Latest Movie :
Home » » രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പത്തു മലയാളികള്‍ ഇടംനേടി

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പത്തു മലയാളികള്‍ ഇടംനേടി

{[['']]}
രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പത്തു മലയാളികള്‍ ഇടംനേടി\

















തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും ധനികരായ 141 പേരുടെ പട്ടികയില്‍ പത്ത് മലയാളി വ്യവസായികള്‍ ഇടംനേടി. എം.എ. യൂസഫലി, രവിപിള്ള, സണ്ണിവര്‍ക്കി, ടി.എസ്. കല്യാണരാമന്‍, ജോയ് ആലുക്കാസ്, ഡോ.പി. മുഹമ്മദാലി, ആസാദ് മൂപ്പന്‍, എം.പി. രാമചന്ദ്രന്‍, കെ.എം. മാമന്‍, സന്തോഷ് ജോസഫ് എന്നിവരാണ് ഈ വര്‍ഷം പുതുതായി സ്ഥാനം നേടിയവര്‍. ചൈനയിലെ ഹുറുണ്‍ ഇന്ത്യയാണ് 2013ലെ ഇന്ത്യന്‍ സമ്പന്നരെ ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിച്ചത്.രൂപയ്ക്ക് 61.5 രൂപ മൂല്യമുണ്ടായിരുന്ന ഒക്ടോബര്‍ 18നുള്ള ആസ്തിയുടെ അടിസ്ഥാനത്തിലാണ്
 പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 

ലിസ്റ്റിലെ പുതുമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫ് രാജ്യങ്ങള്‍ പ്രവര്‍ത്തനമേഖലയാക്കിയവരാണ്. മുംബൈയില്‍ നിന്നു പതിനൊന്നുപേരും ചെന്നൈയില്‍ നിന്നു മൂന്നുപേരും ഇടംനേടി. ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ആയ സാവിത്രി ജിന്‍ഡാല്‍ 520 കോടി ഡോളര്‍ സ്വത്തുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെന്ന പെരുമ സ്വന്തമാക്കി. 1890 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് സമ്പന്നരിലെ നമ്പര്‍ വണ്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് 

ശതമാനമാണ് മുകേഷ് അംബാനിയുടെ സ്വത്തിന്റെവളര്‍ച്ച.



190 കോടി ഡോളര്‍ ആസ്തിയുള്ള യൂസഫലി 29-ാമതും 
160 കോടി ഡോളര്‍ സ്വത്തുള്ള രവി പിള്ള 36-ാമതും 

എത്തി. 140 കോടി ഡോളറുമായി ജെംസ് എഡ്യൂക്കേഷന്റെ സണ്ണി വര്‍ക്കി 43-ാം സ്ഥാനത്തുണ്ട്.

120 കോടി ഡോളറിന് ഉടമയായ കല്യാണ്‍ ജുവലേഴ്‌സിന്റെ കല്യാണരാമന്‍ 50-ാം സ്ഥാനത്താണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജോയ് ആലുക്കാസ് (70 കോടി ഡോളര്‍) 71-ാം സ്ഥാനം. 40 കോടി ഡോളര്‍ സ്വത്തുള്ള ഗള്‍ഫാര്‍ ഗ്രൂപ്പിന്റെ മുഹമ്മദാലിയും ഡി.എം. ഹെല്‍ത്ത് കെയറിന്റെ ആസാദ് മൂപ്പനും 114-ാം സ്ഥാനം പങ്കിട്ടു. ജ്യോതി ലബോറട്ടറീസിന്റെ എം.പി.രാമചന്ദ്രനും എം.ആര്‍.എഫ്. ടയേഴ്‌സിന്റെ കെ.എം. മാമനും കുടുംബവും ദുബായ് പേള്‍സിന്റെ സന്തോഷ് ജോസഫ് എന്നിവരെല്ലാം 30 കോടി ഡോളറുമായി 127-ാമത്

നിലയുറപ്പിച്ചു. ഉരുക്കു വ്യവസായി ലക്ഷ്മിമിത്തല്‍ (1590 കോടി ഡോളര്‍)സമ്പത്തില്‍ ആറു ശതമാനം കുറവുണ്ടായെങ്കിലും രണ്ടാംസ്ഥാനം നിലനിര്‍ത്തി. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സ്ഥാപകന്‍ ദിലീപ് സംഘി മൂന്നാം സ്ഥാനത്തെത്തി. ധീരുബായ് അംബാനി ഗ്രൂപ്പിലെ അനില്‍ അംബാനി 

  • (710 കോടി ഡോളര്‍- 11-ാം സ്ഥാനം), സണ്‍ നെറ്റ്‌വര്‍ക്കിന്റെ കലാനിധി മാരന്‍ (25-ാം സ്ഥാനം), റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് എന്ന പേരില്‍ കമ്പനി സ്ഥാപിച്ച ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ (40 കോടി ഡോളര്‍- 114-ാം സ്ഥാനം) യു.ബി. ഗ്രൂപ്പ് മേധാവി വിജയ്മല്യ (71) എന്നിവരും ലിസ്റ്റിലെ പ്രമുഖ സാന്നിധ്യങ്ങളാണ്.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger