Latest Movie :
Home » , » പുരുഷപീഡനം കൂടി; സ്‌ത്രീകള്‍ക്കെതിരേ 5000 പരാതികള്‍

പുരുഷപീഡനം കൂടി; സ്‌ത്രീകള്‍ക്കെതിരേ 5000 പരാതികള്‍

{[['']]}
 NEWS




Kerala tv show and newsചെന്നൈ: നോക്കുകയോ സംസാരിക്കുയോ ചെയ്യുന്നതില്‍ നിന്നു പോലും സ്‌ത്രീകള്‍ക്ക്‌ വലിയ സംരക്ഷണം വിഭാവന ചെയ്യുന്ന നിയമമുള്ള ഇന്ത്യയില്‍ പുരുഷ പീഡനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്‌. 'പൂതന' ഭാര്യയില്‍ നിന്നും മോചനം ആഗ്രഹിച്ച്‌ ലഭ്യമാകുന്ന പരാതികള്‍ കൂടുന്നതായി പുരുഷ വിമോചന പ്രസ്‌ഥാനങ്ങളില്‍ ഒന്നുമായി ബന്ധപ്പെട്ട്‌ ദേശീയ മാധ്യമങ്ങളില്‍ ഒന്നാണ്‌ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടത്‌.

ലോകം മുഴുവന്‍ ലോക പുരുഷദിനം ആഘോഷിച്ച ചൊവ്വാഴ്‌ചയാണ്‌ പുരുഷ പീഡന പരാതി കൂടിയതായി അസോസിയേഷന്‍ ഫോര്‍ പ്ര?ട്ടക്ഷന്‍ ഫോര്‍ മെന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും വന്നത്‌. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ മാനസീകമായി പീഡിപ്പിക്കുന്നതായും ചില കേസുകളില്‍ മര്‍ദ്ദനവും കള്ളക്കേസ്‌ കുടുക്കലുമെല്ലാം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈയില്‍ ബിസിനസ്‌ കാരനായിരുന്ന 40 കാരനായ മണികണ്‌ഠന്റേതാണ്‌ ഇത്തരത്തില്‍ വന്ന ഏറ്റവും പുതിയ പരാതി. വേലാച്ചേരിയില്‍ നിന്നുള്ള ബിസ്സിനസ്‌ കാരനായ ഇയാളെ പണമുണ്ടാക്കിയിരുന്ന കാലത്ത്‌ ഭാര്യ ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ ബിസിനസ്‌ പൊട്ടി വരുമാനം അധ്യാപികയായ ഭാര്യയുടെ ശമ്പളത്തിനും താഴെയെത്തിയതോടെ അവര്‍ ഇയാളെ തൊഴിക്കാന്‍ തുടങ്ങിയത്രേ.
സംഘടനയില്‍ പരാതി ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത്‌ ചെന്നൈ നഗരത്തില്‍ നിന്നാണ്‌. ഈ നഗരത്തില്‍ നിന്നും ഈ വര്‍ഷം ലഭിച്ചത്‌ 5000 പരാതികളായിരുന്നു. ഇതില്‍ 400 എണ്ണം വിവാഹമോചനവുമായി ബന്ധപ്പെട്ടവയായിരുന്നു. മുംബൈയില്‍ സംഘടനയ്‌ക്ക് 2000 പരാതികള്‍ ഉണ്ടായി. ഭാര്യ കിടക്കയില്‍ തൃപ്‌തി തരുന്നില്ലെന്നും അതിനാല്‍ വേറെ ബന്ധം വേണമെന്നുമാണ്‌ പരാതിയില്‍ 30 ശതമാനത്തില്‍. ഇല്ലാത്ത കുറ്റത്തിന്‌ പരാതി നല്‍കി ഭാര്യ പോലീസ്‌ സ്‌റ്റേഷനില്‍ കയറ്റിയതായി 10 ശതമാനം പറഞ്ഞു. ചില പരാതികളിലെ ആരോപണങ്ങള്‍ സദാചാരത്തിന്റെ സകല പരിധിയും ലംഘിക്കുന്നതാണ്‌. നൈറ്റ്‌ ഡ്യൂട്ടിക്ക്‌ പോകുന്ന സമയത്ത്‌ സഹോദരനെ ലൈംഗികതയ്‌ക്ക് പ്രേരിപ്പിക്കുന്നവളുമായി എങ്ങിനെ ജീവിക്കുമെന്ന്‌ ഒരു പരാതിയില്‍ പറയുന്നു. 5000 പരാതിയില്‍ 500 എണ്ണത്തില്‍ ഭാര്യയുടെ മര്‍ദ്ദനമുണ്ട്‌.
നീണ്ടകാലമായി ഭാര്യയുടെ പീഡനം സഹിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഭൂരിപക്ഷം പരാതികളുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സ്‌ത്രീകള്‍ക്ക്‌ ഗുണകരമാകുന്ന നിയമം കടുത്തതാക്കിയതോടെ സാധുക്കളായ പുരുഷന്‍മാര്‍ക്കെതിരേ പല സ്‌ത്രീകളും ഇത്‌ പ്രയോഗിക്കുന്നതായിട്ട്‌ ആരോപണമുണ്ട്‌. ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ എല്ലാ എട്ടു മിനിറ്റിലും ഓരോ വിവാഹിതരായ പുരുഷന്‍മാര്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന്‌ നേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വെളിപ്പെടുത്തലില്‍ പറയുന്നു.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger