Sunday, February 16, 2014

എയര്‍പോര്‍ട്ടില്‍ വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ യുവാവിന്റെ മൃതദേഹം


വിര്‍ജീനിയയിലെ വാഷിംഗ്ടണ്‍ ഡള്ളാസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സൗത്ത് ആഫ്രിക്കന്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗ്രൗണ്ട് സ്റ്റാഫ് മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് വിമാനത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയിലാണ് എയര്‍ബസ് എ340 കിടന്നിരുന്നത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫെയര്‍ഫാക്‌സ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസിലേക്ക് കൊണ്ടുപോയി. യുവാവ് എങ്ങനെ വിമാനത്തിന്റെ അടിയിലെത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സൗത്ത് ആഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗ്ഗില്‍ നിന്ന് പുറപ്പെട്ട വിമാനം കഴിഞ്ഞ ബുധനാഴ്ചയാണ് ഡള്ളാസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. ഈ വിമാനത്തിന് സെനഗളിലെ ഡാക്കര്‍ വിമാനത്താവളത്തില്‍ മാത്രമാണ് ഇടയ്ക്ക് സ്‌റ്റോപ്പുണ്ടായിരുന്നത്. പ്രതിവര്‍ഷം 22 മില്യണ്‍ യാത്രക്കാര്‍ എത്തുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഡള്ളാസ്.

No comments:

Post a Comment