{[['
']]}
Showing posts with label Vanitha. Show all posts
Showing posts with label Vanitha. Show all posts
sosama is great sosama is great
Posted by Unknown
Posted on 7:05 AM
with No comments
Labels:
BUSINESS OPPORTUNITIE,
Vanitha,
Vanithalokam
എത്ര തുറന്നാലും തുറക്കാത്ത ചെപ്പാണ് സ്ത്രീയുടെ മനസ്
Posted by Unknown
Posted on 5:02 AM
with No comments
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം കൊടുക്കലും വാങ്ങലുമാണ്. അവള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തമാകണമെങ്കില്‍ കൂടുതല്‍ വിശ്വസ്തത പുലര്‍ത്തണം. നേരെ വാ നേരെ പോ എന്നതായിരിക്കണം ചിന്താഗതി. എങ്കില്‍മാത്രമേ സ്ത്രീയെന്ന ഷെല്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുകയുള്ളൂ. നിങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. ഓരോ ഇടപെഴകലിലും ധാരാളം ക്ഷമ ആവശ്യമാണ്. നിങ്ങള്‍ വര്‍ഷങ്ങളായി സ്‌നേഹിക്കുന്ന സ്ത്രീയെക്കുറിച്ച് ദയ, വാത്സല്യം, മനസ്സിലാക്കല്‍ ഇവ മൂന്നും പ്രധാനമാണ്. തുറന്ന മനസ്സോടെ വേണം നിങ്ങളുടെ സ്ത്രീയെ സമീപിക്കാന്‍
2. ക്ഷമ
ഒു സ്ത്രീയെ മനസ്സിലാക്കാന്‍ കുറേ കാലം എടുക്കുമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പെണ്ണിനെ കൂടുതലായി മനസ്സിലാക്കുവാനാവശ്യം ക്ഷമയാണ്. ദിവസങ്ങള്‍ക്കൊണ്ടോ, മാസങ്ങള്‍ക്കൊണ്ടോ ഒരു സ്ത്രീയെ മനസ്സിലാക്കാമെന്ന് കരുതരുത്. വിത്ത് കുഴിച്ചിട്ട് പൂവിനായി കാത്തിരിക്കണമെന്ന്.
1. സ്‌നേഹം
ഇഷ്ടപ്പെടുന്ന പെണ്ണിനെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സ്‌നേഹനിര്‍ഭരമായ മനസ്സോടെ അവളെ സമീപിക്കണം. ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരനോട് അവള്‍ അവളുടെ മനസ്സ് തുറക്കും.
10. പ്രതിബദ്ധത
നിങ്ങളുടെ പെണ്ണിനോടുള്ള ബന്ധത്തില്‍ പ്രതിബദ്ധത പുലര്‍ത്തുക. പ്രതിബദ്ധതയുള്ള ഒരു ബന്ധമാണ് നിലനില്‍ക്കുന്നതെന്നറിഞ്ഞാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കും. ഇത് പരസ്പരം കൂടുതല്‍ മനസ്സിലാക്കലുകള്‍ക്ക് വഴിയൊരുക്കും.
9.ഒരുമിച്ച് സമയം ചിലവഴിക്കുക
പുറത്തുപോകാന്‍ സമയം കണ്ടെത്തുക. രണ്ടുപേര്‍ ചേര്‍ന്ന് സമയം ചെലവഴിക്കുമ്പോള്‍ പരസ്പരം കൂടുതല്‍ അറിയാനുള്ള അവസരമാണ് കിട്ടുന്നത്.
8.വ്യത്യസ്തത
ഒരോ സ്ത്രീയും വ്യത്യസ്ത കാരണങ്ങളാല്‍ വ്യത്യസ്തരാണെന്നറിയുക. ചിലര്‍ ഒരുപാട് തുറന്ന മനസ്സുള്ളവരായിരിക്കാം. ചിലര്‍ ലജ്ജയുള്ളവരായിരിക്കാം. ഇക്കൂട്ടരെ മനസ്സിലാക്കാന്‍ എളുപ്പമല്ല. ഇവരെ താരതമ്യപ്പെടുത്തരുത്
7.ഭൂതകാലം
ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കാത്തവയുണ്ടാകും. ചില സാഹചര്യങ്ങളോട് അവള്‍ക്ക് ഇഷ്ടക്കേടുകളുണ്ടാകാം. അവളെ കൂടുതലറിയാന്‍ ഭൂതകാലം അറിയേണ്ടത് അത്യാവശ്യമാണ്. അവള്‍ അവളായിരിക്കുന്നത് ഭൂതകാലത്തിലൂടെയാണെന്നറിയുക.
6.ചോദ്യം ചോദിക്കുക
പൊതുവേ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ക്ക് സംസാരിക്കുവാനുള്ള അവസരം നല്‍കുക. ശരിയായ ചോദ്യങ്ങളിലൂടെ അവളെ അറിയാന്‍ ശ്രമിക്കുക.
5.ഫസ്റ്റ് മൂവ്
ഒരു സ്ത്രീയെ അറിയുന്നതിന് നിങ്ങള്‍ ആദ്യ ചലനം നടത്തണം. തുറന്ന മനസ്സോടെയും വിശ്വസ്തതയോടെയും അവളെ സമീപിക്കുക. ഇത് അവളില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം ജനിപ്പിക്കുന്നതിന് സഹായകമാണ്.
4.ആശയവിനിമയം
സ്ത്രീകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിന് അവളോട് സംസാരിച്ച് തുടങ്ങൂ. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിനുള്ള താക്കോലാണത്. തുറന്ന സംസാരത്തിനിടെ നിങ്ങള്‍ക്കവളെ കൂടുതല്‍ മനസ്സിലാക്കുവാനാകും.
3.വാത്സല്യവും കരുതലും
സ്‌നേഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടുന്നത് വാത്സല്യത്തോടെയും കരുതലോടെയും അവളെ നോക്കുന്ന ഒരാളെയായിരിക്കും.
face book news,
Vanitha,
Vanithalokam,
{[['
']]}
Labels:
face book news,
Vanitha,
Vanithalokam
രാത്രിയില്‍ നിരത്തിലിറങ്ങിയ പെണ്ണ്
Posted by Unknown
Posted on 3:21 AM
with No comments
ആരാണു പാര്‍വതി എന്നുചോദിക്കുന്നതിലും നല്ലത് ആരല്ല പാര്‍വതി എന്നു ചോദിക്കുന്നതാണ്. ടെലിവിഷന്‍ അവതാരക എന്ന നിലയിലാണ് പാര്‍വതിയെ മലയാളികള്‍ കൂടുതല്‍ അറിയുക. മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പാര്‍വതി മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ആദ്യം പൊതുരംഗത്ത് ഇടപെടുന്നത്.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിനയ എന്ന നാടകസംഘത്തിന്റെ സജീവ പ്രവര്‍ത്തകകൂടിയായ പാര്‍വതി 'നീലത്താമര' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലും വേഷമിട്ടു. പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. 'അച്ചടക്കമില്ല' എന്ന കാരണം ആരോപിച്ച് സംഘടന പുറത്താക്കി. തന്റെ അച്ചടക്കമില്ലായ്മകളെക്കുറിച്ച് പാര്‍വതി മനസുതുറക്കുന്നു.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഭിനയ എന്ന നാടകസംഘത്തിന്റെ സജീവ പ്രവര്‍ത്തകകൂടിയായ പാര്‍വതി 'നീലത്താമര' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലും വേഷമിട്ടു. പഠനകാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. 'അച്ചടക്കമില്ല' എന്ന കാരണം ആരോപിച്ച് സംഘടന പുറത്താക്കി. തന്റെ അച്ചടക്കമില്ലായ്മകളെക്കുറിച്ച് പാര്‍വതി മനസുതുറക്കുന്നു.
2006ല്‍ ഒരു പത്രത്തിലെ വാര്‍ത്തയും ചിത്രങ്ങളും കണ്ട് പലരും നെറ്റിചുളിച്ചു. രാത്രി ഏഴുമണിക്കും ഒന്‍പതിനും ഇടയില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഒരു സ്ത്രീക്ക് പുരുഷന്‍മാരില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ചായിരുന്ന ആ സചിത്ര വാര്‍ത്ത. വാര്‍ത്തയിലെ സ്ത്രീയുടെ പേര് പാര്‍വതി. അവര്‍ തമ്പാനൂര്‍ ബസ്റ്റാന്‍ഡിലും കഴക്കേക്കോട്ടയിലുമൊക്കെ ഒറ്റക്കങ്ങനെ നിന്നു. കൂടെപ്പോരുന്നോ ? എന്ന വഷളന്‍ ചോദ്യവുമായി പലരും അടുത്തുകൂടി. ദൂരെ ഒരിടത്ത് ഒളിഞ്ഞുനിന്നു പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഇതെല്ലാം പകര്‍ത്തി.
* ഒരു തര്‍ക്കത്തേതുടര്‍ന്നായിരുന്നു അങ്ങനെ ഒരു കാര്യത്തിനു ഞാന്‍ തയ്യാറായത്. ജോലിയുമായി ബന്ധപ്പെട്ട് എനിക്കു സന്ധ്യകഴിഞ്ഞ് ഒരു പത്രസ്ഥാപനത്തില്‍ പോകേണ്ടിവന്നു. അവിടെ എല്ലാവരും തിരക്കിട്ടു ജോലിയിലായിരുന്നു. നേരം വൈകുന്നതുകൊണ്ട് ഞാനല്‍പ്പം തിരക്കുകൂട്ടി. അതു കണ്ടിട്ട് എന്തിനാണിത്ര ധൃതികൂട്ടുന്നതെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ഏഴു മണികഴിഞ്ഞാല്‍ ഓട്ടോ കിട്ടാന്‍ പ്രയാസമാവും. വഴിനടക്കാന്‍ ബുദ്ധിമുട്ടാണെന്നും ബസ്റ്റാന്‍ഡിലൊന്നും ഈ സമയത്ത് പോയി നില്‍ക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. ഇതൊക്കെ നിങ്ങളെപ്പോലുള്ള കേരളത്തിലെ സ്ത്രീകളുടെ ധാരണയാണെന്നും വടക്കേ ഇന്ത്യക്കാരായ സ്ത്രീകളൊക്കെ രാത്രിയില്‍ ഇവിടെ ഒരു കുഴപ്പവുമില്ലാതെ നടക്കുന്നത് താന്‍ കാണുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ എന്റെ വാദത്തില്‍ ഉറച്ചു നിന്നു. തര്‍ക്കമായി. എങ്കില്‍ തെളിയിക്കാമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു.
അടുത്ത ദിവസം വൈകിട്ട് ഏഴുമുതല്‍ ഒന്‍പതുവരെ തിരുവനന്തപുരം നഗരത്തിലെ സ്റ്റാച്യൂ ജംഗ്ഷന്‍ മുതല്‍ തമ്പാനൂര്‍ വരെ വെറുതേ നടന്നു. ഒരു റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും രഹസ്യമായി എന്നെ അനുഗമിച്ചു. ഒരുപാടു സ്ഥലങ്ങളില്‍നിന്ന് മോശമായ പ്രതികരണങ്ങള്‍ ഉണ്ടായി. തലസ്ഥാന നഗരത്തില്‍ സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ അവര്‍ക്ക് നേരിട്ടു ബോധ്യപ്പെട്ടു. പിറ്റേദിവസം അതെല്ലാം ചിത്രം സഹിതം പത്രത്തില്‍ വന്നു. ഇതിനെത്തുടര്‍ന്ന് ചര്‍ച്ചകളുടെ വേലിയേറ്റമായിരുന്നു. നഗരത്തിന്റെ പേര് ഞാന്‍ ചീത്തയാക്കി എന്നതരത്തിലായിരുന്നു വിമര്‍ശനം. ഇരുട്ടു വീണുകഴിഞ്ഞ് ഒരു പെണ്ണ് കെട്ടിയൊരുങ്ങി നിന്നാല്‍ അങ്ങനെയൊക്കെ ഉണ്ടാവും എന്നായിരുന്നു പല ബുദ്ധിജീവികളുടേയും പ്രതികരണം. എന്നാല്‍ സാധാരണക്കാരായ ഒരുപാടു സ്ത്രീകള്‍ എന്നെ വിളിച്ചു സപ്പോര്‍ട്ടുചെയ്തു. അവരൊക്കെ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് അതെല്ലാമെന്നു പറഞ്ഞു. അന്ന് ആ ചര്‍ച്ച അങ്ങിനെയൊക്കെ അവസാനിച്ചു.
പിന്നീട് സൗമ്യയുടെ കേസ് വന്നുകഴിഞ്ഞാണ് അത്തരം ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നത്. അപ്പോള്‍ എല്ലാവരും എന്റെ നിലപാട് അംഗീകരിച്ചു. നമ്മുടെ നാട്ടില്‍ സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യേണ്ടി വരുമെന്നും അതിനുള്ള സാഹചര്യം ഇല്ലെന്നുമുള്ള സത്യം വൈകിയെങ്കിലും എല്ലാവരും സമ്മതിച്ചു.
ധൈര്യം ഒരു ശീലമാണ്
എന്റെ കുടുംബമാണ് ധൈര്യത്തിന്റെ സ്രോതസ്. വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും അഭിഭാഷകനുമായ സി.വി. ത്രിവിക്രമനാണ് അച്ഛന്‍. മുത്തച്ഛന്‍ കൂട്ടുയോയിക്കല്‍ വേലായുധന്‍ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു. അമ്മ കെ. ലളിത ഗൈനക്കോളജിസ്റ്റാണ്. മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതിയാണ് അമ്മയുടെ അമ്മ. ആശാന്റെ മരണശേഷം അവര്‍ എന്റെ മുത്തച്ഛന്‍ സി.ഒ. കേശവനെ പുനര്‍വിവാഹം ചെയ്യുകയായിരുന്നു. അങ്ങനെ പുരോഗമനവാദികളുടെ കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. ഒരു കാര്യത്തിലും വിലക്കുണ്ടായിരുന്നില്ല. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍തന്നെ എല്ലാ കാര്യങ്ങളിലും സ്വയം തീരുമാനമെടുക്കാനും ചെയ്യാനും അച്ഛന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു. വസ്ത്രമുള്‍പ്പെടെ എനിക്കാവശ്യമുള്ളതെല്ലാം ആറാം ക്‌ളാസ് മുതല്‍ വാങ്ങുന്നത് ഞാന്‍തന്നെ ആയിരുന്നു. വീട്ടില്‍നിന്നു പണം മാത്രം തന്നുവിടും. ആ പരിശീലനം ജീവിതത്തില്‍ പിന്നീട് ഒരുപാടു സഹായിച്ചു.
നല്ല അനുഭവങ്ങളെ ഉള്‍ക്കൊള്ളാനും മോശമായതിനെതിരേ പ്രതികരിക്കാനും അച്ഛന്‍ പ്രേരിപ്പിക്കുമായിരുന്നു. പത്തില്‍ പഠിക്കുമ്പോള്‍ ഒരു അധ്യാപകന്‍ എന്നോടു മോശമായി പെരുമാറി. ഞാന്‍ അക്കാര്യം വീട്ടില്‍ ചെന്നു പറഞ്ഞു. കേട്ടിട്ട് അച്ഛന് ഭാവവ്യത്യാസം ഒന്നുമില്ല. നിന്നോട് അപമര്യാദയായി പെരുമാറിയാല്‍ നീതന്നെ പ്രതികരിക്കണം എന്നായിരുന്നു അച്ഛന്റെ നിലപാട്. എന്റെ വീടിന്റെ അടുത്തായിരുന്നു അധ്യാപകന്റെ വീട്. അയാളുടെ വീട്ടില്‍ പോയി നിനക്ക് ഇഷ്ടമുള്ളത് എന്താണെന്നു വെച്ചാല്‍ പറഞ്ഞിട്ടു വരാന്‍ പറഞ്ഞു. ഞാന്‍ പോകുന്നതുംനോക്കി അച്ഛന്‍ മുറ്റത്തിറങ്ങി നിന്നു. ഞാന്‍ തോന്നിയതെല്ലാം അയാളെ വിളിച്ചു പറഞ്ഞിട്ടു വന്നു.
മറ്റൊരു സംഭവം പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. കോളജില്‍ നിന്ന് ഞങ്ങള്‍ കുറച്ചു പെണ്‍കുട്ടികള്‍ പുത്തന്‍തോപ്പ് എന്ന സ്ഥലത്ത് എന്‍.എസ്.എസ് ക്യാമ്പിനുപോയി. കൂട്ടത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനികള്‍ ഉണ്ടെങ്കിലുംകണ്‍വീനര്‍. ഞങ്ങളുടെ കൂട്ടത്തിലെ ഒരുകുട്ടി കുളിക്കുമ്പോള്‍ വെളിയില്‍നിന്ന് ആരോ ഒളിഞ്ഞുനോക്കി. ആ കുട്ടി പേടിച്ചു കരഞ്ഞുകൊണ്ട് ഓടിവന്നു. ഞാന്‍ അടുത്ത വീട്ടില്‍ ചെന്ന് അച്ഛനെ ഫോണ്‍ചെയ്തു വിവരം പറഞ്ഞു. അച്ഛന്‍ പിറ്റേന്നു രാവിലെ തന്നെ വന്നു. ഒരു കടലാസ് തന്നിട്ട് പരാതി എഴുതാന്‍ പറഞ്ഞു. എന്നെയും മറ്റു ചില കുട്ടികളെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ പോയി. അച്ഛന്‍ സ്‌റ്റേഷനു വെളിയില്‍ കാറില്‍തന്നെ ഇരുന്നു. എന്നോടു പരാതി സ്‌റ്റേഷനില്‍ കൊടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടികള്‍തന്നെ പരാതി പോലീസ് സ്‌റ്റേഷനില്‍ കൊടുത്തു. അവര്‍ ഉടന്‍തന്നെ ജീപ്പെടുത്തുവന്ന് വേണ്ട സംരക്ഷണമൊക്കെ ഏര്‍പ്പെടുത്തി.
അത്തരം പരിശീലനങ്ങളാണ് തെറ്റുകണ്ടാല്‍ പേടിയില്ലാതെ പ്രതികരിക്കാന്‍ പ്രാപ്തയാക്കിയത്. അച്ഛന്റെ രീതി അങ്ങിനെ ആയിരുന്നു. സ്വയം പ്രാപ്തി നേടണം എന്നതായിരുന്നു അച്ഛന്റെ നിലപാട്. ഞാന്‍ എന്റെ മകന്‍ അനന്തകൃഷ്ണനെ വളര്‍ത്തിയതും അച്ഛന്റെ പാത പിന്‍തുടര്‍ന്നാണ്. തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്തം അവനു വിട്ടുകൊടുക്കും. ഡിഗ്രിക്കു പഠിക്കുന്ന അവന്റെ പ്രായത്തിലുള്ള കുട്ടികളേക്കാള്‍ പക്വത അവനുണ്ട്. മറ്റു കുട്ടികളെപ്പോലെ നാട്ടുനടപ്പനുസരിച്ച് എന്‍ട്രന്‍സ് പാസായി വലിയ കോഴ്‌സിനൊന്നും ചേര്‍ന്നില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് വിശ്വാസവും ധൈര്യവുമുണ്ട്. എന്തു പ്രതിസന്ധി വന്നാലും അവന്‍ ആത്മഹത്യചെയ്യില്ല.
അച്ചടക്കം ലംഘിച്ച് ഒരു കല്യാണം
1990ല്‍ ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു വിവാഹം. ഞാന്‍ അന്ന് തിരുവനന്തപുരം വിമന്‍സ് കോളജ് ചെയര്‍മാനാണ്. ഇപ്പോള്‍ സി ഡിറ്റില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സതീശന്‍ അന്നു കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണന്ന്. രണ്ടുപേരും എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകര്‍. അക്കാലത്ത് പാര്‍ട്ടിയില്‍ ഉള്‍പ്പോരു രൂക്ഷമായിരുന്നു. അതിന്റെ ചുവടുപിടിച്ച് എസ്.എഫ്.ഐയിലും വി.എസ് ഗ്രൂപ്പും കാട്ടിയിക്കോണം ഗ്രൂപ്പും സജീവം. പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനു എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സതീശനോട് എതിര്‍പ്പുണ്ടായിരുന്നു. ഞാനാവട്ടെ മറ്റു വനിതാ സഖാക്കളെപോലെ ആയിരുന്നില്ല. കൈനിറയേ വളയൊക്കെയിട്ട് അണിഞ്ഞൊരുങ്ങി നടക്കുമായിരുന്നു. അതിന്റെ പേരില്‍ എസ്.എഫ്.ഐയില്‍ പലര്‍ക്കും എന്നോടും എതിര്‍പ്പുണ്ടായിരുന്നു. വിഭാഗീയതയുടെ ഭാഗമായി എന്നെയും സതീശനേയും ചേര്‍ത്ത് ആരോപണങ്ങള്‍ ഉയര്‍ന്നു. ഞാന്‍ അതത്ര കാര്യമാക്കിയില്ല. അക്കാലത്ത് പാര്‍ട്ടി ബന്ധം എന്നതില്‍ കവിഞ്ഞുള്ള പരിചയം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങള്‍ രണ്ടാളെയും ചേര്‍ത്ത് കോളജില്‍ പോസ്റ്റര്‍ നിറഞ്ഞു. പതിയെ ഈ വിഷയം വീട്ടിലും അറിഞ്ഞു. സത്യാവസ്ഥ അച്ഛനു ബോധ്യമായിരുന്നു. പക്ഷേ ബന്ധുക്കളില്‍ പലരും ഞാന്‍ പറഞ്ഞതു വിശ്വസിച്ചില്ല.
അപവാദ കഥകള്‍ക്ക് ശക്തി കൂടിവന്നു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ആയിരുന്നു ആരോപണങ്ങള്‍ കൂടുതലും. ബന്ധുക്കള്‍ വഴി ചില വിവാഹ ആലോചനകള്‍ മുറുകി. കാര്യങ്ങള്‍ ഇത്രയും ആയപ്പോള്‍ പേരുദോഷം കേള്‍പ്പിച്ചിട്ട് വേറേ ഒരാളെ വിവാഹം കഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്കു തോന്നി. ജീവിത കാലം മുഴുവന്‍ അയാളുടെ മുന്‍പില്‍ ഞാന്‍ വിശ്വാസ്യത തെളിയിച്ചുകൊണ്ടിരിക്കണം. എല്ലാ സത്യവും അറിയുന്ന ഒരാളെ വിവാഹം കഴിക്കുന്നതായിരിക്കും നല്ലത് എന്നു തോന്നി.
എന്നാല്‍ ആ സമയത്തുപോലും സതീശന്‍ ആരോപണങ്ങളെക്കുറിച്ച് ഒരക്ഷരം പോലും എന്നോട് സംസാരിച്ചിരുന്നില്ല. ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് നമുക്ക് വിവാഹം കഴിക്കാം എന്ന് ഞാനാണ് സതീശനോട് ആദ്യം നിര്‍ദ്ദേശംവെക്കുന്നത്. കേട്ടപാടെ സതീശന്‍ നിരുത്സാഹപ്പെടുത്തി. രണ്ടുകുടുംബങ്ങളും തമ്മില്‍ സാമൂഹ്യമായും സാമ്പത്തികമായും ഒരുപാട് അന്തരം ഉണ്ട് എന്നതായിരുന്നു സതീശന്റെ വിഷയം. അദ്ദേഹത്തിന്റെ അച്ഛന്‍ ബീഡിതെറുപ്പു തൊഴിലാളിയായിരുന്നു. തന്റെ കുടുംബം പാര്‍ട്ടിയാണ്, ഭാര്യയ്ക്കുള്ള പരിഗണന പിന്നീടേ ഉണ്ടാവൂ എന്നു സതീശന്‍ പറഞ്ഞു. എനിക്കതില്‍ പ്രശ്‌നമുണ്ടായിരുന്നില്ല. എന്റെ ശരികള്‍ക്കുവേണ്ടി എന്തു ത്യാഗത്തിനും ഞാന്‍ ഒരുക്കമായിരുന്നു. സതീശന് ജോലി കിട്ടിക്കഴിഞ്ഞ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ സാഹചര്യം മുതലെടുത്തു. ഞങ്ങള്‍ കാമ്പസുകളില്‍ നടന്ന് അടുത്ത ദിവസം പരസ്യമായി മാപ്പുപറയണം എന്ന നിര്‍ദ്ദേശം അപ്രതീക്ഷിതമായി വന്നു. കാര്യങ്ങള്‍ അവിടം വരെ എത്തിയപ്പോള്‍ പിന്നെ വേറേ മാര്‍ഗം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. അതിന്റെ പിറ്റേദിവസം അച്ചടക്കം ലംഘിച്ചു എന്ന കാരണം പറഞ്ഞ് എന്നെ എസ്.എഫ്.ഐയില്‍ നിന്നു പുറത്താക്കി.
വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഞാന്‍ എന്റെ വീട്ടിലേക്കുതന്നെയാണു പോയത്. വിവരം അറിഞ്ഞെങ്കിലും വീട്ടുകാര്‍ ആരും ഒന്നും ചോദിച്ചില്ല. അച്ഛനും ചോദിക്കാന്‍ ഒരു മടി. അടുത്ത ദിവസം അമ്മാവന്‍ വന്ന് എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. കുട്ടിക്കളിയോ എടുത്തു ചാട്ടമോ ആയിരിക്കുമോ എന്നതായിരുന്നു എല്ലാവരുടേയും സംശയം. ഞാന്‍ എന്റെ നിലപാടു വ്യക്തമാക്കി. അച്ഛനു ഞാന്‍ പറയുന്ന കാര്യങ്ങള്‍ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ എല്ലാബന്ധുക്കളുടേയും നിലപാട് അങ്ങിനെ ആയിരുന്നില്ല. എന്നാല്‍പ്പിന്നെ രണ്ടുവര്‍ഷം നോക്കട്ടെ എന്നായി കുടുംബത്തിന്റെ തീരുമാനം. അങ്ങനെ രജിസ്റ്റര്‍ ചെയ്ത് രണ്ടുകൊല്ലം കഴിഞ്ഞാണ് വിവാഹച്ചടങ്ങു നടന്നതും ഞങ്ങള്‍ ഒരുമിച്ചു താമസിക്കുന്നതും. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളുടെ അന്നത്തെ തീരുമാനം നൂറുശതമാനം ശരിയായിരുന്നു എന്നു തോന്നുന്നു. എന്റെ വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ ഏതുകാര്യത്തിനും സതീശനെ മതി. ഞാന്‍ ചെന്നുകയറിയവീടും ദൈവാധീനംകൊണ്ട് നല്ല നിലയിലായി. അതാണ് ഏറ്റവും വലിയ സന്തോഷം.
ഞാന്‍ ഫെമിനിസ്റ്റല്ല
സ്ത്രീകളെ ബാധിക്കുന്ന പല പ്രശ്‌നങ്ങളിലും ഇടപെടുന്നതുകൊണ്ടും പ്രതികരിക്കുന്നതുകൊണ്ടും പലരും എന്നെ ഫെമിനിസ്റ്റായാണ് കാണുന്നത്. ഞാന്‍ ഒരിക്കലും ഫെമിനിസ്റ്റല്ല. ഞാനൊരു ഹ്യൂമനിസ്റ്റാണ്. പുരുഷനു കാമമുണ്ട്. സ്ത്രീക്ക് ആഗ്രഹമുണ്ട്. അതൊരു തെറ്റാണെന്ന് ആര്‍ക്കു പറയാനാവും. എന്നാല്‍ വഴിയേ പോവുന്ന പെണ്ണുങ്ങളെല്ലാം പുരുഷന്റെ കാമപൂരണത്തിനുള്ള ഉപകരണങ്ങളാണ് എന്ന ചിന്തയേയാണ് ഞാന്‍ എതിര്‍ക്കുന്നത്. സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം എല്ലാ പൗരനും ഉള്ളതാണ്. സ്ത്രീക്ക് പ്രത്യേകിച്ചും.
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍നിന്ന് കൊച്ചിയിലേക്കു ട്രെയിനില്‍ വരുമ്പോള്‍ അടുത്ത സീറ്റില്‍ വന്നിരുന്ന ഒരാള്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചു. ഞാന്‍ എഴുന്നേറ്റ് എതിര്‍വശത്തുള്ള സീറ്റില്‍ പോയിരുന്ന് ഒന്നും മിണ്ടാതെ അയാളെത്തന്നെ ഉറ്റുനോക്കിയിരുന്നു. അയാള്‍ ആകെ അസ്വസ്ഥനായി. സഹിക്കാന്‍ വയ്യാതെ കോട്ടയം ആയപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. പോലീസിനെ വിളിക്കണമെന്നില്ല പ്രതികരിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്.
മുന്‍പ് തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകന്റെ വെല്ലുവിളി സ്വീകരിച്ചപ്പോള്‍ ഞാനൊരു നിബന്ധന വെച്ചിരുന്നു. ആരെങ്കിലും അപമര്യാദയായി പെരുമാറിയാല്‍ അവരുടെ ചിത്രമോ തിരിച്ചറിയാവുന്ന വിവരങ്ങളോ പ്രസിദ്ധീകരിക്കരുത്. കാരണം വര്‍ഷങ്ങളായി അതൊക്കെ അവിടെ നടക്കുന്നതാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഏതൊക്കെയോ രീതിയില്‍ സമൂഹം അതൊക്കെ അനുവദിക്കുന്നുണ്ട്. ഒരുദിവസംപോയി രഹസ്യമായി പടമെടുത്ത്‌കൊടുത്ത് അവരുടെ കുടുംബത്തെ അപമാനിക്കുന്നത് ശരിയല്ല.
ഒരാള്‍ പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയാല്‍ അത് അയാളുടെ മാത്രം കുറ്റമാണെന്നു പറയാനാവുമോ. വളര്‍ന്നുവന്ന സാഹചര്യത്തിന്റെയും പരിശീലനത്തിന്റെയും പ്രശ്‌നമാണ്. എല്‍.കെ.ജിയില്‍ പഠിക്കുന്ന ആണ്‍കുട്ടി സഹപാഠിയായ പെണ്‍കുട്ടിയുടെ കൈകോര്‍ത്തുപിടിച്ചാല്‍ 'നിന്റെ ഗേള്‍ഫ്രണ്ട് ആണോടാ' എന്നു ചോദിച്ചാണ് മുതിര്‍ന്നവര്‍ കളിയാക്കുന്നത്. തിരിച്ചറിവില്ലാത്ത ആ പ്രായംമുതല്‍ ചിന്ത വഴിതിരിഞ്ഞുപോവുകയാണ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്കു ലഭിക്കുന്ന പരിശീലനത്തിന്റെ പ്രശ്‌നംകൊണ്ടാണ് സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാവുന്നത്. തനിക്ക് ആരോടെങ്കിലും കാമം തോന്നുന്നു എന്ന് ഒരു സ്‌കൂള്‍ക്കുട്ടി പറഞ്ഞാല്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും ആ കുട്ടിയെ ചീത്തയായാണ് കാണുന്നത്. കുട്ടിയുടെ മനസിന്റെ സര്‍ഗാത്മകതകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്ന് അവര്‍ മനസിലാക്കുന്നില്ല. അത്തരം കുട്ടികളുടെ ഭാവന നല്ലവഴിക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. എസ്.യു.ടി. ആശുപത്രിയിലെ മനശാസ്ത്ര വിഭാഗവുമായി ബന്ധപ്പെട്ടു മുന്‍പു പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എനിക്കു ബോധ്യമായ കാര്യങ്ങളാണ് ഇതെല്ലാം.
സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം അമൃതുപോലെ ആസ്വദിക്കുന്ന ഒരാളാണു ഞാന്‍. സ്വാതന്ത്ര്യം ഒരു ഉത്തരവാദിത്തമാണ്. അതു വിവേകപൂര്‍വം ഉപയോഗിക്കാനുള്ള പരിശീലനം ചെറുപ്പത്തില്‍തന്നെ എനിക്കു കിട്ടി. കുടുംബം എന്നെ മനസിലാക്കുന്നതുകൊണ്ടാണ് എനിക്കത് ഇപ്പോഴും ആസ്വദിക്കാന്‍ കഴിയുന്നത്. സ്വാതന്ത്ര്യമെന്നാല്‍ നമുക്ക് സന്തോഷം നല്‍കുന്നതും മറ്റുള്ളവര്‍ക്കു ദോഷമുണ്ടാവാത്തതുമായ കാര്യങ്ങളാണ്. എനിക്കു ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങല്ലൊം ഞാന്‍ ചെയ്യും. മനസുകൊണ്ട് ഇപ്പോഴും കമ്യൂണിസ്റ്റാണെങ്കിലും സംഘടനാ ബന്ധങ്ങളൊന്നുമില്ല. അതും ഒരു വലിയ സ്വാതന്ത്ര്യമാണ്. അഭിപ്രായങ്ങള്‍ എനിക്ക് ഏതുവേദിയിലും വെട്ടിത്തുറന്നുപറയാം. ആരാധനാലയങ്ങളില്‍ പോവാം. പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന മുറ്റമടിക്കുംപോലെ ദിവസവും ചെയ്യേണ്ടുന്ന കാര്യമാണെന്ന് മുത്തച്ഛന്‍ പറയുമായിരുന്നു. പ്രാര്‍ത്ഥന മനസിലെ മാറാലകളെല്ലാം മാറ്റി ചിന്തയ്ക്കു തെളിച്ചം നല്‍കും. തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മയൂരഗീതം എന്നപേരില്‍ ദേവീസ്തുതികള്‍ പ്രസിദ്ധീകരിച്ചു. രണ്ടു ഭക്തിഗാന ആല്‍ബങ്ങള്‍ക്കും പാട്ടെഴുതി.
അഭിനയ എന്ന നാടക സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരംവന്നപ്പോള്‍ അതും സ്വീകരിച്ചു. ഹിന്ദി പഠിക്കണമെന്ന് അടുത്തകാലത്ത് തോന്നിയപ്പോള്‍ ഹിന്ദി പഠിച്ചു. ഹിന്ദിയില്‍ ഭജനവരെ എഴുതി. തമിഴാണ് എന്റെ പുതിയ കൗതുകം. തമിഴ് പഠനത്തില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. കമ്പരാമയണവും തിരുക്കുറലും വായിക്കുകയാണു ലക്ഷ്യം.
face book news,
Vanitha,
Vanithalokam,
{[['
']]}
Labels:
face book news,
Vanitha,
Vanithalokam
ദമ്പതികള്‍ അറിയാന്‍
Posted by Unknown
Posted on 10:43 PM
with No comments
കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത് വിവാഹത്തിലൂടെയാണ്. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവര്‍. തലമുറകളെ സൃഷ്‌ടിക്കേണ്ടവര്‍.
വിവാഹം എന്നത് മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്ന വളരെ പ്രധാനവും വിശിഷ്‌ടവുമായ ഒരു സമ്പ്രദായമാണ്. മനുഷ്യസംസ്‌കാരത്തിന്റെ ഭാഗമായി, മാറ്റങ്ങളെയെല്ലാം അതിജീവിച്ച് ഇന്നും വിവാഹവും ചടങ്ങുകളും നിലനില്‍ക്കുന്നു എന്നത് ഇതിന് തെളിവാണ്.
പാശ്‌ചാത്യ നാടുകളില്‍ വിവാഹം കഴിക്കാതെ ആണിനും പെണ്ണിനും ഒന്നിച്ചു താമസിക്കാമെങ്കിലും നമ്മുടെ നാട്ടില്‍ അതിനു സാധ്യത വളരെ കുറവാണ്. കാരണം ഇവിടെ വിവാഹം ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. സമൂഹത്തിന്റെ അംഗീകാരമാണത്. ഇവിടെ ബന്ധങ്ങളുടെ പവിത്രതയും ഊഷ്‌മളതയും വിളക്കിചേര്‍ക്കുകയാണ്. കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത് വിവാഹത്തിലൂടെയാണ്. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവര്‍. തലമുറകളെ സൃഷ്‌ടിക്കേണ്ടവര്‍.
വിവാഹം കുട്ടികളിയല്ല
വിവാഹത്തിലൂടെ പുരുഷനും സ്‌ത്രീയും തമ്മില്‍ സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായുമൊക്കെ സ്‌ഥിരമായി തന്നെ ബന്ധിപ്പിക്കുകയാണ്. പുരുഷന് ഇണയെ കണ്ടെത്തിയാല്‍ മാത്രം പോര, സന്താനങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ അവരെ വളര്‍ത്തി വലുതാക്കി പുതിയൊരു ജീവിത വീഥിയിലേക്ക് എത്തിക്കേണ്ട ചുമതലയും സ്‌ത്രീ പുരുഷന്റേതായുണ്ട്. കളിയല്ല കല്യാണം എന്ന ചൊല്ല് അന്വര്‍ഥമാണ്. വിവാഹക്കാര്യങ്ങള്‍ തീര്‍ത്തും ലാഘവത്തോടെയാണ് പലരും കൈകാര്യം ചെയ്യാറ്. എന്നാല്‍ വിവാഹതിരാകാന്‍ പോകുന്നവരെങ്കിലും ചില തയാറെടുപ്പുകള്‍ നടത്തുന്നത് നന്നായിരിക്കും.
വിവാഹത്തിന് തയാറാകുമ്പോള്‍ പ്രായം ഒരു പ്രധാന ഘടകമാണ്. ആണ്‍കുട്ടിക്ക് 21 വയസും പെണ്‍കുട്ടിക്ക് 18 വയസും പൂര്‍ത്തിയായാല്‍ മാത്രമേ നിയമപരിരക്ഷയോടെ വിവാഹ ബന്ധത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇരുപത്തൊന്ന് വയസായി എന്നതുകൊണ്ട് ഇനി വിവാഹം കഴിക്കാം എന്നു കരുതരുത്. ആവശ്യത്തിന് വിദ്യാഭ്യാസം, പ്രതീക്ഷിച്ച ജോലി എന്നിവയ്‌ക്കു ശേഷം മതി വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍. ഇതിനു പുറമേ സാമ്പത്തിക നിലയും ഭദ്രമായിരിക്കണം. പെണ്‍കുട്ടിയെ സംബന്ധിച്ച് അവരുടെ ഇഷ്‌ടത്തിന് പ്രാധാന്യം നല്‍കുക. കുട്ടിയെ വിവാഹത്തിന് നിര്‍ബന്ധിക്കരുത്. മാതാപിതാക്കളുടെ ഇഷ്‌ടത്തിന് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കാതിരിക്കാനും ശ്രദ്ധിക്കണം. പെണ്‍കുട്ടിയുടെ വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് സ്‌ഥാനം കൊടുക്കണം. കാരണം ജീവിതകാലം മുഴുവന്‍ അവര്‍ ഒന്നിച്ചു ജീവിക്കേണ്ടവരാണ്.
വിവാഹത്തിന് മുമ്പ്
വിവാഹത്തിലേര്‍പ്പെടാന്‍ തയാറായിട്ടുള്ള സ്‌ത്രീയും പുരുഷനും അവര്‍ വിവാഹത്തിനും തുടര്‍ന്നുള്ള ജീവിതത്തിനും എല്ലാ രീതിയിലും സജ്‌ജരാണോ എന്ന് ആത്മപരിശോധന നടത്തണം. വിവാഹം നിശ്‌ചയിച്ചതിനു ശേഷമോ വിവാഹത്തിന് ശേഷമോ മാതാപിതാക്കളും ബന്ധുക്കളും നിര്‍ബന്ധിച്ചതുകൊണ്ടാണ് ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് പറയാനിടവരരുത്. ഇങ്ങനെ ഒരു വരനില്‍ നിന്നോ വധുവില്‍ നിന്നോ പറഞ്ഞു കേള്‍ക്കാനിടവന്നാല്‍ അയാളുടെ പങ്കാളിക്ക് കുറ്റബോധവും ആത്മവിശ്വാസക്കുറവോ തോന്നും. ഇത് തുടര്‍ന്ന് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്‌ത്താം. തയാറെടുപ്പിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ പരിശോധനകള്‍ സ്വയം നടത്തുന്നത് നന്നായിരിക്കും. മാനസികവും ശാരീരകവുമായി ഒരു വിവാഹത്തിന് സജ്‌ജരാണോ എന്ന് തീരുമാനിക്കുക. എന്നിട്ടു മതി വിവാഹം. ലൈംഗിക തകരാറുകള്‍, ഗുഹ്യരോഗങ്ങള്‍ തുടങ്ങിയവ മൂടിവയ്‌ക്കരുത്. എതിര്‍ലിംഗത്തിലുള്ളവരെ കാണുമ്പോള്‍ വിറയല്‍, പേടി തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ഡോക്‌ടറെ കണ്ട് പരിഹാരം നേടിയതിനു ശേഷം മാത്രം വിവാഹതതിന് ശ്രമിക്കുക.
പരസ്‌പര വിശ്വാസം കൈവിടരുത്
പങ്കാളിക്ക് വേണ്ട യോഗ്യതകള്‍, ഗുണകണങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, സൗന്ദര്യം, കുടുംബ പശ്‌ചാതലം മുതലായ കാര്യങ്ങളെക്കുറിച്ചെല്ലാം ധാരണയിലെത്തണം. പ്രായത്തിന്റെ കാര്യത്തില്‍ വിവാഹക്കാര്യം ചാഞ്ചാടാറുണ്ട്. പുരുഷനും സ്‌ത്രീയ്‌ക്കും എത്ര പ്രായവ്യത്യാസം വേണം എന്നുള്ളത് എക്കാലത്തും ഒരു തര്‍ക്കവിഷയമാണ്. നമ്മുടെ നാട്ടില്‍ പുരുഷമായിരിക്കും സ്‌ത്രീയേക്കാള്‍ പ്രായക്കൂടുതല്‍. ഭാര്യയേക്കാള്‍ ഭര്‍ത്താവിന് പ്രായക്കൂടുതലായരിക്കുന്നതാണ് അഭികാമ്യം. മിക്ക പെണ്‍കുട്ടികളും ഇഷ്‌ടപ്പെടുന്നതും അതുതന്നെ. ഭര്‍ത്താവിനേക്കാള്‍ ഭാര്യയ്‌ക്ക് രണ്ടു വയസു മുതല്‍ ആറ് വയസുവരെ കുറവ് പൊതുവേ നല്ലതായി കണ്ടുവരുന്നു. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വലിയ പ്രായക്കൂടുതല്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഇത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. വിവാഹത്തിനു മുമ്പ് പങ്കാളികള്‍ വിദ്യാഭ്യാസം, ജോലി, ജോലിയുടെ സ്വഭാവം തുടങ്ങി കാര്യങ്ങള്‍ പരസ്‌പരം തുറന്നു പറയണം.
പുതിയ കാലഘട്ടത്തില്‍ വിശ്വാസത്തിന്റെ ആഴം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് പങ്കാളികള്‍ പരസ്‌പരം വിശ്വാസത്തിന്റെ കടലാഴം കാണേണ്ടത്. എല്ലാം തുറന്നുസംസാരിക്കണം. പങ്കാളികളില്‍ ഒരാള്‍ക്കു മാത്രമായി രഹസ്യം പാടില്ല. നല്ലതായാലും ചീത്തയായാലും അത് പങ്കുവയ്‌ക്കുക. ലോകത്ത് ഒരു ഭാര്യയ്‌ക്കും ഭര്‍ത്താവിനും എല്ലാവിധ സങ്കല്‍പ്പങ്ങളോടു കൂടിയ പങ്കാളിയെ കിട്ടിയിട്ടില്ല എന്ന സത്യം അംഗീകരിച്ചുകൊണ്ട് ജീവിതം ആസ്വദിക്കുക.
സെക്‌സ് വിവാഹ ജീവിതത്തില്‍
യുവാക്കള്‍ക്കിടയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധം വര്‍ധിച്ചതാണ് ഇതിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവാഹത്തിനു മുമ്പുള്ള ബന്ധങ്ങള്‍ നമ്മുടെ സംസ്‌കാരം വിലക്കപ്പെട്ടിട്ടുള്ളതിനാല്‍ അതില്‍ ഒരു ത്രില്ല് കണ്ടെത്താനാണ് യുവതി യുവാക്കള്‍ ശ്രമിക്കാറ്. സമൂഹത്തിന്റെ കണ്ണുവെട്ടിച്ച് നടത്തുന്ന ഈ ലൈംഗികബന്ധത്തില്‍ നിന്നു ലഭിക്കുന്ന സുഖം പങ്കാളിയില്‍ നിന്നും ലഭിച്ചെന്ന് വരില്ല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ വിവാഹത്തിനു മുമ്പുള്ള ഒരു പരീക്ഷണം മാത്രമായി ഒതുങ്ങുകയും വിവാഹശേഷം ശരിയായ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുന്നു.
ലൈംഗികതയില്‍ അമിത പ്രതീക്ഷയുമായി വിവാഹജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് നല്ല ലൈംഗിക ജീവിതം ലഭിച്ചെന്നു വരില്ല. ലൈംഗികതയെക്കുറിച്ച് ശരിരിയായ അറിവ് ലഭിക്കാത്തവര്‍ക്കാണ് ഈ അവസ്‌ഥയുണ്ടാകുന്നത്. സ്‌ത്രീയും പുരുഷനും അമിത പ്രതീക്ഷയുമായി ദാമ്പത്യജീവിതം ആരംഭിക്കാറുണ്ട്. ദമ്പതിമാരില്‍ ഒരാള്‍ക്ക് സെക്‌സിനെക്കുറിച്ച് തെറ്റായ ധാരണയുണ്ടായാല്‍ ലൈംഗിക ജീവിതം സുഖകരമായെന്ന് വരില്ല. പുരുഷന്മാരാണ് ഇതില്‍ മുന്നില്‍. ഇന്റര്‍നെറ്റിലും നീലച്ചിത്രങ്ങളിലും കണ്ടു പരിചയമുള്ള സെക്‌സ് മനസില്‍ ഒളിപ്പിച്ചാകും വിവാഹജീവിതം ആരംഭിക്കുന്നത്. യാഥാര്‍ഥ്യവുമായി യാതൊതു ബന്ധവുമില്ലാത്ത, രതിവൈകൃതങ്ങള്‍ സ്‌ത്രീകള്‍ എതിര്‍ത്തെന്നുവരും. മണിക്കൂറുകളോളം രതിമൂര്‍ച്‌ഛ നിലനിര്‍ത്താനാവുമെന്നാണ് ഇന്നും പുരുഷന്മാര്‍ വിശ്വസിക്കുന്നത്. 30 സെക്കന്റു മുതല്‍ 3 മിനിട്ടുവരെയാണ് സാധാരണ രതീമൂര്‍ച്‌ഛയുടെ സമയം. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴെല്ലാം പുരുഷന്‍ രതിമൂര്‍ച്‌ഛ അനുഭവിക്കുന്നുണ്ട്. എന്നാല്‍ സ്‌ത്രീയ്‌ക്ക് എല്ലാ സമയത്തും രതിമൂര്‍ച്‌ഛ ഉണ്ടാകാറില്ല.
ആസ്വാദ്യകരമായ ലൈംഗികത
ലൈംഗികബന്ധം ആസ്വദിക്കാന്‍ കഴിയാത്ത രീതിയില്‍ ശാരീരിക - മാനസിക തലങ്ങളിലെ പൊരുത്തക്കേടുകള്‍ കേരളത്തിലെ ദമ്പതിമാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളിലാണ് ഈ മാറ്റങ്ങള്‍ കൂടുതലായി കണ്ടത്. ലൈംഗികതയെ തകിടം മറിക്കാന്‍ വര്‍ധിച്ചുവരുന്ന ടെന്‍ഷന്‍ ഒരു പ്രധാനകാരണമാണ്. ഇരുപത്തഞ്ചും മുപ്പത്തഞ്ചും വയസിനിടെ യുവദമ്പതിമാരില്‍ 80 ശതമാനം പേര്‍ക്കും ടെന്‍ഷനും മറ്റു മാനസിക പ്രയാസങ്ങളും മൂലം ലൈംഗിക ജീവിതം ക്ലേശകരമാകുന്നു. 20 ശതമാനത്തിന് ശാരീരിക കാരണങ്ങളാണു മുഖ്യം. കടുത്ത മാനസിക സമ്മര്‍ദമാണ് ഇന്ന് യുവാക്കള്‍ അനുഭവിക്കുന്നത്. ഇത് അവരുടെ ലൈംഗിക സംതൃപ്‌തി കെടുത്തുന്നു. പങ്കാളികള്‍ തമ്മില്‍ അകലാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പങ്കാളികള്‍ ജോലിയുടെ ആവശ്യത്തിനായി രണ്ടു പേരും രണ്ടു ദിക്കുകളിലാവും. കൂടിക്കാഴ്‌ചകള്‍ മാസങ്ങള്‍ കൂടുമ്പോഴോ വര്‍ഷങ്ങള്‍ കൂടുമ്പോഴോ മാത്രമായി ഒതുങ്ങും. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ മാത്രം ശാരീരിക ബന്ധം പുലര്‍ത്തി പങ്കാളി തിരിച്ചുപോകുമ്പോള്‍ ആസ്വാദ്യകരമായ സെക്‌സിന്റെ സ്‌ഥാനം ഊഹിക്കാവുന്നതേയുള്ളു. ഇന്നത്തെ ജോലിയുടെ സ്വഭാവം അനുസരിച്ച് പങ്കാളികള്‍ രണ്ടിടങ്ങളിലാവും ജോലി നോക്കുക. ഇതുമൂലം പങ്കാളികള്‍ വര്‍ങ്ങളോളം സെക്‌സ് അടിച്ചമര്‍ത്തി ജീവിക്കേണ്ടിവരുന്നു. അവധിക്കെത്തുമ്പോഴുള്ള ലൈംഗികബന്ധംപോലും സന്താനോല്‍പാദനത്തിനു വേണ്ടി മാത്രമാവുകയും ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യജീവിതത്തിന് സംതൃപ്‌തി നിറഞ്ഞ ലൈംഗികത അത്യന്താപേക്ഷിരമാണ്. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്‌മളമാകുന്നതില്‍ പ്രധാന ഘടകം ലൈംഗികതയുടെ വിജയമാണെന്ന് ഓര്‍ക്കുക.
face book news,
Vanitha,
Vanithalokam,
{[['
']]}
Labels:
face book news,
Vanitha,
Vanithalokam
എന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുത്
Posted by Unknown
Posted on 9:28 PM
with No comments
1998 മെയ് 27 .അന്നാണ് 26 കാരിയായ ഉമാദേവിയുടെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. എട്ടുവര്‍ഷം അവളോടൊപ്പം ജീവിച്ച പ്രേമനെ മരണം കൂട്ടിക്കൊണ്ടുപോയത്.അന്ന് പുലര്‍ച്ചെയായിരുന്നു. അവള്‍ പകച്ചുനിന്ന നിമിഷങ്ങളായിരുന്നു അത്. ഉമയുടെ മടിയില്‍ കിടന്നാണ് അയാള്‍ അന്ത്യശ്വാസം വലിച്ചത്. ദീര്‍ഘനാളായി ചൂഴ്ന്നു നിന്നിരുന്ന അസുഖമാണ് 48 കാരനായ പ്രേമനെ മരണമുഖത്തെത്തിച്ചത് .
യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് അവള്‍ സമചിത്തതയിലേക്ക് എത്തുമ്പോള്‍ ചുറ്റും ആള്‍ക്കൂട്ടം നിറഞ്ഞിരുന്നു.തറയില്‍ വെള്ള പുതപ്പിച്ച് കിടത്തിയിരുന്ന പ്രേമന്റെ മൃതദേഹത്തെനോക്കി ഉമ ഏറെ നേരമിരുന്നു. നിമിഷങ്ങള്‍ മണിക്കൂറുകളിലേക്ക് വഴിമാറിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ആ ശരീരത്തെ തന്റെ കണ്‍മുന്നില്‍ നിന്നും കൊണ്ടുപോകുന്നതും അവളറിഞ്ഞു. ഒരു ദീര്‍ഘ നിശ്വാസമൊഴിച്ചാല്‍ പ്രത്യേക ഭാവ- ചലനങ്ങളൊന്നും അവളില്‍ സൃഷ്ടിച്ചില്ല. വീട്ടു വളപ്പിലൊരുക്കിയ ചിതയില്‍ അഗ്നി നാളങ്ങള്‍ ആ ശരീരത്തെ ഏറ്റു വാങ്ങുന്നത് അവള്‍ ജനാലയിലൂടെ നോക്കിനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തനിക്കു ചുറ്റും ആളനക്കം കുറയുന്നതും അവളറിഞ്ഞു. പിന്നീടുള്ള മണിക്കൂറുകളും ദിവസങ്ങളും അവള്‍ക്ക് ഓരോ തിരിച്ചറിവുകള്‍ സമ്മാനിച്ചാണ് കടന്നുപോയത്. നാലു വയസ്സുകാരനായ മകന്‍ മാത്രമായിരുന്നു ഈ ദിവസങ്ങളില്‍ അവളുടെ കൂട്ട്. ഈ സംഭവത്തിനു ശേഷം ഒന്നരയാഴ്ചയോളം അവള്‍ മുറിക്കു പുറത്തിറങ്ങിയില്ല. മനസ്സില്‍ നുരഞ്ഞു പൊങ്ങിയ ആത്മസംഘര്‍ഷങ്ങളോട് സമരസപ്പെടാന്‍ പാടുപെടുകയായിരുന്നു ഈ നാളുകളില്‍ .
യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് അവള്‍ സമചിത്തതയിലേക്ക് എത്തുമ്പോള്‍ ചുറ്റും ആള്‍ക്കൂട്ടം നിറഞ്ഞിരുന്നു.തറയില്‍ വെള്ള പുതപ്പിച്ച് കിടത്തിയിരുന്ന പ്രേമന്റെ മൃതദേഹത്തെനോക്കി ഉമ ഏറെ നേരമിരുന്നു. നിമിഷങ്ങള്‍ മണിക്കൂറുകളിലേക്ക് വഴിമാറിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ആ ശരീരത്തെ തന്റെ കണ്‍മുന്നില്‍ നിന്നും കൊണ്ടുപോകുന്നതും അവളറിഞ്ഞു. ഒരു ദീര്‍ഘ നിശ്വാസമൊഴിച്ചാല്‍ പ്രത്യേക ഭാവ- ചലനങ്ങളൊന്നും അവളില്‍ സൃഷ്ടിച്ചില്ല. വീട്ടു വളപ്പിലൊരുക്കിയ ചിതയില്‍ അഗ്നി നാളങ്ങള്‍ ആ ശരീരത്തെ ഏറ്റു വാങ്ങുന്നത് അവള്‍ ജനാലയിലൂടെ നോക്കിനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തനിക്കു ചുറ്റും ആളനക്കം കുറയുന്നതും അവളറിഞ്ഞു. പിന്നീടുള്ള മണിക്കൂറുകളും ദിവസങ്ങളും അവള്‍ക്ക് ഓരോ തിരിച്ചറിവുകള്‍ സമ്മാനിച്ചാണ് കടന്നുപോയത്. നാലു വയസ്സുകാരനായ മകന്‍ മാത്രമായിരുന്നു ഈ ദിവസങ്ങളില്‍ അവളുടെ കൂട്ട്. ഈ സംഭവത്തിനു ശേഷം ഒന്നരയാഴ്ചയോളം അവള്‍ മുറിക്കു പുറത്തിറങ്ങിയില്ല. മനസ്സില്‍ നുരഞ്ഞു പൊങ്ങിയ ആത്മസംഘര്‍ഷങ്ങളോട് സമരസപ്പെടാന്‍ പാടുപെടുകയായിരുന്നു ഈ നാളുകളില്‍ .
ഇതേവര്‍ഷം ജൂണ്‍ പത്തിന് ഉമ വീട്ടില്‍ നിന്നും മകനോടൊപ്പം യാത്രയായി. മകനെ ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട ഒരു നേഴ്‌സിനെ ഏല്‍പ്പിച്ചാണ് ഉമ നാടുവിട്ടതെന്ന് പിന്നീട് ബന്ധുക്കള്‍ അന്വേഷിച്ചറിഞ്ഞു. ഒന്നരവര്‍ഷത്തോളം ഇവരേക്കുറിച്ച് ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലെ സ്വാതന്ത്ര്യദിനത്തില്‍ ഉമ നാട്ടില്‍ തിരിച്ചെത്തി. ചോദ്യശരങ്ങളുമായി തനിക്കു ചുറ്റുംകൂടിയവര്‍ക്കുമുന്നില്‍ മനസ്സുതുറക്കാന്‍ ഉമ തയ്യാറായില്ല. ഇതേമാസം ഇരുപത്തേഴുവരെ ഈ സസ്‌പെന്‍സ് തുടര്‍ന്നു. അന്നാണ് തൃശ്ശൂര്‍ പൂങ്കുന്നത്ത് ഉമയുടെ നേതൃത്വത്തില്‍ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നപേരില്‍ സ്ഥാപനം തുറന്നത്.ഇതിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ ഉമ മനസ്സുതുറന്നു. തന്റെ യാത്രയെക്കുറിച്ചും, താന്‍ ലക്ഷ്യമിടുന്ന കര്‍മ്മ പദ്ധതികളെക്കുറിച്ചുമെല്ലാം ഉമ വെളിപ്പെടുത്തി.
രോഗങ്ങളെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും കണ്ടും കേട്ടും അറിയുന്നതിനുള്ള ഒരു തീര്‍ത്ഥയാത്രയിലായിരുന്നു താനെന്നും ഇനി താന്‍ കണ്ടെത്തിയ വസ്തുതകള്‍ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുമെന്നുമായിരുന്നു ഉമയുടെ പ്രഖ്യാപനം.
പതിനഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഉമയുടെ ഈ വെളിപ്പെടുത്തല്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്.
സ്വന്തം ജീവിതം കൊണ്ട് ആയിരങ്ങളുടെ ജീവന് തണലേകുകയാണ് ഉമ . ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അശരണരായ ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്ന ചാലകശക്തിയാണിപ്പോള്‍ . രണ്ടായിരത്തോളം ഹൃദയശസ്ത്രക്രിയകളും 600ല്‍ പരം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഒന്നരലക്ഷത്തില്‍ പരം സൗജന്യ ഡയാലിസിസുകളും ഇതുവരെയുള്ള ശാന്തിയുടെ ആതുരസേവന പദ്ധതികളിലൂടെ നടന്നു. തനിക്ക് ലഭിച്ച വീടും വസ്തുവകകളും വിറ്റ് കിട്ടിയ തുകകൊണ്ടാണ് ഉമ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
രോഗിയായതിനാല്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട് ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിട്ടിരുന്ന യുവാവിനെ തന്റെ വൃക്കകളിലൊന്ന് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അവര്‍ മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃക കാട്ടി. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അപൂര്‍വമായി മാത്രം നടന്നിരുന്നകാലത്ത്, ശസ്ത്രക്രിയ മരണത്തിനും രോഗപീഡകള്‍ക്കും മറ്റും വഴി തെളിക്കുമെന്നുള്ള ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇരുപത്താറാം വയസില്‍ ഉമ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. ഇവരുടെ വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ യുവാവ് ഇന്ന് ശാന്തിയുടെ സേവനസന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. മലയാളികളും ജോലിയുടെസൗകര്യം പരിഗണിച്ച് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത ബാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകളായ ഉമ, ചെറുപ്പംമുതല്‍ സഹജീവികളോട് കരുണയുള്ളവളായിരുന്നു. അച്ഛനാണ് ഇക്കാര്യത്തില്‍ ഉമയുടെ മാര്‍ഗദര്‍ശി.
പതിനഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഉമയുടെ ഈ വെളിപ്പെടുത്തല്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട്.
സ്വന്തം ജീവിതം കൊണ്ട് ആയിരങ്ങളുടെ ജീവന് തണലേകുകയാണ് ഉമ . ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അശരണരായ ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്ന ചാലകശക്തിയാണിപ്പോള്‍ . രണ്ടായിരത്തോളം ഹൃദയശസ്ത്രക്രിയകളും 600ല്‍ പരം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഒന്നരലക്ഷത്തില്‍ പരം സൗജന്യ ഡയാലിസിസുകളും ഇതുവരെയുള്ള ശാന്തിയുടെ ആതുരസേവന പദ്ധതികളിലൂടെ നടന്നു. തനിക്ക് ലഭിച്ച വീടും വസ്തുവകകളും വിറ്റ് കിട്ടിയ തുകകൊണ്ടാണ് ഉമ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
രോഗിയായതിനാല്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട് ആശുപത്രിക്കിടക്കയില്‍ മരണത്തോട് മല്ലിട്ടിരുന്ന യുവാവിനെ തന്റെ വൃക്കകളിലൊന്ന് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് അവര്‍ മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃക കാട്ടി. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അപൂര്‍വമായി മാത്രം നടന്നിരുന്നകാലത്ത്, ശസ്ത്രക്രിയ മരണത്തിനും രോഗപീഡകള്‍ക്കും മറ്റും വഴി തെളിക്കുമെന്നുള്ള ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇരുപത്താറാം വയസില്‍ ഉമ തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. ഇവരുടെ വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ യുവാവ് ഇന്ന് ശാന്തിയുടെ സേവനസന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. മലയാളികളും ജോലിയുടെസൗകര്യം പരിഗണിച്ച് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്ത ബാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ മകളായ ഉമ, ചെറുപ്പംമുതല്‍ സഹജീവികളോട് കരുണയുള്ളവളായിരുന്നു. അച്ഛനാണ് ഇക്കാര്യത്തില്‍ ഉമയുടെ മാര്‍ഗദര്‍ശി.
എന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുത്. ഉമാ പ്രേമന്‍ എന്ന പെണ്‍കുട്ടിയെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് എന്ത്? തകര്‍ച്ചയുടെ ആഴക്കയത്തില്‍ നിന്നും അതിജീവനത്തിന്റെ അപൂര്‍വമാതൃക സൃഷ്ടിച്ച ഉമയുടെ ജീവിതം.
ജോലി കഴിഞ്ഞെത്തിയാല്‍ ഗ്രാമത്തിലെ രോഗികളെ ശുശ്രൂഷിക്കുകയും അവര്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങി നല്‍കുകയുമായിരുന്നു ബാലകൃഷ്ണന്റെ പതിവ്. പഠനകാലത്തുതന്നെ ഇക്കാര്യത്തില്‍ അച്ഛനെ സഹായിക്കാന്‍ ഉമയും മുന്നിട്ടിറങ്ങിയിരുന്നു. ബാലകൃഷ്ണന്റെയും ഉമയുടെയും സാമൂഹിക-സേവന പ്രവര്‍ത്തനങ്ങളോട് തങ്കമണിക്ക് പൊരുത്തപ്പെടാനായില്ല. രോഗങ്ങള്‍ തനിക്കും മറ്റുള്ളവര്‍ക്കും പടരുമെന്നായിരുന്നു ഇവരുടെ പക്ഷം. എന്നാല്‍ ഇത് വകവയ്ക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായില്ല. അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തങ്കമണി മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് നാടുവിട്ടു. അന്ന് ഉമയ്ക്ക് എട്ടുവയസായിരുന്നു പ്രായം. പിന്നീട് ലാളനയെന്തെന്ന് അവള്‍ അറിഞ്ഞിട്ടില്ല. പിന്നീടുള്ള ഉമയുടെ ജീവിതം സംഭവബഹുലമായിരുന്നു. 18-ാം വയസില്‍ ഇഷ്ടമില്ലാതിരുന്നിട്ടും രോഗിയായ 40 കാരന്റെകൂടെ ദാമ്പത്യജീവിതത്തിലേക്ക് കടന്ന ഉമ 26-ാം വയസില്‍ വിധവയായി. പിന്നീടാണ് ഉമ തന്റെ പ്രവര്‍ത്തന പാത സന്നദ്ധസേവനമാണെന്ന് തിരിച്ചറിഞ്ഞത്. ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങുന്നതിനുള്ള നീക്കങ്ങളും നടന്നത് ഈ അവസരത്തിലാണ്.
-
Vanitha,
Vanithalokam,
{[['
']]}
Labels:
Vanitha,
Vanithalokam
ഇതെന്റെ ജീവിതകഥയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന എന്റെ കഥ
Posted by Unknown
Posted on 11:39 PM
with No comments
ഇതെന്റെ ജീവിതകഥയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന എന്റെ കഥ. നീണ്ട 25 വര്‍ഷമെടുത്തു അതില്‍നിന്നു മോചിതയാവാന്‍...
നീണ്ട 25 വര്‍ഷം...... എന്തായിരുന്നു എന്റെ ജീവിതത്തില്‍ സംഭവിച്ചത്? നിങ്ങള്‍ക്കും ആകാംക്ഷ കാണില്ലേ ഞാനാരാണെന്നറിയാന്‍...?
ഞാന്‍ കുമാരി. എറണാകളും കളമശ്ശേരി ഗ്ലാസ് കോളനിയിലാണ് താമസം. ഇനി ഞാന്‍ പറയുന്നത് ജീവിതകഥയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന എന്റെ കഥ. നീണ്ട 25 വര്‍ഷമെടുത്തു അതില്‍നിന്നു മോചിതയാവാന്‍. അതൊരു രക്ഷകന്റെ കഥകൂടിയാണ.് അതേക്കുറിച്ച് ഞാന്‍ പറയുന്നതിനേക്കാള്‍ അദ്ദേഹം തന്നെ പറയുന്നതായിരിക്കും നല്ലത്. അതിനാല്‍ ഞാന്‍ എന്നിലേക്കു വരാം.
ജീവിതത്തിരശീലയിലേക്ക്
കളമശ്ശേരിയിലെ ഗ്ലാസ് കോളനിയില്‍ ഞാനറിയപ്പെടുന്നത് അയ്യപ്പന്‍ മകള്‍ കുമാരിയെന്നാണ്. വിദ്യാഭ്യാസം കുറഞ്ഞ ഒരു ജനവിഭാഗത്തിനിടയിലെ സാധാരണ സ്‌ത്രീ. കോളനിയിലധികവും ചെറുപ്പത്തിലേ മദ്യത്തിനും കഞ്ചാവിനുമടിമയായിരുന്നു. മദ്യവും കഞ്ചാവും സിഗരറ്റുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഹൊ! എനിക്കോര്‍ക്കാന്‍ കൂടി വയ്യ!
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ രസത്തിനുവേണ്ടി മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ചു. തെറ്റാണെന്നു പറയാനും ആരുമുണ്ടായിരുന്നില്ല. വൃത്തിയും വെടിപ്പുമില്ലാതെ, വീഴുന്നിടത്ത് കിടന്നുറങ്ങുന്ന ശീലം. അതിനിടയിലെപ്പോഴോ വിവാഹം കഴിഞ്ഞു. രണ്ടു മക്കളുണ്ടായി. അവരെ വിധി കൊണ്ടുപോയി. എന്റെ നശിച്ച ദുശ്ശീലങ്ങള്‍ തന്നെയാണ് മക്കളെയെനിക്കു നഷ്‌ടപ്പെടാന്‍ കാരണമായത്. ഒടുവില്‍ ഭര്‍ത്താവുമുപേക്ഷിച്ചു.
സഹോദരിയോടും മക്കളോടുമൊപ്പമാണ് ഇന്നു ഞാന്‍. ജീവിതത്തിന്റെ ഓളങ്ങളിലെവിടെയോ കുടുംബം നഷ്‌ടപ്പെട്ടതുപോലെതന്നെ മാതാപിതാക്കളും തിരിച്ചുവരാത്തരീതിയില്‍ നഷ്‌ടപ്പെട്ടു. എന്നാലെനിക്ക് ഇന്നൊരു സന്തോഷമുണ്ട്.
രണ്ടാം വരവ്
ജീവിതം നശിച്ചുവെന്ന് അറിയാമായിരുന്ന ഞാന്‍ ഓരോ ദിവസം കഴിയുന്തോറും നാശത്തിന്റെ കൊടുമുടിയിലേക്കു യാത്ര തുടങ്ങുകയായിരുന്നു. രണ്ടരവര്‍ഷം മുമ്പൊരു ദിവസം മദ്യത്തിന്റെ ആലസ്യത്തില്‍ എവിടെയോ കിടന്നു മയങ്ങുകയായിരുന്നു. മയക്കത്തില്‍നിന്ന് എപ്പോഴോ ഞാനുണര്‍ന്നതൊരു ബൈക്കിന്റെ ശബ്‌ദം കേട്ടായിരുന്നു. അതെന്റെ അരികില്‍ വന്നു നിന്നു. അതില്‍ നിന്നൊരു മനുഷ്യന്‍ ഇറങ്ങി-ജോസ് കളമശ്ശേരി. അദ്ദേഹം എന്നോട് എന്തൊക്കെയോ പറഞ്ഞു. മദ്യത്തിന്റെ വിപത്തുകളെക്കുറിച്ചുതന്നെയായിരുന്നു പറഞ്ഞത്.
മദ്യം അദ്ദേഹത്തിനു നഷ്‌ടപ്പെടുത്തിയത് സ്വന്തം കുടുംബത്തെയായിരുന്നുവെന്നു പറഞ്ഞു. എന്തോ എനിക്കും തോന്നി, മദ്യത്തില്‍നിന്നൊരു മുക്‌തി വേണം. ആ ബൈക്കിനു പുറകിലിരുത്തി ജോസേട്ടന്‍ എന്നെ ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെത്തിച്ചു. അവിടെ നിന്നെനിക്കു ലഭിച്ചത് രണ്ടാംജന്മമായിരുന്നു.
അവിടെയുള്ളവര്‍ എന്നെ വൃത്തിയും വെടിപ്പും പഠിപ്പിച്ചു, രണ്ടുനേരവും കുളിച്ചു, നല്ല വസ്‌ത്രം ധരിച്ചു, ഭക്ഷണം കഴിച്ചു, കൗണ്‍സിലിംഗിലും, ധ്യാനങ്ങളിലും പങ്കെടുത്തു. ഒരാഴ്‌ചകൊണ്ട് ജീവിതമാകെ മാറി, മറ്റൊരു സ്‌ത്രീയായി മാറുകയായിരുന്നു.
ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്‌ടര്‍ അച്ചന്‍ സെബാസ്‌റ്റ്യന്‍ വെച്ചൂര്‍ക്കാട്ടും മദ്യവിമുക്‌തസമിതി സെക്രട്ടറി വര്‍ഗീസ് വാഴക്കാലയും ജോസേട്ടനും ചേര്‍ന്നപ്പോള്‍ എന്റെ ജീവിതവെളിച്ചം തെളിയുകയായിരുന്നു. മദ്യത്തില്‍നിന്നും കഞ്ചാവില്‍നിന്നും മുക്‌തയായിട്ട് ഇപ്പോള്‍ രണ്ടരവര്‍ഷം!
ഇന്ന്
ഗ്ലാസ് കോളനിയിലെ ഒരു കൊച്ചുകൂരയില്‍ ഞാനും സഹോദരിയും മക്കളും ഒരുമിച്ചു കഴിയുന്നു. രണ്ട് വര്‍ഷംമുമ്പ് അമ്മ മരിച്ചു. ഇന്നെന്റെ ഉപജീവനമാര്‍ഗം ആടുവളര്‍ത്തലാണ്. അതില്‍നിന്നു ലഭിക്കുന്ന വരുമാനംകൊണ്ടാണ് വിശപ്പടക്കുന്നത്. 25 വര്‍ഷം എനിക്കു സമ്മാനിച്ചത് നഷ്‌ടം മാത്രമായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ രണ്ടരവര്‍ഷം സമാധാനവും സന്തോഷവും നിറഞ്ഞതാ
യിരുന്നു.
ഇന്നെനിക്ക് 42 വയസ്. ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ ലഭിക്കേണ്ട ആനന്ദമോ സന്തോഷമോ സമാധാനമോ ഒന്നുമെനിക്ക് ലഭിച്ചില്ല. അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കാന്‍ ആഗ്രഹഹിച്ചുവെങ്കിലും ജീവിതം അതുമെനിക്ക് നഷ്‌ടപ്പെടുത്തി. എല്ലാം നിയോഗമായിരിക്കാം...
യിരുന്നു.
ഇന്നെനിക്ക് 42 വയസ്. ഒരു സ്‌ത്രീയുടെ ജീവിതത്തില്‍ ലഭിക്കേണ്ട ആനന്ദമോ സന്തോഷമോ സമാധാനമോ ഒന്നുമെനിക്ക് ലഭിച്ചില്ല. അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കാന്‍ ആഗ്രഹഹിച്ചുവെങ്കിലും ജീവിതം അതുമെനിക്ക് നഷ്‌ടപ്പെടുത്തി. എല്ലാം നിയോഗമായിരിക്കാം...
കുമാരി പറഞ്ഞു നിര്‍ത്തുന്നിടത്തു നിന്നിനി ആ രക്ഷകനിലേക്ക്. ജോസ് കളമശ്ശേരി, കളമശ്ശേരിക്കാരുടെ സ്വന്തം ജോസേട്Kerala tv show and news
Vanitha,
Vanithalokam,
{[['
']]}
Labels:
Vanitha,
Vanithalokam
ആദ്യവനിതാ ബിഷപ്പ് റവ.ഇ.പുഷ്‌പലളിത
Posted by Unknown
Posted on 11:25 PM
with No comments
Kerala tv show and news
എല്ലാം ദൈവകൃപ
രാജ്യത്തെ ക്രൈസ്‌തവ സഭാ ചരിത്രത്തിലെ നവയുഗപ്പിറവിയുടെ ഉദയമായ് മാറിയ ആദ്യവനിതാ ബിഷപ്പ് റവ.ഇ.പുഷ്‌പലളിതയുടെ ജീവിതത്തിലേക്ക്....
സ്‌ത്രീകള്‍ക്ക് പൗരോഹിത്യം ചേരുമോ? വര്‍ഷങ്ങളായി ക്രൈസ്‌തവ സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയം. കാലങ്ങളായി നടന്നുവന്ന ആ സംവാദത്തിന്റെ വിശുദ്ധമായ ഉത്തരമായാണ് റവ. ഇ. പുഷ്‌പലളിത. ആദ്യമായി വനിതാ ബിഷപ്പിനെ തെരഞ്ഞെടുത്ത് ചരിത്രം തിരുത്തിയെഴുതിയതാവട്ടെ സിഎസ്‌ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ)സഭയും.
പുണ്യജന്മമായി
ആന്ധ്രയിലെ നന്ദ്യാലില്‍ ഒരു സാധാരണ കുടുംബത്തിലാണ് പുഷ്‌പലളിത ജനിച്ചത്. ഒരുപാട് ബുദ്ധിമുട്ടും ത്യാഗങ്ങളും കു ട്ടിക്കാലം മുതലേ അനുഭവിച്ചുപോന്നു. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക് അഭയം ദൈവം തന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതം പുഷ്‌പലളിത ദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു.
ചെറിയ പ്രായം മുതലേ ഈശ്വരവിശ്വാസം പുഷ്‌പലളിതയില്‍ വളരെ ശക്‌തമായിരുന്നു. വേദനിക്കുന്നവരെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കുന്നതിലാണ് അവര്‍ ആനന്ദം കണ്ടെത്തിയിരുന്നത്. കരയുന്നവരുടെ കണ്ണീരൊപ്പുന്നതാണ് യഥാ ര്‍ത്ഥ ജനസേവനമെന്ന് പുഷ്‌പലളിത പറയുന്നു.
എല്ലാവരോടും കാരുണ്യത്തോടെയുളള പുഷ്‌പലളിതയുടെ പെരുമാററം കുട്ടിക്കാലം മുതലേ അവരെ വേറിട്ടുനിര്‍ത്തി. ഇപ്പോള്‍ താന്‍ ജനിച്ചുവളര്‍ന്ന നന്ദ്യാലില്‍ മഹാ ഇടവകയുടെ ബിഷപ്പായി നിയോഗിക്കപ്പെട്ടത് ദൈവകൃപയെന്ന് പുഷ്‌പലളിത പറയുന്നു. എല്ലാം ദൈവത്തിന്റെ ഇഷ്‌ടം. ഞാന്‍ നിമിത്തം മാത്രം. ദൈവം എന്നിലേല്‍പ്പിച്ച കര്‍മ്മം ഞാന്‍ നിറവേററുന്നു. അത്രമാത്രം.
കാരുണ്യവര്‍ഷത്തിലൂടെ
ദൈവദാസിയാകാന്‍ ആഗ്രഹിച്ച നാള്‍മുതല്‍ പുഷ്‌പലളിത ജനസേവനം മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചുപോന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി അവര്‍ തന്റെ കര്‍മ്മപദം മാററിവച്ചു. നന്ദ്യാല്‍ മഹാ ഇടവകയിലെ നാനൂറോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കൊപ്പം അവര്‍ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. സാ മ്പത്തിക ബുദ്ധിമുട്ടുമൂലം ഗ്രാമങ്ങളില്‍ അടച്ചുപൂട്ടിയ അനേകം വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മുന്നില്‍നിന്ന് പോരാടി. ഒപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പ്രശസ്‌തിയും അവര്‍ ഗ്രാ മീണരെ ബോധ്യപ്പെടുത്തി. കുട്ടികള്‍ക്ക് ഇംഗ്ലീ ഷ് ഭാഷ പഠിക്കാനുളള സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു.
ഗ്രാമവാസികള്‍ ക്കായി വിദ്യാഭ്യാസ-ചികിത്സാ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. 2000 മുതല്‍ 2005 വരെ ബാംഗ്ലൂരിലെ വിശ്രാന്തി നിലയത്തിന്റെ ഡയറക്‌ടറായിരിക്കെ പുഷ്‌പലളിത ഒരു കോടി രൂപ മുതല്‍ മുടക്കില്‍ സിസ്‌ററര്‍ കാരള്‍ ഗൃഹം ബ്ലോക്കിന്റെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കി. തമിഴ്‌നാട്ടിലെ മാധവാരം,ആന്ധ്രയിലെ മോത്തുരു,ജിസിപാലം,പേട ദേവാളപുരം തുടങ്ങിയ സ്‌ഥലങ്ങളില്‍ ഗ്രാമീണര്‍ക്കായി പുഷ്‌പലളിത നടപ്പിലാക്കിയ ഭവനപദ്ധതി വലിയ ശ്രദ്ധ പിടിച്ചുപററിയിരുന്നു. സത്യസന്ധവും ദീര്‍ഘവീക്ഷണത്തോടും കൂടിയ പുഷ്‌പലളിതയുടെ ഈ പദ്ധതികള്‍ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഗ്രാമീണര്‍ എക്കാലവും നന്ദിയോടെ മാത്രം ഓര്‍മ്മിക്കുന്നവയാണ്.
ഉന്നതബിരുദങ്ങള്‍ നേടി
സിഎസ്‌ഐ സഭയുടെ ഭരണപരമായ ചുമതലകള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുളള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പുഷ്‌പലളിത മികച്ച വിദ്യാഭ്യാസം നേടാനും സ്വയം നവീകരിക്കാനും മറന്നില്ല. 1985-86വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാം സെല്ലിയോക്ക് കോളേജ്,കിങ്‌സ്ററണിലെ യുണൈററഡ് തിയോളജിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ പുഷ്‌പലളിത പങ്കെടുത്തു. അമേരിക്കയിലെ ബര്‍ക്കിലിയിലെ പസിഫിക് ലൂഥറന്‍ തിയോളജിക്കല്‍ കോളേജില്‍നിന്ന് അഡ്വാന്‍സ്‌ഡ് തിയോളജിക്കല്‍ സ്‌ററഡിയില്‍ ബിരുദാനന്തര ബിരുദവും നേടി.
ദൈവവഴി
റായലസീമയില്‍ നിന്നും ഇന്ത്യയിലെത്തി പിന്നീട് സിഎസ്‌ഐ സഭയില്‍ ചേര്‍ന്ന് ഇ രത്നസ്വാമിയുടെയും ദാനമ്മയുടെയും മകളാണ് പുഷ്‌പലളിത. പിതാവാണ് ദൈവവഴിയിലേക്ക് പുഷ്‌പലളിതയെ തിരിച്ചുവിട്ടത്. പുഷ്‌പലളിതയെ വൈദീകജീവിതത്തിലേക്ക് വിടണമെന്ന് രത്നസ്വാമി പണ്ടേ ആഗ്രഹിച്ചിരുന്നു. തന്റെ ഈശ്വരഭക്‌തിയും കാരുണ്യപ്രവര്‍ത്തനവുമാണ് പിതാവ് എന്നെ ദൈവവഴിയിലേക്ക് പറഞ്ഞുവിട്ടതെന്ന് പുഷ്‌പലളിത പറയുന്നു. ബിഷപ്പുമാരായ റവ. സുന്ദരേശന്‍,റവ. എല്‍. വി. ആസാരിയ,റൈഡര്‍ ദേവപ്രിയം തുടങ്ങിയവരെല്ലാം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അമ്മയുടെ മരണശേഷം സഹോദരന്റെയും സഹോദരിയുടെയും കുടുംബത്തിന്റെ പ്രാരബ്‌ധങ്ങളും പുഷ്‌പലളിത തന്നെയാണ് നിറവേററിയിരുന്നത്. അങ്ങനെ സമൂഹത്തിനും കുടുംബത്തിനും താങ്ങും തണലുമായി തന്റെ ജീവിതം അവര്‍ മാററുകയായിരുന്നു.
നന്ദ്യാലില്‍നിന്ന്
ആന്ധ്രായിലെ നന്ദ്യാല്‍ മഹാ ഇടവക ബിഷപ്പായാണ് പുഷ്‌പലളിതയെ സിഎസ്‌ഐ സഭ തിരഞ്ഞെടുത്തത്. സഭയുടെ 22 മഹാ ഇടവകകളും ഒരേമനസ്സോടെയാണ് ഈ പുണ്യജന്മത്തെ തങ്ങളുടെ ബിഷപ്പായി വാഴ്‌ത്തിയത്. മഹാഇടവകപ്രതിനിധികള്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച നാല്‌പേരുടെ പാനലില്‍നിന്നാണ് പുഷ്‌പലളിതയെ ബിഷപ്പായി തിരഞ്ഞെടുത്തത്.
എല്ലാം ദൈവകൃപ
എല്ലാം ദൈവകൃപയാണ്. ഒരു നിയോഗം പോലെയാണ് എന്നില്‍ തമ്പുരാന്‍ ഓരോ ചുമതലയും ഏല്‍പ്പിച്ചത്. എന്റെ എല്ലാ പ്രവൃത്തിയും ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുളളതാണ്. മനുഷ്യനന്മ ലക്ഷ്യമിട്ടാണ് എന്റെ ഓരോ പ്രവൃത്തിയും. നന്മ ചെയ്യുവാന്‍ എന്റെ കരങ്ങള്‍ക്ക് ദൈവം ശക്‌തി തരണേയെന്നു മാത്രമാണ് എന്റെ പ്രാര്‍ത്ഥന.
NEWS,
Vanitha,
Vanithalokam,
{[['
']]}
Labels:
NEWS,
Vanitha,
Vanithalokam
Vanitaratnam Grand Finale - Vijitha, Solo Satire,
Posted by Unknown
Posted on 11:30 AM
with No comments
Labels:
AMIRTA TV,
Vanitha,
Vanithalokam
ദാമ്പത്യം പൂര്‍ണ്ണമാകണമെങ്കില്‍ഒരു കുഞ്ഞ് വേണം: വിദ്യാബാലന്‍
Posted by Unknown
Posted on 4:29 AM
with No comments
- Vidya Balan
''വിവാഹത്തിനു ശേഷം എന്നില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഞാനും ഭര്‍ത്താവും മാത്രം അടങ്ങുന്ന ഒരു ഭവനം. അങ്ങനെ വരവേ ഞങ്ങളില്‍ ചുമതലകളും വര്‍ദ്ധിച്ചുതുടങ്ങി.
ഠ പ്രശസ്‌ത ഗായികയായ എം.എസ്. സുബ്ബലക്ഷ്‌മിയുടെ ജീവചരിത്രം ഒരു ചലച്ചിത്രമാക്കാന്‍ തീരുമാനമുള്ളതായും അതില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നതായും വന്ന വാര്‍ത്തകള്‍ സത്യമാണ്. അത് അവരുടെ സംഗീത പ്രയാണത്തെക്കുറിച്ചുള്ള കഥയാണ്. ഇതിലെ അഭിനയം എനിക്ക് പ്രശസ്‌തി നേടിത്തരുമെന്ന് വിചാരിക്കുന്നു.
? മലയാളസിനിമകളില്‍ സജീവമാകാത്തതെന്താണ്.
ഠ ഒരു മലയാളിയായ എനിക്ക് ആ ഭാഷാചിത്രങ്ങളില്‍ ഒരുപാടൊന്നും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന് വ്യക്‌തമായ കാരണങ്ങള്‍ തല്‍ക്കാലം പറയുന്നില്ല. അതുകൊണ്ടു വിഷമവുമില്ല. ആദ്യമായി ഞാന്‍ ടി.വി. പരിപാടികളില്‍ അഭിനയിക്കുകയുണ്ടായി. അവിടെ പ്രതിഫലം കുറവാണ്.
? സിനിമാരംഗം മടുപ്പ് നിറഞ്ഞോ.
ഠ സിനിമാരംഗത്ത് മാത്രമല്ല, എല്ലാ രംഗത്തും ഇപ്പോള്‍ മടുപ്പാണ്. ഒരു വ്യക്‌തി തന്റെ കുടുംബജീവിതവും തൊഴില്‍ ജീവിതവും സമന്വയപ്പെടുത്തിക്കൊള്ളാന്‍ സമാധാനപരമായ ഒരു ചിന്താഗതി അനിവാര്യമാണ്. തെറ്റുകള്‍ ചിലപ്പോള്‍ ഒരു വ്യക്‌തിയെ നന്മയിലേക്ക് നയിക്കുമെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസിലാക്കേണ്ടതുണ്ട്. തെറ്റുകളില്‍നിന്നും പിന്‍വാങ്ങാന്‍ തൊഴിലിനെയോ, കുടുംബത്തിനെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
? സിനിമ മാത്രം മതിയോ.,
ഠ പോരാ. എനിക്കൊരു കുഞ്ഞിനെ വേണം. ഞാനിപ്പോള്‍ ആ ഒരു പ്രതീക്ഷയിലാണ്. ദാമ്പത്യം പൂര്‍ണമാകണമെങ്കില്‍ ഒരു കുഞ്ഞ് ജനിച്ചേ മതിയാവൂ. ഇതെന്റെ അഭിപ്രായമായി മാത്രം കാണരുത്. ആ സന്ദര്‍ഭങ്ങളില്‍ എന്റെ ഭര്‍ത്താവിന്റെ പരിപൂര്‍ണ്ണ സമ്മതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
? വിദ്യ പാചകം ചെയ്യുന്നതൊന്നും ഭര്‍തൃവീട്ടുകാര്‍ കഴിക്കാറില്ല.
ഠ എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ചിലര്‍, ഞാന്‍ പാചകം ചെയ്യുന്നതൊന്നും കഴിക്കാറില്ല. കാരണം എനിക്ക് പാചകം ചെയ്യാനറിയില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമാണ് ഈ അപവാദത്തിന് കാരണവും. ഒരു അടിയന്തര ഘട്ടത്തില്‍ പാചകം ഒരു കലയാണെന്ന് എന്റെ അമ്മാവന്‍ പലപ്പോഴും ഉപദേശിക്കാറുണ്ട്.
പാചകം പഠിക്കാന്‍ എനിക്ക് വേണ്ടത്ര സമയം ലഭിക്കാത്തതുകൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചതും.
? നല്ല വായനക്കാരിയാണല്ലെ.
ഠ ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ഞാന്‍ ധാരാളം വായിക്കാറുണ്ട്. മാത്രമല്ല, എന്റെ സഹോദരിയുടെ വീട്ടിലെത്തി അവളുടെ കുഞ്ഞുമായി കളിക്കുകയും പതിവാണ്.
? ഭര്‍ത്താവിനു പോലും പാചകം ചെയ്‌തുകൊടുക്കാന്‍ മടിയാണ്.
ഠ എന്റെ വീട്ടിലെ പാചകം, എന്റെ ഭര്‍ത്താവിന്റെ അഭിരുചിക്ക് അനുസൃതമായിട്ടാണ് ചെയ്യുക. ഭാര്യയായ ഞാന്‍തന്നെ പാചകം ചെയ്യുകയും വേണം എന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ തെറ്റി. ഭര്‍ത്താവിന് പാചകം ചെയ്യാന്‍ പ്രത്യേകം പാചകക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇനി എനിക്കിഷ്‌ടപ്പെട്ട ഭക്ഷണം, ഞാനെന്റെ അമ്മയോടും സഹോദരിയോടും ചോദിച്ച് പാചകം ചെയ്‌തു കഴിക്കുന്നു!
Vanitha,
Vanithalokam,
{[['
']]}
Labels:
Vanitha,
Vanithalokam
ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ല: മേതില്‍ ദേവിക
Posted by Unknown
Posted on 4:25 AM
with No comments
- Interview
- Methil Devika
- Mukesh
ചലച്ചിത്രതാരം മുകേഷിന്റെ ഭാര്യ പ്രമുഖ നര്‍ത്തകിയായ മേതില്‍ ദേവിക ഭാരതീയ നൃത്തശാഖയിലെ യുവനര്‍ത്തകിമാരില്‍ വേറിട്ട വ്യക്തിത്വമാണ്. പുതുമയുള്ള പരീക്ഷണപഥത്തിലൂടെ സഞ്ചരിക്കുന്ന മേതില്‍ ദേവികയ്ക്ക് നൃത്തം ജീവവായുവാണ്. 2013 ഒക്‌ടോബര്‍ 24-ന് രാവിലെ 9-ന് എറണാകുളത്തെ മരടിലുള്ള മുകേഷിന്റെ വസതിയില്‍ പ്രത്യേകം സജ്ജമാക്കിയ വിവാഹമണ്ഡപത്തിലാണ് മുകേഷ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മുകേഷിന്റെയും ദേവികയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിനു സാക്ഷ്യം വഹിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.വിവാഹം റിപ്പോര്‍ട്ട് ചെയ്യാനും ഇരുവരും തമ്മിലുള്ള ചിത്രമെടുക്കാനും മരടിലുള്ള മുകേഷിന്റെ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ ദേവികയും മുകേഷും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
പാലക്കാട് രാമനാഥപുരത്തെ രാകേന്ദുവെന്ന വീട്ടിലേക്ക് ഞങ്ങള്‍ ചെല്ലുമ്പോള്‍ മേതില്‍ ദേവികയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇന്റര്‍വ്യൂ വേണ്ടെന്നും പടമെടുക്കരുതെന്നുമൊക്കെ ദേവിക തുടക്കത്തില്‍ സൂചിപ്പിച്ചെങ്കിലും ഒടുവില്‍ സിനിമാമംഗളത്തോട് സംസാരിക്കാനും ക്യാമറയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനും ദേവിക തയാറാവുകയായിരുന്നു.
ചലച്ചിത്ര നടന്‍ മുകേഷിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.
ചലച്ചിത്ര നടന്‍ മുകേഷിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.
''ഞാന്‍ ജനിച്ചുവളര്‍ന്നത് ദുബായിലാണ്. എട്ടാംക്ലാസ് വരെ ദുബായില്‍ പഠിച്ചു. പിന്നീട് ജന്മനാടായ പാലക്കാട്ടേയ്ക്കു വന്നു. പാലക്കാട് മേഴ്‌സി കോളജില്‍ പ്രീഡിഗ്രിയും ഗവ. വിക്‌ടോറിയ കോളജില്‍ ബി.കോമും പൂര്‍ത്തിയാക്കി. മദിരാശി സര്‍വകലാശാലയില്‍ നിന്നും എം.ബി.എ.യും കൊല്‍ക്കത്തയിലെ രബീന്ദ്രഭാരതി സര്‍വകലാശാലയില്‍നിന്നും ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ എം.എ.യും ഭാരതീദാസന്‍ സര്‍വകലാശാലയില്‍നിന്ന് നൃത്തവിഷയത്തില്‍ ഗവേഷണവും പൂര്‍ത്തിയാക്കി.
നൃത്തരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും പഠിപ്പിക്കാനുമായി പാലക്കാട്ടെ രാമനാഥപുരത്ത് ശ്രീപാദം ഡാന്‍സ് സ്‌കൂളിന് പിറവി നല്‍കിയത് എന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറി. നാട്യശാസ്ത്ര വിധിയനുസരിച്ചുള്ള കളരിയാണ് ഇവിടെയുള്ളത്. ഇരുപതുപേര്‍ക്കാണ് ഞാനിവിടെ പരിശീലനം നല്‍കുന്നത്. എണ്ണത്തേക്കാള്‍ ഗുണത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ശ്രീപാദം നാട്യക്കളരിയിലൂടെ സമര്‍ത്ഥരായ നര്‍ത്തകിമാരെ നൃത്തവേദിയിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.
? മുകേഷുമായി ദേവിക നേരത്തെ പ്രണയത്തിലായിരുന്നോ.
ഠ ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ല. എല്ലാവരെയും പോലെ സിനിമാ നടന്‍ എന്ന പരിചയമാണ് എനിക്കുള്ളത്. ഞാനൊരു നര്‍ത്തകിയാണ്. മുകേഷേട്ടനെ വിവാഹം കഴിക്കുമെന്ന് ഞാനൊരിക്കലും സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല.
? മുകേഷ് കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോള്‍ ദേവിക ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നല്ലോ.
ഠ അതെ. കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോഴാണ് ഞാന്‍ മുകേഷേട്ടനെ പരിചയപ്പെടുന്നത്. ജനറല്‍ കൗണ്‍സില്‍ അംഗം എന്ന നിലയിലുള്ള പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. അതല്ലാതെ സൗഹൃദസംഭാഷണം പോലും ഉണ്ടായിരുന്നില്ല.
? മുകേഷുമായുള്ള വിവാഹത്തിനുള്ള ഓഫറുണ്ടായപ്പോള്‍ എന്തു തോന്നി...
ഠ എന്റെ ചില അടുത്ത സുഹൃത്തുക്കളാണ് മുകേഷേട്ടനുമായുള്ള വിവാഹത്തിന്റെ കാര്യം എന്നോട് സൂചിപ്പിച്ചത്. ഇത്തരമൊരു നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു.
? വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന മുകേഷിന്റെ നിര്‍ദ്ദേശം ദേവിക ഗൗരവത്തോടെ എടുത്തത് എപ്പോഴായിരുന്നു.
ഠ മുകേഷേട്ടന്റെ സഹോദരി സന്ധ്യാ രാജേന്ദ്രനും ഭര്‍ത്താവ് ഇ.എ. രാജേന്ദ്രനുമാണ് വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ആദ്യം എന്നെ കാണാനെത്തിയത്. സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഞാന്‍ ഇക്കാര്യം സീരിയസായി എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇരുവരും എന്നെ കാണാന്‍ വന്നിരുന്നത്.
? സിനിമാതാരമെന്ന നിലയില്‍ മുകേഷുമായുള്ള വിവാഹാലോചന വന്നപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ.
ഠ തീര്‍ച്ചയായും. ടെന്‍ഷനുണ്ടായിരുന്നു. ഒരുതരം അപരിചിതത്വമുണ്ടാവുന്നത് സ്വാഭാവികമാണല്ലോ.
? മുകേഷിനെ വിവാഹം കഴിക്കാമെന്നു തോന്നിയത് എപ്പോഴായിരുന്നു...
ഠ തുടക്കം മുതല്‍ക്കുതന്നെ ഞങ്ങള്‍ മനസ് തുറന്ന് സംസാരിക്കാന്‍ തുടങ്ങി. നൃത്തത്തിലും ജീവിതത്തിലുമുള്ള എന്റെ കാഴ്ചപ്പാടുകളെല്ലാം ഞാന്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ ആറുമാസമായി ഞങ്ങള്‍ മനസ് തുറന്ന് സംസാരിച്ചതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
? വിവാഹം കഴിക്കാന്‍ തയാറായപ്പോള്‍ ജാതകം നോക്കിയിരുന്നോ...
ഠ തീര്‍ച്ചയായും. എന്റെ അച്ഛനും അമ്മയ്ക്കും ജാതകം നോക്കണമെന്നുണ്ടായിരുന്നു. പ്രശസ്തനായ പാടൂര്‍ പണിക്കരാണ് ജാതകം നോക്കിയത്. നല്ല ചേര്‍ച്ചയുണ്ടെന്നു പറഞ്ഞതോടെ കാര്യങ്ങളൊക്കെ ശുഭകരമായി മാറുകയായിരുന്നു.
? ശരിക്കും ആറുമാസം പ്രണയകാലമായിരുന്നോ.
ഠ പ്രണയമെന്നൊന്നും പറയാനാവില്ല. എന്തെങ്കിലും സംസാരിക്കുമ്പോള്‍ തന്നെ മുകേഷേട്ടന്‍ അഞ്ചു മിനിറ്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ ഒരു വ്യക്തിയെ കൂടുതല്‍ അടുത്തറിയുമ്പോള്‍ ഒരുപക്ഷേ അത് പ്രണയമായി മാറുമായിരിക്കാം.
? പാലക്കാട് നിന്നും മരടിലേക്ക് താമസം മാറ്റുമ്പോള്‍ ശ്രീപാദം നാട്യക്കളരിയുടെ പ്രവര്‍ത്തനം.
ഠ പാലക്കാട് നിന്നും മരടിലെ മുകേഷേട്ടന്റെ വീട്ടിലേക്ക് താമസം മാറ്റുമ്പോള്‍ ശ്രീപാദം നാട്യക്കളരിയുടെ പ്രവര്‍ത്തനം തടസപ്പെടുകയൊന്നുമില്ല. പിന്നെ ഇരുപത് സ്റ്റുഡന്റ്‌സിനെയാണ് ഞാന്‍ പഠിപ്പിക്കുന്നത്. അത് മാസത്തില്‍ നാലോ, അഞ്ചോ ദിവസം ഇവിടെ വന്ന് പഠിപ്പിക്കാന്‍ നോക്കും.
? നൃത്തശാഖയില്‍ ദേവിക നടത്തുന്ന പരീക്ഷണങ്ങള്‍
ഠ മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് എനിക്കിഷ്ടം. മോഹിനിയാട്ടത്തില്‍ അഗമശാസ്ത്രത്തിലെ ചിഹ്നഹ്‌നങ്ങളെക്കുറിച്ചാണ് ഞാന്‍ റിസര്‍ച്ച് ചെയ്യുന്നത്. പിന്നെ, ദേവദാസി സമ്പ്രദായത്തില്‍ ജീവിക്കുന്ന ദേവദാസികളെ കാണാന്‍ ഞാന്‍ ഒറീസയിലെ ജഗന്നാഥ ടെമ്പിളില്‍ പോയിരുന്നു. എനിക്കത് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. എട്ടും പത്തും വയസില്‍ ദൈവങ്ങളെ കല്യാണം കഴിച്ച് അമ്പലങ്ങളില്‍ താമസിക്കുന്നവരാണ് ദേവദാസികള്‍. പ്രായമായവര്‍ക്ക് ദേവന്മാരെ സേവിക്കാനാവില്ല. അമ്പലത്തിനു പുറത്താണ് അവരുടെ സ്ഥാനം. കരിങ്കല്ലില്‍ കൊത്തിയ ദേവന്മാരുമായി അവര്‍ ആത്മസല്ലാപം നടത്തുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ദേവദാസികളുമായി അടുത്തത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല.
? സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം തോന്നിയിരുന്നില്ലേ.
ഠ സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് ഓഫര്‍ ലഭിച്ചിരുന്നു. എന്റെ പ്രൊഫഷന്‍ നൃത്തമാണ്. നൃത്തത്തില്‍ കേന്ദ്രീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
? നൃത്തശാഖയില്‍ ഇനി ദേവിക നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍...
ഠ മലയാളസിനിമയില്‍ നൃത്തത്തിന്റെ പരമ്പരാഗത വഴികളെക്കുറിച്ച് കാര്യമായൊരു വിശകലനം നടന്നിട്ടില്ല. ശാസ്ത്രീയ നൃത്തശാഖയിലെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പരിണാമങ്ങളെ പഠനവിധേയമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയ്ക്കു പറ്റിയ ഒരുപാട് ഇമോഷന്‍സുള്ള സ്‌ക്രിപ്റ്റുകള്‍ക്ക് നൃത്തത്തില്‍ സാധ്യതയുണ്ട്. പിന്നെ വേദിക് താന്ത്രിക് മുദ്രകളെക്കുറിച്ച് പറയാറുണ്ടെങ്കിലും എന്താണ് മുദ്രകളെന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, തമിഴ് സംഘകാല സാഹിത്യത്തിന്റെ അടിസ്ഥാനത്തില്‍ നൃത്തശാഖയുടെ വ്യതിയാനങ്ങളെക്കുറിച്ചും പഠിക്കാനുള്ള തയാറെടുപ്പിലാണ്.
? കുടുംബത്തെക്കുറിച്ച്....
ഠ അച്ഛന്‍ രാജഗോപാല്‍. അമ്മ മേതില്‍ രാജേശ്വരി. എന്റെ മകന്‍ ദേവാംഗ് രണ്ടാം ക്ലാസില്‍ പഠിക്കുന്നു. മൂത്ത സഹോദരി മേതില്‍ രാധിക അമേരിക്കയിലാണ്. രണ്ടാമത്തെയാള്‍ മേതില്‍ രേണുക ജേര്‍ണലിസ്റ്റാണ്. ഞാനാണ് ഇളയ മകള്‍. എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ അമ്മയുടെ സഹോദരനാണ്. അമ്മയുടെ മൂത്ത സഹോദരി വേദവതി പ്രശസ്ത സാഹിത്യകാരനായ വി.കെ.എന്നിന്റെ ഭാര്യയാണ്. ചലച്ചിത്ര സംവിധായകന്‍ വി.കെ. പ്രകാശ് അച്ഛന്റെ കുടുംബത്തിലെ അംഗമാണ്.
? മുകേഷിന്റെ ഭാര്യയുടെ റോളിലേക്ക് കടന്നുവന്നപ്പോള്‍ എന്തു തോന്നുന്നു...
ഠ ഒരു കുടുംബത്തില്‍ രണ്ടുപേരും കലാകാരന്മാരാണ്. കലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പരസ്പരം മനസിലാക്കി ജീവിക്കാനും പ്രത്യേക എനര്‍ജിയോടെ കലയ്ക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
NEWS,
Vanitha,
Vanithalokam,
{[['
']]}
Labels:
NEWS,
Vanitha,
Vanithalokam
Taste Time - Prawns Roast Fry Special 06-11-13
Posted by Unknown
Posted on 10:54 AM
with No comments
Labels:
asianet,
cookery show,
Vanitha,
Vanithalokam
Women Auto Taxi in Cochin
Posted by Unknown
Posted on 5:03 AM
with No comments
Labels:
funny,
Vanitha,
Vanithalokam
കുട്ടികളെ ഏകാഗ്രത ശീലിപ്പിയ്ക്കാം
Posted by Unknown
Posted on 2:42 AM
with No comments
face book news,
Vanitha,
Vanithalokam,
{[['
']]}
Labels:
face book news,
Vanitha,
Vanithalokam
Taste Time - Vazhuthananga Theeyal Special 05-11-13
Posted by Unknown
Posted on 8:24 AM
with No comments
Labels:
asianet,
cookery show,
Vanitha,
Vanithalokam
Super Chef I സൂപ്പർ ചെഫ് - Aval Mixture 04-11-13
Posted by Unknown
Posted on 5:16 AM
with No comments
Labels:
asianet,
cookery show,
Vanitha,
Vanithalokam
ബാങ്കുകള്‍ സ്വര്‍ണനിക്ഷേപ പദ്ധതി
Posted by Unknown
Posted on 12:53 AM
with No comments
ബാങ്കുകള്‍ സ്വര്‍ണനിക്ഷേപ പദ്ധതി അവതരിപ്പിക്കും മുംബൈ: ചെറുകിട സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണനിക്ഷേപ പദ്ധതി അവതരിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിനും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണം നേരിട്ടു വാങ്ങുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടയുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സ്വര്‍ണത്തിലെ അവധിവ്യാപാരത്തില്‍ നിക്ഷേപിക്കുന്ന ഗോള്‍ഡ് അക്യുമുലേഷന്‍ പ്ലാനിന് (ജിഎപി) തുടക്കമിടാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടത്. റെക്കറിങ് ഡെപ്പോസിറ്റിന്റെ മാതൃകയില്‍ മാസാമാസം നിശ്ചിത തുക നിക്ഷേപകരില്‍ നിന്ന് വാങ്ങി ആ തുകയ്ക്ക് സ്വര്‍ണ അവധി കരാറുകള്‍ വാങ്ങുന്നതാണ് പദ്ധതി. സ്വര്‍ണം നേരിട്ട് സൂക്ഷിക്കേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ജിഎപി അക്കൗണ്ടിലൂടെ സ്വരൂപിക്കുന്ന സ്വര്‍ണം പണമായോ സ്വര്‍ണനാണയമായോ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുവഴി വീടുകളില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി വെറുതേ സൂക്ഷിക്കുന്നത് തടയാനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. വിപണിയിലേക്കുള്ള പണമൊഴുക്കും കൂടും.
BUSINESS OPPORTUNITIE,
Vanitha,
Vanithalokam,
{[['
']]}
Labels:
BUSINESS OPPORTUNITIE,
Vanitha,
Vanithalokam
Chutta Kozhi Biriyani
Posted by Unknown
Posted on 11:59 AM
with No comments
Labels:
cookery show,
Vanitha,
Vanithalokam
സ്ത്രീകളില്‍ പുതുതലമുറ രോഗങ്ങള്‍
Posted by Unknown
Posted on 7:06 AM
with No comments
ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍, നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍ കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.
സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ് (എസ്.എല്‍.ഇ.)
രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്. 20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.
രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍
സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍ എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം. പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ് രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.
മുഖെത്ത പാടുകള്‍
മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്. മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ് എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍ അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം. ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു. വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.
എസ്.എല്‍.ഇ. രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്. അറുപതു മുതല്‍ 75 ശതമാനം വരെയാളുകളില്‍ വൃക്ക സ്തംഭനമുണ്ടാകാറുണ്ട്. തലച്ചോറിനെയും നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും എസ്.എല്‍.ഇ. ബാധിക്കാവുന്നതാണ്. ശക്തമായ തലവേദന രോഗം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ്. വിവിധ തരത്തിലുള്ള അപസ്മാരലക്ഷണങ്ങളും രോഗത്തിന്റെ ഭാഗമായുണ്ടാകാം. മാനസിക അസ്വസ്ഥതകളും അപൂര്‍വമല്ല.
എസ്.എല്‍.ഇ. രോഗികള്‍ക്ക് രക്തം കട്ടപിടിക്കുവാനും രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുവാനും സാധ്യതയേറെയാണ്. ഇതിനെത്തുടര്‍ന്ന് ചെറിയ പ്രായത്തില്‍ത്തന്നെ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാം. ശ്വാസകോശത്തിന് തുടര്‍ച്ചയായി രോഗാണുബാധ ഉണ്ടാവുക, പ്ലൂറസി, ശ്വാസകോശങ്ങളിലേക്കുണ്ടാവുന്ന രക്തസ്രാവം തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന ശ്വാസകോശപ്രശ്‌നങ്ങളാണ്.
വയറുവേദന, ഛര്‍ദി, ഓക്കാനം, വയറിളക്കം തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങള്‍. കരള്‍വീക്കവും കരളിന്റെ പ്രവര്‍ത്തന തകരാറുകളും രോഗത്തിന്റെ ഭാഗമായി ഉണ്ടാകാനിടയുണ്ട്. കണ്ണിലെ നാഡീഞരമ്പുകള്‍ക്കും നേത്രപടലത്തിലെ രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന തകരാറിനെത്തുടര്‍ന്ന് അന്ധതയുണ്ടാകാം. 70 ശതമാനം രോഗികളിലും വിളര്‍ച്ചയുടെ പ്രശ്‌നങ്ങളുമുണ്ട്..സാധാരണ ഗതിയില്‍ എസ്.എല്‍.ഇ. രോഗികള്‍ക്ക് ഗര്‍ഭധാരണത്തിന് തടസ്സമൊന്നുമുണ്ടാകാറില്ല. എന്നാല്‍ ഗര്‍ഭകാലത്ത് രോഗം ഗുരുതരമാവാനിടയുണ്ട്. അതുകൊണ്ട് രോഗം പൂര്‍ണമായും നിയന്ത്രണവിധേയമായിരിക്കുമ്പോള്‍ ഗര്‍ഭം ധരിക്കുന്നതായിരിക്കും നല്ലത്.
രക്തധമനികളിലുണ്ടാകുന്ന ജരാവസ്ഥയെത്തുടര്‍ന്ന് ആന്തരാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സമുണ്ടാകുന്നതാണ് എസ്.എല്‍.ഇ. രോഗികളുടെ പ്രധാന മരണകാരണം. സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം. രക്താതിസമ്മര്‍ദം, വൃക്കസ്തംഭനം, പക്ഷാഘാതം, രോഗാണുബാധ എന്നിവയൊക്കെ രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഘടകങ്ങളാണ്. എസ്.എല്‍.ഇ. രോഗികളില്‍ ചര്‍മത്തിലുണ്ടാകുന്ന അര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ലിംഫോമ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
വയറുവേദന, ഛര്‍ദി, ഓക്കാനം, വയറിളക്കം തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങള്‍. കരള്‍വീക്കവും കരളിന്റെ പ്രവര്‍ത്തന തകരാറുകളും രോഗത്തിന്റെ ഭാഗമായി ഉണ്ടാകാനിടയുണ്ട്. കണ്ണിലെ നാഡീഞരമ്പുകള്‍ക്കും നേത്രപടലത്തിലെ രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന തകരാറിനെത്തുടര്‍ന്ന് അന്ധതയുണ്ടാകാം. 70 ശതമാനം രോഗികളിലും വിളര്‍ച്ചയുടെ പ്രശ്‌നങ്ങളുമുണ്ട്..സാധാരണ ഗതിയില്‍ എസ്.എല്‍.ഇ. രോഗികള്‍ക്ക് ഗര്‍ഭധാരണത്തിന് തടസ്സമൊന്നുമുണ്ടാകാറില്ല. എന്നാല്‍ ഗര്‍ഭകാലത്ത് രോഗം ഗുരുതരമാവാനിടയുണ്ട്. അതുകൊണ്ട് രോഗം പൂര്‍ണമായും നിയന്ത്രണവിധേയമായിരിക്കുമ്പോള്‍ ഗര്‍ഭം ധരിക്കുന്നതായിരിക്കും നല്ലത്.
രക്തധമനികളിലുണ്ടാകുന്ന ജരാവസ്ഥയെത്തുടര്‍ന്ന് ആന്തരാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സമുണ്ടാകുന്നതാണ് എസ്.എല്‍.ഇ. രോഗികളുടെ പ്രധാന മരണകാരണം. സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം. രക്താതിസമ്മര്‍ദം, വൃക്കസ്തംഭനം, പക്ഷാഘാതം, രോഗാണുബാധ എന്നിവയൊക്കെ രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഘടകങ്ങളാണ്. എസ്.എല്‍.ഇ. രോഗികളില്‍ ചര്‍മത്തിലുണ്ടാകുന്ന അര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ലിംഫോമ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചികിത്സ
അവീ.എല്‍.ഇ. പൂര്‍ണമായും ഭേദമാക്കാന്‍കഴിയുമെന്ന് പറയാനാകില്ലെങ്കിലും രോഗത്തെ നിയന്ത്രിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം കുറച്ച് രോഗിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന ചികിത്സ ഇപ്പോള്‍ ലഭ്യമാണ്. സ്റ്റിറോയിഡുകളോടൊപ്പം ശരീരപ്രതിരോധ വ്യവസ്ഥയുടെ അമിതപ്രതികരണങ്ങളെ തടയുന്ന മരുന്നുകളും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.
ജീവിതശൈലിയുടെ ആരോഗ്യകരമായ മാറ്റങ്ങള്‍ പിന്തുടരുന്നത് രക്തധമനികളുടെ ജരാവസ്ഥയുള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകളെ പ്രതിരോധിക്കാന്‍ സഹായിക്കും. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകയില ഒഴിവാക്കുക എന്നിവയൊക്കെ പ്രധാനമാണ്. അവയവദാന രംഗത്തെ ഗുണകരമായ മാറ്റങ്ങളാണ് ഏറ്റവും പ്രതീക്ഷയേകുന്നത്. എസ്.എല്‍.ഇ.യുടെ പ്രധാന സങ്കീര്‍ണതയായ വൃക്കസ്തംഭനം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.
െടന്‍ഷന്‍ ആങ്‌െെസറ്റി ന്യൂേറാസിസ്
ഓഫീസില്‍, വീട്ടില്‍, പൊതുസ്ഥലങ്ങളിലൊക്കെ നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കുന്നു ടെന്‍ഷന്‍. ടെന്‍ഷന്‍ ആങ്‌സൈറ്റി ന്യൂറോസിസ് എന്ന ത് ലഘുമനോരോഗമാണ്. പലതരം രോഗലക്ഷണങ്ങളുമായി ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സക്കെത്തുന്നവരില്‍ 30 മുതല്‍ 45 ശതമാനംവരെയാളുകളുടെയും പ്രശ്‌നം അമിത ഉത്കണ്ഠയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കഴിഞ്ഞാല്‍ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ടെന്‍ഷന്‍.
ഹറീഡ് വിമന്‍ സിന്‍േ്രഡാം
ജീവിക്കാനുള്ള പരക്കംപാച്ചിലാണ് എവിടെയും. സ്ത്രീകളുടെ കാര്യവും മറിച്ചല്ല. വെളുപ്പിനേ ഉറക്കച്ചടവോടെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം പൂര്‍ത്തിയാക്കി കിട്ടിയതും വാരിവലിച്ച് കഴിച്ച് ഓഫീസിലേക്കോടുന്ന ആധുനിക സ്ത്രീയെ കാത്തിരിക്കുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോം.
ഒരു പരിധിവരെ ടെന്‍ഷന്‍ ജീവിതത്തില്‍ നല്ലതാണ്. കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും ടെന്‍ഷന്‍ നല്‍കുന്ന ഉത്തേജനം സഹായകമാണ്. ടെന്‍ഷന്‍ പരിധി കടക്കുമ്പോഴാണ് പ്രശ്‌നം. ഉത്കണ്ഠ അമിതമാകുമ്പോള്‍ ജീവിതം വഴിമുട്ടുന്നു. അമ്മ, മകള്‍, ഭാര്യ, സഹോദരി എന്നീ നിലകളിലൊക്കെ ഗതിമാറിയൊഴുകേണ്ട സ്ത്രീജീവിതം നിശ്ചലമാകുന്നു. ഇല്ല...! വയ്യ...! എന്നിങ്ങനെ എന്തിനോടും ഉപേക്ഷ പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക് സ്ത്രീ ഉള്‍വലിയുന്നു. ടെന്‍ഷന്‍ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഹൃദ്രോഗം, പെപ്റ്റിക് അള്‍സര്‍, ആസ്ത്മ, സോറിയാസിസ് പോലെയുള്ള ദീര്‍ഘകാല ചര്‍മരോഗങ്ങള്‍, റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവയൊക്കെ തുടര്‍ച്ചയായി മാനസികപിരിമുറക്കം അനുഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ്.
കൗമാരപ്രായം മുതല്‍ക്കുതന്നെ സ്ത്രീകള്‍ ടെന്‍ഷന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. ആര്‍ത്തവാരംഭവും ശാരീരികവളര്‍ച്ചയും ഹോര്‍മോണുകളുടെ സ്വാധീനവുമൊക്കെ പെണ്‍കുട്ടികളില്‍ വൈകാരിക പിരിമുറുക്കങ്ങള്‍ക്കിടയാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലഘട്ടത്തില്‍ അമിതമായ ടെന്‍ഷന് കാരണമാകുന്ന ഒരു പ്രശ്‌നമാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം. അമിത ഉത്കണ്ഠയോടൊപ്പം വിഷാദം, കരച്ചില്‍, ദേഷ്യം, ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്.
ശാരീരികവും ലൈംഗികവുമായ മാറ്റങ്ങള്‍ക്കൊപ്പം മാനസികപ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തെത്തുടര്‍ന്നുണ്ടാകാം. മധ്യവയസ്സിലെ അനിവാര്യമായ ശാരീരിക മാറ്റങ്ങളോടൊപ്പം വീട്ടിലെയും ഓഫീസിലെയും കാര്യങ്ങള്‍ ഒരുപോലെ നോക്കിനടത്താന്‍ സാധിക്കാതെ മാനസികസമ്മര്‍ദം അനുഭവിക്കേണ്ടിവരുന്നവരാണ് ഉദ്യോഗസ്ഥകളായ സ്ത്രീകള്‍. വാര്‍ധക്യത്തിലെത്തുമ്പോഴും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതല്‍ ഒറ്റപ്പെടുന്നത്. ഭര്‍ത്താവിന്റെ വേര്‍പാട്, മക്കളുടെ അസാന്നിധ്യം, മാറാരോഗങ്ങള്‍, സാമ്പത്തിക പരാധീനതകള്‍ ഇവയൊക്കെ സ്ത്രീകളുടെ വാര്‍ധക്യകാല ദുരിതങ്ങളെ കൂടുതല്‍ ദുസ്സഹമാകുന്നു. ടെന്‍ഷനും വിഷാദവും ഭയവുമൊക്കെ മുത്തശ്ശിമാരുടെ ജീവിതസായാഹ്നം അശാന്തമാക്കുന്നു.
നെഞ്ചിടിപ്പ്, തൊണ്ട വരളുന്നു
ടെന്‍ഷനുണ്ടാകുമ്പോള്‍ ഹൃദയസ്പന്ദനനിരക്കും ശ്വസനനിരക്കും കൂടുന്നു. ഉമിനീരിന്റെ ഉത്പാദനം കുറയുന്നതിനെത്തുടര്‍ന്ന് തൊണ്ടയും വായും നാവും വരളാന്‍ തുടങ്ങുന്നു. സമ്മര്‍ദ സാഹചര്യത്തെ നേരിടാനായി ശരീരം വന്‍തോതില്‍ അഡ്രിനാലിന്‍, നോര്‍ അഡ്രിനാലില്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ച് രക്തത്തിലേക്ക് കടത്തിവിടുന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഏകാഗ്രതക്കുറവ്, പേടി, ദേഷ്യം, സങ്കടം, ഓര്‍മക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയവയും ഉത്കണ്ഠാരോഗികളുടെ പരാതികളില്‍പ്പെടുന്നു. വിവിധതരത്തിലുള്ള പ്രശ്‌നങ്ങളുമായി മിക്കവാറും എല്ലാ വിഭാഗങ്ങളിലുംപെട്ട ഡോക്ടര്‍മാരെക്കണ്ട് ഇക്കൂട്ടര്‍ പരിശോധനകള്‍ നടത്തിയെന്നുവരാം.
മറികടക്കാം, മരുന്നില്ലാതെ
ടെന്‍ഷനകറ്റി മനസ്സിനെ സ്വസ്ഥതയുടെ സമതലങ്ങളിലെത്തിക്കാന്‍ വിശ്രാന്തിയുടെ തണല്‍വഴികള്‍ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിലാണല്ലോ ആരോഗ്യമുള്ള മനസ്സ്. ലളിതവും സമീകൃതവുമായ ഭക്ഷണരീതി സ്വസ്ഥതയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ദിവസവും 30-40 മിനുട്ട് കായികമായ വ്യായാമമുറകളിലേര്‍പ്പെടാം.
മനസ്സിനിഷ്ടപ്പെട്ട ഹോബികള്‍ മനസ്സിന്റെ പിരിമുറുക്കം കുറച്ച് ശാന്തിയും സമാധാനവും നല്‍കും. ചിത്രരചന, പൂന്തോട്ട നിര്‍മാണം, കൃഷി, വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, സംഗീതം തുടങ്ങിയവയും മനസ്സിന് ആനന്ദമേകും. സംഗീതം ആസ്വദിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് എന്‍ഡോര്‍ഫിനുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്‍ഡോര്‍ഫിനുകള്‍ മനസ്സിന് ഉന്മേഷവും ആനന്ദവും ശാന്തിയും നല്‍കും. യോഗയും ധ്യാനവും പരിശീലിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയുന്നു. മനസ്സിന്റെ ഏകാഗ്രത, ലക്ഷ്യബോധം, ഓര്‍മശക്തി തുടങ്ങിയവ വര്‍ധിപ്പിക്കാനും ധ്യാനം സഹായിക്കുന്നു.
മാറാത്ത ശരീരേവദന
വേദനയാണ് രോഗികളെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്ന പ്രധാന ലക്ഷണം... ശരീരമാസകലം പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക. വിശദമായ പരിശോധനകള്‍ക്കു ശേഷം ടെസ്റ്റുകളെല്ലാം നോര്‍മലാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക. ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യ ലക്ഷണങ്ങളാണിതൊക്കെ. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് എട്ടു മടങ്ങുവരെ കൂടുതലാണ് ഈ ആരോഗ്യ പ്രശ്‌നം.
മാറാത്ത ശരീരവേദനയ്ക്ക് കാരണമാകുന്ന ഫൈബ്രോമയാള്‍ജിയ സമൂഹത്തിലെ അഞ്ചു ശതമാനത്തോളമാളുകളെ ബാധിക്കുന്നുണ്ട്. കുട്ടികളിലും പേശീവാതരോഗത്തിന്റെ സാന്നിധ്യമുണ്ടാകാമെങ്കിലും 25നും 65നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.വേദന എന്ന സംവേദനത്തോടു ശരീരം കാണിക്കുന്ന അമിത പ്രതികരണമാണ് ഫൈബ്രോമയാള്‍ജിയ രോഗികളുടെ പ്രശ്‌നം. സാധാരണക്കാരെ അപേക്ഷിച്ച് ഇവര്‍ക്ക് വേദന സഹിക്കുവാനുള്ള കഴിവ് കുറവാണ്. അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നു മാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാം.
മാറാത്ത ശരീരവേദനയ്ക്ക് കാരണമാകുന്ന ഫൈബ്രോമയാള്‍ജിയ സമൂഹത്തിലെ അഞ്ചു ശതമാനത്തോളമാളുകളെ ബാധിക്കുന്നുണ്ട്. കുട്ടികളിലും പേശീവാതരോഗത്തിന്റെ സാന്നിധ്യമുണ്ടാകാമെങ്കിലും 25നും 65നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.വേദന എന്ന സംവേദനത്തോടു ശരീരം കാണിക്കുന്ന അമിത പ്രതികരണമാണ് ഫൈബ്രോമയാള്‍ജിയ രോഗികളുടെ പ്രശ്‌നം. സാധാരണക്കാരെ അപേക്ഷിച്ച് ഇവര്‍ക്ക് വേദന സഹിക്കുവാനുള്ള കഴിവ് കുറവാണ്. അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നു മാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാം.
വേദനയുടെ പുതപ്പ്
രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന തുടര്‍ന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചുരുക്കത്തില്‍ വേദനയുടെ ഒരു പുതപ്പ് അണിഞ്ഞു നടക്കേണ്ട അവസ്ഥയാണ് രോഗിക്കുണ്ടാകുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഘര്‍ഷം നിറഞ്ഞ സംഭവങ്ങള്‍ക്കുശേഷമായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കഴുത്തിന് പുറകിലും തോളുകളിലും ഉണ്ടാകുന്ന വേദന പിന്നീട് മാറാത്ത നടുവേദനയായി മാറുന്നു.
വേദനയെന്ന അസുഖകരമായ വികാരത്തോട് അസാധാരണമായി പ്രതികരിക്കുന്നതാണ് രോഗികളുടെ മറ്റൊരു പ്രത്യേകത. ഇളംകാറ്റിന്റെ സുഖസ്പര്‍ശം പോലും ഇവര്‍ക്ക് തീവ്രവേദനയായി അനുഭവപ്പെടും. ചര്‍മത്തിന് പുകച്ചില്‍പോലെയുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ജോലി ചെയ്യുമ്പോഴും വ്യായാമങ്ങളിലേര്‍പ്പെടുമ്പോഴും അസാധാരണമായ ക്ഷീണവും അനുഭവപ്പെടാറുണ്ട്.
തീരാവേദനയ്ക്ക് പുറമേ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിത ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളും പേശീവാത രോഗികളില്‍ കാണാറുണ്ട്. കിടന്നാല്‍ ഉറക്കം ലഭിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുക, വെളുപ്പിനെ പെട്ടെന്നുതന്നെ ഉണര്‍ന്നുപോവുക തുടങ്ങിയവയാണ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മറ്റു ശാരീരിക പ്രശ്‌നങ്ങളായ ആര്‍ത്തവത്തകരാറുകള്‍, ഉദരരോഗങ്ങള്‍, മൈഗ്രേന്‍ അഥവാ കൊടിഞ്ഞി തലവേദന, മൂത്രാശയത്തകരാറുകള്‍ എന്നിവയും ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലായി കാണുന്നു.
മാറാത്ത ശരീരവേദനയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. തുടര്‍ച്ചയായി പേശികള്‍ക്കുണ്ടാകുന്ന സൂക്ഷ്മമായ പരിക്കുകള്‍, നിദ്രാവൈകല്യം, മാനസിക സംഘര്‍ഷങ്ങള്‍, സമ്മര്‍ദങ്ങള്‍ എന്നിവയൊക്കെ രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കാറുണ്ട്.
സ്ത്രീകള്‍ മാറാത്ത ശരീര വേദനയും ക്ഷീണവും പരാതിപ്പെടുമ്പോള്‍ ഫൈബ്രോമയാള്‍ജിയയ്ക്ക് സാമ്യമുള്ള മറ്റു ചില പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. സന്ധിവാത രോഗങ്ങളായ എസ്.എല്‍.ജി., റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, നിരവധി സന്ധികളെ ഒരുമിച്ചു ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന പോളിമയോസൈറ്റിസ് എന്നിവയൊക്കെ രോഗികള്‍ക്ക് നീണ്ടുനില്‍ക്കുന്ന വേദന സമ്മാനിച്ചേക്കാം. ഹെപ്പറ്റൈറ്റിസ്-സി, എച്ച്.ഐ.വി. രോഗാണുബാധ, തൈറോയ്ഡിന്റെ പ്രവര്‍ത്തന മാന്ദ്യം, പ്രമേഹം, സ്തനങ്ങളെയും ശ്വാസകോശത്തെയും ബാധിക്കുന്ന അര്‍ബുദം തുടങ്ങിയവയും മാറാത്ത ശരീര വേദനയ്ക്ക് കാരണമാകാറുണ്ട്.
വിട്ടുമാറാത്ത ശരീരവേദനയ്ക്ക് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയത് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ട്രൈ സൈക്ലിക്ക് ആന്റി ഡിപ്രസന്റ് മരുന്നുകളാണ്. ക്രമമായ വ്യായാമ മുറകളില്‍ ഏര്‍പ്പെടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തല്‍ എന്നിവയൊക്കെ ഗുണകരമായ വ്യായാമ രീതികളാണ്. വ്യായാമം മിതമായ രീതിയില്‍ ആരംഭിച്ച് ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി. കഠിനമായ വ്യായാമ രീതികള്‍ വേദനയുണ്ടാക്കാമെന്നതുകൊണ്ട് ഒഴിവാക്കണം.
ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം - വിട്ടുമാറാത്ത ക്ഷീണം
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോമിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. 25നും 45നും മധ്യേ പ്രായമുള്ളവരിലാണ് രോഗസാധ്യത കൂടുതല്‍. എന്നാല്‍ കുട്ടികളിലും പ്രായമേറിയവരിലും അപൂര്‍വമായി ക്ഷീണരോഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ജീവിതമത്സരങ്ങളില്‍ എല്ലാ രംഗത്തും എപ്പോഴും ഒന്നാംസ്ഥാനം കൈവരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ലക്ഷ്യം കൈവരിക്കാതെ വരുമ്പോള്‍ കഠിനമായ മാനസിക സമ്മര്‍ദത്തിന് വിധേയമാകുകയും ചെയ്യുന്നവരില്‍ ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോമിനുള്ള സാധ്യത കൂടുതലാണ്.
എങ്ങെന കണ്ടുപിടിക്കും
ദീര്‍ഘകാല ക്ഷീണരോഗികളില്‍ വിളര്‍ച്ചയും തൈറോയിഡ് പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തണം.മറ്റു കാരണങ്ങളൊന്നുമില്ലാതെ ആറുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ക്ഷീണം തന്നെയാണ് രോഗനിര്‍ണയത്തിനുള്ള മുഖ്യഘടകം. ചെയ്യുന്ന ജോലിയുമായോ അധ്വാനവുമായോ യാതൊരു ബന്ധവുമില്ലാതെ ഈ ക്ഷീണം വിശ്രമിച്ചാല്‍ മാറുകയുമില്ല. ദൈനംദിന പ്രവര്‍ത്തനങ്ങളെയും തൊഴിലിനെയും സാമൂഹികബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ദീര്‍ഘകാല ക്ഷീണരോഗത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് തുടര്‍ച്ചയായുള്ള രോഗാണുബാധയാണ്. പലപ്പോഴും ക്ഷീണരോഗം ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രദേശമാകെ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, മാനസികപ്രശ്‌നങ്ങള്‍, വിഷാദരോഗം, കുട്ടിക്കാലത്തെ വ്യായാമരഹിതമായ ജീവിതശൈലി തുടങ്ങിയവയൊക്കെ ക്ഷീണരോഗത്തിനിടയാക്കാം. പിറ്റിയൂറ്ററി ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥി തുടങ്ങിയവയുടെ പ്രവര്‍ത്തനതകരാറുകളും ഹോര്‍മോണ്‍ ഉല്പാദനത്തിലെ മാന്ദ്യവുമാണ് മറ്റു കാരണങ്ങളായി കരുതപ്പെടുന്നത്.
ക്ഷീണം വിട്ടുമാറാത്തതോടൊപ്പം ഏകാഗ്രതക്കുറവ്, ഉറക്കമില്ലായ്മ, മാനസികപ്രശ്‌നങ്ങള്‍, ശരീരഭാരം കുറയുക, രാത്രിയിലെ അമിത വിയര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാം. ദീര്‍ഘകാലക്ഷീണരോഗത്തിന്റെ ഗുണകരമായ പ്രത്യേകത രോഗം സങ്കീര്‍ണതകളിലേക്ക് പുരോഗമിക്കാറില്ല എന്നതാണ്. മിക്കവരിലും സ്ഥിതി സാവധാനം മെച്ചപ്പെടും. ചെറിയൊരു ശതമാനമാളുകള്‍ പൂര്‍ണസുഖം പ്രാപിക്കാനുമിടയുണ്ട്.
വേണം പുതിയ ജീവിതെെശലി
മരുന്നുപയോഗിച്ചുമാത്രം ഭേദമാക്കാവുന്നതല്ല ക്ഷീണത്തിന്റെ പ്രശ്‌നങ്ങള്‍. ജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണവും രോഗനിയന്ത്രണത്തിനു സഹായകമാണ്. ക്രമമായ വ്യായാമം ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. രാത്രിയിലെ ഭക്ഷണം മിതമാക്കുന്നതും കാപ്പികുടി ഒഴിവാക്കുന്നതും സുഖനിദ്രയ്ക്ക് നല്ലതാണ്.
വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ക്ഷീണവും ഉന്മേഷക്കുറവുമകറ്റി രോഗിയുടെ സ്ഥിതിയെ മെച്ചപ്പെടുത്താറുണ്ട്. അലോസരപ്പെടുത്തുന്ന സന്ധിവേദനകള്‍ക്കും പേശിവേദനകള്‍ക്കും വേദനാസംഹാരി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്.
രോഗത്തിന്റെ നിരുപദ്രവകരമായ അവസ്ഥയെപ്പറ്റി രോഗി മനസ്സിലാക്കുകയും ചെയ്യണം. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ക്ഷീണത്തിന്റെ മറ്റു കാരണങ്ങളായ പ്രമേഹം, എസ്.എല്‍.ഇ. എന്ന സന്ധിവാതരോഗം, ക്രോണിക് ഹെപ്പറ്റൈറ്റിസ്, തൈറോയിഡ് തകരാറുകള്‍, നിദ്രാ വൈകല്യങ്ങള്‍, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളൊന്നുമില്ലായെന്ന് ഉറപ്പുവരുത്തണം.
face book news,
NEWS,
Vanitha,
Vanithalokam,
{[['
']]}
Labels:
face book news,
NEWS,
Vanitha,
Vanithalokam




