Latest Movie :
Home » , , » സ്‌ത്രീ ഒറ്റയ്‌ക്കാകുമ്പോള്‍

സ്‌ത്രീ ഒറ്റയ്‌ക്കാകുമ്പോള്‍

{[['']]}

mangalam malayalam online newspaper 

 

സ്‌ത്രീ അമ്മയായും ഭാര്യയായും സഹോദരിയായും മകളായും അംഗീകരിക്കപ്പെടേണ്ടവള്‍. ഇന്ന്‌ സമൂഹത്തില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്നു.
പതിവിലും നേരത്തെയാണ്‌ സുമ ജോലിസ്‌ഥലത്തുനിന്നും ഇറങ്ങിയത്‌. വീട്ടിലേക്കുള്ള സാധനവും വാങ്ങി ബസ്‌ സ്‌റ്റോപ്പിലെത്തി; ബസിനായി കാത്തുനിന്നു. അപ്പോഴാണ്‌ അവളുടെ തൊട്ടടുത്തു നിന്ന 55 വയസുകഴിഞ്ഞ പുരുഷന്‍ അവളെ ആസ്വദിക്കുകയാണ്‌. സുമയുടെ ഭാഗ്യത്തിന്‌ ബസ്‌ വന്നു. ബസില്‍ കയറിയപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌... അപ്പോഴാണ്‌ ആരോ അവളെ ശല്യപ്പെടുത്തിയത്‌. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല. അവസാനം അവള്‍ക്കു പ്രതികരിക്കേണ്ടിവന്നു. ഇത്‌ സുമയുടെ മാത്രം അനുഭവം അല്ല കേട്ടോ... ഇത്തരം ദുരനുഭവങ്ങളുണ്ടാവുമ്പോള്‍ പ്രതികരിക്കുന്നവര്‍ കുറവാണെന്നു മാത്രം.
ഇന്ന്‌ സമൂഹത്തിന്റെ ഏതു കോണിലും സ്‌ത്രീക്ക്‌ നേരെയുള്ള അക്രമങ്ങള്‍ മാത്രമാണ്‌ കാണാന്‍ കഴിയുന്നത്‌. സ്‌ത്രീയെ എന്നും ഒരു ഉപഭോഗവസ്‌തുവായി കാണുന്നതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്‌. സ്‌ത്രീ ശരീരത്തിലൂടെ ഓരോ മനുഷ്യന്റെയും നോട്ടം അടിമുടി അവളെ അളക്കുമ്പോള്‍ അവിടെ ഒരു അക്രമണമുണ്ടാകുന്നു.
മലയാളി സമൂഹം ആത്മാര്‍ത്ഥതയോടെ ചോദിക്കണ്ട ഒരു ചോദ്യം ആയി തീര്‍ന്നിരിക്കുന്നു. ഇന്ന്‌ സ്‌ത്രീ സമൂഹത്തില്‍ സുരക്ഷിതയോ... 65% പോലും സുരക്ഷിതരല്ല എന്നതാണ്‌ സത്യം. ഓരോ ദിനങ്ങളും നമുക്ക്‌ മുന്‍പില്‍ പൊട്ടിവിടരുമ്പോഴും, ആ ദിവസത്തെ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കും സ്‌ത്രീക്കെതിരേയുള്ള ഒരു അക്രമണമെങ്കിലും.
സ്‌ത്രീകള്‍ അവരുടെ യാത്രയില്‍ സുരക്ഷിതരാണോ? ചില മെട്രോനഗരങ്ങളെ അനുസ്‌മരിപ്പിക്കുംവിധം സ്‌ത്രീകള്‍ രാത്രിയില്‍ സഞ്ചരിക്കുന്നുവെങ്കിലും അവരുടെ ഉള്‍ഭയം അവര്‍ ഒരു അപകടത്തെ മുന്നില്‍ക്കണ്ടുകൊണ്ടാണ്‌ മുന്നേറുന്നത്‌. ഒരു ചാണ്‍ വയറുനിറയ്‌ക്കുന്നതിന്‌ വേണ്ടിയുള്ള യാത്ര... ആ യാത്രയുടെ അവസാനം എത്തിച്ചേരുന്നതോ മാധ്യമങ്ങളിലെ നാല്‌ കോളം വാര്‍ത്തയില്‍.
സ്‌ത്രീകള്‍ ഒറ്റയ്‌ക്ക് യാത്ര ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകളെടുത്താല്‍ പേടിക്കേണ്ടതില്ല. യാത്രയ്‌ക്കിടയില്‍ വഴിയിലോ യാത്രാവേളകളിലോ ഒറ്റയ്‌ക്ക് പെട്ടുപോകുന്ന വേളയില്‍ അല്‌പം മുന്‍കരുതലുകള്‍ ആവശ്യമാണ്‌.

ബസില്‍ യാത്രചെയ്യുമ്പോള്‍

ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്‌ത്രീകള്‍ കൂടുതലും ആക്രമണത്തിന്‌ ഇരയാകുന്നത്‌. ബസില്‍ തങ്ങളെ ശല്യപ്പെടുത്തിയാല്‍ അല്‌പം ശബ്‌ദം ഉച്ചത്തിലാക്കി പ്രതികരിച്ചാല്‍ ഒരു പക്ഷേ ശല്യപ്പെടുത്തുന്ന വ്യക്‌തി പിന്‍മാറിയേക്കും. പ്രതികരണശേഷി വളര്‍ത്തിയെടുക്കുക അത്‌ സ്വന്തം മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ടതുണ്ട്‌.
1. ബസില്‍ സ്‌ത്രീകള്‍ക്ക്‌ ഒരു പ്രശ്‌നമുണ്ടായാല്‍ ബസ്‌ കണ്ടക്‌ടറെ വിവരം ധരിപ്പിക്കുക. എന്നിട്ട്‌ ബസ്‌ കണ്ടക്‌ടറുടെ ഭാഗത്തുനിന്നും പരിഹാരങ്ങള്‍ കിട്ടിയില്ലായെങ്കില്‍ ധൈര്യപൂര്‍വം മറ്റു സ്‌ത്രീകളോട്‌ കാര്യം പറയുക. എന്നിട്ട്‌ പ്രതികരിക്കുക.
2. ബസിലെ മറ്റൊരു പ്രശ്‌നമാണ്‌ പുരുഷന്മാര്‍ സ്‌ത്രീകളുടെ സീറ്റില്‍ യാത്രചെയ്യുന്നത്‌. സ്‌ത്രീകള്‍ കണ്ടില്ലെന്ന്‌ നടിക്കാതെ സീറ്റ്‌ ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടാം. കണ്ടക്‌ടറിന്റെ സഹായം തേടാം. സഹായം തരുന്നില്ലെങ്കില്‍ ബസിന്റെ പേര്‌, സമയം, നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുക.
3. പെണ്‍കുട്ടികള്‍ക്ക്‌ ബസില്‍ ഉണ്ടാകുന്ന ശല്യങ്ങളെക്കുറിച്ച്‌ ചൈല്‍ഡ്‌ലൈനില്‍ 1098- ലേക്ക്‌ വിളിച്ച്‌ തങ്ങളുടെ പരാതി ബോധിപ്പിച്ചാല്‍ അതിനുമേല്‍ നടപടി ഉണ്ടാകുകയും ചെയ്യും.
4. ഇത്‌ ചെയ്യരുത്‌ എന്നു പറഞ്ഞുകൊടുക്കാതെ അത്‌ ചെയ്‌താല്‍ എന്തൊക്കെ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന്‌ കുട്ടികളെ പറഞ്ഞു മനസിലാക്കിക്കൊടുക്കുക. പെണ്‍കുട്ടികള്‍ പ്രതികരിച്ചാലും കൂടെയുള്ള പെണ്‍കുട്ടികള്‍ തന്നെ അവരെ ഒറ്റപ്പെടുത്തുന്ന അവസ്‌ഥയുണ്ടാകാറുണ്ട്‌. ഇതുമൂലം പെണ്‍കുട്ടികള്‍ പ്രതികരിക്കുമ്പോള്‍ മടിക്കുന്നതായി കാണുന്നു.

കാര്‍ ബ്രേക്ക്‌ഡൗണായാല്‍

ഒറ്റയ്‌ക്കുള്ള യാത്രയില്‍ പിന്‍തുടരുന്ന ചില യാത്രക്കാര്‍ മാത്രമല്ല പ്രശ്‌നം. അല്‌പം ഇരുട്ടിക്കഴിഞ്ഞ്‌ കാറൊന്ന്‌ ബ്രേക്ക്‌ ഡൗണായാലും കുഴഞ്ഞതുതന്നെ.
1. വാഹനം എവിടെവച്ച്‌ ബ്രേക്ക്‌ ഡൗണാകുന്നോ അതിന്റെ ഏറ്റവും അടുത്തുകാണുന്ന വീട്‌ അല്ലെങ്കില്‍ സ്‌ഥാപനത്തിന്റെ സഹായം തേടുക.
2. സെല്‍ഫോണിലൂടെ വീട്ടിലേക്കോ പരിചയക്കാരായ മെക്കാനിക്കിനെയോ ബന്ധപ്പെടാന്‍ ശ്രമിക്കുക.
3. സഹായം ലഭിക്കുംവരെ കാര്‍ ലോക്കുചെയ്‌ത് അതിനുള്ളില്‍ ഇരിക്കുന്നതും വളരെ പെട്ടെന്ന്‌ ശ്രദ്ധപിടിച്ചുപറ്റുന്നതായിരിക്കും. വാഹനം ലോക്ക്‌ ചെയ്‌തതിനുശേഷം അടുത്ത ആള്‍താമസം ഉള്ള പ്രദേശത്ത്‌ എത്തുന്നത്‌ നല്ലത്‌.
4. അപരിചിതരില്‍നിന്ന്‌ സഹായം തേടുന്നത്‌ പരമാവധി ഒഴിവാക്കുക.
5. അപരിചിതരോടെ തങ്ങളുടെ പൂര്‍ണവിവരങ്ങള്‍ കൈമാറാതെയിരിക്കുക.
6. പരിഭ്രാന്തിയോടെ കാറിന്‌ പുറത്തിറങ്ങി നിന്നിട്ട്‌ യാതൊരു കാര്യവുമില്ലെന്ന്‌ സ്വയം തിരിച്ചറിയുക.

വഴിയില്‍ നടക്കുമ്പോള്‍

വിജനമായ റോഡിലൂടെ നടക്കുമ്പോഴാണ്‌ പെട്ടെന്ന്‌ തോന്നുക ഒരാള്‍ തന്നെ പിന്‍തുടരുന്നില്ലേയെന്ന്‌. ഇവിടെ ആവശ്യം സത്യത്തില്‍ ഒരാള്‍ പിന്‍തുടരുന്നുണ്ടോയെന്ന്‌ ഉറപ്പാക്കുകയാണ്‌. ഉറപ്പാണെങ്കില്‍ സഞ്ചരിക്കുന്ന വഴിയില്‍ ഒരു മാറ്റം വരുത്താന്‍ ശ്രമിക്കുക.
1. വളരെ പെട്ടെന്ന്‌ ഒരു പൊതുസ്‌ഥലത്ത്‌ എത്തിപ്പെടാന്‍ ശ്രമിക്കുന്നത്‌ നന്ന്‌. അവിടെ ഉറപ്പായും നിങ്ങളെ സഹായിക്കാന്‍ ഒരാള്‍ ഉണ്ടാവും.
2. തൊട്ടടുത്ത വീട്ടില്‍ക്കയറി കോളിംഗ്‌ബെല്‍ അമര്‍ത്തി അവിടെയുള്ളവരോട്‌ കാര്യങ്ങള്‍ തുറന്നുപറയുക. ഇങ്ങനെ ചെയ്യാന്‍ മടി കാണിക്കരുത്‌. വീട്ടുകാരെ വിളിച്ച്‌ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ സോറി പറയുന്നതാണ്‌ സുരക്ഷിതമായിരിക്കാന്‍ ഏറെ നന്ന്‌.
3. പിന്‍തുടരുന്ന ആള്‍ക്ക്‌ സ്വന്തംവീട്‌ മനസിലാക്കിക്കൊടുക്കുന്ന രീതിയില്‍ പെരുമാറരുത്‌. വളരെ വേഗം നടന്ന്‌ സ്വന്തം വീട്ടില്‍ കയറിപ്പോയാല്‍ അയാള്‍ക്ക്‌ വീട്‌ മനസിലാക്കാന്‍ ഒരവസരമാണ്‌ തുറന്നുകൊടുക്കുന്നത്‌.
4. വാഹനം നിങ്ങളുടെ അടുത്തേക്ക്‌ ഓടിവരാത്ത ഭാഗത്തായി നടക്കാന്‍ ശ്രമിച്ചാല്‍ പിന്നാലെ വാഹനം ഓടിവരാനുള്ള സാഹചര്യം തടയാന്‍ സാധിക്കും.
5. വാഹനം കുറുകെ നിര്‍ത്തി ശല്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ സഹായത്തിനായി ഉറക്കെ നിലവിളിക്കാന്‍ മറക്കരുത്‌.

അപരിചിതരോട്‌ കൂട്ട്‌ കൂടരുത്‌

പോകുന്ന സ്‌ഥലങ്ങളില്‍ അപരിചിതരുമായി വേഗത്തില്‍ അടുപ്പം സ്‌ഥാപിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഏതുതരത്തിലുള്ള ആളുകളോടാണ്‌ നിങ്ങള്‍ കൂട്ടുകൂടുന്നതെന്ന്‌ അറിയാന്‍ സാധിക്കില്ല. മാത്രമല്ല നിങ്ങള്‍ തനിച്ചാണെന്ന്‌ പുതിയതായി പരിചയപ്പെടുന്നവരോട്‌ ഒരിക്കലും പറയരുത്‌. നിങ്ങളുടെ ഐഡന്റിറ്റി ആരെയും അറിയിക്കാതിരിക്കുക. അതിനര്‍ത്ഥം ആരോടും സംസാരിക്കരുത്‌ എന്നല്ല.

When You Lose your Bag

1. റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്റ്റാന്റിലോ എയര്‍പോര്‍ട്ടിലോ ഒക്കെ ബാഗ്‌ നഷ്‌ടപ്പെടാന്‍ സാധ്യതയേറെയാണ്‌. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ ഒറ്റയ്‌ക്കാവുമ്പോള്‍ അവരുടെ ബാഗ്‌ മോഷ്‌ടിച്ചെടുക്കാനുള്ള ശ്രമം വളരെ കൂടുതലാണ്‌. യാത്രയില്‍ ലഗേജ്‌ വളരെ വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ വേണം ഓരോ നീക്കവും നടത്താന്‍.
2. ഇരിക്കാന്‍ കിട്ടുന്ന സീറ്റിനടുത്തുതന്നെ ലഗേജ്‌ സൂക്ഷിക്കുക. പറ്റുമെങ്കില്‍ ഷോള്‍ഡര്‍ ബാഗുകള്‍ കൂടുതലായി ഉപയോഗിക്കുക.
3. മൊബൈല്‍ ഫോണ്‍, പണം, താക്കോലുകള്‍ എന്നിവ ഹാന്‍ഡ്‌ബാഗില്‍ സൂക്ഷിക്കുക.
4. നഷ്‌ടപ്പെട്ടാലും വലിയ കുഴപ്പമില്ലെന്നു തോന്നുന്ന തുണിത്തരം പോലെയുള്ളവ മാത്രം വലിയ ബാഗുകളില്‍ സൂക്ഷിക്കുക.

Driving Tips

ഇന്ന്‌ വാഹനം സ്വയം ഓടിക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടിവരുന്നു. കാര്‍ ഓടിക്കുമ്പോഴും സ്‌കൂട്ടര്‍ ഉപയോഗിക്കുമ്പോഴുമൊക്കെ പലവിധ ശല്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ നേരിടാറുണ്ട്‌.
1. ആരെങ്കിലും വാഹനത്തിന്‌ പിന്നാലെ പിന്‍തുടരുന്നുണ്ടെന്ന്‌ തോന്നിയാല്‍ വേഗത്തില്‍ ഓടിച്ചുപോകുന്നതിനു പകരം വാഹനം ഏതാണെന്ന്‌ ശരിയായി നോക്കിവയ്‌ക്കുക.
2. വേഗത്തില്‍ ഓടിച്ചുപോകുന്നതിനു പകരം വാഹനം അല്‌പം പതുക്കെയാക്കിയാല്‍ നമ്മളെ പിന്‍തുടരുന്നുണ്ടോ എന്ന്‌ മനസിലാക്കാം.
3. അടുത്തുള്ള ഏതെങ്കിലും പൊതുസ്‌ഥലത്തേക്ക്‌ വാഹനം ഓടിച്ചുകയറ്റുന്നത്‌ നന്ന്‌. ഉദാഹരണത്തിന്‌ ആശുപത്രി, പെട്രോള്‍പമ്പ്‌... അവിടെയെത്തി സെക്യൂരിറ്റിഗാര്‍ഡ്‌ അല്ലെങ്കില്‍ റിസപ്‌ഷനിസ്‌റ്റിനോട്‌ പ്രശ്‌നം എന്താണെന്ന്‌ പറയുക.
4. വാഹനത്തെക്കുറിച്ച്‌ ഉടനടി പോലീസ്‌ സ്‌റ്റേഷനില്‍ പരാതിപ്പെടുന്നതും നന്ന്‌.
5. പിന്നാലെ ഉണ്ടായിരുന്ന ആള്‍ അല്ലെങ്കില്‍ വാഹനം പിന്‍തുടരുന്നില്ലെന്ന്‌ ഉറപ്പുവരുത്തിയശേഷമേ യാത്ര വീണ്ടും ആരംഭിക്കാവൂ.
6. വനിത ഹെല്‍പ്പ്‌ലൈന്‍, പോലീസ്സ്റ്റേഷന്‍ നമ്പറുകള്‍ തങ്ങളുടെ സെല്‍ഫോണുകളില്‍ ഒന്നാമതായി ക്രമീകരിച്ചിടുക. അത്യാവശ്യ ഘട്ടത്തില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും.

പ്രധാനപ്പെട്ട നമ്പറുകള്‍

വനിത ഹെല്‍പ്പ്‌ലൈന്‍ : 1091
കണ്‍ട്രോള്‍ റൂം : 100
ക്രൈം സ്‌റ്റേഷന്‍ : 1090
ചൈല്‍ഡ്‌ ലൈന്‍ : 1098
വിവരങ്ങള്‍ക്ക്‌ കടപ്പാട്‌
 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger