Latest Movie :
Recent Movies

vedio നഗ്‌നരായി കെട്ടിപ്പിടിച്ച് ദമ്പതികള്‍ ആകാശത്ത് നിന്ന് എടുത്തുചാടി; എറ്റവും വിചിത്രമായ വാലന്റൈന്‍ ദിനാഘോഷം പ്രണയദിനം ആഘോഷിക്കുന്നെങ്കില്‍ ഇങ്ങനെ വ്യത്യസ്തമായി ആഘോഷിക്കണം. പ്രണയദിനം ആഘോഷിക്കാന്‍ വിദേശ ദമ്പതികള്‍ നഗ്‌നരായി ആകാശത്ത് നിന്ന് ചാടി. v

{[['']]}

ഒാപ്പറേഷന്‍ ടേബിളിനു മുകളില്‍ വലിയ വിളക്കുതെളിഞ്ഞു. ചീഫ് ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിസേറിയന്‍ തുടങ്ങി. ജനിക്കാന്‍ പോകുന്ന


അന്ന് ഒരു രാത്രിയില്‍....രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടു ഫോണ്‍ ബെല്ലടിച്ചു. ഉറക്കച്ചടവില്‍ ഫോണെടുത്തു. മറുതലയ്ക്കല്‍ നഴ്സിന്‍റെ പരിഭ്രാന്തമായ ശബ്ദം: ‘ഡോക്ടര്‍, ഒന്നു വേഗംവരണേ; ഒരു എമര്‍ജന്‍സി സിസേറിയനുണ്ട്. കുട്ടിക്ക് അനക്കം കുറവാണ്! ഇൗശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു ഞാന്‍ പെട്ടെന്ന് ആശുപത്രിയിലെത്തി.

ഒാപ്പറേഷന്‍ ടേബിളിനു മുകളില്‍ വലിയ വിളക്കുതെളിഞ്ഞു. ചീഫ് ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിസേറിയന്‍ തുടങ്ങി. ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വൈകല്യമൊന്നും ഉണ്ടാവാതിരിക്കാനും തങ്ങളുടെ പിഴവുമൂലം അതിന്‍റെ ആരോഗ്യത്തിനു കോട്ടംവരാതിരിക്കാനും ?എല്ലാ സജ്ജീകരണങ്ങളും ഒരുക്കി, പ്രാര്‍ഥനയോടെ ഞങ്ങള്‍ നിമിഷങ്ങളെണ്ണി കാത്തുനിന്നു.

കുഞ്ഞ് പുറത്തുവന്നു, പതിവുപോലെ കേള്‍ക്കാറുള്ള കുഞ്ഞിക്കരച്ചില്‍ കേട്ടില്ല! ഞങ്ങളുടെ ഉള്ളില്‍ തീയാളി. കരയാതെ, ശ്വാസമെടുക്കാതെ, അനക്കമില്ലാതെ, കരിനീലനിറത്തിലൊരു കുഞ്ഞുവാവ! ഹൃദയമിടിപ്പു നേരിയ തോതില്‍ മാത്രം... 

ആ ഘട്ടത്തില്‍ ചെയേ്‌യണ്ടതെല്ലാം ഉടനടി ചെയ്തു, കൃത്രിമ ശ്വാസോച്ഛ്വാസം കൊടുത്തു. ഹൃദയമിടിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ‘കാര്‍ഡിയാക് മസാജ് ആരംഭിച്ചു. ഒരു ജീവന്മരണ വടംവലിയായിരുന്നു അത്. സമയം വിലയേറിയതായിരുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലെത്താന്‍ താമസിച്ചാല്‍ കുഞ്ഞിന്‍റെ തലചേ്ചാറിലേക്കുള്ള രക്തചംക്രമണം കുറയും. അതു ഭാവിയില്‍ ബുദ്ധിവികാസത്തെ തന്നെ ബാധിചേ്ചക്കാം. കൂട്ടായ പരിശ്രമത്തിനൊടുവില്‍ ജീവന്‍റെ കണികകള്‍ മെല്ലെമെല്ലെ പ്രത്യക്ഷമായി...
കുഞ്ഞിന്‍റെ ഹൃദയമിടിപ്പിനു വേഗം കൈവന്നു. ശ്വാസം തനിയെ എടുക്കാന്‍ തുടങ്ങി. കരിനീല നിറം പതിയെ മാഞ്ഞു. കുഞ്ഞുവായ് പിളര്‍ന്ന് കുഞ്ഞുവാവ ചിണുങ്ങി. കരയാന്‍ വൈകിയതിന്‍റെ കടം തീര്‍ത്തുകൊണ്ടു കുഞ്ഞ് അലറിക്കരഞ്ഞു. ആ കരച്ചില്‍ ഞങ്ങളുടെ മനസ്സില്‍ കുളിര്‍മഴ പെയ്‌യിച്ചു. കുഞ്ഞിനെ പരിശോധിച്ചു. വൈകല്യങ്ങളൊന്നുമില്ല. ആരോഗ്യവതിയായ പെണ്‍കുഞ്ഞ്. 

തിയറ്ററിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് കുഞ്ഞിന്‍റെ ബന്ധുക്കളെ അന്വേഷിച്ചു. ബന്ധുജനങ്ങള്‍ തിക്കിത്തിരക്കി മുന്നോട്ടുവന്നു. സുന്ദരിക്കുഞ്ഞുവാവയുടെ അച്ഛനോടു തന്നെ ഞാന്‍ ആ നല്ല വാര്‍ത്ത പറഞ്ഞു: ‘...പ്രസവിച്ചു; പെണ്‍കുഞ്ഞ്; കുഞ്ഞു സുഖമായിരിക്കുന്നു. പറഞ്ഞു നാക്കെടുക്കുന്നതിനു മുന്‍പു കുഞ്ഞുവാവയുടെ അച്ഛന്‍ കുഴഞ്ഞുവീണു _ ‘ഠിം! 

ഞാന്‍ അരുതാത്തതെന്തെങ്കിലും പറഞ്ഞോ? അടുത്ത നിമിഷം എന്‍റെ സംശയം മാറിക്കിട്ടി _ കന്പോളത്തിലെ പൊന്നിന്‍റെ വില അനുസ്മരിച്ചുകൊണ്ട്, നെഞ്ചില്‍ കൈചേര്‍ത്തു മറ്റു ബന്ധുക്കള്‍ പരിതപിച്ചു. ‘ഹെന്‍റെ പൊന്നേ... പെണ്ണോ...?

കുഞ്ഞു കരയാതെ, ശ്വാസമെടുക്കാതെ, അനക്കമില്ലാതെ, കരിനീലനിറത്തില്‍ ജനിച്ച് ഞങ്ങളുടെ ഉള്ളില്‍ തീകോരിയിട്ടതും രാത്രിയുടെ അന്ത്യയാമങ്ങളില്‍ നടന്ന ആ ജീവന്മരണ പോരാട്ടത്തില്‍ ദൈവം ഞങ്ങളുടെ കൂടെ നിന്നതും പിന്നെ ചിണുങ്ങിക്കരഞ്ഞും അധരങ്ങള്‍ നുണഞ്ഞും ആ സുന്ദരിക്കുഞ്ഞ് ഞങ്ങളുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്‌യിച്ചതുമെല്ലാം മേല്‍പ്പറഞ്ഞ ‘സാങ്കേതിക തടസ്സം മൂലം ഒരു കടങ്കഥയെന്നോണം ഞാന്‍ മനഃപൂര്‍വമങ്ങു മറന്നുകളഞ്ഞു!!http://sh.st/st/ecbc72ef4686958ed2215821d7d955b9/yourdestinationlink.com
{[['']]}

സംവിധായകന്‍ ബാലു മഹേന്ദ്രയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

bhagyalakshmi






കോട്ടയം: സംവിധായകന്‍ ബാലു മഹേന്ദ്രയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യാത്ര എന്ന ചിത്രത്തിന്റെ ഡബിങ് നടക്കുമ്പോഴാണ് അദ്ധേഹത്തോടെ പ്രണമുണ്ടായിരുന്നത്. എന്നല്‍ തന്റെ കല്യാണം ഉറപ്പിച്ചതിനാല്‍ പ്രണയം പുറത്തുപറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിഎംഎസ് കോളജ് സെമിനാര്‍ ഹാളില്‍ ‘എന്റെ പ്രണയം’ എന്ന പുസ്തകം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അവര്‍.
നടി ശോഭ മരിച്ചതിന് ശേഷം ബാലു മഹേന്ദ്രയെ കാണുന്നതേ ദേഷ്യമായിരുന്നു. എന്നാല്‍ യാത്രയുടെ ഡബിങ് സമയത്ത് അടുത്ത് പരിചയപ്പെട്ടപ്പോള്‍ എല്ലാം മാറി. യാത്രയിലെ കഥാപാത്രങ്ങളുടെ പ്രണയവും ഭാവങ്ങളും അദ്ദേഹം വിശദീകരിച്ചുതരുമായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു അത്.
അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുമ്പോള്‍ ശോഭയ്ക്ക് അദ്ദേഹത്തോടു പ്രണയം തോന്നിയതില്‍ അതിശയമില്ലെന്ന് എനിക്കുതോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
{[['']]}

ജയില്‍ മോചിതനായ ആള്‍ വീണ്ടും ജയിലില്‍ പോകാന്‍ ബസിനു തീയിട്ടു.

 : ജയില്‍ മോചിതനായ ആള്‍ വീണ്ടും ജയിലില്‍ പോകാന്‍ ബസിനു തീയിട്ടു. ചൈനയിലാണ് സംഭവം നടന്നത്. ജയില്‍ മോചിതനായ വാങ്ങ് എന്ന 60 കാരനാണ് സൌജന്യ ഭക്ഷണവും താമസവും ലഭിക്കുമെന്നതിനാല്‍ വീണ്ടും ജയിലേയ്ക്ക് പോകാന്‍ ബസിന് തീയിട്ടത്. മോഷണം അടിപിടി കേസില്‍ നിരവധി തവണ പിടിയിലായ വോങ്ങിന് ഒരിക്കല്‍ കവര്‍ച്ചാക്കേസില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുകയുണ്ടായി. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തുവന്ന ഇയാള്‍ക്ക് പറയത്തക്ക ബന്ധുക്കളോ പോകാന്‍ ഒരു വീടോ ഉണ്ടായിരുന്നില്ല. ആയതില്‍ വീണ്ടും ജയില്‍ ശിക്ഷ ലഭിച്ചാല്‍ സൌജന്യമായി താമസിക്കാം ഭക്ഷണവും ലഭിക്കും. ഈ ചിന്തയാണ് വോങ്ങിനെ ബസ് കത്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്തായാലും വോങ്ങിന്റെ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. ബസ് കത്തിച്ച കേസില്‍ പ്രാദേശിക കോടതി 4 വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.
{[['']]}

Maradona

{[['']]}

Indian Shotgun Kickback Montage വെടിവയ്കൂന്നത് കാണൂക


{[['']]}

Toilet Gymnastics ഇവ൯ അഹങ്കാരം കാണിയ്കുന്നത്ത് കാണുക

{[['']]}

BARBER SHOP FUNNY ഇവന്‍ ഒരൂ സംഭവമാണ്


{[['']]}

At 650 meters, the Shanghai tower is the second highest tower in the world, and these two daredevils want to climb it.

At 650 meters, the Shanghai tower is the second highest tower in the world, and these two daredevils want to climb it. Just remember: always look down! It reminds you how scary i.

{[['']]}

ജീവിതപങ്കാളിയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും അധികാരികളുമൊക്കെ നമ്മുടെ സുഖം നഷ്ടപ്പെടുത്തുമ്പോൾ

ആനന്ദമില്ലാത്ത ആത്മീയത എന്തിന്?
 ആശ്രമത്തിലെ ജീവിതം സന്യാസിക്ക് മടുത്തു. വലിയ ആഗ്രഹത്തോടെയാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്. ലോകത്തിന്റെ സന്തോഷങ്ങളെല്ലാം വേണ്ടായെന്നുവെച്ചിട്ടാണ് ഇവിടെ എത്തിച്ചേർന്നതും. പക്ഷേ, ഇപ്പോൾ ഒരു സന്തോഷവും തോന്നുന്നില്ല. യേശുവിനെ അനുകരിച്ച് ജീവിക്കാനുള്ള ആവേശമെല്ലാം പൊയ്‌പ്പോയി. നന്നായി പ്രാർത്ഥിക്കാൻപോലും പറ്റുന്നില്ല. മനസിൽ മുഴുവൻ സങ്കടവും വെറുപ്പും നിറഞ്ഞിരിക്കുന്നു. ക്ഷമിക്കാൻ പറ്റുന്നില്ല. കാരണം, സഹസന്യാസിമാരെല്ലാം തന്നോട് കാട്ടുന്നത് അനീതിമാത്രമാണ്. കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ... ആശ്രമശ്രേഷ്ഠനും തന്നെ മനസിലാക്കുന്നില്ല. പലപ്പോഴും വിവേചനം കാണിക്കുന്നതുപോലെ... എന്തിനിങ്ങനെ ഇവിടെ തുടരണം എന്ന ചിന്ത ശക്തമായികൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അടുത്തുള്ള മറ്റൊരാശ്രമത്തിലെ വിശുദ്ധനും പ്രസിദ്ധനുമായ ഒരു സന്യാസശ്രേഷ്ഠൻ അവരുടെ ആശ്രമം സന്ദർശിച്ചത്. നമ്മുടെ യുവസന്യാസി അദ്ദേഹത്തെ സമീപിച്ച് വിഷമങ്ങളെല്ലാം പങ്കുവച്ചു. എല്ലാം കേട്ടതിനുശേഷം അദ്ദേഹം ഇപ്രകാരം ചോദിച്ചു: ''ആശ്രമവാസികളിലാരെങ്കിലും നിങ്ങളുടെ മുഖത്ത് തുപ്പിയിട്ടുണ്ടോ?''
''ഏയ്, അങ്ങനെയൊന്നും ചെയ്തിട്ടില്ല.''
''നിങ്ങളുടെ ശിരസിൽ വടികൊണ്ട് തല്ലിയിട്ടുണ്ടോ?
''ഇല്ല.''

''അവർ നിങ്ങളുടെ ശരീരം ചാട്ടവാറുകൊണ്ട് അടിച്ചു പൊട്ടിച്ചിട്ടുണ്ടോ?''
''ഗുരോ, അത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ ആശ്രമത്തിലില്ല.''
''എങ്കിൽ, അവർ നിങ്ങളുടെ വസ്ത്രം ഉരിഞ്ഞെടുത്ത് നഗ്നനാക്കിയിട്ടുണ്ടാകാം അല്ലേ?''
''ഇല്ല പിതാവേ, അവർ അങ്ങനെയൊന്നും ചെയ്തിട്ടില്ല.''

അപ്പോൾ സന്യാസശ്രേഷ്ഠൻ മുറിയുടെ ഭിത്തിയിലെ ക്രൂശിതരൂപത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ''നിങ്ങൾ ആരെ അനുകരിക്കാനും പിൻതുടരാനുമായി ആശ്രമജീവിതം തിരഞ്ഞെടുത്തോ, ആ ക്രിസ്തു ഇതും ഇതിനപ്പുറവും സഹിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് ഇത്രയും നിസാര പ്രശ്‌നങ്ങളുടെ പേരിൽ തളർന്നുപോകുന്നത്? വിഷമങ്ങളുണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് നോക്കുന്നതിനു പകരം, മറ്റുള്ളവരിലേക്ക് നോക്കുന്നതുകൊണ്ടാണ് താങ്കൾക്ക് ക്ഷമിക്കാൻ പറ്റാതെ വരുന്നത്.''

''നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ. അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാൽ, മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കാൻവേണ്ടി, അവൻ തന്നെ എതിർത്ത പാപികളിൽനിന്നു എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിൻ'' (ഹെബ്രാ.12:2-3).

സുഖവും സന്തോഷവും നഷ്ടപ്പെടുമ്പോൾ, നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യം സ്വാഭാവികമാണ്. ജീവിതപങ്കാളിയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും അധികാരികളുമൊക്കെ നമ്മുടെ സുഖം നഷ്ടപ്പെടുത്തുമ്പോൾ നമുക്കവരെ സ്‌നേഹിക്കുക പ്രയാസകരമാകാം. പക്ഷേ, ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം മറക്കാതിരിക്കാനും കൂടുതൽ ഉൽക്കൃഷ്ടമായ സന്തോഷങ്ങളെ കണ്ടെത്താനും ഇവർ നമുക്കാവശ്യമാണ്. ലൗകീകാനന്ദം നഷ്ടപ്പെടുത്തുന്നത് ദൈവികാനന്ദം വെളിപ്പെടുത്താനാണ്. മാനുഷിക സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നത് ദൈവിക സുരക്ഷിതത്വത്തിന്റെ സമാധാനത്തിലേക്ക് ഉയർത്താനാണ്. ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെട്ടതോർത്തുള്ള ദുഃഖവും നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യവും നമ്മെ തളർത്തിക്കളയും.

ചെയ്യാത്ത തെറ്റിന്റെ പേരിൽ കഠിനമായ പീഡനവും ജയിൽശിക്ഷയും അപമാനവും സഹിച്ച ഒരു വൈദികൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു: ''ഇപ്പോൾ എന്റെ ഹൃദയം നിറയെ അലൗകീകമായ ഒരു ആനന്ദമാണ്. ലോകത്തിന് എടുത്തുമാറ്റാൻ കഴിയാത്ത ആനന്ദം. പീഡനങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഇത്തരമൊരു ആനന്ദം ഉണ്ടെന്ന് ചിന്തിക്കാൻപോലും എനിക്കാവുമായിരുന്നില്ല.''

ജോർജ് മാത്തിസൺ എന്ന ഇംഗ്ലീഷ് കവി പെട്ടെന്ന് അന്ധനായിത്തീർന്നു. അതോടെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചു. വലിയ ദുഃഖത്തിലൂടെയും വേദനയിലൂടെയും കടന്നുപോയ അദ്ദേഹം ക്രമേണ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് എഴുതിയ ഒരു കവിതയുടെ ആശയം ഇപ്രകാരമാണ്:
''ദൈവമേ, നീയെന്റെ കണ്ണുകൾക്ക് അന്ധത നല്കിയത് നിത്യതയെക്കുറിച്ചുള്ള ദർശനം നല്കാനാണ്.
നീയെന്റെ പ്രണയത്തിന്റെ ചില്ലുടച്ചത്, നിന്റെ സ്‌നേഹം എനിക്ക് വെളിപ്പെടുത്തിത്തരാനാണ്.''

നമ്മളും എത്രയോ വർഷങ്ങളായി പലതരം സഹനങ്ങളിലൂടെ കടന്നുപോകുന്നു. ഉൽക്കൃഷ്ടമായ ആനന്ദത്തിലേക്ക് അത് നമ്മെ നയിച്ചിട്ടുണ്ടോ? ദൈവിക വെളിപാടുകൾ സ്വീകരിക്കാൻ കഷ്ടതകൾ കാരണമായിട്ടുണ്ടോ? സങ്കീർത്തകൻ പറഞ്ഞു: ''ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അ ങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ?'' (സങ്കീ. 119:71).
ദീർഘകാലത്തെ സഹനം വഴി ഞാൻ കൂടുതൽ ശുദ്ധീകരിക്കപ്പെടുകയും ആന്തരികമായ ആനന്ദവും ശക്തിയുംകൊണ്ട് നിറയപ്പെടുകയും ചെയ്യുന്നതിനുപകരം സന്തോഷമില്ലാത്തവനും നിരുന്മേഷവാനുമായിട്ടുണ്ടെങ്കിൽ വിശ്വാസജീവിതം ഇനിയും ക്രമപ്പെടുത്തേണ്ടതുണ്ട്. സഹനം അനേകരെ പുണ്യത്തിൽ വളർത്തിയിട്ടുണ്ട്. പക്ഷേ, എന്റെ സഹനം എന്നെ തളർത്തുന്നതെന്തുകൊണ്ടാണ്? എന്റെ ദുരിതങ്ങൾ എന്തുകൊണ്ട് എന്റെ ആത്മീയവളർച്ചയ്ക്ക് ഉപകാരപ്പെടുന്നില്ല?

നിരാശയും വെറുപ്പും ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് നോക്കുക. ''അവിടുത്തെ നോക്കിയവർ പ്രകാശിതരായി...'' (സങ്കീ. 34:5).

പ്രാർത്ഥന
കർത്താവേ, എന്റെ വേദനകളെ ആത്മീയ സന്തോഷങ്ങളാക്കി മാറ്റേണമേ... എന്റെ നഷ്ടങ്ങളെ ആത്മീയ നേട്ടങ്ങളാക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്റെ എല്ലാ ദുരിതങ്ങളും എനിക്കുപകാരമായി മാറട്ടെ, ആമ്മേൻ.





ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ
{[['']]}

ഓണ്‍ലൈന്‍ വെള്ളമടി മത്സരത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ മരിച്ചു.


ലണ്ടന്‍: വ്യത്യസ്തമായ ചേരുവകള്‍ ചേര്‍ത്ത് ഓണ്‍ലൈന്‍ മദ്യപാന മത്സരത്തില്‍ പങ്കെടുത്ത രണ്ടു യുവാക്കളാണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. പരസ്പരം മത്സരിച്ച് വ്യത്യസ്തങ്ങളായ മദ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള കോട് ടെയ് ല്‍ ചേരുവകള്‍ അകത്താക്കിയ ഐസക് റിച്ചാര്‍ഡ് (20), സ്റ്റീഫന്‍ ബ്രൂക്കീസ് (29) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. വൈന്‍, വിസ്കി, വോഡ്ക, ലാജര്‍ എന്നിവ ചേര്‍ത്ത മദ്യം കഴിച്ച ഐസക് റിച്ചാര്‍ഡ്സന്‍ മിനിറ്റിനകം അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടകരമായ മിക്സിംഗ് രീതി വിഷമായി മാറിയതാണ് മരണത്തിന് കാരണം. മറ്റ് ഓണ്‍ലൈന്‍ കുടിയന്മാരെ തോല്‍പ്പിക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ ഐസക് ഒന്നര ലിറ്റര്‍ മദ്യമാണ് ഒരുമിച്ച് അകത്താക്കിയത്. മത്സരത്തിന്റെ ഭാഗമായി വോഡ്ക്കയില്‍ പരീക്ഷണം നടത്തി കഴിച്ചതാണ് കാര്‍ഡിഫില്‍ നിന്നുള്ള സ്റ്റീഫന്‍ ബ്രൂക്കിസിന്റെ മരണത്തിന് കാരണമായത്. മദ്യപാനമത്സരങ്ങള്‍ എന്നും ഇയാള്‍ക്ക് ഹരമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

                      ഓസ്ട്രേലിയയിലാണ് നെക് നോമിനേറ്റ് എന്നു പേരുള്ള മദ്യപാന മത്സരത്തിന്റെ തുടക്കം. പിന്നീട് ഇത് ഓണ്‍ലൈനിലൂടെ ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. ഈ രണ്ട് യുവാക്കള്‍ ഓണ്‍ലൈന്‍ മദ്യപാന മത്സരത്തില്‍ പങ്കെടുത്ത് മരിച്ചതോടെ ഇത്തരം മത്സരങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയുണ്ടായി. മത്സരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന ഫേസ് ബുക്ക് പേജിന് മണിക്കൂറുകള്‍ക്കകം 24,000 ലൈക്കുകളാണ് ലഭിച്ചത്. 

{[['']]}

funny baby and funny puppy


{[['']]}

'This baby rocks it HARD!']


{[['']]}

funny fat dance

{[['']]}

എന്തൊക്കെയാണ് ഒരു സ്ത്രീയില്‍ നിന്നും പുരുഷന്‍ പ്രതീക്ഷിക്കുന്നത്.


Sex In Early Morningഎന്തൊക്കെയാണ് ഒരു സ്ത്രീയില്‍ നിന്നും പുരുഷന്‍ പ്രതീക്ഷിക്കുന്നത്. പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. അവ ഇങ്ങനെ തുടര്‍ന്നുകൊണ്ടേ പോകും. എന്നാലും ചില കാര്യങ്ങളുണ്ട്. അവളില്‍ നിന്നും അവന് വേണ്ട ചില കാര്യങ്ങള്‍. അവയെന്തൊക്കെയെന്ന് നോക്കൂ. ലൈംഗികതയ്ക്ക് മുന്‍കൈയെടുക്കാത്തവളായിരിക്കണം അവള്‍ എന്ന് അവന് ഒരു ആഗ്രഹമുണ്ടോ. ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്ന് വെച്ചാല്‍ നാണക്കാരിയായ പങ്കാളിയെയാണ് പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം എന്ന് സാരം. അവളെ മൊത്തമായും വേണം പുരുഷന് എന്നാണ് മറ്റു ചില പഠനങ്ങള്‍ പറയുന്നത്.അവള്‍ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് പോലും അവന് ഇഷ്ടമായി എന്ന് വരില്ല.   വേണം ശ്രദ്ധ - തന്റെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുന്നവളായിരിക്കണം അവന് വേണ്ട പങ്കാളി. അമ്മയെപോലെ സ്‌നേഹിക്കാനും ശ്രദ്ധിക്കാനും കഴിയുമെങ്കില്‍ അത്രയും നല്ലത്. സെക്‌സിയാകാം, എന്ന് വെച്ച് ഓവറാകരുത്. അയ്യേ എന്ന് അവന് തോന്നിയാല്‍ കഴിഞ്ഞു. സെക്‌സിയായ സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും അതിര് വിട്ടാല്‍ പിന്നെ അവളെ നോക്കിയെന്ന് പോലും വരില്ല. എടുത്തുചാടി സെക്‌സിന് തുനിയുന്ന പെണ്ണുങ്ങളെ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല പോലും, സെക്‌സിന് വേണ്ടി വെയ്റ്റ് ചെയ്യുന്ന പെണ്ണുങ്ങളെയാണ് പുരുഷന്മാര്‍ക്ക് ഇഷ്ടം. പറയാം, എന്ന് വെച്ച് നോണ്‍സെന്‍സ് മാത്രം വിളമ്പിയാല്‍ ഏത് പുരുഷനും മടുത്തുപോകില്ലേ. അര്‍ഥിമില്ലാത്തത് പുലമ്പുന്ന സ്ത്രീകളെ ഇഷ്ടമാകില്ല എന്ന് പറയാന്‍ പഠനത്തിന്റെ ആവശ്യമൊന്നും വേണ്ട. സിമ്പിള്‍ കോമണ്‍സെന്‍സ് മതി.

SHARE THIS STORY
 
{[['']]}

രക്ഷിതാക്കള്‍ക്കു വേണ്ടത്‌ അരക്കോടി രൂപ. കൊച്ചി സൗത്ത്‌ ചെല്ലാനം ചേന്നാട്ടുവീട്ടില്‍ ബിനോയി മാത്യു- സീമ ദമ്പതികളുടെ മകള്‍ മേരിഗ്രേസി(12)ന്റെ ചികിത്സയ്‌ക്കാണു പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നത്‌.

mangalam malayalam online newspaperരോഗത്തെ കീഴടക്കി മേരിഗ്രേസിന്‌ ഇനിയും പഠിക്കണം: അരക്കോടിക്ക്‌ മുമ്പില്‍ പകച്ച്‌ രക്ഷിതാക്കള്‍

ഒന്നര മാസം മുമ്പു കടുത്ത പനി ഉണ്ടായതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ മേരിഗ്രേസിനു അര്‍ബുദം സ്‌ഥിരീകരിച്ചത്‌. മജ്‌ജയിലെ അര്‍ബുദബാധമൂലം ശരീരത്തിലെ രക്‌തത്തിന്റെ അളവില്‍ അടിക്കടി കുറവുവരുന്നതും തലചുറ്റി വീഴുന്നതുമായിരുന്നു ആദ്യ ലക്ഷണം. തിരുവനന്തപുരം ആര്‍.സി.സിയില്‍ നടത്തിയ പരിശോധനയില്‍ അര്‍ബുദബാധ 60 ശതമാനം പിന്നിട്ടതായി കണ്ടെത്തി. അടിയന്തര ചികിത്സ ലഭ്യമാക്കിയാല്‍ ഫലമുണ്ടാകുമെന്നാണു ഡോക്‌ടര്‍മാര്‍ പറയുന്നത്‌. രക്‌തവും മജ്‌ജയും മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയയും തുടര്‍ചികിത്സയും എത്രയുംവേഗം നടത്തണം.
ഇളയ സഹോദരന്‍ ഷാരോണിന്റെ മജ്‌ജ മേരിഗ്രേസിനു മാറ്റിവയ്‌ക്കാമെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌, ചെന്നൈ അപ്പോളോ ആശുപത്രി എന്നിവിടങ്ങളില്‍ മാത്രം നടത്താനാകുന്ന ഈ ശസ്‌ത്രക്രിയയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കുമായി അരക്കോടി രൂപയാണു വേണ്ടത്‌. ശസ്‌ത്രക്രിയയ്‌ക്കു മാത്രമായി 30 ലക്ഷം വേണം. ഇത്രയും ഭാരിച്ച തുക കണ്ടെത്താന്‍ യാതൊരു വഴിയും ഓട്ടോറിക്ഷ ഡ്രൈവറായ ബിനോയിയുടെ മുമ്പിലില്ല.
നാട്ടുകാരുടെ സഹായത്താലാണു തിരുവനന്തപുരത്ത്‌ ഇപ്പോള്‍ പ്രാഥമിക ചികിത്സ നടത്തുന്നത്‌. കാരുണ്യമനസ്‌കരുടെ സഹായം പ്രതീക്ഷിച്ചു ചികിത്സാസഹായ നിധി രൂപീകരിക്കുകയും സീമയുടെ പേരില്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സൗത്ത്‌ കുത്തിയതോട്‌ ശാഖയില്‍ 33555128628 ഐ.എഫ്‌.സി. കോഡ്‌ എന്‍ 000 8639 എന്ന നമ്പരില്‍ അക്കൗണ്ട്‌ തുറക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫോണ്‍: 9947138446.

 

{[['']]}

Shocking Wedding Dance ഞാന്‍ കുഴഞ്ഞു ഇനി നിങ്ങള് ചിരിക്ക്


{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger