Latest Movie :
Recent Movies
Showing posts with label Indiavision. Show all posts
Showing posts with label Indiavision. Show all posts

Politrics Politrics _ Episode 352

കൂടെ നിര്‍ത്തണമെങ്കില്‍ പള്ളിക്കാരെയും പട്ടക്കാരെയും തള്ളിപ്പറയണമെന്നായിരുന്നു ഇടക്കാലത്തുണ്ടായ ശാസ്ത്രം. സിപിഐഎമ്മും എല്‍ഡിഎഫും കേരള കോണ്‍ഗ്രസുകാരുടെ ജാതി തിരിച്ചത് ഈ ശാസ്ത്രം ഉപയോഗിച്ചായിരുന്നു. വഴിപിരിഞ്ഞ കുഞ്ഞാടുകളെ പിന്നീട് ഒരുമിച്ചുനിര്‍ത്തിയത് സഭയുടെ കാരുണ്യം കൊണ്ടാണ്. അതിന്റെ നഷ്ടം എന്തെന്ന് സിപിഐഎമ്മിന് അറിയാം. മീനച്ചിലാറിലൂടെ പിന്നെയും ഒഴുകി ഒരുപാട് വെള്ളം. നഷ്ടം നികത്താനുള്ള വഴി ജാതി തിരിച്ച് ക്ഷണിക്കുകയല്ല, പകരം എല്ലാവരെയും ഒരുമിച്ച് ക്ഷണിക്കുകയാണെന്ന് സിപിഐഎം തിരിച്ചറിഞ്ഞത് അങ്ങനെയാണ്. മാണിസാറിന്റെ കാരുണ്യമൂല്യം അടുത്തകാലത്തായി നന്നായി തിരിച്ചറിഞ്ഞവരാണ് സിപിഐഎം. അങ്ങനെയാണ് പ്ലീനത്തിലേക്കുള്ള ക്ഷണപത്രം പറന്നത്. അത് സെക്രട്ടേറിയറ്റിലേക്കുള്ള ക്ഷണപത്രമാകുമോ എന്നാണ് ഇനി അറിയേണ്ടത്. കസ്തൂരിക്കാറ്റിനൊപ്പം പറന്ന ആ ക്ഷണപത്രത്തിലെ മാറ്റത്തിന്റെ സന്ദേശത്തില്‍ പ്രതീക്ഷ നടുന്നവരുണ്ട്. സന്ദേഹമുള്ളവരുമുണ്ട്.
{[['']]}

Only Countries Have Frontiers, Not for Art or Artists: Kamal Haasan

Thumbnailഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന് പൂര്‍ണ്ണതയില്ലെന്ന് കമല്‍ ഹാസന്‍. നമ്മുടെ സിനിമയുടെ നൂറാം വാര്‍ഷികമെന്നത് പാകിസ്താന്റെയും ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാന്റേതും കൂടിയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. രാജ്യാതിരുകള്‍ക്കപ്പുറമുളള കലാകാരന്റെ ഈ വീക്ഷണം തന്റെ അടുത്ത സിനിമയുടെ പ്രമേയമാകുമെന്നും കമല്‍ഹാസന്‍ ദുബൈയില്‍ വ്യക്തമാക്കി.
{[['']]}

Little Girl Overcomes Blindness and Explore Key Board

വൈകല്യങ്ങളെയും വിധിയെയും വെല്ലുവിളിച്ച് നേട്ടങ്ങളുടെ പുത്തന്‍ ലോകം സ്വപ്‌നം കാണുകയാണ് ഫാത്തിമ അന്‍ഷിയ എന്ന കൊച്ചുമിടുക്കി. കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ അന്ധത അന്‍ഷിയയ്ക്ക് തടസ്സമല്ല. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഫാത്തിമ അറ്റ് വണ്‍സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചു.
{[['']]}

Prince Charles and his wife Camila reach Kochiചാള്‍സും ഭാര്യ കാമിലയുംകേരളത്തിലെത്തി.

Thumbnail
{[['']]}

Viswasam Athalla Ellam_kuth Ratheeb


വിശ്വാസങ്ങലെല്ലാം ഇങ്ങനെയാണ്.. നേര്‍ക്കാഴ്ചകള്‍ നല്‍കുന്ന ഉറപ്പു ഇല്ലെങ്കില്‍ക്കൂടി വായ്‌മോഴികളുടെയും സാക്ഷ്യപ്പെടുത്തലുകളുടെയും പിന്‍ബലത്തില്‍ സാധാരണക്കാരുടെ മനസ്സില്‍ ആഴത്തില്‍ ഇടം നെടുന്നവയാണ് മിക്ക വിശ്വാസങ്ങളും. എങ്കിലും വിശ്വാസികളെ ചൂഷണം ചെയ്യാന്‍, അല്ലെങ്കില്‍ ചില ചെറുതും വലുതുമായ അമാനുഷിക ചെയ്തികളിലൂടെ വിശ്വാസികളെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ മതഭേദമെന്യെ എക്കാലത്തും നടന്നിരുന്നു. ഇന്നും നടക്കുന്നുമുണ്ട്. ആ ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. അല്ലെങ്കില്‍ പ്രാകൃതമായതെന്നും നിരോധിക്കപ്പെടെണ്ടതെന്നും പുരോഗമന ചിന്താഗതിക്കാരും, അതല്ല, ചെയ്യുന്നതില്‍ തെറ്റില്ല എന്ന് മറ്റൊരു വിഭാഗവും വാദിക്കുന്ന ഒന്നാണ് 'കുത്ത് റാതീബ്'. വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും നെല്ലും പതിരും വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഈ വേദിയില്‍ ഇന്നത്തെ അന്വേഷണം ഇതാണ്.. കുത്ത് റാതീബ് അപരിഷ്‌ക്രുതമോ.?
{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger