Latest Movie :
Recent Movies

കൗമാരം തുടങ്ങുമ്പോള്‍

mangalam malayalam online newspaper
ആദ്യഘട്ടത്തോടെ കൗമാരക്കാരിലുണ്ടാകുന്ന ശാരീരികവും ബൗദ്ധികവും വൈകാരികവുമായ മാറ്റങ്ങളെ തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌. സമാനതകളില്ലാത്ത മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌.
കൗമാരത്തിലേക്ക്‌ കാലൂന്നതോടെ വേഗത്തിലാണ്‌ ശരീരം വളരുന്നത്‌. അതോടൊപ്പം പലവിധ ഭീതികളും ആശങ്കളും ആശയക്കുഴപ്പങ്ങളും വികാരവിക്ഷോഭങ്ങളും കുട്ടിയെ വേട്ടയാടാന്‍ സാധ്യതയുണ്ട്‌.
ഈ പ്രായത്തില്‍ സംഭവിക്കാവുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന്‌ മാതാപിതാക്ക ള്‍ മനസിലാക്കണം. മാറ്റങ്ങള്‍ തികച്ചും സ്വഭാവികമാണെന്നും അതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.
പ്രത്യുത്‌പാദനശേഷി കൈവരിക്കുന്ന കാലംതൊട്ടാണ്‌ കൗമാരം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത്‌. പല കുട്ടികളിലും ഈ പ്രക്രിയ വ്യത്യസ്‌തങ്ങളായ സമയങ്ങളിലായിരിക്കും സംഭവിക്കുക. ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ ഒന്നുരണ്ടു വര്‍ഷം വൈകിയാണ്‌ മാറ്റങ്ങള്‍ സംഭവിക്കുക. അമേരിക്ക, വടക്കന്‍ യൂറോപ്പ്‌, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ എട്ടിനും പത്തിനും ഇടയില്‍ത്തന്നെ മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു. വികസ്വരരാജ്യങ്ങളില്‍ 10-നും 13-നും വയസിനിടയിലും. ഭാരതത്തില്‍ പൊതുവേ 11 വയസുമുതല്‍ 17 വയസുവരെയും, ആണ്‍കുട്ടികളില്‍ 13 മുതല്‍ 19 വരെയുമാണ്‌ കൗമാരകാലം. വ്യക്‌തിഗത വ്യത്യാസങ്ങള്‍ കണ്ടെന്നുവരാം.
കൗമാരത്തെ പ്രാരംഭം, മധ്യഘട്ടം, അവസാനഘട്ടം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. പെണ്‍കുട്ടികളില്‍ 11 വയസുവരെയും ആണ്‍കുട്ടികളില്‍ 13വയസുവരെയുമാണ്‌ ആദ്യഘട്ടം. ഈ പ്രായത്തിലാണ്‌ ശാരീരികമാറ്റങ്ങള്‍ കുട്ടികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്‌.
മധ്യഘട്ടത്തില്‍ ലൈംഗികതയിലേക്കും പ്രത്യുല്‌പാദനക്ഷമതയിലേക്കും നയിക്കുന്ന ബാഹ്യവും ആന്തരികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവസാനഘട്ടത്തില്‍ ശരീരത്തിലുണ്ടായ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും മുതിര്‍ന്ന വ്യക്‌തിയായി പരിണമിക്കുകയും ചെയ്യുന്നു.

ശാരീരികമാറ്റങ്ങള്‍

പൊക്കവും ഭാരവും അതിവേഗം കൂടുന്നു. പെണ്‍കുട്ടികളില്‍ സ്‌തനവളര്‍ച്ചയും ഗുഹ്യഭാഗത്ത്‌ രോമവളര്‍ച്ചയും ഉണ്ടാകുന്നു. അരക്കെട്ട്‌ വികസിക്കുന്നു. കക്ഷത്തിലും കൈകാലുകളിലും രോമങ്ങള്‍ വളരാന്‍ തുടങ്ങുന്നു. ഇതിനോടൊപ്പം ആന്തരികലൈംഗികാവയവങ്ങള്‍ വികാസംപ്രാപിക്കുകയും ഏറെക്കഴിയുന്നതിന്‌ മുന്‍പ്‌ ആര്‍ത്തവം തുടങ്ങുകയും ചെയ്യും.
ആണ്‍കുട്ടികളില്‍ വൃഷണങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ലിംഗത്തിന്റെ നീളവും വണ്ണവും വര്‍ദ്ധിക്കുകയും ചെയ്യും. താടിയും മീശയും കിളിര്‍ത്തുതുടങ്ങും. കക്ഷങ്ങളിലും ഗുഹ്യഭാഗത്തും കൈകാലുകളിലും മാറിലും രോമവളര്‍ച്ച ആരംഭിക്കുന്നു. സ്വരത്തില്‍ വരുന്ന മാറ്റമാണ്‌ മറ്റൊരു കൗമാരലക്ഷണം. നെഞ്ച്‌ വികാസംപ്രാപിക്കുന്നു. പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു.
പെണ്‍കുട്ടികളില്‍ ലൈംഗികഹോര്‍മോണുകളായ ഈസ്‌ട്രജന്റെയും പ്ര?ജസ്‌ട്ര?ണിന്റെയും ആണ്‍കുട്ടികളില്‍ പുരുഷഹോര്‍മാണായ ആന്‍ഡ്ര?ജന്റെയും ടെസ്‌റ്റോസ്‌റ്റെറോണിന്റെയും ഉത്‌പാദനം ത്വരിതപ്പെടും. പിറ്റ്യൂട്ടറിഗ്രന്ഥി വളര്‍ച്ചാഹോര്‍മോണും പുറപ്പെടുവിക്കും.
ശരീരത്തിന്റെ പലഭാഗങ്ങളും പല നിരക്കിലായിരിക്കും വളരുകയും വികാസം പ്രാപിക്കുകയും ചെയ്യുന്നത്‌. കൈകാലുകള്‍ക്ക്‌ ആദ്യംതന്നെ നീളംവച്ചേക്കാം. കൈപ്പത്തിയും പാദങ്ങളും അതിലും മുമ്പേയും. അതുപോലെ ശാരീരികവളര്‍ച്ച സമപ്രായക്കാരായ കുട്ടികളില്‍ ഒരേ സമയത്ത്‌ നടക്കണമെന്ന്‌ ഒരു നിയമവുമില്ല. കഴിക്കുന്ന ആഹാരവും കാണുന്ന പ്രോഗ്രാമുകളും അനാവശ്യമായി ലഭിക്കുന്ന ഉത്തേജകങ്ങളും ലൈംഗികമാറ്റങ്ങളെ ത്വരിതപ്പെടുത്താന്‍ സാധ്യതയുണ്ട്‌.
ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെയാണ്‌ മുഖക്കുരു ഉണ്ടാവുന്നത്‌. ഇത്‌ രണ്ടുകൂട്ടരേയും കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്‌. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന്‌ വിപണിയില്‍ ധാരാളം വസ്‌തുക്കളുണ്ട്‌. ഒന്നും ചെയ്യാതിരുന്നാലും യുവാവോ യുവതിയോ ഒക്കെയായിക്കഴിയുമ്പോള്‍ അവ താനേ പോയിമറഞ്ഞുകൊള്ളും.
വൃഷണസഞ്ചിയുടെ ഇടതുഭാഗം അല്‍പ്പം കൂടുതലായി തൂങ്ങിക്കിടക്കും. പെണ്‍കുട്ടികളില്‍ സ്‌തനവളര്‍ച്ചയുടെ ആരംഭത്തിനുശേഷം രണ്ട്‌ വര്‍ഷമെടുക്കും ആര്‍ത്തവം എത്താന്‍.

 

{[['']]}

2 തലകളും നാല് കൈകളും ഒരു മനുഷ്യനുണ്ടായാല്‍; ചിത്രങ്ങള്‍ കാണുക



 

സ്വീഡിഷ്: രണ്ട് തലകളുള്ള ഒരു മനുഷ്യന്‍. 2 തലകളും നാല് കൈകളും ഒരു മനുഷ്യനുണ്ടായാല്‍ ഇതെന്തു തരം മനുഷ്യനാണെന്ന് ചോദിച്ചു പോകും. എട്ടുകാലി പോലെ നടക്കുന്ന മനുഷ്യരോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. സ്വീഡീഷ് ഫോട്ടോഗ്രാഫര്‍ ആയ സാമുവല്‍ പീറ്റേഴ്സണ്‍ തന്റെ തന്നെ ചിത്രങ്ങള്‍ സുന്ദരമായ രീതിയില്‍ സംയോജിപ്പിച്ച് വിചിത്ര ജീവിയാക്കി മാറ്റുകയായിരുന്നു. ചിത്രങ്ങള്‍ കാണുക. 

2 തലകളും നാല് കൈകളും ഒരു മനുഷ്യനുണ്ടായാല്‍; ചിത്രങ്ങള്‍ കാണുക.

 


{[['']]}

എയ്‌ഡ്‌സ്‌ എന്ന ന്യൂ ജനറേഷന്‍ അപകടം

mangalam malayalam online newspaper

തലക്കെട്ടുകണ്ട്‌ ന്യൂ ജനറേഷന്‍ പിള്ളേര്‍ നെറ്റി ചുളിക്കേണ്ട. കൗമാരക്കാരില്‍ എയ്‌ഡ്സ്‌ വര്‍ധിച്ചുവരുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ ഒരന്വേഷണമാണിത്‌. ഒപ്പം ഒരു മുന്നറിയിപ്പും.
നഗരത്തിലെ പഴയ ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ത്തട്ട്‌. അവിടെ ചെറുപ്പക്കാരായ അവര്‍ ആറുപേര്‍. അതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികള്‍. എല്ലാവരും സുഹൃത്തുക്കള്‍. സുഹൃത്തുക്കള്‍ എന്നുപറഞ്ഞാല്‍ 'ന്യൂ ജനറേഷന്‍' സുഹൃത്തുക്കള്‍. എന്തും പറയാം എന്തുമാവാം. കൂട്ടത്തിലൊരു പെണ്‍കുട്ടിയുടെ വിവാഹമാണ്‌ പിറ്റേന്ന്‌. അതിന്റെ ആഘോഷമാണ്‌ ഇവിടെ. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്നുണ്ട്‌. തമാശകളും പൊട്ടിച്ചിരിയുമുണ്ട്‌.
രാത്രി ഏറെ വൈകി ആഘോഷം അവസാനിച്ച്‌ പെണ്‍കുട്ടികള്‍ വീടുകളിലേക്ക്‌ മടങ്ങിയപ്പോഴാണ്‌ ചെറുപ്പക്കാരിലൊരാള്‍ പിറ്റേന്ന്‌ വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിയോടുള്ള സൗഹൃദത്തിനപ്പുറത്തെ പ്രണയം വെളിപ്പെടുത്തിയത്‌. പിന്നെ കരച്ചിലും ബഹളവുമായി. മദ്യലഹരിയിലായിരുന്ന അവര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയുടെ വീട്ടിലേക്കു പുറപ്പെട്ടു. വിവാഹത്തലേന്ന്‌ രാത്രി പെണ്‍കുട്ടിയെയും കൂട്ടി തിരികെ പോന്നു. പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോള്‍ കൂടെയുള്ള 'നവവധു'വിനെക്കണ്ട്‌ ചെറുപ്പക്കാരന്‍ ഞെട്ടുന്നു. അയാള്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു ഈ പ്രണയവും തട്ടിക്കൊണ്ട്‌ പോക്കുമൊക്കെ. സമീപകാലത്ത്‌ പുറത്തിറങ്ങിയ ഒരു ന്യൂ ജനറേഷന്‍ മലയാളസിനിമയുടെ കഥാഗതിയാണിത്‌.
ഒരു സിനിമാക്കഥയേക്കാള്‍ ന്യൂ ജനറേഷന്‍ എന്ന്‌ പുതുതലമുറ ഊറ്റംകൊള്ളുന്ന അതിരുകളില്ലാത്ത ജീവിതരീതിയുടെ, സൗഹൃദത്തിന്റെ, ബന്ധങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ വെറുമൊരു ഉദാഹരണം മാത്രമാണിത്‌ ഈ സിനിമാക്കഥ. മദ്യലഹരിയില്‍ അല്ലെങ്കില്‍ 'ഹാങ്ങോവ'റില്‍ ചെയ്‌തുകൂട്ടുന്ന അബദ്ധങ്ങള്‍ സെക്‌സിലേക്കും വഴിവിട്ട ബന്ധങ്ങളിലേക്കും മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കും നീങ്ങുന്നുണ്ട്‌.
ന്യൂജനറേഷന്‍ സൗഹൃദങ്ങളുടെ ഊഷ്‌മളതയില്‍ വരും വരായ്‌കകള്‍ വിസ്‌മരിക്കപ്പെടുന്നു. എയ്‌ഡ്സ്‌ പോലുള്ള ലൈംഗിക രോഗങ്ങളുടെ വ്യാപനത്തിലേക്കാവും ഇത്‌ പലപ്പോഴും വഴിതെളിക്കുന്നത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത്‌ 10 വയസിനും 19 വയസിനുമിടയില്‍ പ്രായമുള്ള ഇരുപതു ലക്ഷം കൗമാരക്കാര്‍ എയ്‌ഡ്സ്‌ രോഗാണുബാധിതരാണ്‌. ഇന്ത്യയിലെ എച്ച്‌.ഐ.വി ബാധിതരില്‍ 83 ശതമാനവും 15 - 49 വയസിനിടയിലുള്ളവരാണ്‌. കേരളത്തില്‍ കൗമാരക്കാരും യുവാക്കളുമാണ്‌ കൂടുതല്‍. ഈ കണക്കുകളും യുവാക്കളുടെ മാറിയ ജീവിതരീതിയും കൂട്ടിവച്ചാല്‍ എയ്‌ഡ്സ്‌ വ്യാപനത്തിന്റെ പുതിയമുഖം തിരിച്ചറിയാനാവും. ന്യൂജനറേഷന്‍ തരംഗത്തിന്റെ നല്ല വശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അപകടകരമാവുന്ന എയ്‌ഡ്സ്‌ പോലുള്ള രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച്‌ ആശങ്കപ്പെടാതിരിക്കാനുമാവില്ല.

ഇറ്റ്‌സ് ജസ്‌റ്റ് എ ഫ്രണ്ട്‌ഷിപ്പ്‌

ബന്ധങ്ങളുടെ പുതിയ ആകാശമാണ്‌ പതുതലമുറ തുറന്നിടുന്നത്‌. ഇവിടെ വിലക്കുകളില്ല, നിയന്ത്രണങ്ങളില്ല. ഓരോ നിമിഷവും ആഘോഷം മാത്രം. വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്‌ നൂറില്‍ നൂറ്‌ മാര്‍ക്കും കൊടുക്കുകയാണ്‌ പുതുതലമുറ. സെക്‌സ് വിലക്കപ്പെട്ട കനിയല്ലെന്നും ആണ്‍ - പെണ്‍ ബന്ധങ്ങളില്‍ സെക്‌സിന്‌ വലിയ പ്രാധാന്യമില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇതു പലപ്പോഴും ഫ്രീ സെക്‌സിനെ പ്രോത്സാഹിക്കുന്നു. രണ്ടു വ്യക്‌തികള്‍ പൂര്‍ണ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെന്താണ്‌ തെറ്റെന്ന മറുചോദ്യവും പുതുതലമുറ മുന്നോട്ടു വയ്‌ക്കുന്നു.
സൗഹൃദങ്ങള്‍ക്ക്‌ സ്‌ഥിരതയില്ലാതാകുമ്പോള്‍ പുതിയ പുതിയ ബന്ധങ്ങള്‍ കടന്നുവരുന്നു. കൂടുവിട്ടു കൂടുമാറുന്ന ഇത്തരം അവസ്‌ഥ ഒരേ സമയം ഒന്നിലേറെ ബന്ധങ്ങള്‍ക്ക്‌ വഴിതെളിക്കുന്നു. ഒരേ സമയം ഒന്നിലേറെപ്പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ 'ന്യൂ ജനറേഷന്‍' ജീവിതം അവസരമൊരുക്കുന്നു. ഇതാണ്‌ അപകടം ക്ഷണിച്ചുവരുത്തുന്നത്‌. എന്നാല്‍ യാതൊരുവിധ മുന്‍കരുതലുകളും എടുക്കാന്‍ 'ന്യൂ ജനറേഷന്‍' കൂട്ടാക്കാറില്ല. എയ്‌ഡ്സിന്റെ വ്യാപനത്തിന്‌ ഇതിടയാക്കിയേക്കും. ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന എയ്‌ഡ്സ്‌ രോഗാണുബാധയ്‌ക്കു പിന്നില്‍ സെക്‌സിന്റെ നിസാരവല്‍ക്കരണവും കാരണമാകും.

ഞെട്ടിക്കുന്ന കണക്കുകള്‍

നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്താകമാനമുള്ള സന്നദ്ധസംഘടനകളുടെ ഇടപെടലുകള്‍ മൂലവും എയ്‌ഡ്സ്‌ രോഗത്തിന്‌ കടിഞ്ഞാണിടാണ്‍ കഴിഞ്ഞിരുന്നു. പിന്നീട്‌ അവശേഷിച്ചത്‌ എയ്‌ഡ്സ്‌ രോഗികളുടെ പുനരധിവാസം മാത്രമായിരുന്നു. എന്നാല്‍ ഇന്ന്‌ ചിത്രം ആകെ മാറിയിരിക്കുന്നു. കൗമാരക്കാരില്‍ എയ്‌ഡ്സ്‌ രോഗം വര്‍ധിച്ചുവരുന്നു. ലക്ഷക്കണക്കിന്‌ കൗമാരക്കാര്‍ രോഗാണു ബാധയുടെ ഭീഷണയിലുമാണ്‌.
രോഗബാധിതരായ കൗമാരക്കാര്‍ക്കിടയിലെ മരണനിരക്ക്‌ അടുത്തകാലത്ത്‌ 50 ശതമാനത്തിലധികം വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്ക്‌. 2005 - 2012 കാലഘട്ടത്തില്‍ 30 ശതമാനം കുറഞ്ഞിടത്താണ്‌ ഈ ചുരുങ്ങിയകാലംകൊണ്ടുണ്ടായ വര്‍ധന. എച്ച്‌.ഐ.വി അണുബാധയുണ്ടാകുന്നവരില്‍ ഏഴിലൊരാള്‍ക്ക്‌ അത്‌ ബാധിക്കുന്നത്‌ കൗമാരപ്രായത്തിലാണെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.'പുതിയ എച്ച്‌.ഐ.വി അണുബാധിയില്ലാത്ത, വിവേചനമില്ലാത്ത ഒരു നല്ല നാളെ'യാണ്‌ ഈ വര്‍ഷത്തെ ലോക എയ്‌ഡ്സ്‌ ദിനത്തിന്റെ മുദ്രാവാക്യം. കൗമാരക്കാരിലേക്കാണ്‌ ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധ. ഇതിനായി കൗമാരക്കാരില്‍ എച്ച്‌.ഐ.വി പരിശോധനയ്‌ക്കും കൗണ്‍സലിംഗിനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രോഗബാധയുമായി ജീവിക്കുന്നവര്‍ക്ക്‌ പ്രത്യേക പരിചരണം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്‌.

ഇനി ജീവിതം ജാഗ്രതയോടെ മാത്രം

ഓരോ കാലഘട്ടങ്ങളിലും ജീവിതശൈലി മാറി വരും. പലപ്പോഴും ഇത്‌ പാശ്‌ചാത്യരീതിയുടെ അനുകരണമായിരിക്കും. ഇത്തരം അനുകരണമാണ്‌ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്‌. രണ്ടും രണ്ട്‌ സംസ്‌കാരമാണെന്ന്‌ തിരിച്ചറിയാതെ മറുനാടന്‍ ജീവിതരീതികള്‍ കണ്ണടച്ച്‌ അനുകരിക്കുകയാണ്‌ ന്യൂ ജനറേഷന്‍കാര്‍. എന്നാല്‍ മുന്നിലെ അപകടം കണ്ടില്ലെന്ന്‌ നടിക്കരുത്‌. ജീവിതം പൊട്ടിയ പട്ടം പോലാകരുത്‌. ഇനി ജാഗ്രതയോടെ വേണം. സെക്‌സിന്‌ നിയന്ത്രണങ്ങള്‍ വേണം. എയ്‌ഡ്സ്‌ പോലുള്ള രോഗങ്ങള്‍ ഇനിയും കടന്നുവരാം. സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ ന്യൂ ജനറേഷന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ബലികഴിക്കരുത്‌

 

{[['']]}

വിവാഹം ഒന്നിന്റേയും അവസാനമല്ല

mangalam malayalam online newspaperവിവാഹം ഒന്നിന്റേയും അവസാനമല്ല

 


വിവാഹത്തോടെ സ്‌ത്രീയുടെ ഇഷ്‌ടങ്ങളും സ്വാതന്ത്ര്യങ്ങളും അവസാനിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. പുരുഷന്‍മാരും സ്‌ത്രീകളുടെ മാറ്റത്തെ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.

അടുത്തിടെ നടി സംയുക്‌താ വര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു.'' വിവാഹശേഷം മറ്റൊരു തരത്തിലുളള സ്വാതന്ത്ര്യമാണ്‌ ജീവിതത്തില്‍ ഉണ്ടാകുന്നതെന്ന്‌. കൂട്ടുകാരികളോടൊത്ത്‌ യാത്രയ്‌ക്കും ഷോപ്പിംഗിനുമൊക്കെ സ്വതന്ത്രമായി പോകാന്‍ മുമ്പെത്തേക്കാള്‍ സാധിക്കുന്നുവെന്ന്‌.'' വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിവാഹം സ്‌ത്രീകളുടെ ഇഷ്‌ടങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും നേരെയുളള ഒരു നോ പറച്ചിലായിരുന്നെങ്കില്‍ ഇന്ന്‌ അങ്ങനെയല്ല. സ്‌ത്രീകള്‍ക്കും തങ്ങളുടേതായ ഇഷ്‌ടങ്ങള്‍ ഉണ്ട്‌. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‌ക്കുന്നവരാണ്‌.വിവാഹത്തോടെ അതിനൊരു മാറ്റം വരുത്താന്‍ അവര്‍ തയാറല്ല. പുതിയ തലമുറയിലെ ആണ്‍കുട്ടികളും തങ്ങളുടെ ജീവിത പങ്കാളിയെ അടിമയെപ്പോലെ അവര്‍ കരുതുന്നില്ല. ഭാര്യമാരുടെ ഇഷ്‌ടങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ അവര്‍ തയാറാണ്‌. കേരളത്തില്‍ ടിവി ഷോകളിലും ഗാനമേളകളിലുമെല്ലാം തിളങ്ങുന്ന ഭൂരിപക്ഷം ഗായികമാരും വിവാഹിതരാണ്‌. വിവാഹശേഷം പഴയതിലും കൂടുതല്‍ ഉത്സാഹത്തോടെ തങ്ങളുടെ ജോലിയില്‍ തിളങ്ങുന്ന പെണ്‍കുട്ടികളെ എവിടെയും കാണാം.
'' ഭാര്യയെ അടിമകളെപ്പോലെ കാണുന്ന തലമുറയൊക്കെ മാറിയിരിക്കുന്നു. അവരുടെ ഇഷ്‌ടങ്ങളും താല്‌പര്യങ്ങളും പരിഗണിക്കാതെ വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാനാവില്ല.വിദ്യാഭ്യാസവും സ്വയം പര്യാപ്‌തതയുമുളള ഇപ്പോഴത്തെ പെണ്‍കുട്ടികളോട്‌ കൂടുതല്‍ നിയന്ത്രണത്തിനുപോയാല്‍ കുഴപ്പങ്ങളേ ഉണ്ടാവൂ.'' കുമരകത്ത്‌ കെ.റ്റി.ഡി.സിയില്‍ അസിസ്‌റ്റന്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഭഗത്‌ പറയുന്നു. ''പണ്ടായിരുന്നെങ്കില്‍ സ്‌ത്രീകളുടെ സൗഹ്യദമൊക്കെ വിവാഹത്തോടെ തീരുകയാണ്‌ പതിവ്‌. എന്റെ ഭാര്യയുടെ സുഹ്യത്തുക്കള്‍ എന്റേയും നല്ല സുഹ്യത്തുക്കള്‍ ആണ്‌. തിരിച്ചും അങ്ങനെതന്നെ. ഞങ്ങളുടെ തലമുറയിലെ എല്ലാംവരും അങ്ങനെയാണെന്ന്‌ ഞാന്‍ പറയുന്നില്ല. ഭാര്യയുടെ സൗഹ്യദങ്ങളെ അധികം പ്രോത്സാഹിപ്പിക്കാത്തവരും ഉണ്ട്‌. സ്‌ത്രീകളോടാണെങ്കിലും പുരുഷന്‍മാരോടാണെങ്കിലും. ഭാര്യയുടെ സുഹ്യത്തിന്‌ അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്‌. പക്ഷേ അതു ശരിയല്ല. ഭാര്യയ്‌ക്ക് നല്ല ജോലി കിട്ടാനും അവരെ പഠിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കാനും ഒക്കെ ഇന്ന്‌ ഭര്‍ത്താക്കന്‍മാര്‍ മുന്നിലുണ്ട്‌. അത്‌ കാലം വരുത്തിയ ഒരു മാറ്റമാണ്‌. പഴയകാലത്തെപ്പോലെ കടുംപിടിത്തം പിടിച്ച്‌ ഇരിക്കുന്ന പുരുഷന്‍മാര്‍ മാറിയില്ലെങ്കില്‍ അവര്‍ക്കുതന്നെയാണ്‌ ദോഷം. '' ഭഗത്‌ പറയുന്നു.
സ്‌ത്രീകളുടെ മാറ്റത്തെ അംഗീകരിക്കാന്‍ പുരുഷന്‍മാരും തയാറായിരിക്കുന്നു. ഇരുപത്തഞ്ചു വര്‍ഷത്തിനുളളില്‍ മലയാളി സ്‌ത്രീകള്‍ക്കു വന്നിരിക്കുന്ന മാറ്റം വലുതാണ്‌. സ്‌ത്രീകളുടെ ആ മാറ്റത്തെ അംഗീകരിക്കാന്‍ പുരുഷന്‍മാരും തയാറാകുന്നു .ഭഗതിന്റെ വാക്കുകള്‍ തന്നെ അതിനു തെളിവ്‌.'' വിവാഹത്തിനുമുമ്പും ശേഷവും സ്‌ത്രീകള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം രണ്ടു തരത്തിലുളളതാണെന്നാണ്‌ ത്യശൂരില്‍ നിന്നുളള വീട്ടമ്മയായ സ്‌നേഹ പറയുന്നത്‌.''മാതാപിതാക്കള്‍ അത്യാവശം സ്വാതന്ത്ര്യം തരുമല്ലോ. വിവാഹത്തിനുശേഷവും അതുപോലെ തന്നെയാണ്‌. ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാതിരുന്നാല്‍ മതി. കുട്ടികളാകുമ്പോഴാണ്‌ കുറച്ചു സ്വാതന്ത്ര്യമൊക്കെ പോകുന്നത്‌. അത്‌ എല്ലാം സ്‌ത്രീകളുടേയും ജീവിതത്തില്‍ ഉളളതാണല്ലോ. കുട്ടികള്‍ കുറച്ച്‌ മുതിര്‍ന്നാല്‍ മാത്രമേ സ്വതന്ത്ര്യമായി യാത്ര ചെയ്യാന്‍ സാധിക്കൂ. വിവാഹത്തിനുമുമ്പത്തേ പോലെ അല്ലെങ്കിലും സ്‌ത്രീകള്‍ക്ക്‌ ആവശ്യത്തിന്‌ സ്വാതന്ത്ര്യവും പരിഗണനയും കൊടുക്കുന്നവരാണ്‌ പുതിയ തലമുറയിലെ ഭര്‍ത്താക്കന്‍മാര്‍. '' സ്‌നേഹ പറയുന്നു.
''മുമ്പ്‌ സ്‌ത്രീകളെ ഇരുപതുവയസ്സിനുളളില്‍ കല്യാണം കഴിപ്പിക്കും. വിദ്യാഭ്യാസവും പുരുഷനെ അപേക്ഷിച്ച്‌ കുറവായിരുന്നു. അടുക്കളയും നാലുചുവരുകളും മാത്രമായിരുന്നു അവരുടെ ലോകം. സാമ്പത്തിക സ്വാതന്ത്ര്യവും ഇല്ല. ഇന്ന്‌ അങ്ങനെയല്ലല്ലോ. ഭര്‍ത്താവിനേക്കാള്‍ വിദ്യാഭ്യാസം ഉണ്ടാവും ഭാര്യയ്‌ക്ക്. ശമ്പളവും കൂടുതല്‍ ഉളളവരുണ്ടായിരിക്കും. വിവാഹത്തോടെ തങ്ങളുടെ ഇഷ്‌ടമൊന്നും ഉപേക്ഷിക്കാന്‍ സ്‌ത്രീകള്‍ തയാറല്ല. പുരുഷന്‍മാരും അതു മനസ്സിലാക്കുന്നു. ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ്‌ അവര്‍ക്ക്‌ അത്യാവശം സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുന്നു. സ്‌ത്രീകളുടെ ഈ മാറ്റത്തെ പുരുഷന്‍മാര്‍ അംഗീകരിച്ചുതുടങ്ങി.'' കൊച്ചിയില്‍ സൈക്കോളജിസ്‌റ്റായ മഞ്‌ജു. പി. ഇമ്മാനുവേല്‍ പറയുന്നു.
പയ്യന്നൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയായ രമ്യയ്‌ക്കു പറയാനുളളത്‌ കേള്‍ക്കൂ. '' ഞങ്ങള്‍ മുന്നു പെണ്‍മക്കളാണ്‌. ത്യശൂരിലെ ഒരു നാട്ടിന്‍പുറത്താണ്‌ ജനിച്ചുവളര്‍ന്നത്‌. പെണ്‍കുട്ടികള്‍ മാത്രമായതുകൊണ്ടു വലിയ നിയന്ത്രണങ്ങളിലായിരുന്നു ജീവിതം. പ്രത്യേകിച്ച്‌ അമ്മയ്‌ക്ക്. സിനിമയ്‌ക്കു പോകുന്നതോ പുറത്തുപോയിട്ട്‌ വൈകിവരാനോ ഒന്നും സമ്മതിക്കില്ലായിരുന്നു. ചില ഡ്രസ്സുകള്‍ ഇടാന്‍പോലും സമ്മതിക്കില്ലായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ്‌ എല്ലാം സ്വാതന്ത്ര്യങ്ങളും അനുവദിച്ചുതരാറുണ്ട്‌. ഷോപ്പിംഗിന്‌ കൊണ്ടുപോകാറുണ്ട്‌, സിനിമയ്‌ക്കു പോകും. അത്യാവശം കൂട്ടുകാരികളോടൊത്ത്‌ കറങ്ങിനടക്കാനും അനുവദിക്കാറുണ്ട്‌. വിവാഹശേഷം പുതിയൊരു സ്വാതന്ത്യമാണ്‌ എനിക്കു ലഭിച്ചത്‌. എല്ലാംവര്‍ക്കും അങ്ങനെയാകണമെന്നില്ല. '' രമ്യ പറയുന്നു
തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്ന പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറായ പെണ്‍കുട്ടിക്ക്‌ പറയാനുളളത്‌ മറ്റൊരു കഥയാണ്‌. ''നല്ല സ്വാതന്ത്ര്യം
ഉളള വീടായിരുന്നു എന്റേത്‌. കുട്ടുകാരികളോടൊത്ത്‌ ഷോപ്പിംഗിനും സിനിമയ്‌ക്കുപോകാനുമൊക്കെ അനുവദിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ഒന്നു പുറത്തുപോകണമെങ്കില്‍പോലും എത്രപേരുടെ അനുവാദം വാങ്ങിയാലാണെന്നോ. അദ്‌ദേഹത്തിന്‌ ഇഷ്‌ടമാണെങ്കില്‍ പോലും സ്വാതന്ത്ര്യത്തോടെ ഒന്നും ചെയ്യാനാകാത്ത അവസ്‌ഥ. ജോലിയുളളതാണ്‌ ആശ്വാസം. ഇഷ്‌ടക്കേട്‌ ഉണ്ടെങ്കിലും
എതിര്‍ക്കാന്‍ പോകാറില്ല. അത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയേയുളളൂ. പുരുഷന്‍മാര്‍ പണ്ടത്തേതിലും മാറിയിരിക്കുന്നു. അത്യാവശം സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുക്കുന്നവരാണ്‌. പക്ഷേ ഭര്‍ത്യവീട്ടിലെ സാഹചര്യം കൂടി അനുകൂലമായിരിക്കണം. ''ജോലിയുടെ തിരക്കുകള്‍ക്ക്‌ ഇടയിലും ഈ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയര്‍ പറയുന്നു.
''കുറച്ചുനാള്‍ മുമ്പ്‌ വരെ ഭാര്യ ജോലിക്കു പോയിരുന്നു. അപ്പോള്‍ വളരെ സന്തോഷവതിയായിരുന്നു അവള്‍. ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോകുന്നതും വരുന്നതും.ഇടയ്‌ക്കു ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ജോലിക്കുപോകുന്നത്‌ അവള്‍ നിര്‍ത്തി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ ചെന്നു കയറുമ്പോഴേ അവള്‍ക്കു നൂറുകൂട്ടം പരാതികളാണ്‌.അമ്മയെക്കുറിച്ചും പെങ്ങളെക്കുറിച്ചുമെല്ലാം. ജോലി ഉണ്ടായിരുന്നപ്പോള്‍ ഈ പ്രശ്‌നം ഉണ്ടായിരുന്നില്ല. അവള്‍ക്കു വേഗം ഒരു ജോലി കിട്ടണമേയെന്ന്‌ അവളെക്കാള്‍ ഞാനാണ്‌ ഇപ്പോഴാഗ്രഹിക്കുന്നത്‌. '' തിരുവല്ല സ്വദേശിയായ യുവാവ്‌ പറയുന്നു.
കൊച്ചിയില്‍ പത്രപ്രവര്‍ത്തകനായ അവിവാഹിതനായ യുവാവ്‌ പറയുന്നതു ഭാര്യമാര്‍ക്ക്‌ ആവശ്യത്തിനു സ്വാതന്ത്ര്യം കൊടുക്കും. പക്ഷേ ഒരു വ്യവസ്‌ഥയേ ഉള്ളൂ എന്നാണ്‌. എല്ലാം കാര്യങ്ങളും തുറന്നുപറയണം. അവരുടെ സൗഹ്യദത്തേക്കുറിച്ചും ഇഷ്‌ടങ്ങളെക്കുറിച്ചുമെല്ലാം. പുരുഷസൗഹ്യദമുണ്ടായാലും കുഴപ്പമില്ല. രണ്ടുപേരും എല്ലാംക്കാര്യങ്ങളും പരസ്‌പരം തുറന്നു സംസാരിക്കുന്നവരും മനസ്സിലാക്കുന്നവരും ആയാല്‍ സ്വാതന്ത്ര്യക്കുറവ്‌ ഒന്നും ജീവിതത്തില്‍ ഉണ്ടാവില്ലെന്നാണ്‌. കൂടുതല്‍ ഭരിക്കാന്‍ പോയാല്‍ വിവാഹമോചനത്തിലെത്തി നില്‌ക്കുമെന്നു ഈ പത്രപ്രവര്‍ത്തകന്‍ പറയുന്നു. പഴയതുപോലെ ജീവിതാവസാനം വരെ എല്ലാം സഹിച്ചും ക്ഷമിച്ചുമൊന്നു ജീവിക്കാന്‍ സ്‌ത്രീകള്‍ തയാറല്ല. പണ്ടത്തെ സ്‌ത്രീകള്‍ കുടുംബത്തിനാണ്‌ ആദ്യ സ്‌ഥാനം കൊടുത്തിരുന്നത്‌.
ഇന്ന്‌ കരിയര്‍ കഴിഞ്ഞേ പലരും കുടുംബത്തിനു സ്‌ഥാനം കൊടുക്കുന്നുളളൂ. അതിന്റെ മാറ്റം ജീവിതത്തിനും ഉണ്ടാകും. എല്ലാം കാര്യങ്ങളിലും ഭാര്യയുടെ ഇഷ്‌ടം നോക്കുന്നവര്‍ തന്നെയാണ്‌ ഇപ്പോഴത്തെ ഭര്‍ത്താക്കന്‍മാരെന്നു തോന്നുന്നു. അതാണ്‌ കുടുംബജീവിതത്തിന്റെ വിജയത്തിനു നല്ലത്‌. ''വിവാഹശേഷം സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുക്കുമോയെന്ന കന്യകയുടെ ചോദ്യത്തിന്‌ ഭൂരിഭാഗം പുരുഷന്‍മാരുടേയും പ്രതികരണം അതേയെന്നായിരുന്നു. അതിനൊരു കാരണവും അവര്‍ പറഞ്ഞു. കുടുതല്‍ നിയന്ത്രണത്തിനുപോയാല്‍ ജീവിതം പ്രശ്‌നത്തിലാകുമെന്ന്‌. വിവാഹത്തോടെ സ്‌ത്രീകളുടെ ഇഷ്‌ടങ്ങളും സ്വാതന്ത്ര്യവും അടിയറ വയ്‌ക്കുന്ന കാലം മാറിയെന്ന്‌ സാരം. പുരുഷന്‍മാര്‍ സ്‌ത്രീകളുടെ മാറ്റത്തെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

എന്നും ഒരുപോലെ

വിവാഹത്തിനുശേഷം സ്‌ത്രീകളുടെ സ്വാതന്ത്ര്യം കുറഞ്ഞുപോകുമെന്ന്‌ എനിക്കു തോന്നിയിട്ടില്ല. അച്‌ഛനും അമ്മയും തന്ന സ്വാതന്ത്ര്യം എനിക്ക്‌ അശ്വിനും അച്‌ഛനും അമ്മയും തരുന്നുണ്ട്‌. അശ്വിന്‍ അമേരിക്കയില്‍ ജനറല്‍ ഇലക്‌ട്രിക്‌ കമ്പനിയില്‍ എന്‍ജീനിയറാണ്‌. മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരും. എന്റെ കരിയറിനുവേണ്ടി നാട്ടില്‍ നിന്നോളാന്‍ സമ്മതിച്ചിട്ടുണ്ട്‌. കടയിലൊക്കെ പോകുമ്പോള്‍ നല്ല ഭംഗിയുളള ഡ്രസ്സുകള്‍ കാണുമ്പോള്‍ അശ്വിന്‍ അത്‌ സെലക്‌ട് ചെയ്‌ത് തരാറുണ്ട്‌. പരസ്‌പരം നന്നായി മനസ്സിലാക്കുന്നവര്‍ക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാനും സ്‌നേഹിക്കാനും പറ്റും. അവിടെ ആരാണു വലുത്‌, ചെറുത്‌ എന്ന പ്രശ്‌നമൊന്നും ഉണ്ടാവില്ല.

 

ബിസിനസിലെ വിജയം ഭര്‍ത്താവിന്റെ പിന്തുണയോടെ

സാധാരണ പാഴ്‌സി സ്‌ത്രീകള്‍ ബിസിനസില്‍ ഇറങ്ങാറില്ല. വിവാഹം കഴിഞ്ഞ്‌ പത്തുവര്‍ഷത്തോളം കുട്ടികളെ നോക്കി വീട്ടിലിരുന്നു. ഭര്‍ത്താവ്‌ തന്നെയാണ്‌ പറഞ്ഞത്‌, ബിസിനസില്‍ സഹായിക്കാന്‍. അതിനുമുമ്പ്‌് ഒന്നുമറിയില്ലായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്ര ചെയ്യാനും സാധനങ്ങള്‍ പര്‍ച്ചേസ്‌ ചെയ്യാനും ഇപ്പോള്‍ എനിക്ക്‌ തനിയെ സാധിക്കും. നല്ലൊരു ബിസിനസ്‌കാരിയാകാന്‍ എനിക്കു സാധിച്ചത്‌ അദ്‌ദേഹത്തിന്റെ പിന്തുണ കൊണ്ടു മാത്രമാണ്‌. ബിസിനസ്‌ കുടുംബത്തില്‍ ജനിച്ചിട്ടും ഒന്നുമറിയാതിരുന്ന ഞാന്‍ ഇതിലേയ്‌ക്കു വന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭര്‍ത്താവിനുളളതാണ്‌. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കുടുംബത്തേക്കാള്‍ കൂടുതല്‍ കരിയറിനു പ്രാധാന്യം കൊടുക്കുന്നവരാണ്‌. അത്‌ പുരുഷന്‍മാരും മനസ്സിലാക്കുന്നുണ്ട്‌. പുരുഷന്‍മാര്‍ സ്‌ത്രികള്‍ക്ക്‌ കരിയറിലും കുടുംബജീവിതത്തിലും എല്ലാംവിധപിന്തുണയും നല്‍കുന്നവരായി മാറിയിരിക്കുന്നു.

 

കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ വിജയമുണ്ടാവില്ല

ബിസിനസ്സിലും വിജയിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ പിന്തുണ കുടിയേ തീരൂ. വിവാഹശേഷം ഞാന്‍ ആദ്യം ചെയ്‌തതത്‌ ഫ്‌ളോറി കള്‍ച്ചറല്‍ ബിസിനസ്സ്‌ ആയിരുന്നു. അലര്‍ജി പ്രശ്‌നം വന്നതോടെ അതു നിര്‍ത്തി. പിന്നീടാണ്‌ ഭര്‍ത്താവിന്റെ ബിസിനസ്സിലേയ്‌ക്ക് വരുന്നത്‌. അദ്‌ദേഹം ആവശ്യപ്പെട്ടിട്ട്‌. പുരുഷന്‍മാരെ ബഹുമാനിച്ചാല്‍ അതിന്റെ ഇരട്ടിയായി അവര്‍ സ്‌ത്രീകളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. വളരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞു. അദ്‌ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇന്നും ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടിയേനെ. കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളിലും ആയുര്‍വേദമരുന്ന്‌ ഉല്‌പാദനശാലകളിലും നല്ലെണ്ണ കൊടുക്കുന്നത്‌ ഞങ്ങളുടെ കമ്പനിയാണ്‌. ഉപഭോക്‌താക്കളെ നേരില്‍ കാണാന്‍ നിരന്തരം യാത്ര ചെയ്യാറുണ്ട്‌. ജീവിതപങ്കാളികള്‍ പരസ്‌പരം ബഹുമാനിക്കുക. എപ്പോഴും കരിയറും ജോലിയും ഒരുമിച്ചുകൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.
{[['']]}

യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നു.

mangalam malayalam online newspaper

  

ആലപ്പുഴ: യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നു. ഫഹദിന്റെ പിതാവും പ്രശസ്ത സംവിധായകനുമായ ഫാസിലാണ് വാര്‍ത്ത പുറത്തുവിട്ടത്. ഓഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്നും വീട്ടുകാര്‍ ഉറപ്പിച്ച കല്ല്യാണമാണിതെന്നും ഫാസില്‍ അറിയിച്ചു. എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ല. ഇപ്പോള്‍ അഞ്ചലി മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ബംഗലൂരുവിലെ ലൊക്കേഷനിലാണ് ഇരുവരും. ബ്ലെസിയുടെ അടുത്ത ചിത്രത്തിലും ഇവരാണ് നായക ജോഡികള്‍.
നസ്രിയയെ ബാലതാരമായ കാലം മുതലേ അറിയാവുന്നതാണെന്നും താന്‍ നസ്രിയയുടെ വീട്ടുകാരെ വിളിച്ച് വിവാഹക്കാര്യം സംസാരിക്കുകയായിരുന്നെന്നും ഫാസില്‍ പറഞ്ഞു. നസ്രിയയുടെയും ഫഹദിന്റെയും സമ്മതമറിഞ്ഞതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇത് പ്രേമവിവാഹമല്ലെന്നും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ഫാസില്‍ പറഞ്ഞു.
ന്യൂ ജനറേഷന്‍ ചിത്രങ്ങളിലെ മുന്‍നിര താരങ്ങളാണ് ഫഹദും നസ്രിയയും. ഇവരുടെ വിവാഹ വാര്‍ത്തയില്‍ അമ്പരന്നിരിക്കുകയാണ് സിനിമാലോകം. ഫഹദ് 'അന്നയും റസൂലും' എന്ന ചിത്രത്തിലെ നായികയായ ആന്‍ഡ്രിയാനയുമായി പ്രണയത്തിലാണെന്ന് നേരത്തേ വാര്‍ത്തകള്‍ പരന്നിരുന്നു.
{[['']]}

ടയറില്‍ കാറ്റു നിറയ്ക്കുന്നത് മൂക്കുകൊണ്ട്; അതും ഒന്നല്ല, നാലെണ്ണത്തില്‍


ബീജിംങ്: ടയറില്‍ കാറ്റു നിറയ്ക്കുന്നത് മൂക്കുകൊണ്ട്. മൂക്ക് ശ്വസിക്കാനാണ് ഉപയോഗിക്കുന്നതെങ്കില്‍ ചൈനയിലെ ചെങ് ഡുവിലുള്ള നീ യോങ് ബിങ് ആണ് ടയറില്‍ കാറ്റ് നിറയ്ക്കുവാനും മൂക്ക് ഉപയോഗിക്കുന്നത്. നാലു വലിയ ടയറിലാണ് ഇദേഹം മൂക്കുകൊണ്ട് കാറ്റ് നിറയ്ക്കുന്നത്. 4 ടയറില്‍ കാറ്റു നിറയ്ക്കാന്‍ ഇദേഹത്തിനുവേണ്ട സമയം വെറും 21 മിനിറ്റാണ്. രണ്ടു പേര്‍ വീതം ഓരോ ടയറില്‍ കയറി നിന്നാലാണ് ഇത്രയും സമയം വേണ്ടത്. 

           അല്ലെങ്കില്‍ ഇതിന്റെ പകുതി സമയം പോലും എടുക്കില്ല കാറ്റ് നിറയ്ക്കാന്‍. ആരോഗ്യം നന്നായി നിലനിര്‍ത്താന്‍ വേണ്ടി മൂക്കു കൊണ്ട് ബലൂണ്‍ നിറയ്ക്കാന്‍ ഒരു ഡോക്ടറാണ് ഇദേഹത്തെ ഉപദേശിച്ചത്. ഈ ശ്രമം പിന്നീട് ടയര്‍ നിറയ്ക്കുന്നതില്‍ എത്തുകയായിരുന്നു. 63 കാരനായ നീ യോങ് ബിങിന്റെ പ്രകടനം കാണാന്‍ നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്. 

{[['']]}

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തു പ്രതിമയുടെ കൈ പോയി.


റിയോ ഡി ജനീറോ: മിന്നലേറ്റ് യേശുക്രിസ്തുവിന്റെ കൈ പോയി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുവിന്റെ പ്രതിമയാണ് റീയോ ഡി ജനീറോയിലെ ജീസസ് ക്രൈസ്റ്റ് ഓഫ് റെഡീമെര്‍ പ്രതിമ. ആയതിനാല്‍ തന്നെ ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് റീയോ ഡി ജനീറോ. കഴിഞ്ഞ ദിവസമുണ്ടായ മിന്നലില്‍ ഈ ക്രിസ്തു പ്രതിമയുടെ കൈ പോകുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ പ്രതിമയില്‍ തുടര്‍ച്ചയായ മിന്നലേറ്റത്.
            1931 ലാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. അതിനുശേഷം 2010 ലുണ്ടായ മിന്നലില്‍ പ്രതിമയ്ക്ക് സാരമായ കേടുപാട് പറ്റിയിരുന്നു. തുടര്‍ന്ന് ഈ പ്രതിമ നാലു കോടി മുടക്കിയാണ് നന്നാക്കിയത്. ഇപ്പോള്‍ മിന്നലിനെത്തുടര്‍ന്ന് പ്രതിമയ്ക്ക് സംഭവിച്ച കേടുപാടുകള്‍ ഉടന്‍ തീര്‍ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

{[['']]}

Onnum Onnum 3,19-1-2014

{[['']]}

കന്യാസ്ത്രി പ്രസവിച്ചു; കുഞ്ഞിന് മാര്‍പാപ്പയുടെ പേരും നല്‍കി.



റോം: ഇറ്റലിയിലെ റിയെറ്റി നഗരത്തിലാണ് സംഭവം നടന്നത്. ഇവിടെ ഗര്‍ഭിണിയാണെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 31 കാരിയായ കന്യാസ്ത്രി 9 പൌണ്ട് ഭാരമുള്ള ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വയറുവേദനയെത്തുടര്‍ന്നാണ് വെനസ്വേലക്കാരിയായ ഈ കന്യാസ്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിയെറ്റി നഗരത്തിലെ കോമ്പൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമാണ് ഈ കന്യാസ്ത്രി. താന്‍ ഗര്‍ഭിണിയായിരുന്നെന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു കന്യാസ്ത്രിയുടെ പ്രസവശേഷമുള്ള പ്രതികരണം. ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നെന്ന് കോണ്‍വെന്റിലെ മറ്റ് അംഗങ്ങളും പറയുന്നു. എന്തായാലും കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രിയുടെ തീരുമാനം.

            കുഞ്ഞിന് മാര്‍പാപ്പയുടെ പേരായ ഫ്രാന്‍സീസ് എന്ന പേരുമിട്ടു. പ്രസവ സമയത്ത് ആശുപത്രിയിലെത്തിയവരാണ് ആവശ്യമായ പണവും കുഞ്ഞിന് വസ്ത്രങ്ങളുമൊക്കെ നല്‍കി സഹായിച്ചത്. 

{[['']]}

കേന്ദ്രമന്ത്രി ശശി തരൂരും + OLD മൂന്ന് ഭാര്യമാരും.

 

കേന്ദ്രമന്ത്രി ശശി തരൂരിനെ മലയാളികള്‍ അറിയുന്നത് ബഹുമുഖ പ്രതിഭയായിട്ടാണ്. എഴുത്തുകാരന്‍, മികച്ച നയതന്ത്രജ്ഞന്‍, പണ്ഡിതന്‍, യുഎന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച ഇന്ത്യക്കാരന്‍ എന്നി നിലകളൊലൊക്കെ അദേഹം അന്തര്‍ദേശീയ തലത്തിലും പ്രശസ്തനാണ്. സംഭവം എന്തൊക്കെയായാലും മൂന്നു സ്ത്രീകളെയാണ് അദേഹം പലപ്പോഴായി വിവാഹം കഴിച്ചത്. ഈ വിവാഹങ്ങളിലൊക്കെ ഇടയ്ക്കിടെ കോട്ടം സംഭവിക്കുകയും ചെയ്തിരുന്നു. തന്നെക്കാള്‍ പ്രായം കൂടിയ കൊല്‍ക്കത്ത സ്വദേശി തിലോത്തമ മുഖര്‍ജിയായിരുന്നു തരൂരിന്റെ ആദ്യ ഭാര്യ. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഹ്യൂമാനിറ്റീസ് പ്രൊഫസറായിരുന്നു തിലോത്തമ. കോളേജ് കാലം മുതലുള്ള ഈ പരിചയം പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും കടക്കുകയായിരുന്നു. എഴുത്തുകാരിയും, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആക്റ്റിവിസ്റ്റ് ആയിരുന്ന തിലോത്തമയും തരുരും തമ്മിലുള്ള ബന്ധം പിന്നീട് വഴിപിരിയുകയാണ് ഉണ്ടായത്. രണ്ട് കുട്ടികളും ഈ ബന്ധത്തിലുണ്ട്. തുടര്‍ന്ന് 2007 -ല്‍ തരൂര്‍ ക്രിസ്റ്റ ഗില്‍സ് എന്ന കനേഡിയന്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.
           ഡച്ച് സമിതിയില്‍ തരൂരിന്റെ സഹപ്രവര്‍ത്തകയായ ക്രിസ്റ്റയെ ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് തരൂര്‍ വിവാഹം കഴിച്ചത്. എന്നാല്‍ അധികം താമസിക്കാതെ ആ ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. ഒടുവില്‍ 2010 ലാണ് സുനന്ദ പുഷ്ക്കറുമായി തരൂര്‍ മൂന്നാം വിവാഹം കഴിച്ചത്. ഐ.പി.എല്‍ വിയര്‍പ്പോഹരി വിവാദത്തില്‍ സുനന്ദ പ്രത്യക്ഷത്തില്‍ വന്നിരുന്നു. വിവാദത്തില്‍ തരൂരിന് മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തു. എങ്കിലും പിന്നീട് തരൂര്‍ സുനന്ദയെ തന്റെ ജീവിതപങ്കാളിയാക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പാക്കിസ്ഥാന്‍ വനിതാ ജേര്‍ണലിസ്റ്റ് മെഹര്‍ തരാറുമായി തരൂര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ്. 
ഇതിന്റെ പേരില്‍ സുനന്ദയും മെഹറും തമ്മില്‍ ട്വിറ്ററിലൂടെ പരസ്പരം പോരടിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ട്വിറ്റ് തങ്ങളുടേതല്ലെന്ന് പറഞ്ഞ് ശശി തരൂര്‍ തടിയൂരുകയാണ് ചെയ്തത്. എന്തായാലും സുനന്ദയുടെ മരണത്തോടെ തരൂരിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് കണ്ടറിയേണ്ടത്. 


{[['']]}

കുട്ടികളെ മാനഭംഗം ചെയ്തുവെന്ന കുറ്റത്തിന് 400 വൈദീകരുടെ തിരുവസ്ത്രം മാര്‍പാപ്പ ഊരിപ്പിച്ചു.


 

വത്തിക്കാന്‍ സിറ്റി: കുട്ടികളെ മാനഭംഗം ചെയ്തുവെന്ന കുറ്റത്തിന് 400 വൈദീകരുടെ തിരുവസ്ത്രം മാര്‍പാപ്പ ഊരിപ്പിച്ചു. കത്തോലിക്ക വൈദീകരുടെ ഉടുപ്പൂരിയ കണക്ക് ഇതാദ്യമായാണ് വത്തിക്കാന്‍ വെളിപ്പെടുത്തുന്നത്. കുട്ടികളെ മാനഭംഗം ചെയ്ത കുറ്റത്തിന് വെറും 2 വര്‍ഷം കൊണ്ടായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാനൂറോളം വൈദീകരുടെ തിരുവസ്ത്രം തിരികെ വാങ്ങിയത്. 2011- 12 വര്‍ഷത്തിലേതാണ് ഈ കണക്ക്. നൂറ്റാണ്ടുകളായി വത്തിക്കാന്‍ ഇത്തരം കേസുകള്‍ പൊലീസിന് കൈമാറാതെ ആഭ്യന്തരമായി കൈകാര്യം ചെയ്യുകയായിരുന്നു. 2009 ല്‍ ലൈംഗീകാരോപണങ്ങളുടെ പേരില്‍ 171 പേരെ മാത്രമേ പുറത്താക്കിയിരുന്നുള്ളു. ഇത്തരം ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ ശ്രമിക്കുന്നതായി ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബെനഡിക്ട് മാര്‍പാപ്പയാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. സഭയുടെ നിയമപ്രകാരം ലൈംഗിക കുറ്റത്തിന് പിടിയിലാകുന്ന വൈദീകരുടെ തിരുവസ്ത്രം തിരികെ വാങ്ങുകയോ അല്ലെങ്കില്‍ പൌരോഹിത്യ ജോലികളില്‍ നിന്ന് വിലക്കുകയോ ആണ് പതിവ്.
                      ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കമ്മറ്റി മുമ്പാകെ ഹാജരാക്കാന്‍ സഭ ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈയാഴ്ച ഇത് കമ്മറ്റിക്ക് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ സഭയ്ക്ക് ലഭിച്ച ലൈംഗികാരോപണങ്ങളുടെ എണ്ണമേ പുറത്തുവിട്ടിട്ടുള്ളു. 
{[['']]}

സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയും


സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയുംദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളേറ്റിട്ടുണ്ടെന്ന വാര്‍ത്തയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വാര്‍ത്തയും കൂടുതല്‍ സംശയങ്ങളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സുനന്ദ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. മദ്യവും ഉറക്ക ഗുളികകളും ഉപയോഗിച്ചിരുന്നതായി ശശി തരൂരിന്റെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പട്ടിണി കിടന്നതും മദ്യപിച്ചതും, ഉറക്ക ഗുളികള്‍ അമിതമായി ഉപയോഗിച്ചതും എല്ലാം കൂടി മരണത്തിലേക്ക് നയിച്ചതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്ഷതങ്ങളാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. മരണ വിവരം അറിഞ്ഞ് ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലെത്തിയ പോലീസ് സുനന്ദയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും പരിശോധനക്കായി എടുത്തിട്ടുണ്ട്. സുനന്ദ അവസാനമായി വിളിച്ചതാരെയാണെന്നും, ആരാണ് അവസാനമായി സുനന്ദയെ വിളിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടത്തിന്ററെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭ്യമാകും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ശരീരത്തില്‍ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യത്തിന്റേയോ ഉറക്ക ഗുളികകളുടേയോ കാര്യം ഇവര്‍ പ്രതിപാദിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത


{[['']]}

WAYS RECOGNIZE BAD FRIEND ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാം

ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാം




അടുത്ത കാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് നല്ല സുഹൃത്തുക്കളുള്ളവര്‍ക്ക് ദീര്‍ഘായുസും, സന്തോഷവും, പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവും ലഭിക്കുമെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് സുഹൃത്തുക്കള്‍ നല്ലവരാണോ, ചീത്തയാണോ എന്ന് തിരിച്ചറിയുക? മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും, ആത്മാഭിമാനം വളര്‍ത്താനും, ജീവിതത്തില്‍ പലവിധ പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ അവയെ തരണം ചെയ്യാനും നല്ല സുഹൃത്തുക്കളുടെ തുണ സഹായിക്കും. എന്നാല്‍ ചീത്ത സുഹൃത്തുക്കള്‍ ജിവിതം ദുസ്സഹമാക്കാനേ ഉപകരിക്കൂ. നല്ലവരെന്ന് നിങ്ങള്‍ വിചാരിക്കുന്ന സുഹൃത്തുക്കള്‍ ചിലപ്പോള്‍ നിങ്ങളെ ചതിക്കുകയും, നിരാശരാക്കുകയും ചെയ്തേക്കാം. സംഭാഷണത്തിന് തുടക്കമിടാന്‍.. ചീത്ത സുഹൃത്തുക്കള്‍ നിങ്ങളെ ശാരീരികമായും, മാനസികമായും ബുദ്ധിമുട്ടിക്കുന്നവരാകും എന്നത് കൊണ്ട് തന്നെ അവരെ ഒഴിവാക്കുന്നതാണുചിതം. അവരെ തിരിച്ചറിയാന്‍ ബുദ്ധിപൂര്‍വ്വം ശ്രമിക്കുക. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള ചില വഴികളിതാ. 1. അധീശത്വമനോഭാവം - സൗഹൃദങ്ങള്‍‌ സ്നേഹവും, ബഹുമാനവും നിറഞ്ഞതാവണം. എന്നാല്‍ നിങ്ങളുടെ മേല്‍ അധികാരവും, അധീശത്വമനോഭാവവും പ്രയോഗിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കള്‍ നല്ലവരാകാന്‍ വഴിയില്ല. സ്വേഛാധിപതികളായി പെരുമാറുന്ന സുഹൃത്തുക്കളെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. 2. ശല്യം - നിങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചാലും പൊതു വേദികളില്‍ നിങ്ങളെ താഴ്ത്തിക്കെട്ടുന്ന വിധം സുഹൃത്ത് പെരുമാറാറുണ്ടോ? അവരെ തിരിച്ചറിയാനുള്ള ഒരു വഴിയാണിത്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങളെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളെ തിരിച്ചറിയുകയും അവഗണിക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മവിശ്വാസം കെടുത്തിക്കളയാനേ അവര്‍ ഉപകരിക്കൂ. 3. തിരക്ക് - സുഹൃത്തിനോട് സംസാരിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ? നിങ്ങളുടെ സന്തോഷത്തിലും, പ്രശ്നങ്ങളിലും പങ്കാളിയാവുകയും ചെയ്യുന്ന സുഹൃത്തുക്കളെയാണ് നിങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ അവര്‍ നിങ്ങളെ സംബന്ധിച്ച് യാതൊരു താല്പര്യവുമില്ലാത്തവരാണെങ്കില്‍ അതൊരു ചീത്ത സുഹൃത്തിന്‍റെ ലക്ഷണമാണ്. 4. മാന്യതയില്ലായ്മ - നിങ്ങളുടെ സുഹൃത്ത് എല്ലായ്പോഴും നിങ്ങളെ അധിക്ഷേപിക്കുന്ന സ്വഭാവമുള്ളയാളാണോ? മാന്യതയില്ലാത്ത സുഹൃത്തുക്കള്‍ തങ്ങളുടെ കാര്യങ്ങള്‍ക്കായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുകയും, സൗഹൃദം ഉപയോഗപ്പെടുത്തി സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യും. മാത്രമല്ല നിങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കിക്കാണാന്‍ ശ്രമിക്കുകയും ചെയ്യും. 5. അസൂയ - നിങ്ങള്‍ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നത് വെറുക്കുന്ന വ്യക്തിയാണോ നിങ്ങളുടെ സുഹൃത്ത്. നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് അവരെ അസൂയുള്ളവരാക്കുന്നുവെങ്കില്‍ അവര്‍ നല്ല സുഹൃത്തുക്കളല്ല. എന്തെന്നാല്‍ പുതിയ ആള്‍ക്കാരുമായി നിങ്ങള്‍ ഇടെപടുന്നത് അവര്‍ വെറുക്കുന്നു. 6. ഗോസിപ്പ് - നിങ്ങളെന്താണോ അതിനെ ആദരിക്കുകയും നല്ല കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന ആളാണ് നല്ല സുഹൃത്ത്. നിങ്ങള്‍ സമീപത്തില്ലാത്തപ്പോഴും അവര്‍ വിശ്വസ്തത പുലര്‍‌ത്തും. നിങ്ങളുടെ അഭാവത്തില്‍ മോശം കാര്യങ്ങള്‍ പറയുകയുമില്ല. ഇവയൊക്കെ സുഹൃത്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങളാണ്. മോശമായി സംസാരിക്കുകയും, ഉപദ്രവമുണ്ടാക്കുകയും ചെയ്യുന്ന ഒരു സുഹൃത്തിനെ ആരും ആഗ്രഹിക്കുകയില്ല. എല്ലായ്പോഴും നല്ലതും, ചീത്തയുമായ സുഹൃത്തുക്കളുണ്ടാവും. നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുന്നവരില്‍ നിന്ന് അകന്ന് മാറുന്നത് തന്നെയാണുചിതം.

{[['']]}

സെക്‌സ് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായി ഗവേഷകര്‍

Kerala tv show and news

മേരീലാന്‍ഡില്‍ നിന്നുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത് സെക്‌സിന് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുമെന്നാണ്. എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചില പഠനഫലങ്ങളില്‍ പറയുന്നത് സെക്‌സ് മാനസിക സമ്മര്‍ദ്ദം മൂലം തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും അതിനെ മോചിപ്പിക്കുന്നു എന്നാണ്. 

അതേസമയം സെക്‌സിന് നിങ്ങളെ സ്മാര്‍ട്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ആണ് എന്ന കാരണത്താല്‍ ഒരാള്‍ക്ക് നല്ല രീതിയില്‍ സെക്‌സിന് വിധേയനാകാന്‍ സാധിക്കണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 

{[['']]}

Parasparam I പരസ്പരം Episode 139 14-01-14

ThumbnailParasparam I പരസ്പരം Episode 139 14-01-14

{[['']]}

Lungi Dance by Mamootty, Mohanlal & Sharukh khan at Asianet Film Awards 2014 Coming Soon

ThumbnailKerala tv show and news

{[['']]}

City Girls Episode 32

    Thumbnail

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger