Latest Movie :
Home » , » ദാമ്പത്യം പൂര്‍ണ്ണമാകണമെങ്കില്‍ഒരു കുഞ്ഞ്‌ വേണം: വിദ്യാബാലന്‍

ദാമ്പത്യം പൂര്‍ണ്ണമാകണമെങ്കില്‍ഒരു കുഞ്ഞ്‌ വേണം: വിദ്യാബാലന്‍

{[['']]}

Vidya Balan 
  1.  Vidya Balan

''വിവാഹത്തിനു ശേഷം എന്നില്‍ ഒരുപാട്‌ മാറ്റങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്‌. ഞാനും ഭര്‍ത്താവും മാത്രം അടങ്ങുന്ന ഒരു ഭവനം. അങ്ങനെ വരവേ ഞങ്ങളില്‍ ചുമതലകളും വര്‍ദ്ധിച്ചുതുടങ്ങി.
ഠ പ്രശസ്‌ത ഗായികയായ എം.എസ്‌. സുബ്ബലക്ഷ്‌മിയുടെ ജീവചരിത്രം ഒരു ചലച്ചിത്രമാക്കാന്‍ തീരുമാനമുള്ളതായും അതില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നതായും വന്ന വാര്‍ത്തകള്‍ സത്യമാണ്‌. അത്‌ അവരുടെ സംഗീത പ്രയാണത്തെക്കുറിച്ചുള്ള കഥയാണ്‌. ഇതിലെ അഭിനയം എനിക്ക്‌ പ്രശസ്‌തി നേടിത്തരുമെന്ന്‌ വിചാരിക്കുന്നു.
? മലയാളസിനിമകളില്‍ സജീവമാകാത്തതെന്താണ്‌.
ഠ ഒരു മലയാളിയായ എനിക്ക്‌ ആ ഭാഷാചിത്രങ്ങളില്‍ ഒരുപാടൊന്നും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്‌ വ്യക്‌തമായ കാരണങ്ങള്‍ തല്‍ക്കാലം പറയുന്നില്ല. അതുകൊണ്ടു വിഷമവുമില്ല. ആദ്യമായി ഞാന്‍ ടി.വി. പരിപാടികളില്‍ അഭിനയിക്കുകയുണ്ടായി. അവിടെ പ്രതിഫലം കുറവാണ്‌.
? സിനിമാരംഗം മടുപ്പ്‌ നിറഞ്ഞോ.
ഠ സിനിമാരംഗത്ത്‌ മാത്രമല്ല, എല്ലാ രംഗത്തും ഇപ്പോള്‍ മടുപ്പാണ്‌. ഒരു വ്യക്‌തി തന്റെ കുടുംബജീവിതവും തൊഴില്‍ ജീവിതവും സമന്വയപ്പെടുത്തിക്കൊള്ളാന്‍ സമാധാനപരമായ ഒരു ചിന്താഗതി അനിവാര്യമാണ്‌. തെറ്റുകള്‍ ചിലപ്പോള്‍ ഒരു വ്യക്‌തിയെ നന്മയിലേക്ക്‌ നയിക്കുമെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസിലാക്കേണ്ടതുണ്ട്‌. തെറ്റുകളില്‍നിന്നും പിന്‍വാങ്ങാന്‍ തൊഴിലിനെയോ, കുടുംബത്തിനെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
? സിനിമ മാത്രം മതിയോ.,
ഠ പോരാ. എനിക്കൊരു കുഞ്ഞിനെ വേണം. ഞാനിപ്പോള്‍ ആ ഒരു പ്രതീക്ഷയിലാണ്‌. ദാമ്പത്യം പൂര്‍ണമാകണമെങ്കില്‍ ഒരു കുഞ്ഞ്‌ ജനിച്ചേ മതിയാവൂ. ഇതെന്റെ അഭിപ്രായമായി മാത്രം കാണരുത്‌. ആ സന്ദര്‍ഭങ്ങളില്‍ എന്റെ ഭര്‍ത്താവിന്റെ പരിപൂര്‍ണ്ണ സമ്മതമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.
? വിദ്യ പാചകം ചെയ്യുന്നതൊന്നും ഭര്‍തൃവീട്ടുകാര്‍ കഴിക്കാറില്ല.
ഠ എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ചിലര്‍, ഞാന്‍ പാചകം ചെയ്യുന്നതൊന്നും കഴിക്കാറില്ല. കാരണം എനിക്ക്‌ പാചകം ചെയ്യാനറിയില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമാണ്‌ ഈ അപവാദത്തിന്‌ കാരണവും. ഒരു അടിയന്തര ഘട്ടത്തില്‍ പാചകം ഒരു കലയാണെന്ന്‌ എന്റെ അമ്മാവന്‍ പലപ്പോഴും ഉപദേശിക്കാറുണ്ട്‌.
പാചകം പഠിക്കാന്‍ എനിക്ക്‌ വേണ്ടത്ര സമയം ലഭിക്കാത്തതുകൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചതും.
? നല്ല വായനക്കാരിയാണല്ലെ.
ഠ ഷൂട്ടിംഗ്‌ ഇല്ലാത്ത സമയങ്ങളില്‍ ഞാന്‍ ധാരാളം വായിക്കാറുണ്ട്‌. മാത്രമല്ല, എന്റെ സഹോദരിയുടെ വീട്ടിലെത്തി അവളുടെ കുഞ്ഞുമായി കളിക്കുകയും പതിവാണ്‌.
? ഭര്‍ത്താവിനു പോലും പാചകം ചെയ്‌തുകൊടുക്കാന്‍ മടിയാണ്‌.
ഠ എന്റെ വീട്ടിലെ പാചകം, എന്റെ ഭര്‍ത്താവിന്റെ അഭിരുചിക്ക്‌ അനുസൃതമായിട്ടാണ്‌ ചെയ്യുക. ഭാര്യയായ ഞാന്‍തന്നെ പാചകം ചെയ്യുകയും വേണം എന്നാണ്‌ നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ തെറ്റി. ഭര്‍ത്താവിന്‌ പാചകം ചെയ്യാന്‍ പ്രത്യേകം പാചകക്കാരെ നിയോഗിച്ചിട്ടുണ്ട്‌. ഇനി എനിക്കിഷ്‌ടപ്പെട്ട ഭക്ഷണം, ഞാനെന്റെ അമ്മയോടും സഹോദരിയോടും ചോദിച്ച്‌ പാചകം ചെയ്‌തു കഴിക്കുന്നു!
 

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger