Latest Movie :
Home » » ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടമാനഭംഗം

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടമാനഭംഗം

{[['']]}
mangalam malayalam online newspaper







ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ മുറിവുണങ്ങും മുമ്പേ തലസ്‌ഥാനത്ത്‌ ഓടിക്കൊണ്ടിരുന്ന കാറില്‍ ഇരുപത്തഞ്ചുകാരിയായ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. ദര്‍ഗയില്‍ പ്രാര്‍ഥനയ്‌ക്കു പോയ യുവതിയെ നാലംഗസംഘം കാറില്‍ വലിച്ചുകയറ്റി പീഡനത്തിനിരയാക്കുകയും മര്‍ദിച്ചു വഴിയില്‍ തള്ളുകയുമായിരുന്നു.
സാഹിബബാദ്‌ പ്രവിശ്യയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. നന്ദ്‌ നഗരിയില്‍ താമസിക്കുന്ന വീട്ടമ്മയയാണു പീഡനത്തിനിരയായത്‌. ഇവര്‍ താമസിക്കുന്ന വാടകവീടിന്റെ ഉടമയുടെ രണ്ടു മക്കളടക്കം നാലുപേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയെന്നാണ്‌ പരാതി.

ദര്‍ഗയില്‍ പോകുമ്പോള്‍ വീട്ടുടമയുടെ മക്കളായ ഹേമന്ദും ലാലയും മറ്റു രണ്ടുപേര്‍ക്കൊപ്പം പിന്തുടര്‍ന്നെന്നും ആളൊഴിഞ്ഞ സ്‌ഥലത്തെത്തിയപ്പോള്‍ അവരുടെ കാറില്‍ വലിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പിന്നീട്‌ ഒറ്റപ്പെട്ട സ്‌ഥലത്ത്‌ ഉപേക്ഷിച്ചശേഷം സംഘം രക്ഷപ്പെട്ടു.സംഭവം പുറത്തുപറയരുതെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. വീട്ടമ്മയുടെ പരാതിയില്‍ പോലീസ്‌ പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌.

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger