Latest Movie :
Home » » ഇവളെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വിട്ടു കൊടുത്താല്‍ ഇനി മേലില്‍ ഇത് പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ആവര്ത്തിക്കുകയില്ല. ഉറപ്പ്

ഇവളെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വിട്ടു കൊടുത്താല്‍ ഇനി മേലില്‍ ഇത് പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ആവര്ത്തിക്കുകയില്ല. ഉറപ്പ്

{[['']]}
നിനോ മാത്യുവും അനുശാന്തിയും






തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം ആലംകോട്ടെ കൊലപാതകങ്ങളില്‍ മകന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിന്റെ  അടിസ്ഥാനത്തില്‍ മകന്‍ ലിജേഷിന്റെ ഭാര്യ അനുശാന്തി(35)യേയും കാമുകന്‍ നിനോ മാത്യു(40)വിനെയും അറസ്റ്റ് ചെയ്തു.
ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കിത്തന്നാല്‍ ഒന്നിച്ച് താമസിക്കാമെന്ന് അനുശാന്തി വാഗ്ദാനം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് കാമുകന്‍ കൊലപാതകത്തിന് തയ്യാറായത്. അനുശാന്തിക്കെതിരെ കൊലപാതക പ്രേരണക്കുറ്റവും ഗൂഢാലോചനയും ചുമത്തും.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സ് ജംഗ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വസ്തിക (നാല്) എന്നിവരെയാണ് കൊലപ്പെടുത്തിയത്.  ലിജീഷിന്റെ ഭാര്യ അനുശാന്തിയുടെ കാമുകനാണ് കൊലപാതകം നടത്തിയത്. ലിജീഷ്( 35) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടിഞ്ചര്‍ എന്ന കമ്പനിയിലെ ജീവനക്കാരാണ് ലിജീഷിന്റെ ഭാര്യ അനുശാന്തിയും കൊലപാതകിയായ നിനോ മാത്യുവും. ഇവര്‍ നേരത്തേ ഡയമണ്ട്‌സ് എന്ന കമ്പനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. അവിടെ വച്ചാണ് ഇരുവരും അടുത്തത്.  ഇക്കാര്യം നിനോ മാത്യുവിന്റെ ഭാര്യ അറിഞ്ഞ് വഴക്കുണ്ടായിരുന്നു. അതിന് ശേഷം അവര്‍ പിണങ്ങിപ്പോയി.
മൂഴിയാര്‍ കെ.എസ്.ഇ.ബി യിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ലിജേഷ് അപൂര്‍വമായേ വീട്ടില്‍ വരാറുള്ളൂ. ഇത് മുതലെടുത്ത് നിനോ മാത്യു ആലംകോട്ടെ വീട്ടില്‍ വരുമായിരുന്നു. വീടിന് പുറത്തുള്ള പടിക്കെട്ട് കയറി മുകളിലത്തെ നിലയില്‍ പോകാന്‍ കഴിയും. മരിച്ച ഓമന വികലാംഗയായതിനാല്‍ മുകളിലത്തെ നിലയില്‍ ആരെങ്കിലും വന്നാലും അറിയാനാവില്ല.
നിനോ മാത്യുവും അനുശാന്തിയും
അനുശാന്തിയുടെ മൊബൈല്‍ ഫോണില്‍ നിനോ മാത്യുവിന്റെ എസ്. എം.എസ് കണ്ടതോടെയാണ് ലിജേഷിന് കാര്യങ്ങള്‍ മനസിലായത്. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നു. അനുശാന്തിയോട് നിനോ മാത്യുവിനോപ്പം ജീവിക്കണമെന്നുണ്ടെങ്കില്‍ പോകാമെന്ന് വരെ ലിജേഷ് പറഞ്ഞിരുന്നു. കുഞ്ഞിനെ താന്‍ നോക്കിക്കോളാമെന്നും ലിജേഷ് പറഞ്ഞു. എന്നാല്‍ ലിജേഷ് ജീവിച്ചിരിക്കുന്നത് തങ്ങള്‍ക്ക് ദോഷമാകുമെന്ന അഭിപ്രായമായിരുന്നു അനുശാന്തിയുടേതെന്നും പോലീസ് പറയുന്നു. ഇന്നലെ കൊലപാതകം നടക്കുമെന്ന വിവരം അനുശാന്തിയ്ക്ക് അറിയാമായിരുന്നുവെന്നും സൂചനയുണ്ട്.
മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. നിനോ മാത്യു സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദൂരെ  മാറ്റിയിട്ടിരുന്നു.  തങ്കപ്പന്‍ ചെട്ടിയാരോ മറ്റ് ആരെങ്കിലുമോ വീട്ടില്‍ ഉണ്ടെങ്കില്‍ അവരുടെ കണ്ണില്‍ വിതറാനായി മുളകുപൊടിയും കരുതിയിരുന്നു. ഓമനയെയും കൊച്ചു മകളേയും വെട്ടി വീഴ്ത്തിയതിനു ശേഷം ലിജീഷിനായി കാത്തു നിന്നാണ് ആക്രമിച്ചത്.
‘എന്റെ വക നിനക്കൊരു സര്‍പ്രൈസ് ഗിഫ്റ്റുണ്ട്. വൈകിട്ട് വരെ കാത്തിരിക്കുക’ എന്ന് കൊലപാതകത്തിന് മുമ്പ് നിനോ മാത്യും അനുശാന്തിക്ക് സന്ദേശം അയച്ചിരുന്നു. ആ ഗിഫ്റ്റ് തന്റെ ഭര്‍ത്താവിന്റെ കൊലപാതകമാണെന്ന് അനുശാന്തിക്ക് അറിയാമായിരുന്നു. എന്നാല്‍ നിനോ മാത്യു തന്റെ മകളെ കൊല്ലുമെന്ന് താന്‍ കരുതിയില്ലെന്നാണ് അനുശാന്തി പൊലീസിനോട് പറഞ്ഞഥ്. അനുശാന്തിയുടെ ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger