{[['
']]}
കോലിക്കൊപ്പം ചുറ്റിയടിക്കാന്‍ അനുഷ്ക്ക ശര്‍മ്മയും ന്യൂസിലന്റില്‍; ചിത്രങ്ങള്‍ പുറത്ത്.
Posted by Unknown
Posted on 11:36 AM
with No comments
ഹാമില്‍ട്ടണ്‍: കോലിക്കൊപ്പം ചുറ്റിയടിക്കാന്‍ അനുഷ്ക്ക ശര്‍മ്മയും ന്യൂസിലന്റില്‍. പതിവില്‍ നിന്ന് വിപരീതമായി വിദേശപര്യടനത്തിലും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വീരാട് കോലിയ്ക്കൊപ്പം അനുഷ്ക്ക ശര്‍മ്മയും ഉണ്ട്. ഒഴിവുവേളകളില്‍ ഇണക്കുരുവികളെ പോലെ ചുറ്റിയടിക്കുന്ന ഇവരുടെ ചിത്രം ഒരു ഗോസിപ്പ് പോര്‍ട്ടല്‍ പുറത്തുവിടുകയുണ്ടായി. ഈ ചിത്രം സൈബര്‍ ലോകത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
NEWS,
{[['
']]}
Labels:
NEWS
മുഖം വലുതായ പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്; പക്ഷേ ജീവിതപങ്കാളിയാക്കില്ല.
Posted by Unknown
Posted on 11:31 AM
with No comments
ലണ്ടന്‍: വലിയ മുഖമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ ഇഷ്ടമാണ്. മാത്രമല്ല അവര്‍ തങ്ങളെ സമീപിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. കൂടാതെ വലിയ മുഖമുള്ള പുരുഷന്മാര്‍ക്കൊപ്പം പ്രായം നോക്കാതെ ഡേറ്റിംഗിന് പോകാനും സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ജീവിത പങ്കളിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പഠനം പറയുന്നു. അതിനുകാരണമായി സ്ത്രീകള്‍ പറയുന്നത് വലിയ മുഖമുള്ള പുരുഷന്മാര്‍ അധികാരമോഹികളും അക്രമവാസനയുള്ളവരുമാണെന്നാണ്. വലിയമുഖമുള്ള പുരുഷന്മാര്‍ സ്വഭാവികമായും അധികാരമോഹമുള്ളവരായിരിക്കും. അവരുമായി അധികകാലം ബന്ധം നിലനിര്‍ത്താനാവില്ലെന്നാണ് സ്ത്രീകളുടെ അഭിപ്രായം.
സൈക്കോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് മുഖത്തിന്റെ ഉയരവും വീതിയും വ്യക്തികളുടെ അധികാര സ്വഭാവത്തിന്റെ അളവുകോലാണെന്ന് പറഞ്ഞിരിക്കുന്നത്. 18 നും 32 നും മദ്ധ്യേപ്രായമുള്ള അവിവാഹിതരായ 150 സ്ത്രീകളെയും പുരുഷന്മാരെയും നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.
face book news,
Vanithalokam,
{[['
']]}
Labels:
face book news,
Vanithalokam
8 ലക്ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്കില്‍ നിന്നും കണ്ടെത്തി.
Posted by Unknown
Posted on 10:04 AM
with No comments
ലണ്ടന്‍: കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്കില്‍ നിന്നും ആദിമ മനുഷ്യന്റേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകല്‍ കണ്ടെത്തി. ഇതിന് 8 ലക്ഷം വര്‍ഷം പഴക്കം വരും. ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി കാല്‍പ്പാടുകളുടെ ത്രിഡി സ്കാനുകള്‍ എടുക്കുകയായിരുന്നു ഗവേഷകര്‍. അഞ്ച് പേരുടെ കാല്‍പ്പാടുകളാണ് ഇവയെന്നും ഇവയില്‍ ഒന്ന് മുതിര്‍ന്ന ഒരു പുരുഷന്റേതാണെന്നും ഇവയില്‍ ഏറ്റവും വലിയ കാല്‍പ്പാടിന് യുകെയില്‍ സൈസ് എട്ട് ഷൂവിന്റെ വലിപ്പം വരുമെന്നും കാല്‍പ്പാടുകള്‍ നിരീക്ഷിച്ച ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷക ഇസബെല്ല ഡി ഗ്രൂട്ട് പറഞ്ഞു. തെക്കന്‍ യൂറോപ്പില്‍ വസിച്ചിരുന്ന ഹോമോ അന്റെസെസര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ കാല്‍പ്പാടുകളാണെന്നാണ് പ്രാഥമിക നിഗമനം. 
8 ലക്ഷം വര്‍ഷം മുന്‍പുണ്ടായ കൊടും തണുപ്പിലാണ് ഈ വിഭാഗം മനുഷ്യര്‍ ഭൂമിയില്‍ നിന്നും നാമാവശേഷമായത്. 2010 -ല്‍ ഇതേ മനുഷ്യവിഭാഗം ഉപയോഗിച്ചിരുന്ന കല്ലില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കാല്‍പ്പാടുകള്‍ കൂടി കണ്ടെത്തിയതോടെ ഒരു മില്യണ്‍ വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ മനുഷ്യര്‍ വസിച്ചിരുന്നതായി സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു. ഇതാദ്യമായിട്ടാണ് ആഫ്രിക്കയ്ക്ക് പുറത്ത് ഏറെ വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്. ബ്രിട്ടണിലും യൂറോപ്പിലും വസിച്ചിരുന്ന ആദിമ മനുഷ്യരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സഹായകരമാകുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
face book news,
funny,
{[['
']]}
Labels:
face book news,
funny
അങ്ങനെ ഫാദര്‍ മാത്യു വാഴക്കുന്നം 'സഖാവായി'
Posted by Unknown
Posted on 9:42 AM
with No comments
പത്തനംതിട്ട:ഓര്‍ത്തഡോക്‌സ് സഭാ വികാരി ഫാദര്‍ മാത്യു വാഴക്കുന്നം 'സഖാവായി'. 2013 ഫെബ്രുവരി 7 നാണ് സംഭവം. വേദി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ചിനുള്ള സ്വീകരണം. പിണറായിയുടെ മാര്‍ച്ചിനുള്ള സ്വീകരണ ചടങ്ങിന്റെ അധ്യക്ഷന്‍ ഫാദര്‍ മാത്യു വാഴക്കുന്നമായിരുന്നു. താന്‍ ഒരു വികാരിയായല്ല, ഒരു സഖാവായാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഫാദര്‍ പറഞ്ഞത്. ഇങ്ങനെ ഒരു ആഗ്രഹം ഏതെങ്കിലും പള്ളീലച്ചന്‍ പ്രകടിപ്പിച്ചാല്‍ പിന്നെ പിണറായി സഖാവ് വെറുതേയിരിക്കുമോ... സഖാവ് മാത്യു വാഴക്കുന്നം അച്ചാ... എന്ന് നീട്ടിത്തന്നെ വിളിച്ചു. അച്ചനും സന്തോഷം പിണറായിക്കും സന്തോഷം. കേരളത്തെ രക്ഷിക്കാന്‍ പിണറായി വിജയന്‍ മുന്നില്‍ നിന്ന് നയിക്കണം. ഇടതുപക്ഷം കൊണ്ടേ കേരളം രക്ഷപ്പെടൂ എന്നൊക്കെ ഫാദര്‍ മാത്യു വാഴക്കുന്നം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പിണറായിയെ ആരോപണങ്ങള്‍ കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളിയും പാര്‍ട്ടിയും നടത്തുന്നത് സാമൂഹ്യ പരിഷ്‌കരണമാണെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടിക്ക് ഒരു മതത്തിനോടും വിരോധമില്ല. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി വൈദികരും സിപിഎമ്മും ഒരുമിച്ച് പോരാടുമെന്നും പിണറായി വിജയന്‍ പറ
face book news,
funny,
{[['
']]}
Labels:
face book news,
funny
തലയിലിരിക്കുന്ന തൊപ്പി ഇനി ടൂത്ത് ബ്രഷ് ആയി ഉപയോഗിക്കാം: മികച്ച കണ്ടെത്തലുകളുടെ മത്സരത്തില്‍ നേടിയത് 10,000പൗണ്ട്
Posted by Unknown
Posted on 2:09 AM
with No comments
മികച്ച കണ്ടുപിടുത്തങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള മത്സരത്തില്‍ പല്ലുതേക്കാന്‍ സഹായിക്കുന്ന തൊപ്പി കരസ്ഥമാക്കിയത് 10,000പൗണ്ടിന്റെ ഒന്നാം സമ്മാനം. സാം ഹണ്ടര്‍ ബാക്‌സ്ടര്‍ എന്നയാളാണ് ഈ പുതിയ ആശയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് പുതിയ ഒരു ഉപകരണമെന്ന രീതിയില്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 10,000പൗണ്ട് സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സാം പറഞ്ഞു.
പത്തൊമ്പതുകാരനായ ബ്രിസ്റ്റോള്‍ മ്യൂസിക് ഡിഗ്രി വിദ്യാര്‍ത്ഥി പറയുന്നത് ഒരാളുടെ ജീവിതകാലയളവില്‍ 75 ദിവസമെങ്കിലും പല്ലുതേക്കുന്നതിനായി ചിലവാക്കുന്നുണ്ടെന്നാണ്. വളരെ ഉപകാരപ്രദമായ ഒരു കണ്ടെത്തലായിരിക്കും ഇതെന്നും അദ്ദേഹം വിലയിരുത്തി.
വീടിന്റെ താക്കോല്‍ സൂക്ഷിക്കാനാകുന്ന ഷൂസും മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.ടോയ്‌ലറ്റായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന വാഗ്ദാനവുമായെത്തിയ കുട പക്ഷെ പരാജയമായിരുന്നു. ഓഡ്കയുടെ നിര്‍മ്മാതാവായ ഒഡോസ്‌കിയാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്തത്.
face book news,
funny,
{[['
']]}
Labels:
face book news,
funny
kerala toddy കളളീന്‍റ് ഒരൂ കാര്യം
Posted by Unknown
Posted on 10:29 AM
with No comments
Labels:
funny
മജിസ്ട്രേട്ടുമായ സ്ത്രീയെ വിഷം കൊടുത്തു കൊല്ലാന്‍ മകളുടെ വിഫലശ്രമം
Posted by Unknown
Posted on 6:49 AM
with No comments
ലണ്ടന്‍: ഇന്ത്യക്കാരിയും ലണ്ടനിലെ മജിസ്ട്രേട്ടുമായ സ്ത്രീയെ വിഷം കൊടുത്തു കൊല്ലാന്‍ മകളുടെ വിഫലശ്രമം. ഇന്ത്യക്കാരിയും ലണ്ടനിലെ മജിസ്ട്രേട്ടുമായ മീന പാട്ടേല്‍ എന്ന 54 കാരിയെ കൊല്ലാനാണ് മകള്‍ കുന്തള്‍ (36 ) വിഫലശ്രമം നടത്തിയത്. കഴിഞ്ഞയാഴ്ച യുകെയില്‍ വ്യാപകമായി നടത്തിയ സ്കോട്ട് ലന്റ് യാര്‍ഡിന്റെ ഭീകരവിരുദ്ധ കമാന്‍ഡിന്റെ തെരച്ചിലില്‍ കുന്തള്‍ പിടിയിലാവുകയായിരുന്നു. നിയമവിരുദ്ധമായ വിഷവസ്തുക്കള്‍ വില്‍ക്കുന്ന വെബ്സൈറ്റില്‍ കടന്നുകയറിയ യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടന്നത്. വീടിനുള്ളിലും പിന്‍ഭാഗത്തെ ഗാര്‍ഡനിലും മറ്റും പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ കുന്തളിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കുന്തളും അമ്മയും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ബാര്‍ക്ലേയ്സിന്റെ കാനറി വാര്‍ഫിലെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുന്തള്‍ പാട്ടേല്‍ ഓണ്‍ലൈനിലൂടെയാണ് വിഷം വാങ്ങിയത്. പെറുവില്‍ വളരുന്ന വിഷച്ചെടിയുടെ ചാറെടുത്തുണ്ടാക്കിയ ഈ വിഷം അമ്മയെ കൊക്കകോള ഡയറ്റില്‍ ചെര്‍ത്ത് കുടിപ്പിച്ച് കൊല്ലാനായിരുന്നു പരിപാടി.
തെയിംസ് മജിസ്ട്രേട്ട് കോടതിയിലെ മജിസ്ട്രേട്ടായി
പ്രവര്‍ത്തിക്കുന്ന മീന ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ് ഫോഡിലുള്ള വിട്ടിലിരുന്ന് വിഷം കലര്‍ന്നതറിയാതെ കൊക്കകോളയുടെ ഒരു കവിള്‍ കുടിച്ചുവെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. സാധാരണ വിഷത്തേക്കാളും അതീവ മാരകമാണ് ഈ വിഷമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്യപൂര്‍വ്വമായ ഈ വിഷം സാധാരണ ഗതിയില്‍ കരളിനെയും വയറിനെയും കിഡ്നിയെയുമാണ് ബാധിക്കുക. വിഷം അകത്തു ചെന്നാല്‍ ഛര്‍ദിയും വിറയലും തുടങ്ങും. 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. എന്നാല്‍ ഈ വിഷം എന്തിനാണ് കുന്തള്‍ പാട്ടേല്‍ മാതാവിന് നല്‍കിയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
face book news,
{[['
']]}
Labels:
face book news
മൂന്നു മക്കള്‍ ചേര്‍ന്ന് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു; പിശാചുബാധ ഒഴിപ്പിക്കാനെന്ന് റിപ്പോര്‍ട്ട്.
Posted by Unknown
Posted on 3:19 AM
with No comments
മനില: മൂന്നു മക്കള്‍ ചേര്‍ന്ന് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു. അമ്മയെ കൊന്ന് ആന്തരാവയവങ്ങള്‍ ഭക്ഷിച്ച സംഭവത്തില്‍ മക്കളായ ഡാന്റെ(31), പാറോയ് (21), ഇബ്രാഹീം (18) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പിശാചു ബാധ ഒഴിപ്പിക്കാനാണിത് ചെയ്തതെന്ന് മൂവരും പോലീസിനോട് പറഞ്ഞു. ഫിലിപ്പീന്‍സിലെ അമ്പാറ്റുവാനിലുള്ള വീട്ടില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അപരിചിതമായ ശബ്ദങ്ങള്‍ കേട്ടെന്നും ഇതിനുശേഷമാണ് മുസാലാ അമില്‍ എന്ന 56 കാരി കൊല്ലപ്പെട്ടതെന്നും അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് സംഭവം അന്വേഷിച്ച പോലീസ് ഈ സ്ത്രീയുടെ ഛേദിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. മറ്റു ഭാഗങ്ങള്‍ മക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചിട്ടുണ്ടാകാമെന്ന് പോലീസ് അറിയിച്ചു. ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. 2009-ല്‍ അമ്പത്തെട്ടുപേരെ കൊന്നൊടുക്കിയതും ഇതേ ഗ്രാമത്തില്‍ തന്നെയായിരുന്നു. 
പരമ്പരാഗത മുസ്ലിങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കൃഷിസ്ഥലത്തിന് നടുക്കാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. കുടുംബത്തിന് പാരമ്പര്യമായി മാനസികരോഗമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ മയക്കുമരുന്നിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് അറിയാന്‍ പ്രതികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത്തരമൊരു പ്രവര്‍ത്തി മൂന്നു മക്കളും കൂടി അമ്മയോട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ വന്യമൃഗങ്ങളായിരിക്കുമെന്നാണ് ഒരു കമ്യൂണിറ്റി നേതാവ് പ്രതികരിച്ചത്.
face book news,
funny,
{[['
']]}
Labels:
face book news,
funny
ഈ പെണ്‍കുട്ടി കരഞ്ഞാല്‍ കണ്ണൂനീരിന് പകരം കല്ലുമഴ; ചെകുത്താന്റെ ജന്മമെന്ന് ഗ്രാമവാസികള്‍.
Posted by Unknown
Posted on 6:51 PM
with No comments
യെമന്‍: യെമന്‍ സ്വദേശിയായ സാദിയ എന്ന 12 കാരി കരഞ്ഞാല്‍ കണ്ണൂനിരീന് പകരം കണ്ണില്‍ നിന്ന് വരുന്നത് ചെറുകല്ലുകള്‍. സാദിയ കരയുമ്പോള്‍ കണ്‍പീലികളില്‍ പൊടിപടലം പോലെ കല്ലുകള്‍ വന്ന് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. യെമനിലെ അസല്‍ സാറ്റലൈറ്റ് ടിവിയാണ് കഴിഞ്ഞ ദിവസം സാദിയയെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂര്‍ണ ആരോഗ്യവതിയായ കുട്ടിയാണിതെന്നും മറ്റ് അസുഖങ്ങള്‍ ഒന്നു മില്ലാത്തതിനാല്‍ തന്നെ എന്താണ് യഥാര്‍ത്ഥ പ്രശ്നമെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 
അതേ സമയം ഈ കുട്ടിയില്‍ ചെകുത്താന്‍ ബാധിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കരഞ്ഞുകൊണ്ടിരുന്ന സാദിയയുടെ കണ്ണില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ചെറു ബോക്സ് നിറയെ കല്ലുകള്‍ കിട്ടിയത് നാട് നശിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് ഇവര്‍ പറയുന്നു. സാദിയയുടെ യൂട്യൂബ് ക്ലിപ്പ് ഇപ്പോള്‍ എറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വീഡിയോ കാണുക.
doctor speech,
funny,
{[['
']]}
Labels:
doctor speech,
funny
ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്ത് കൃഷിയിറക്കി.
Posted by Unknown
Posted on 5:59 AM
with No comments
മോസ്കോ: ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്ത് കൃഷിയിറക്കി. ബഹിരാകാശ യാത്രികര്‍ കടലവര്‍ഗങ്ങളും ഇലച്ചെടികളും ഗോതമ്പിനങ്ങളുമാണ് ശൂന്യാകാശത്ത് കൃഷി ചെയ്തത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ലാഡയെന്ന പേരില്‍ പ്രത്യേകം തയാറാക്കിയ കൃഷിയിടത്തിലാണ് ഇപ്രകാരം കൃഷിയിറക്കിയത്. ഇവ ഭക്ഷ്യയോഗ്യമാണെന്ന് ഭൂമിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാകുകയുണ്ടായി.
മോസ്കോയില്‍ നടന്ന വാര്‍ഷിക ബഹിരാകാശ സമ്മേളനത്തിലാണ് ഇക്കാര്യത്തെകുറിച്ച് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളിലെ ബഹിരാകാശ ഗവേഷണ ഏജന്‍സികളും നാസയും സംയുക്തമായാണ് ശൂന്യാകാശത്ത് അന്താരാഷ്ട്ര ബഹിരാകാശനിലയം സ്ഥാപിച്ചത്. ഈ വര്‍ഷം നെല്ലും, തക്കാളിയും, ശൂന്യാകാശത്ത് വിളയിക്കാനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്.
face book news,
funny,
{[['
']]}
Labels:
face book news,
funny
.png)
