Latest Movie :
Home » , » എയ്‌ഡ്സ്‌ രോഗികള്‍ കൂടുതല്‍ തിരുവനന്തപുരത്ത്‌

എയ്‌ഡ്സ്‌ രോഗികള്‍ കൂടുതല്‍ തിരുവനന്തപുരത്ത്‌

{[['']]}

mangalam malayalam online newspaper

  


തിരുവനന്തപുരം: ഭരണത്തില്‍ എന്നത്‌പോലെ തന്നെ എയ്‌ഡ്സുമായി ബന്ധപ്പെട്ട്‌ റജിസ്‌റ്റര്‍ ചെയ്യപ്പെട്ട കേസുകളിലും തലസ്‌ഥാനം തന്നെ തലസ്‌ഥാനമെന്ന്‌ റിപ്പോര്‍ട്ട്‌. ആരോഗ്യ വിഭാഗത്തിന്റെ ആന്റി റിട്രോവിറല്‍ തെറാപ്പി (എആര്‍ടി) സെന്റര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരുവനന്തപുരത്ത്‌ 4,772 കേസുകളാണ്‌ ഉള്ളത്‌.
ഒക്‌ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം വയനാട്ടിലാണ്‌ രോഗികള്‍ കുറവുള്ളത്‌. എആര്‍ടിയില്‍ ചികിത്സ നേടിയിട്ടുള്ള വയനാട്ടിലെ എയ്‌ഡ്സ്‌ ബാധിതര്‍ 249 ആണ്‌. തൃശൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ യഥാക്രമം 4,027, 3,789 എന്നിങ്ങനെയാണ്‌. പത്തനംതിട്ടയില്‍ 579 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതായി കണക്കുകള്‍ പറയുന്നു. ഇതില്‍ 34 കുട്ടികളും രണ്ട്‌ അന്യസംസ്‌ഥാന തൊഴിലാളികളും പെടുന്നുണ്ട്‌. സെക്‌സ് വര്‍ക്കര്‍മാര്‍ താരതമ്യേെന കൂടുതലുള്ള പത്തനംതിട്ടയില്‍ 1,541 സ്‌ത്രീകള്‍ സുരക്ഷാ പദ്ധതിക്ക്‌ കീഴില്‍ റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇവിടെ 1,595 പുരുഷവേശ്യകളുമുണ്ടെന്നാണ്‌ കണക്കുകള്‍. ക്യാമ്പില്‍ ആര്‍ക്കും എയ്‌ഡ്സ്‌ ഇല്ല.
അതേസമയം ചികിത്സകള്‍ക്കും മറ്റുമായി ഡോക്‌ടര്‍മാരുടെ അഭാവം സംസ്‌ഥാനം ശക്‌തമായി നേരിടുകയാണ്‌. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി എട്ട്‌ അസിസ്‌റ്റന്റ്‌ സര്‍ജന്‍മാരുടേയും 13 പ്രത്യേക ഡോക്‌ടര്‍മാരുടേയും തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. ശബരിമല സീസണ്‍ തുടങ്ങിയിട്ടും പത്തനം തിട്ടയിലെ പല ആരോഗ്യകേന്ദ്രങ്ങളിലും മതിയായ ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്‌.

 

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger