Sunday, February 16, 2014

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലും പ്രണയദിനം ആഘോഷിച്ചു.


വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലും പ്രണയദിനാഘോഷം. വിവാഹ നിശ്ചയം കഴിഞ്ഞ പ്രണയ ജോഡികളാണ് വത്തിക്കാന്‍ സിറ്റിയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയോടൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നില്‍ ഒരുക്കിയ വേദിയില്‍ പതിനായിരത്തിലേറെ പ്രണയ ജോഡികളാണ് പങ്കെടുത്തത്. പ്രണയ ഗാനങ്ങളും നൃത്തചുവടുകളുമായാണ് ഇവര്‍ ഒത്തുചേര്‍ന്നത്. ‘ദ ജോയ് ഓഫ് യേസ് ഫോര്‍ എവര്‍’ എന്നാണ് വത്തിക്കാനില്‍ ആദ്യമായി നടന്ന ഈ പരിപാടിക്ക് പേരിട്ടത്.
                     'വിവാഹബന്ധം ഒരു കരാറാണ്. അത് ജീവിതാവസാനം വരെയുള്ളതായിരിക്കണം. വിവാഹജീവിതമെന്നത് ക്ഷമയോടെ നടത്തേണ്ട സുന്ദരമായ യാത്രയാണ്. സ്നേഹം കൊണ്ടാണ് കുടുംബം കെട്ടിപ്പെടുക്കേണ്ടത്. സ്നേഹമെന്നത് ദൈവീകമാണെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ തദവസരത്തില്‍ പ്രണയ ജോഡികളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. 

No comments:

Post a Comment