Monday, February 17, 2014

17 വയസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയായ സൌദി പെണ്‍കുട്ടി സംഭാവന ചെയ്തത് 5 കോടി റിയാല്‍.


റിയാദ്: 17 വയസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയായ സൌദി പെണ്‍കുട്ടി സംഭാവന ചെയ്തത് 5 കോടി റിയാല്‍. തന്റെ പിതാവില്‍ നിന്ന് അനന്തരമായി കിട്ടിയ പണം, കടം വാങ്ങി തിരിച്ചടയ്ക്കാന്‍ കഴിയാതെ ജയിലിലായവരെ സഹായിക്കാനും പള്ളികള്‍ നിര്‍മ്മിക്കാനും മറ്റ് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കുമായി പെണ്‍കുട്ടി വിനിയോഗിക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭാവനയായി നല്‍കിയതാണ് 5 കോടി റിയാല്‍. റിയാദ് ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പെണ്‍കുട്ടി 17 വയസിനുള്ളില്‍ നല്‍കിയ സംഭാവനയുടെ വിവരം പുറംലോകം അറിഞ്ഞത്. ജനസേവനം തന്റെ പിതാവിന്റെ വഴിയാണെന്നും തന്റെ സമ്പാദ്യം നിക്ഷേപമാക്കി വര്‍ധിപ്പിക്കാന്‍ തനിക്ക് അറിയാമെങ്കിലും ആവശ്യക്കാരെ സഹായിക്കുന്നതിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
                    അല്ലാഹുവിന്റെ പ്രീതി മാത്രമാണ് തന്റെ ലക്ഷ്യമെന്നും ജീവിത സമയത്തും മരണ ശേഷവും തനിക്ക് ആത്മശാന്തി ലഭിക്കാന്‍ ഇത് കാരണമാക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. തന്റെ സഹോദരങ്ങളും മാതാവും ഇക്കാര്യത്തില്‍ തന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുവെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തു പറയാന്‍ പെണ്‍കുട്ടി 
താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

No comments:

Post a Comment