Latest Movie :
Home » » പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പുതുതലമുറ കോഴ്‌സുകള്‍

പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പുതുതലമുറ കോഴ്‌സുകള്‍

{[['']]}

































പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പുതുതലമുറ കോഴ്‌സുകള്‍



പ്ലസ് ടു കഴിഞ്ഞു. ഇനി ഉപരിപഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിത നിലവാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. ഏതു മേഖലയിലാണ് അഭിരുചിയും താല്‍പ്പര്യവുമെന്ന് വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം.
കഴിവും അഭിരുചിയും വ്യത്യസ്തമായതിനാല്‍ അവനവന്റെ അഭിരുചിക്കനുസൃതം കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് അനുബന്ധ തൊഴില്‍ മേഖലകളിലെത്താനാണ് ശ്രമിക്കേണ്ടത്. 

എെന്റ അഭിരുചി എന്താണ്?


മനസ്സിലേയ്ക്ക് സ്വയം ഇറങ്ങി ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ അഭിരുചി അറിയാനാവും. മാതൃകാ ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. നിങ്ങള്‍ക്ക് ആരായിത്തീരാനാണ് ആഗ്രഹം?
2. ആ ജോലിയില്‍ തിളങ്ങാനാകുമെന്ന് കരുതുന്നുണ്ടോ ? എന്താണ് കാരണം?
3. ഏത് വിഷയം പഠിക്കുമ്പോഴാണ് ഏറ്റവും സന്തോഷം?
4. വീട്ടില്‍ ഏത് ജോലി ചെയ്യുമ്പോഴാണ് ഏറ്റവും ആനന്ദം?
5. 'ഒന്നു തീര്‍ന്നുകിട്ടിയിരുന്നെങ്കില്‍' എന്ന് ആഗ്രഹിക്കുന്ന ക്ലാസ് ഏത് വിഷയത്തിന്റെതാണ്?
6. നിങ്ങള്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത പ്രോജക്ട് ഏതാണ്?
7. നിങ്ങളുടെ ജോലി നിങ്ങള്‍ക്കൊരു ഭാരമായി തീരുമെന്ന് തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
8. അപരിചിതനോട് ഇടപെടാന്‍ മടിയുണ്ടോ?
9. നിങ്ങള്‍ക്ക് ആളുകളോടൊപ്പമിരിക്കാന്‍ ഇഷ്ടമാണോ?
10. നി ങ്ങളുടെ സ്വഭാവവും ചിന്താഗതിയുമില്ലാത്ത ആളുകളുമായി ഇടപെടാന്‍ ഇഷ്ടമുണ്ടോ?
11. ഓഫീസ് ജോലി ഇഷ്ടമാണോ?
12. പുതിയ അറിവുകള്‍ തേടി കണ്ടുപിടിച്ച് മനസ്സിലാക്കാന്‍ ഇഷ്ടമാണോ?
13. ഞാനിപ്പോള്‍ എങ്ങനെയുളള കുട്ടിയാണ്?
14. എന്റെ ജോലി എനിക്ക് പ്രചോദനമാകുന്നതെന്താണ്?
15. എന്താണ് എന്റെ കഴിവുകള്‍? ഇവ ഏത് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കിയാല്‍ അഭിരുചി സ്വയം കണ്ടുപിടിക്കാന്‍ സാധിക്കും.

മാതാപിതാക്കളുെട പങ്ക്

മക്കളുടെ കരിയര്‍ എന്തായിരിക്കണമെന്ന് മാതാപിതാക്കള്‍ക്കെല്ലാം ആകാംക്ഷയുണ്ട്. മക്കള്‍ ഏറ്റവും നല്ല നിലയിലെത്തണമെന്നാണ് അവരുടെയെല്ലാം ആശ. അത് സ്വഭാവികമാണ്. കുട്ടികളുടെ കഴിവ് എത്രത്തോളമുണ്ടെന്നും പ്രത്യേകാഭിരുചി (മുശേൗേറല) എന്താണെന്നും മനോഭാവം (മേേശൗേറല) എന്താണെന്നും അച്ഛനമ്മമാര്‍ക്ക് ചെറുപ്പത്തിലേ മനസ്സിലാക്കുവാന്‍ കഴിയും.
കോഴ്‌സിന്റെ ഭാരം കുട്ടിക്ക് താങ്ങാനാവുമോ എന്നത് ശ്രദ്ധിക്കണം. ബുദ്ധിശക്തിയുടെ കാര്യത്തില്‍ ഏവര്‍ക്കുമുണ്ട് പരിമിതി. കണക്കില്‍ വാസനയില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ച് എഞ്ചിനീയറിംഗിന് അയച്ചാല്‍ പഠിക്കാന്‍ കഷ്ടപ്പെടുമെന്ന് മാത്രമല്ല, മിനിമം മാര്‍ക്കില്‍ ഡിഗ്രി നേടിയാല്‍ തന്നെയും സ്വന്തം ജോലിയെ ശപിച്ച് ജീവിതം തള്ളി നീക്കേണ്ടി വരും. മറിച്ച്, ഇഷ്ടമുളള വിഷയം പഠിക്കാന്‍ കുട്ടിയെ അനുവദിച്ചാല്‍ ഉന്നത നിലയിലെത്തുകയും ചെയ്യും.

േകാഴ്‌സുകള്‍ തിരെഞ്ഞടുക്കുേമ്പാള്‍

മക്കളുടെ താല്പര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അവരുമായി ചര്‍ച്ച ചെയ്യണം. വിവിധങ്ങളായ തൊഴില്‍ മേഖലയെപ്പറ്റിയുളള വിവരങ്ങള്‍ കിട്ടാവുന്നിടത്തു നിന്നെല്ലാം ശേഖരിച്ച് മക്കള്‍ക്ക് നല്‍കണം. മുന്‍വിധികളെ ആധാരമാക്കിയുളള തീരുമാനങ്ങള്‍ ഒഴിവാക്കണം. തിരഞ്ഞെടുക്കാന്‍ പോകുന്ന കോഴ്‌സിന്റെ ഭാവി സാധ്യതകള്‍, അനുബന്ധ തൊഴില്‍ മേഖലകളുടെ വരും വര്‍ഷങ്ങളിലുളള വളര്‍ച്ച എന്നിവയെല്ലാം കണക്കിലെടുത്തുവേണം തീരുമാനമെടുക്കാന്‍.

2013 ലെഏറ്റവും മികച്ച തൊഴില്‍ മേഖലകളും പഠനസ്ഥാപനങ്ങളും


1. റീട്ടെയില്‍ മാേനജ്‌െമന്റ് കോഴ്‌സ്

ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ചില്ലറ വില്പന മേഖല. ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്ത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം വിദഗ്ധ തൊഴിലാളികള്‍ വേണ്ടിവരും. ഇതില്‍ നാലില്‍ ഒരു ഭാഗം മാനേജ്‌മെന്റ് വിദഗ്ധരാവും. റീട്ടെയ്ല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ എം.ബി.എ. വരെയുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പോലും വന്‍കിട ഷോപ്പിംഗ് മാളുകള്‍, പബ്ലിഷിംഗ് കമ്പനികള്‍, മ്യൂസിക് ഇന്‍ഡസ്ട്രി, മള്‍ട്ടിപ്ലക്‌സുകള്‍, റെഡിമെയ്ഡ് വ്യവസായം, മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ മേഖല എന്നിവയില്‍ അനേകം അവസരങ്ങളുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും റീട്ടെയിലിംഗില്‍ പി.ജി.ഡിപ്ലോമയോ എം.ബി.എ.യോ കഴിഞ്ഞവര്‍ക്ക് സ്റ്റോര്‍ മാനേജര്‍, അക്കൗണ്ടിംഗ് ഓഫീസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നീ വൈവിധ്യമാര്‍ന്ന തസ്തികകളില്‍ മികച്ച ശമ്പളം ലഭിക്കുന്ന ജോലികള്‍ ലഭിക്കും.
ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റീട്ടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍.എ.ഐ.) ഇവര്‍ എല്ലാ വര്‍ഷവും നടത്തുന്ന കോമണ്‍ അഡ്മിഷന്‍ റീട്ടെയില്‍ ടെസ്റ്റ് (കാര്‍ട്ട്) എന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് ഇരുപതോളം അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ റീട്ടെയിലിംഗില്‍ എം.ബി.എ.യ്ക്ക് പ്രവേശനം ലഭിക്കും. ആര്‍.ഐ.എ. നടത്തുന്ന രണ്ടു വര്‍ഷ റീട്ടെയിലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഈ സ്ഥാപനങ്ങള്‍ വഴിയാണ് നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rai.net.in

2. െഡന്റല്‍ െമക്കാനിക് / െെഹജീനിസ്റ്റ്

ദന്തരോഗങ്ങള്‍ കണ്ടെത്താനും മറ്റും ഡെന്റിസ്റ്റിനെ സഹായിക്കുന്നവരാണ് ഡെന്റല്‍മെക്കാനിക്ക്. പല്ലുകളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഡെന്റല്‍ സിറാമിക്‌സ് ഉണ്ടാക്കുന്നതിലും ക്ലിനിക്കില്‍ കൂടുതല്‍ ദന്തചികിത്സാ സൗകര്യം ഒരുക്കുന്നതിലും ഡെന്റല്‍ മെക്കാനിക്കിന്റെ സേവനം ആവശ്യമാണ്. ആസ്പത്രികള്‍, നഴ്‌സിംഗ് ഹോം, ക്ലിനിക്, ഡന്റല്‍ സിറാമിക് ഏജന്‍സികള്‍, പൊതുജനാരോഗ്യ മേഖല, സായുധസേനകള്‍ എന്നീമേഖലകളില്‍ ധാരാളം അവസരമുണ്ട്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് പ്രവേശനം നേടാന്‍ പ്ലസ്ടു സയന്‍സില്‍ 50% മാര്‍ക്കുണ്ടാകണം.
ദന്താശുപത്രികളിലും ക്ലിനിക്കുകളിലും ഏറെ ഒഴിവുകളുള്ള പോസ്റ്റ് ആണ് ഡന്റല്‍ ഹൈജീനിസ്റ്റ്. ദന്ത ഡോക്ടറെ സഹായിക്കുക, ദന്ത ചികിത്സാവേളയില്‍ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുക, കൃത്രിമ പല്ലുകള്‍ നിര്‍മ്മിക്കുക, പല്ലുകളുടെ എക്‌സ്‌റേ എടുക്കുക, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറിയില്‍ ഡോക്ടറെ സഹായിക്കുക എന്നീ ദൗത്യങ്ങളാണ് ഡന്റല്‍ ഹൈജീനിസ്റ്റിന്റേത്. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ആഗസ്ത് -സപ്തംബര്‍ മാസത്തില്‍ അപേക്ഷ ക്ഷണിക്കും. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളില്‍ പ്ലസ്ടുവിന് 50% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി. കേരളത്തില്‍ തിരുവനന്തപുരം ഡന്റല്‍ കോളജില്‍ കോഴ്‌സ് നടത്തുന്നുണ്ട്.
ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സുകളുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ (ബ്രാക്കറ്റില്‍ ആകെ സീറ്റുകള്‍).
Dental Mechanic: Dental Wing. Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (5) Dental College, Government Medical College, Kozhikode - 673008, Ph. 0495 2356781 (10)
Dental Hygienists: Dental Wing, Government Medical College, Thiruvananthapuram - 635001. Ph. 0471-444092 (10)

3. ക്ലിനിക്കല്‍ റിസര്‍ച്ച്

മരുന്നുകളുടെ ഉല്പാദനത്തിനുള്ള അന്താരാഷ്ട്ര ചട്ടം നിലവില്‍ വന്നതോടെ സാധ്യതകളേറിയ പഠന/തൊഴില്‍ മേഖലയാണ് ക്ലിനിക്കല്‍ റിസര്‍ച്ച്. പുതിയ മരുന്ന് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് അവതരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ ഗുണ, ദോഷ ഫലങ്ങളെക്കുറിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിരിക്കണമെന്നാണ് ചട്ടം. ഇന്ത്യയില്‍ 60,000 ക്ലിനിക്കല്‍ റിസര്‍ച്ച് പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. നിലവില്‍ 250 കോടി രൂപയുടെ ബിസിനസ്സുള്ള ക്ലിനിക്കല്‍ റിസര്‍ച്ച് മേഖലയ്ക്ക് 5 വര്‍ഷത്തിനകം 5,000 കോടി രൂപയുടെ വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്ക്.

സാധാരണ ബിരുദധാരികള്‍ക്ക് പുതുമയും വരുമാനവുമുള്ള തൊഴില്‍ ലഭ്യമാക്കുന്ന ഈ കോഴ്‌സ്, ഡോക്ടര്‍മാരെപ്പോലെയുള്ള പ്രൊഫഷണലുകള്‍ക്ക് ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന നിലയില്‍ അധിക വരുമാനമുണ്ടാക്കാനും സഹായകമാകും. ക്ലിനിക്കല്‍ റിസര്‍ച്ചില്‍ ഡിപ്ലോമ പഠനത്തിന് മുംബൈയിലെ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് ക്ലിനിക്കല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ സൗകര്യമുണ്ട്. അലോപ്പതി, ആയുര്‍വേദ മെഡിസിന്‍, നഴ്‌സിംഗ്, ഫാര്‍മസി എന്നിവയ്ക്ക് പുറമെ ബയോളജി, കെമിസ്ട്രി തുടങ്ങി ഏതെങ്കിലും ബയോസയന്‍സ് ബിരുദമുള്ളര്‍ക്കും ചേരാവുന്ന ഡിപ്ലോമ കോഴ്‌സാണ് ക്ലിനിക്കല്‍ റിസര്‍ച്ച്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്റ് ട്രയല്‍സ് മാനേജ്‌മെന്റ് എന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മുംബൈയിലെ പഠനകേന്ദ്രത്തില്‍ നടത്തുന്നത് ആഴ്ചയിലൊരിക്കലുള്ള പാര്‍ട്ട് ടൈം കോഴ്‌സാണ്. ഡെറാഡൂണ്‍ കാമ്പസില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സുമുണ്ട്. ലൈഫ് സയന്‍സ് (മൈക്രോബയോളജി, ജനറ്റിക്‌സ്, ബയോടെക്, ബയോളജി, കെമിസ്ട്രി, മറ്റേതെങ്കിലും ബയോ സയന്‍സ് വിഷയം) - ല്‍ ബി.എസ്‌സി./എം.എസ്‌സി. അല്ലെങ്കില്‍ എം.ഡി. /എം.എസ്./എം.ബി.ബി.എസ്./എം.ഫാം/ബി.ഫാം./ ബി.എ.എം.എസ്/ ബി.സി.എസ്./ ബി.എച്ച്.എം.എസ്./നഴ്‌സിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് : Institute of Clinical Research (India),127, B-Wing, Ist Floor, Chintamani Plaza, Chakala, Andheri - Kurla Road, Andheri (E) Mumbai - 400 099. C-sa-bn : enquiry@icriindia.com വെബ്‌സെറ്റ്: www.icriindia.com
ഫോണ്‍: 080-25207224.
നോയിഡയിലെ ബയോഇന്‍ഫര്‍മാറ്റിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും വ്യത്യസ്തമായ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.bii.in. കൊച്ചി, ഇടപ്പള്ളിയിലുള്ള അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aimshospital.org

4.നാനോ ടെക്‌നോളജി

അതിസൂക്ഷ്മമായ വസ്തുക്കളുടെ ഗവേഷണവും അവയുടെ നിര്‍മ്മാണവും സംബന്ധിച്ച പഠനമാണ് നാനോ ടെക്‌നോളജി. വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മുതലായ ഒട്ടനേകം മേഖലകളില്‍ ഈ പഠനം ഉപയോഗപ്പെടുന്നു. വിദേശത്തും സ്വദേശത്തും ധാരാളം തൊഴില്‍ സാധ്യതകളുമുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാതസ് എന്നിവയില്‍ നിന്ന് 50% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ് ബി.ടെക് / എം.ടെക് കോഴ്‌സിന് പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സിന്റെ കാലയളവ് അഞ്ചര വര്‍ഷമാണ്. ഉപരിപഠന സാധ്യതകളും ധാരാളമാണ്. പ്ലസ്ടുവിന് ശേഷം മെറ്റീരിയല്‍ സയന്‍സ്, ഇലട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ബയോ മെഡിക്കല്‍, കെമിക്കല്‍സ്, ബയോ ടെക്‌നോളജി എന്നിവയില്‍ ബി.ടെക് പൂര്‍ത്തിയാക്കിയവര്‍ക്ക് എം.ടെക് നാനോ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ബി.എസ്.സി. കോഴ്‌സ് നിലവിലുണ്ട്. 55% ത്തില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.cusat.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. നോയിഡയിലെ അമിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാനോ ടെക്‌നോളജിയില്‍ ഇന്റഗ്രേറ്റഡ് ബി.ടെക്/എം.ടെക് കോഴ്‌സുകളുണ്ട്. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണിത്.


5. മെക്കാട്രോണിക്‌സ്

ജോലി സാധ്യത വളരെ കൂടുതലുള്ള പഠനശാഖയാണ് മെക്കാട്രോണിക്‌സ്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്നീ മൂന്ന് ശാഖകളും സംയോജിപ്പിച്ച എഞ്ചിനീയറിംഗിലെ ഉപവിഭാഗമായ കോഴ്‌സാണിത്. റോബോര്‍ട്ടിക്‌സ്, എയര്‍ക്രാഫ്റ്റ്‌സ്, എയ്‌റോ സ്‌പേസ്, ബയോമെഡിക്കല്‍ സിസ്റ്റം, ഓര്‍ത്തോപിഡിക്‌സ് റിസര്‍ച്ച്, നാരോ ആന്റ് മൈക്രോടെക്‌നോളജി, ഓഷനോഗ്രഫി തുടങ്ങിയ നിരവധി മേഖലകളില്‍ ഈ എഞ്ചിനീയറിംഗ് ശാഖ പ്രയോജനപ്പെടുന്നു.
കേരളത്തില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (NTTF) തലശ്ശേരി, തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ കോഴ്‌സ് നല്‍കുന്നുണ്ട്. കോയമ്പത്തൂര്‍, ധാര്‍വാഡ്, തൂത്തുക്കുടി, ജംഷഡ്പൂര്‍, ഗോപാല്‍പൂര്‍ എന്നിവിടങ്ങളിലാണ് NTTF കേന്ദ്രങ്ങള്‍. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www. nttftrg.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളത്തിന് പുറത്ത് ഭാരതിയാര്‍, ശ്രീ രാമചന്ദ്ര, ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്രു ടെക്‌നോളജിക്കല്‍, അണ്ണാമലൈ, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, ഹിന്ദുസ്ഥാന്‍, വിനായകമിഷന്‍സ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ആഋ മെക്കാട്രോണിക്‌സ് കോഴ്‌സുകളുണ്ട്. മധ്യപ്രദേശിലെ ബോജ് ഓപ്പ യൂണിവേഴ്‌സിറ്റിയില്‍ 3 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ മെക്കാട്രോണിക്‌സ് കോഴ്‌സുമുണ്ട്.


6.സ്‌പേസ് ടെക്‌നോളജി

കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി (iist) ഒരു പഠന ഗവേഷണ കേന്ദ്രമാണ്. കോഴ്‌സുകള്‍ : 1. ബി.ടെക് ഏവിയോണിക്‌സ്, 2. ബി.ടെക് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്, 3. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം, 4. എം.ടെക് സോഫ്റ്റ് കമ്പ്യൂട്ടിംഗ്, 5. എം.ടെക് ആര്‍.എഫ് ആന്റ് മൈക്രോവേവ് കമ്മ്യൂണിക്കേഷന്‍, കൂടാതെ വിവിധ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍.
ഐ.ഐ.ടി. പ്രവേശനത്തിനുള്ള പരീക്ഷ വഴിയാണ് പ്രവേശനം. ഗതാഗതരംഗത്തും പ്രതിരോധ രംഗത്തും ഉപയോഗിക്കുന്ന വിവിധതരം വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവ സംബന്ധമായ എല്ലാ ഉപഗ്രഹങ്ങളുടെയും ഡിസൈനിംഗ് ഇവിടെയാണ്. പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത പ്ലസ്ടു. കൂടുതല്‍ വിവരങ്ങള്‍ http://www.i-ist.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിലാസം: Indian Institute of Space Science and Technology, Valiamala P.O., Thiruvananthapuram – 695 547.

7. ന്യൂറോ സയന്‍സ്

ശരീര പ്രവര്‍ത്തനത്തില്‍ തലച്ചോറിന്റെ പങ്കിനെ കുറിച്ചും രോഗങ്ങളുടെ വ്യാപനത്തെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ സയന്‍സ്. നേരിട്ടും ഇന്റഗ്രേറ്റഡായും പഠിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ്, ഫാര്‍മസി, കമ്പ്യൂട്ടര്‍ അപഌക്കേഷന്‍, സൈക്കോളജി, വെറ്ററിനറി സയന്‍സ് തുടങ്ങിയവയില്‍ മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് പിഎച്ച്. ഡി. കോഴ്‌സിനും അപേക്ഷിക്കാം. സാധാരണ ഡിസംബറിലാണ് ഇന്റഗ്രേറ്റഡ് സ്ട്രീമില്‍ അപേക്ഷ ക്ഷണിക്കുന്നത്. പത്താംതരം മുതല്‍ 55% മാര്‍ക്ക് നേടിയവരെയാണ് ഈ സ്ട്രീമില്‍ പരിഗണിക്കുന്നത്. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (http://www.nimhans.kar.nic.in) ഡിഎം ഡിഗ്രി ഇന്‍ ന്യൂറോ അനസ്‌ത്യേഷ്യ എന്ന ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്.

കുട്ടികള്‍ കൊഴിയുന്നു

സംസ്ഥാനത്ത് എഞ്ചിനീയറിങ് കോളേജുകളില്‍ 10 ശതമാനത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. കോളേജില്‍ പ്രവേശനം നേടുന്ന പലരും കോഴ്‌സ് പൂര്‍ത്തിയാകും മുന്‍പ് പഠനം നിര്‍ത്തുകയാണത്രെ. സ്വാശ്രയ എഞ്ചനീയറിങ് കോളേജുകളില്‍ കൂട്ടത്തോല്‍വി സംഭവങ്ങളും തുടര്‍ക്കഥയാവുകയാണ്. യോഗ്യരല്ലാത്ത വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ നേടുന്നതാണ് ഇതിനു കാരണമാകുന്നത്.
താല്പര്യമില്ലാതെ കോഴ്‌സില്‍ എത്തിപ്പെടുന്ന കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകുന്നതായി എറണാകുളത്തെ സൈക്കോളജിസ്റ്റ് ഡോ. ഷൈജു ജോസ് പറയുന്നു. 'എന്റെയടുക്കല്‍ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഒന്നര ലക്ഷം രൂപ നല്‍കിയാണ് മകന് കോളേജില്‍ സീറ്റ് തരപ്പെടുത്തിയത്. രണ്ടു സെമസ്റ്റര്‍ കഴിഞ്ഞു. ഇപ്പോള്‍ പയ്യന് കോളേജില്‍ പോകാന്‍ മടി. എത്ര പഠിച്ചിട്ടും ഒന്നും തലയില്‍ കയറുന്നില്ല എന്നാണവന്‍ പറയുന്നത്. പൈസ കൊടുത്ത് വാങ്ങിയ സീറ്റായതുകൊണ്ട് പഠനം നിര്‍ത്താനും തോന്നിയില്ല. ഇപ്പോള്‍ മനസ്സ് പതറിപ്പോകുന്നു. ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചുപോകുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്. പയ്യന്‍ കണക്കില്‍ വളരെ മോശമാണ്. പ്ലസ്ടുവിന് മാര്‍ക്കും കുറവായിരുന്നു. പക്ഷേ, എഞ്ചിനീയറിങ്ങില്‍ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് വിടുകയായിരുന്നു. 'ഇപ്പോള്‍ പൈസ മാത്രമേ നഷ്ടമായിട്ടുള്ളൂ. ഇനിയും വൈകിയാല്‍ മകനെതന്നെ നഷ്ടപ്പെട്ടേക്കാം', ഞാന്‍ രക്ഷിതാക്കളെ ഉപദേശിച്ചു. ആ വിദ്യാര്‍ഥിയിപ്പോള്‍ ആര്‍ട്‌സ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യം ബിരുദത്തിന് പഠിക്കുകയാണ്. ആ പഠനം അവന്‍ ആസ്വദിക്കുന്നുമുണ്ട്', ഷൈജു പറയുന്നു.
ഇഷ്ടമില്ലാത്ത കോഴ്‌സില്‍ പഠിച്ചു പാസായാലും കുട്ടികള്‍ ആ തൊഴില്‍ രംഗത്ത് പരാജയപ്പെടുന്ന സംഭവങ്ങളാണ് കൂടുതല്‍ നടക്കുന്നതെന്ന് കരിയര്‍ വിദഗ്ദ്ധന്‍ എ. ശിവദാസ് പറയുന്നു. 'എഞ്ചിനീയറിങ് കഴിഞ്ഞവര്‍ പോലും എല്‍.ഡി.സി. പരീക്ഷ എഴുതി ക്ലാര്‍ക്കാവാന്‍ കാത്തുനില്ക്കുകയാണ്. എഞ്ചിനീയറായിട്ടും ആ മേഖലയിലേക്ക് തിരിയാന്‍ മടിയാണ് പലര്‍ക്കും. ജോലിയോടുള്ള അഭിരുചി മനസ്സിലാക്കി കുട്ടികളെ ആ വഴിക്ക് തിരിച്ചുവിടാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്.'
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger