Latest Movie :
Home » , , » വിശ്വാസികള്‍ സ്വയം വിനാശത്തിലേക്ക്‌ പോകരുതെന്നും സൗദി മതനേതാവ്‌ പറയുന്നു.

വിശ്വാസികള്‍ സ്വയം വിനാശത്തിലേക്ക്‌ പോകരുതെന്നും സൗദി മതനേതാവ്‌ പറയുന്നു.

{[['']]}

mangalam malayalam online newspaper










ചൊവ്വ ദൗത്യത്തിനെതിരെ സൗദിയുടെ ഫത്‌വ 

ന്യൂഡല്‍ഹി: ചൊവ്വയിലേക്ക്‌ മനുഷ്യരെ അയയ്ക്കുന്നതിനെതിരെ സൗദി പുരോഹിതന്റെ ഫത്‌വ. സൗദിയിലെ മതപുരോഹിതന്‍മാരുടെ ബോര്‍ഡിലെ പ്രമുഖനായ ഷെയ്‌ക്ക് അലി അലി ഹെംകിയാണ്‌ ചൊവ്വാ ഗ്രഹത്തിലേക്ക്‌ മനുഷ്യരെ അയയ്‌ക്കുന്നത്‌ അനിസ്ലാമികമാണെന്ന്‌ പറഞ്ഞത്‌.
ചൊവ്വയിലേക്ക്‌ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ നാശമുണ്ടാവും. അതിനാല്‍, മനുഷ്യര്‍ക്ക്‌ പകരം മൃഗങ്ങളെ വേണം ചൊവ്വയിലേക്ക്‌ അയയ്‌ക്കാനെന്നും വിശ്വാസികള്‍ സ്വയം വിനാശത്തിലേക്ക്‌ പോകരുതെന്നും സൗദി മതനേതാവ്‌ പറയുന്നു.
മാര്‍സ്‌ വണ്‍ പദ്ധതിയിലൂടെ ചൊവ്വയില്‍ സ്‌ഥിരതാമസത്തിനായി 477 സൗദി സ്വദേശികളാണ്‌ അപേക്ഷിച്ചിട്ടുളളത്‌. ഇതില്‍ ആറ്‌ പേര്‍ക്ക്‌ മാത്രമാണ്‌ പദ്ധതി നടപ്പാക്കുന്ന ഡച്ച്‌ സ്‌ഥാപനമായ ബാസ്‌ ലാന്‍സ്‌ഡ്രോപില്‍ നിന്ന്‌ മറുപടി ലഭിച്ചിട്ടുളളത്‌.
2023 ഓടെ ചൊവ്വയില്‍ മനുഷ്യരുടെ സ്‌ഥിരം കോളനി സൃഷ്‌ടിക്കുകയാണ്‌ ബാസ്‌ ലാന്‍സ്‌ഡ്രോപിന്റെ ലഷ്യം.
 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger