Latest Movie :
Home » , » ഡ്രൈവിങ് നിരോധനം ലംഘിച്ച 16 സൗദി സ്ത്രീകള്‍ക്ക് പിഴചുമത്തി

ഡ്രൈവിങ് നിരോധനം ലംഘിച്ച 16 സൗദി സ്ത്രീകള്‍ക്ക് പിഴചുമത്തി

{[['']]}

ഡ്രൈവിങ് നിരോധനം ലംഘിച്ച 16 സൗദി സ്ത്രീകള്‍ക്ക് പിഴചുമത്തി









റിയാദ്: വനിതകള്‍ വാഹനമോടിക്കരുതെന്നനിയമം ലംഘിച്ച കുറ്റത്തിന് 16 സൗദി സ്ത്രീകള്‍ക്ക് പിഴ. സൗദിയിലെ പരമ്പരാഗത നിയമത്തെ എതിര്‍ത്തുകൊണ്ടാണ് സൗദി സ്ത്രീകള്‍ വാഹനമോടിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച സര്‍ക്കാര്‍ ഓണ്‍ലൈന്‍ മുഖേന സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെ പ്രചാരണം നടത്തിയിരുന്നു.

റിയാദിലൂടെ വാഹനമോടിച്ച ആറ് സ്ത്രീകളെ സൗദി പോലീസ് തടഞ്ഞ് 300 റിയാല്‍ പിഴ ചുമത്തിയതായി ഡെപ്യൂട്ടി പോലീസ് വക്താവ് കൊളോണിയല്‍ ഫവാസ് അല്‍ മിമന്‍ അറിയിച്ചു. ജിദാഹിലെ റെഡ്‌സീസിറ്റിയില്‍ രണ്ട് വനിതകളില്‍ നിന്നും വാഹനമോടിച്ചതിന് പിഴയീടാക്കി. സൗദിയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ആറ് സൗദി സ്ത്രീകള്‍ക്കും വാഹനമോടിച്ചതിന്റെ പേരില്‍ പിഴയടക്കേണ്ടിവന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിശോധനയില്‍ നിരവധി പേര്‍ക്ക് പിഴ ചുമത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ വഴി നിയമത്തെ എതിര്‍ത്തുകൊണ്ട് പോസ്റ്റുകള്‍ വന്‍ തോതില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വന്‍ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നത്.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger