോക്താക്കളെ തൃപ്തരാക്കാനുള്ള പ്രവണതയുണ്ട്.

സാമ്പത്തിക പരിശീലനം വേണം
സാമ്പത്തിക കാര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാനും ബാങ്ക് വായ്പകള്‍ തരപ്പെടുത്താനുമൊക്കെ വനിതകള്‍ക്ക് പരിശീലനം കൂടിയേ തീരൂ... ഹൈദരാബാദിലെ ഐ.എസ്.ബി പോലുള്ള സ്ഥാപനങ്ങള്‍ വനിതാ സംരംഭകര്‍ക്ക് ഇതിനായി സൗജന്യ പരിശീലനം നല്‍കുന്നുണ്ട്.
സമാനതകള്‍
ഞാന്‍ ഇടപഴകിയ വനിതാസംരംഭകരിലെല്ലാം പൊതുവായി കണ്ട ചില കാര്യങ്ങളുണ്ട്. അവര്‍ ചെയ്യുന്ന കാര്യത്തെ അതിരറ്റ് സ്‌നേഹിക്കുന്നു. പോസിറ്റീവ് എനര്‍ജി തുളുമ്പുന്ന ഈക്കൂട്ടര്‍ പരാതികള്‍ പറയാതെ, മുന്നേറാനാണ് ശ്രമിക്കുന്നത്.

ബിസിനസില്‍ വിജയിക്കാന്‍
ബിസിനസില്‍ വിജയിക്കാന്‍ മൂന്ന് പി-കളാണ് ആവശ്യം. പാഷന്‍ അഥവാ അതിയായ താല്‍പ്പര്യം. പര്‍പ്പസ് അഥവാ ശക്തമായ ലക്ഷ്യം. പേഷ്യന്‍സ് അഥവാ സംരംഭത്തെ വളര്‍ത്തിയെടുക്കാനുള്ള ക്ഷമ. 
- See more 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger