Latest Movie :
Home » , , » swethamenon സെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്

swethamenon സെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്

{[['']]}

Kerala tv show and newsസെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്   ലളിതം, സുന്ദരം എന്നു പറയുമ്പോഴും ശക്തി എന്നു വിളിക്കാവുന്ന മുഖം, രൂപം, ശബ്ദം. മറയില്ലാത്ത മനസ് തെളിയുന്ന ചിരിയില്‍ ശ്വേത സംസാരിക്കുന്നു. ആലോചനകളുടെ ഇടവേളകളില്ലാതെ ഇരുത്തം വന്ന വാക്കുകള്‍. സമകാലിക കേരളത്തിന്റെ ഓരോ മിടിപ്പിനെയും അറിയുന്ന തിരൂര്‍ക്കാരി, ബോംബെ മലയാളി. മണ്ണു മറക്കാതെ, സ്വന്തം കുഞ്ഞ് അമ്മയേയും സ്വന്തം നാടിനെയും അറിയട്ടെ എന്ന് ശഠിക്കുന്നവള്‍. സ്വന്തം മാതാപിതാക്കളെ ജീവനോളം സ്‌നേഹിക്കുന്ന മകള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയോര്‍ത്തു നിറകണ്ണുകളോടെ സംസാരിക്കുന്ന മനുഷ്യ സ്‌നേഹി. പങ്കാളിയെ കൂട്ടുകാരനായ് കണ്ട് ആണ്‍പെണ്‍ ബന്ധത്തിലെ അടിമത്തമില്ലായ്മയെ ഉദ്‌ഘോഷിക്കുന്ന അഭിനവ പ്രവാചക. ശ്വേത ആരാണല്ലാത്തത്? മലയാള സിനിമയില്‍ കിരീടം ചൂടി രാജ്ഞിയായിരിക്കെയും നീയും ഞാനും വെവ്വേറെയല്ലെന്ന മഹത്ചിന്തയില്‍ ആത്മവിശ്വാസത്തിന്റെ അനിതരസാധാരണമായ തിളക്കത്തോടെ സംസാരിച്ച ശ്വേതാ മേനോന്റെ വാക്കുകളിലൂടെ. ? ആരാണ് ശ്വേതാ മേനോന്‍. നടി, മോഡല്‍ ഉത്തരം തരാന്‍ എളുപ്പമുള്ള ചോദ്യമല്ലിത്. പരസ്യചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം രണ്ടു ദിവസത്തെ അധ്വാനം മതി. വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ല. നല്ല ഡ്രസും ആഭരണങ്ങളുമിട്ട് സുന്ദരിയായിരിക്കാം. ഹാര്‍ഡ് വര്‍ക്കേയില്ല, ഡേ, നൈറ്റ് ഷൂട്ട് ഇല്ല. നല്ല പ്രതിഫലവും കിട്ടും. സിനിമയില്‍ നിങ്ങള്‍ നിങ്ങളേയല്ല, മറ്റൊരു ക്യാരക്റ്റര്‍ ആണ്. രണ്ടും ഇഷ്ടമാണ്. പരസ്യവും സിനിമയും. എന്നാല്‍, ഒരു ക്രിയേറ്റീവ് സാറ്റിസ്ഫാക്ഷന്‍ സിനിമയില്‍ നിന്നാണ് കിട്ടുന്നത്. മറ്റൊരു ക്യാരക്റ്ററാണെന്ന് പറയുമ്പോഴും ഓരോന്നിലും ശ്വേതയുണ്ട്. ?ഏതാണ് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം നോക്കൂ. എല്ലാം എന്റെ ബേബീസ് ആണ്. കളിമണ്ണ് എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പ്രസവം കഴിഞ്ഞ് നാലര മാസം കഴിഞ്ഞപ്പോഴാണ് അതിലെ നൃത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. അത് ഫിസിക്കലി ചലഞ്ചിംഗ് ആയിരുന്നു; ഒരമ്മ ആരാണെന്ന് അറിയുന്ന സമയമായിരുന്നു അത്. കളിമണ്ണ് ഞാനാദ്യം ഡെഡിക്കേറ്റ് ചെയ്യുന്നത് എന്റെ അമ്മയ്ക്കാണ്. പിന്നെ അടുത്ത പെണ്‍കുട്ടിക്ക്-എന്റെ മോള്‍ക്ക്. എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റ് നാലഞ്ച് സ്ത്രീകളില്‍നിന്ന് വന്ന അഭിപ്രായങ്ങളാണ്. എന്റെ പാട്ട് കണ്ടപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥ ആസ്വദിക്കാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞു എന്നാണ് അവര്‍ പറഞ്ഞത്. അഞ്ച് സ്ത്രീകള്‍, അവരുടെ അഭിപ്രായം-അതുമതി. രണ്ട് ദിവസം മുമ്പ് അന്‍പത്തഞ്ച് വയസുള്ള ഒരു സ്ത്രീ എന്റെ ഭര്‍ത്താവിനെ വിളിച്ച് ഈയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ പിന്തുണ നല്‍കിയതിന് എന്റെ ഭര്‍ത്താവിനെ അഭിനന്ദിച്ചു. പുരുഷനും ഇതിന്റെ വേദന അറിയണമെന്ന് പറഞ്ഞു. പിന്നെയെന്താണ് എനിക്ക് വേണ്ടത്! ? ഇപ്പോള്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലുമുണ്ട്. ഭര്‍ത്താവ് പ്രസവ മുറിയില്‍ നില്‍ക്കുകയും തുടര്‍ന്ന് കൂടെയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥ. മുമ്പ് അങ്ങനെയില്ലല്ലോ സീ, ഞാന്‍ ജനിച്ചത് ഛണ്ഡീഗഡിലാണ്. അച്ഛനാണ് അമ്മയ്ക്കായി പ്രസവാനന്തര ശുശ്രൂഷകളെല്ലാം ചെയ്തത്. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് ജോലിവിട്ട് എന്റെ കൂടെയാണെന്നു പറയുമ്പോള്‍ എത്രപേരാണ് ഇത് വേറൊരു രീതിയില്‍ കാണുന്നത്. ഭര്‍ത്താവ് ജോലി ചെയ്യാതെ ഭാര്യയുടെ പണം കൊണ്ട് ജീവിക്കുന്നതിലെ അനിഷ്ടം. സ്ഥിരമായി ജോലി ഉപേക്ഷിച്ചിട്ടൊന്നുമല്ല ശ്രീ എന്റെ കൂടെ നില്‍ക്കുന്നത്. ?പ്രസവ ശുശ്രൂഷയ്‌ക്കൊക്കെ വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് കേരളത്തിലെ സ്ത്രീകള്‍. ദുര്‍മ്മേദസാര്‍ജിച്ച് നന്നായി എന്ന് പറയുന്നവര്‍. ശ്വേതയെ കാണുമ്പോള്‍ അങ്ങനെയൊരു പ്രസവാനന്തര നന്നാവല്‍ തോന്നുന്നില്ല ഞാന്‍ പ്രസവിച്ചത് ബോംബെയിലാണ്. ആയുര്‍വേദ ചികിത്സയോ, പ്രസവ രക്ഷയോ ചെയ്തിട്ടില്ല. മൂന്നുമാസം കഴിഞ്ഞ് കോട്ടക്കലില്‍ പോയി സുഖചികിത്സ ചെയ്തു. നോക്കൂ, കേരളത്തിലാണ് ഇത്രമാത്രം ശ്രദ്ധ കൊടുത്തുള്ള ശുശ്രൂഷ. വിദേശത്തൊക്കെ നാലു ദിവസം കഴിഞ്ഞാല്‍ ജോലിക്ക് പോയിത്തുടങ്ങുന്ന സ്ത്രീകളുണ്ട്. ഇതെന്തൊരു സ്‌റ്റേറ്റ് ഓഫ് മൈന്‍ഡ്, മാനസികാവസ്ഥയാണ്. അമ്മയായി കഴിഞ്ഞാല്‍ സ്വഭാവത്തിലും വ്യത്യാസം വരും. ഇപ്പോള്‍ വ്യായാമം ചെയ്യാനൊന്നും എനിക്കൊരു മടിയുമില്ല; മോളെ നോക്കേണ്ടതാണെന്ന ബോധമുണ്ട്. ?ഈ പക്വത അമ്മയായ ശേഷമാണെന്ന് പറഞ്ഞാല്‍ തെറ്റാവുമോ ഞാന്‍ ആദ്യമേ ഇങ്ങനെയാണ്. തീര്‍ച്ചയായും അമ്മ എന്ന നിലയില്‍ കുറച്ചുകൂടി പക്വത ഓരോ സ്ത്രീക്കും വരും. മോള്‍ എന്റെ മുഖത്തടിച്ചാല്‍ ഞാന്‍ അവളെ ഒന്നും പറയില്ല. വേറെയാരെങ്കിലുമാണെങ്കില്‍ സഹിക്കില്ല എന്ന് ഒരു കുഞ്ഞ് ഉദാഹരണമായി പറയാം. ഞാനെപ്പോഴും ഓര്‍ക്കുമായിരുന്നു, എന്റമ്മ എന്താ ഇങ്ങനെ, എന്താ അങ്ങനെ എന്നൊക്കെ. ഇപ്പോള്‍ അതെല്ലാം എനിക്ക് മനസിലായി. ഞാന്‍ ഒരമ്മയായപ്പോള്‍. ? കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിരന്തരം കേള്‍ക്കുന്നുണ്ടല്ലോ. തിരൂര്‍ക്കാരിയായ ശ്വേതയുടെ നാട്ടില്‍ നടന്ന മനഃസാക്ഷി മരവിപ്പിക്കുന്ന ഒരു സംഭവം.. അങ്ങനെ പലതും. എന്താണ് ചിലര്‍ ഇങ്ങനെ ഒരു അമ്മ എന്ന നിലയില്‍ എനിക്ക് നല്ല പേടിയുണ്ട്. മുറ്റത്തെ കിണറിനടുത്തേക്കു കുഞ്ഞ് എത്താതിരിക്കാന്‍ നോക്കാം. ഇതിനേക്കാള്‍ ഭയം ആളുകളെയാണ്. നമുക്ക് നിയമത്തെ പേടിയില്ല. നിയമം ശക്തമാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്ത് ചെയ്ത് അകത്തുപോയാലും ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് പുറത്ത് വരുമെന്ന ബോധം ഓരോ ക്രിമിനലിന്റെയും ധൈര്യമാണ്. നാണം കെട്ടാലും വേണ്ടില്ല, അകത്തുതന്നെ കിടക്കേണ്ടി വരില്ലല്ലോ എന്നതാണു ധൈര്യം.അതേ സമയം സിംഗപ്പൂരിലൊക്കെ നിയമം വളരെ കര്‍ശനമാണ്. എന്ത് ചെയ്യണമെന്നോ, നമ്മുടെ സ്‌കൂളുകളിലൊക്കെ മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങണം. ഞാന്‍ പഠിക്കുമ്പോഴൊക്കെ സ്‌പോര്‍ട്‌സ് നിര്‍ബന്ധമായിരുന്നു. ഇന്ന് കുട്ടികള്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന്റെ മുന്നിലാണ്. സ്‌പോര്‍ട്‌സില്ല, കലയില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിച്ച്, എക്‌സ്ട്രാ ട്യൂഷനും കഴിഞ്ഞ് കായിക പരിശീലനം ഇല്ലാത്ത അവസ്ഥ. എന്താണ് കായിക, കലാ വിനോദങ്ങള്‍ എന്ന് കുട്ടി അറിയണം. നമ്മളെങ്ങോട്ടാ പഠിപ്പിച്ച് പഠിപ്പിച്ച് ഇവരെ കൊണ്ടുപോകുന്നത്? പഠിക്കാത്ത ആളുകളാണ് വലിയവരാകുന്നതില്‍ അധികവും.

?നമ്മള്‍ ചര്‍ച്ച ചെയ്തു പോലുള്ള അക്രമങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ പ്രകോപനപരമായി വസ്ത്രം ധരിക്കുന്നതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു നാടാണ് നമ്മുടെ കേരളം.

ഇതൊക്കെ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേയുണ്ട്. കേരളം മാറുന്നേയില്ലല്ലോ. 1991-92 കാലത്ത് ഞാന്‍ അഭിമുഖീകരിച്ച പൂവാല ശല്യം ഇന്നും കേരളത്തിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞുപോയി എന്നു നോക്കൂ. അന്ന് എന്റെ ഡ്രസിംഗ് സെന്‍സേ വേറെയായിരുന്നു. മറ്റ് കുട്ടികളെപ്പോലെയായിരുന്നില്ല. ഞാന്‍ പൂനെയില്‍ നിന്നാണു വന്നത്. മിനി സ്‌കേട്ടും ടി-ഷേര്‍ട്ടുമായിരുന്നു വേഷം. അന്നൊക്കെ ഭാഷ അറിയാത്തതുകൊണ്ട് ആണ്‍കുട്ടികളുടെ കൂവലല്ലാതെ വേറൊന്നും മനസിലായില്ല, എന്നാല്‍ അവരുടെ മുഖഭാവത്തില്‍ നിന്ന് പറയുന്നത് ചീഞ്ഞ വര്‍ത്തമാനമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നും ഇത് തുടരുന്നു. സ്ത്രീയുടെ വസ്ത്രധാരണവും പീഡനവുമായി ഒരു ബന്ധവുമില്ലെന്നതിന് നമ്മുടെ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ തന്നെ തെളിവ്.

? മുംബൈ മലയാളി എന്ന നിലയില്‍ നമ്മുടെ മലയാളി സ്ത്രീകളുടെ അസ്വാതന്ത്ര്യത്തെ എങ്ങനെയാണ് കാണുന്നത്

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, കേരളം മാറുന്നേയില്ല. തോട്ട് പ്രോസസില്‍ ഒരു മാറ്റോല്യ. സ്ത്രീ സ്വാതന്ത്ര്യം ആഗ്രഹിച്ചാല്‍ അത് ലൈംഗിക സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കപ്പെടുന്നു. കളിമണ്ണിലെ പ്രസവരംഗത്തിന് അശ്ലീല പട്ടം ചാര്‍ത്തിക്കൊടുത്ത മാന്യന്മാര്‍ 'ഗൂഗിള്‍' ചെയ്യുന്നത് എന്തിന് വേണ്ടിയാണെന്ന് അവര്‍ക്കുതന്നെ അറിയാം. എത്രയോ സബ്ജക്റ്റ്‌സ്, ഒബ്ജക്റ്റ്‌സ് ഉണ്ട് നമുക്ക് ഫൈറ്റ് ചെയ്യാന്‍. ഇത്തരം അനാവശ്യ സംവാദങ്ങള്‍ക്കെടുക്കുന്ന ഊര്‍ജം രാഷ്ട്രീയ, നിയമ, സാമൂഹിക രംഗങ്ങളിലെ പുരോഗതികള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ എന്തെങ്കിലുമൊരു ഗുണമുണ്ടായേനെ. സ്ത്രീകളുടെ സംരക്ഷണം, പെണ്‍കുട്ടികളുടെ സുരക്ഷ-അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍... ഇതൊക്കെ ചെയ്തിരുന്നെങ്കില്‍ അവര്‍ എന്തെങ്കിലും ചെയ്തു എന്നാവുമായിരുന്നു. പക്ഷെ, അവരൊരു ആര്‍ട്ട് എക്‌സ്പ്രഷന്‍ ചുമന്നുകൊണ്ട് നടക്കുന്നു. പലപ്പോഴും ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു.

?കളിമണ്ണ് വിവാദ വിഷയമായിട്ട് മാസങ്ങളായി. ആളുകള്‍ പ്രസവം അശ്ലീലമായി കാണുന്നതെങ്ങനെയാണ്

നോക്കൂ, ഇങ്ങനെ പറഞ്ഞ ആളുകള്‍ കുറച്ചേയുള്ളൂ. സ്ത്രീകള്‍ക്കറിയാം ഇത് അശ്ലീലമല്ലെന്ന്. പ്രസവ സമയത്ത് ഒരു പെണ്ണിന്റെ മനസില്‍ പ്രാര്‍ത്ഥനയാണ്. ദൈവമേ, നല്ല കുഞ്ഞുണ്ടാവണേ, ആ കുഞ്ഞിനെ നോക്കാന്‍ ഞാന്‍ കൂടെ ഉണ്ടാവണേ എന്നിങ്ങനെ. ആദ്യം അമ്മയെയാണ് വിചാരിക്കുക, പിന്നെ ഭര്‍ത്താവ് കൂടെ വേണമെന്ന് ആഗ്രഹിക്കും. ഇങ്ങനെയൊരു ദിവ്യമായ മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള സ്ത്രീകള്‍ ഇത്തരമൊരു വിമര്‍ശനത്തിന് നില്‍ക്കുമോ എന്ന് എനിക്ക് സംശയമുണ്ട്.

?ഒരു മൈതാനത്ത് ആകാമായിരുന്നു എന്നൊക്കെയുള്ള ക്രൂരമായ അഭിപ്രായങ്ങളെ എങ്ങനെ കാണുന്നു

അത് ഒരേയൊരു സ്ത്രീയാണു പറഞ്ഞത്. എനിക്ക് ആ ഒരു തലത്തിലേക്ക് പോവണ്ട. ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഒരാളെയും ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. ആ സ്ത്രീക്ക് അങ്ങനെ തോന്നിയത് അവരുടെ മാത്രം കാര്യം. പിന്നെ ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി അറിവില്ലാതെ ചെണ്ടകൊട്ടി പാടേണ്ട കാര്യമില്ലല്ലോ.

?കളിമണ്ണിന് വേണ്ടിയാണ് പ്രഗ്നന്‍സി എന്നുപോലും പറയുന്നു

സീ, ഐ ആക്‌സിഡന്റ്‌ലി ബികേം പ്രഗ്‌നന്റ്, കളിമണ്ണ് ഹാപ്പന്‍ഡ്. അല്ലാതെ കളിമണ്ണിന് വേണ്ടി ഞാന്‍ പ്രഗ്‌നന്റ് ആയതല്ല. ഓ, എന്തെല്ലാം വൃത്തികെട്ട, വിചിത്രമായ ചോദ്യങ്ങള്‍ ഞാന്‍ കേട്ടു. കളിമണ്ണ് സംഭവിക്കുന്നത് എന്റെ പ്രഗ്‌നന്‍സിക്ക് എത്രയോ ശേഷമാണ്. അത് മാത്രമല്ല, അതിന് മുമ്പും ഞാനും ബ്ലസിയും ഒരുപാട് പടങ്ങള്‍ ജനറലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതും എനിക്ക് വേണ്ടീട്ടല്ല. പ്രെഗ്‌നന്റ് ആയിരിക്കുമ്പോഴും ജോലി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒന്നോര്‍ത്ത് നോക്കൂ., ഒന്‍പത് മാസം വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ എനിക്കു വട്ട് പിടിച്ചുപോകും. പ്രഗ്‌നന്‍സി ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്ത കാലമാണ്. കാരണം ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ആ കാലമത്രയും മേക്കപ്പ് ചെയ്യാന്‍ പറ്റി. എത്രപേര്‍ക്ക് അങ്ങിനെയൊരു ഭാഗ്യം കിട്ടും? മൂന്ന് സിനിമകളാണ് ഞാന്‍ പ്രഗ്‌നന്റ് ആയിരിക്കെ ചെയ്തത്; മധുപാലിന്റെ ഒഴിമുറി, ഇത്രമാത്രം, പിന്നെ കളിമണ്ണ്.

? ഒഴിമുറി ചെയ്യുമ്പോള്‍ വളരെയധികം സ്‌ട്രെസ് എടുക്കേണ്ടി വന്നില്ലേ? എങ്ങനെ കഴിഞ്ഞു 'കാളിപ്പിള്ള'യായി മാറാന്‍

ഒഴിമുറി ചെയ്യുമ്പോള്‍ ഞാന്‍ അഞ്ചര മാസം ഗര്‍ഭിണിയാണ്. കാളിപ്പിള്ള തന്ന സ്‌ട്രെസ്സ് വേറൊരു കഥാപാത്രവും തന്നിട്ടില്ല. കാളിപ്പിള്ളയുടെ ആണത്തവും ഷോട്ട് ടെമ്പേഡ്‌നെസും അവതരിപ്പിക്കാന്‍ നന്നായി സ്‌ട്രെയ്‌നെടുത്തു. മധുവേട്ടന്‍, ലാലേട്ടന്‍, നന്ദുവേട്ടന്‍-എല്ലാവരും ആ കഥാപാത്രം ചെയ്യാന്‍ നന്നായി പ്രോത്സാഹിപ്പിച്ചു. ഞാന്‍ ഭാഗ്യവതിയാണ്.

?എങ്ങനെ കിട്ടി ഈയൊരു ആത്മവിശ്വാസവും മനസാന്നിധ്യവും ധൈര്യവും?

എനിക്ക് തോന്നുന്നത് എന്റെ കുടുംബത്തിന്റെ പ്രോത്സാഹനം വളരെ അധികമാണെന്നാണ്. എന്റെ അച്ഛനും അമ്മയും എനിക്ക് തന്ന എന്‍കറേജ്‌മെന്റ് വളരെ വലുതാണ്. എന്റെ അച്ഛനും അമ്മയും എന്റെ കഴിവിനെ ബഹുമാനിച്ചു. നിന്റെ തലവിധി എന്താണോ, അത് നടക്കും എന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. ഒരു നടിയാവണമെന്നാണ് വിധിയെങ്കില്‍ അങ്ങനെയാവും. യൂ കാണ്‍ഡ് ചെയ്ഞ്ച് എനിവണ്‍സ് ഡെസ്റ്റിനി. നോക്കൂ, തിരൂര്‍ക്കാരിയായ എനിക്ക് പരദേശിയില്‍ ഒരു മുസ്ലിം ക്യാരക്റ്റര്‍ ചെയ്യാന്‍ പറ്റി. ബ്ലഡ് ഈസ് തിക്കര്‍ ദാന്‍ വാട്ടര്‍ എന്ന് പറയില്ലേ. അത് അപ്പോഴാണ് എനിക്ക് മനസ്സിലായത്. എവിടെ താമസിച്ചാലും ഞാനൊരു തിരൂര്‍ക്കാരിയാണ്. അച്ഛനെന്നോട് പറഞ്ഞിട്ടുണ്ട്, അച്ഛനിങ്ങോട്ട് വന്നത് തന്നെ എനിക്കൊരു ആക്ട്രസ് ആവാനാണെന്ന്.

?ഈ ആത്മ വിശ്വാസവും അത് തരുന്ന ഗ്രേഡും വളരെ വലുതാണ്. എന്നാല്‍, രതി നിര്‍വ്വേദത്തിലെപ്പോലെ ഗ്‌ളാമറസും സെക്‌സിയുമായി അഭിനയിക്കുന്നതിനെക്കുറിച്ച്

രതിനിര്‍വേദത്തില്‍ മോശമായി എന്താണുള്ളത്? പഴയ രതിനിര്‍വേദത്തിന്റെ ജീവന്‍ ലസ്റ്റ് ആണ്, കാമം. പുതിയതില്‍ സൗഹൃദമാണ് വിഷയം. ഇനി പത്ത് വര്‍ഷം കഴിഞ്ഞാലും രതിനിര്‍വേദം ഒരു ബ്രാന്‍ഡ് ആണ്. ശക്തമായ ഒരു ബ്രാന്‍ഡ്. രാജീവേട്ടന്‍ പറഞ്ഞിട്ടുണ്ട്, ഇത് അദ്ദേഹത്തിന്റെ വേര്‍ഷന്‍ ആണെന്ന്. നോക്കൂ, ഇന്നും രതിച്ചേച്ചിമാരുണ്ട്, പപ്പുമാരുണ്ട്. കാലഘട്ടം എത്ര മുന്നോട്ട് പോയാലും രതിയും പപ്പുവും ഉണ്ടാവും. അവര്‍ അന്ന് ചെയ്ത രീതിയില്‍ നിന്ന് മാറിയാണ് ഞങ്ങളത് അവതരിപ്പിച്ചത്. വി വേര്‍ ടോട്ടലി ഓണ്‍ എ ഡിഫ്രന്റ് ട്രാക്ക്. പത്ത് വര്‍ഷം കഴിഞ്ഞാലും രതിനിര്‍വേദത്തിന്റെ ബ്രാന്‍ഡ് വാല്യു പ്രധാനമാണ്.

? സെക്‌സിയാവുക നല്ലതെന്നു തന്നെയാണോ

തീര്‍ച്ചയായും. അതെന്റെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്. ഇപ്പോഴേ ഇത് പറ്റൂ. വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍, അമ്മ നല്ല സെക്‌സിയായിരുന്നുവെന്ന് മോള്‍ പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ കൊച്ചുമക്കള്‍ മുത്തശ്ശി എത്ര സെക്‌സിയായിരുന്നെന്ന് അഭിമാനിക്കണമെന്ന് ആഗ്രഹിക്കുന്നു
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger