Monday, February 17, 2014

മുര്‍ഖന്‍ പാമ്പിന്റെ ചോരകുടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.



ന്യുയോര്‍ക്ക്: യുഎസ് നാവികര്‍ മുര്‍ഖന്‍ പാമ്പിന്റെ ചോരകുടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വനപ്രദേശങ്ങളില്‍ നിലനില്‍ക്കുന്നതിനുള്ള പ്രത്യേക പരിശീലനം നേടുന്നതിന്റെ ഭാഗമായി യു.എസ് നാവികര്‍ മൂര്‍ഖന്‍ പാമ്പിന്റെ ചോരകുടിക്കുന്നതും കോഴിയുടെ തല കടിച്ചെടുക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓപ്പറേഷന്‍ കോബ്രാ ഗോള്‍ഡ് 13 എന്ന പരിശീലനത്തിന്റെ ഭാഗമായാണ് മൂര്‍ഖന്റെ ചോരകുടിക്കല്‍. ഇതില്‍ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടുന്ന വിധവും കൊല്ലുന്ന വിധവും സൈനീകരെ പരിശീലിപ്പിക്കുന്നുണ്ട്. വടക്കുകിഴക്കന്‍ ഏഷ്യയില്‍ മൂര്‍ഖന്‍ പാമ്പിന്റെ ചോര സര്‍വ്വരോഗ സംഹാരിയായാണ് കണക്കാക്കുന്നത്. ഇതുകൂടാതെ പച്ചമരുന്നുകള്‍ കണ്ടെത്താനും കൊടും വനത്തില്‍ നീരുറവ കണ്ടെത്താനും സൈനീകരെ പ്രത്യേകം പരിശീലിപ്പിക്കാറുണ്ട്.
                            ഏഴ് രാജ്യങ്ങളില്‍ നിന്നായി 13,000 ത്തോളം സൈനീകരാണ് പ്രത്യേക പരിശീലനത്തിനായി തായ് ലന്റിലെ സൈനിക താവളത്തില്‍ ഒത്തുകൂടിയത്. അമേരിക്കയുടെ സൈനീക പങ്കാളികളില്‍ പ്രമൂഖ രാജ്യമാണ് തായ് ലന്റ്. വിയറ്റ് നാം യുദ്ധത്തില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗം വിമാനങ്ങളും തായ് ലന്റിന്റെ വ്യോമകേന്ദ്രങ്ങളില്‍ നിന്നാണ് 
പറന്നുയര്‍ന്നത്. 


No comments:

Post a Comment