{[['
']]}
പീതാംബരക്കുറുപ്പ് പലതവണ സ്‌പര്‍ശിച്ചതായി ശ്വേതാമേനോന്റെ മൊഴി
കൊല്ലം: ശ്വേതാമേനോന്‍ പോലീസിനു നല്‍കിയ മൊഴി പുറത്തുവന്നു. പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവചടങ്ങിന്റെ ഉദ്‌ഘാടനത്തിെനത്തിയ തന്നെ അനുവാദമില്ലാതെ എന്‍.പീതാംബരക്കുറുപ്പ് എം.പി പലതവണ സ്‌പര്‍ശിച്ചതായി നടി ശേ്വതാമേനോന്‍.അനേ്വഷണത്തിന്റെ ഭാഗമായി രണ്ടുദിവസം മുമ്പു കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയ കൊല്ലം വനിതാസെല്‍ സി.ഐ സിസിലിക്കു മുമ്പാകെ നല്‍കിയ മൊഴിയിലാണ് ശേ്വത ഇക്കാര്യം പറഞ്ഞിട്ടുള്ളത്.മൊഴിയുടെ പ്രസക്‌തഭാഗങ്ങള്‍: ജില്ലാ കലക്‌ടറുടെ ക്ഷണപ്രകാരമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്ലെത്തത്തിയത്. തേവള്ളിയിലെ ഹോട്ടലിലായിരുന്നു താമസം.
ഉച്ചകഴിഞ്ഞു മൂന്നോടെ ഹോട്ടലില്‍ നിന്നു പരിപാടി നടക്കുന്ന സ്‌ഥലത്തേക്കു കാറില്‍ യാത്രതിരിച്ചു. കൊല്ലം ആര്‍.ഡി.ഒയുടെ കാറാണ് വഴികാട്ടിയായി മുന്നില്‍ വന്നത്. ഞങ്ങളുടെ കാറിന് പിന്നില്‍ കലാഭവന്‍ മണിയുടെ കാറുമുണ്ടായിരുന്നു.3.15ന് പരിപാടി സ്‌ഥലത്തെത്തി. മുഖ്യപവലിയനു 30 മീറ്റര്‍ മുന്നിലാണ് വാഹനം നിര്‍ത്തിയത്. സ്വീകരിക്കാന്‍ എംപിയും സ്വര്‍ണനിറത്തിലുള്ള കുര്‍ത്തധരിച്ചു കഴുത്തില്‍ ഷാളണിഞ്ഞ ഒരാളും കണ്ടാലറിയാവുന്ന പത്തോളം സംഘാടകരുമാണ് സ്വീകരിക്കാനെത്തിയത്.കാറില്‍നിന്നും ഇറങ്ങിയപ്പോള്‍തന്നെ എം.പി കൈയില്‍പിടിച്ചു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു മൂന്ന് ചുവടുവച്ചപ്പോള്‍ മുന്നോട്ടു വരാനായി പറഞ്ഞു. പരിപാടി സ്‌ഥലത്ത് എത്തിയപ്പോഴും കൈയില്‍ പിടിച്ചിരുന്നു. പരിപാടി സ്‌ഥലത്തു തന്റെ പേരുവിളിച്ചപ്പോള്‍ കൈയില്‍നിന്ന് വിട്ടാലേ വരാന്‍ പറ്റുകയുള്ളൂവെന്ന് പറഞ്ഞു. അതിനുശേഷമാണ് മൈക്കിന് മുന്നിലെത്തി സംസാരിച്ചത്.ദേഹത്ത് അസ്വസ്‌ഥത ഉളവാകുന്ന രീതിയില്‍ രണ്ടുപ്രാവശ്യം സ്‌പര്‍ശിച്ചു. തോള്‍കൊണ്ട് ഉരസുകയും ചെയ്‌തു. പരിപാടിക്കിടെ പലതവണ വന്നു ചേര്‍ന്നുനിന്നു. വലിയ പരിപാടിക്കിടെ പ്രശ്‌നമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാഞ്ഞത്.
എം.പി അനുവാദമില്ലാതെ സ്‌പര്‍ശിച്ചതിലും പിടിച്ചതിലും മാനഹാനിയുണ്ടായി. വള്ളംകളി പൂര്‍ണമായും കണ്ടു മടങ്ങാനായിരുന്നു താല്‍പര്യം. മോശം അനുഭവം കാരണം ചടങ്ങു പൂര്‍ത്തിയാകും മുമ്പേ തിരികെപോയി.തിരിക പോകുമ്പോള്‍ കുര്‍ത്തധരിച്ചു കണ്ണടവച്ചയാള്‍ ഇടുപ്പിന്റെ ഭാഗത്ത് കൈവച്ചു. ഇതിലും മാനഹാനിയും മനോവിഷമവുമുണ്ടായി.
Post a Comment