funny,
NEWS,
{[['

']]}
കണ്ണു പൊത്തിക്കോ! മാറിടം തുറന്നുകാട്ടുന്ന പെണ്ണുങ്ങള്‍ വീണ്ടും - സൗദി സ്ത്രീകളുടെ ഡ്രൈവിങ് നിഷേധം വിഷയം
|
|
|
കീവ് : ഈ പെണ്ണുങ്ങളെക്കൊണ്ട് തോറ്റന്നേ ചിലര്‍ പറയുക. മറ്റു ചിലര്‍ മനസിലെങ്കിലും വിചാരിക്കും മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പ്രതിഷേധമൊന്ന് കാണാമെന്ന്.
എന്തായാലും അവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മാറു മറയ്ക്കാതെ മാറിടം തുറന്നുകാട്ടി അവര്‍ അവര്‍ പട്ടാപ്പകല്‍ തെരുവില്‍ പ്രകടനം നടത്തി. ഉക്രെയിന്‍ തലസ്ഥാനമായ കീവിലെ സൗദി അറേബ്യന്‍ എംബസിക്കുമുന്നിലായിരുന്നു അര്‍ദ്ധനഗ്ന പ്രകടനം.
സൗദി അറേബ്യയില്‍ സ്ത്രീകളെ വാഹനമോടിക്കുന്നത് തടഞ്ഞതിന്റെ പ്രതിഷേധമായിരുന്നു ഫെമിന്‍ എന്ന സംഘടനയിലെ അംഗങ്ങള്‍ കഴിഞ്ഞദിവസം നടത്തിയത്. ഒരു കാറില്‍ മിന്നല്‍പോലെയെത്തിയ നാലു പെണ്‍കൊടികളും മാറുകുലുക്കി മുദ്രാവാക്യം മുഴക്കിയപ്പോള്‍ കൗതുകം പൂണ്ട് കുറേപ്പേര്‍ അതുകണ്ടുനിന്നു. മറ്റു ചിലര്‍ നാണിച്ച് തലതാഴ്ത്തി നടന്നകന്നു. എന്തായാലും പൊലീസെത്തി അവരെ നീക്കം ചെയ്യുന്നതുവരെ കാണാന്‍ കാത്തിരുന്നവര്‍ക്ക് അതൊരു അപൂര്‍വാവസരമായിരുന്നു.
ഫെമിനിലെ അംഗങ്ങള്‍ ഇതേ രീതിയില്‍ തന്നെ ലോകത്തിന്റെ പലഭാഗങ്ങളിലും തങ്ങളുടെ പ്രതിഷേധ മുറ പുറത്തെടുത്തിട്ടുണ്ട്. അവയെല്ലാം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
|
|
Post a Comment