Latest Movie :
Home » , » സ്വര്‍ഗത്തിലെത്താന്‍ കമിഴ്ന്ന് കിടന്ന് പുല്ലു തിന്നണം; വിശ്വാസികള്‍ക്ക് പാസ്റ്ററിന്റെ ഉപദേശം.

സ്വര്‍ഗത്തിലെത്താന്‍ കമിഴ്ന്ന് കിടന്ന് പുല്ലു തിന്നണം; വിശ്വാസികള്‍ക്ക് പാസ്റ്ററിന്റെ ഉപദേശം.

{[['']]}

സ്വര്‍ഗത്തിലെത്താന്‍ വിശ്വാസികള്‍ കമിഴ്ന്ന് കിടന്ന് പുല്ല് തിന്നണം. സൌത്ത് ആഫ്രിക്കയിലാണ് സംഭവം നടന്നത്.  റാബോണി സെന്റര്‍ മിനിസ്റ്ററിയിലെ പാസ്റ്റര്‍ ലെസെഗോ ഡാനിയേലാണ് സ്വര്‍ഗത്തിലെത്താന്‍ ഇത്തരത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ആയിരങ്ങളാണ് കോണ്‍ഗ്രിഗേഷന്‍ സെന്ററിന്റെ പുല്‍ത്തകിടിയില്‍  യാതൊരു മടിയും കൂടാതെ കമിഴ്ന്നു കിടന്ന് പുല്ല് തിന്നത്. എന്ത് ഭക്ഷണം കഴിച്ചാലും മനുഷ്യന് നിലനില്‍ക്കാം അത് പുല്ലാണെങ്കില്‍ മനുഷ്യന്റെ ശരീരത്തിന് ദോഷമാകില്ലെന്നാണ് പാസ്റ്റര്‍ ലെസെഗോ വിശ്വാസികളോട് ആഹ്വാനം ചെയ്തത്. റബോണി സെന്ററിന്റെ ഫേയ്സ് ബുക്ക് പേജില്‍ വിശ്വാസികള്‍ കമിഴ്ന്നു കിടന്ന് പുല്ല് തിന്നുന്നതും അവരെ വീക്ഷിച്ചു കൊണ്ട് പാസ്റ്റര്‍ അവരുടെ ഇടയില്‍ക്കൂടി നടക്കുന്നതുമായ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പുല്ലു തിന്നതിനു ശേഷം ചിലര്‍ ബാത്ത് റൂമില്‍ കയറി ഛര്‍ദിക്കുന്നതും വയറുവേദനയുമായി അസ്വസ്ഥരാകുന്നതും കാണാം. 
     

    വിശ്വാസിയായ റോസ് മേരി ഫേത എന്ന 21 കാരി ആഫ്രിക്ക ടൈംസ് ലൈവിനോട് പറഞ്ഞത് തനിക്ക് വര്‍ഷങ്ങളായി തൊണ്ട വേദനയായിരുന്നെന്നും പുല്ലു തിന്ന ശേഷം മാറിയെന്നുമാണ്. ഡോറന്‍ കഗാറ്റില്‍ എന്ന 27 കാരന്‍ പറയുന്നത് രണ്ടു വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്നതുമൂലം തനിക്ക് നന്നായി നടക്കുവാന്‍ സാധിച്ചിരുന്നില്ലെന്നും ഇപ്പോള്‍ പുല്ല് തിന്നശേഷം എഴുന്നേറ്റ് നടക്കാന്‍ സാധിച്ചുവെന്നുമാണ്. എന്തായാലും പാസ്റ്ററുടെ ഈ നടപടി വിശ്വാസികളില്‍ നിന്നും അവിശ്വാസികളില്‍ നിന്നുമുള്ള നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഇത് മാനുഷികമായ പ്രവൃത്തിയാണെന്ന് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുകയുണ്ടായി. മനുഷ്യനല്ല മൃഗങ്ങളാണ് പുല്ല് തിന്നുക. ഈ പ്രവര്‍ത്തിയിലൂടെ മനുഷ്യനെ മൃഗങ്ങള്‍ക്ക് തുല്യമാക്കിയ ആള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രഘോഷകനല്ലെന്നും അവര്‍ പറയുന്നു. 

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger