Sunday, February 16, 2014

ഇന്ത്യയില്‍ ‘പറക്കും പാമ്പുകള്‍‘ ഉള്ളതായി കണ്ടെത്തി.



ബസ്റ്റര്‍: ഇന്ത്യയില്‍ പറക്കും പാമ്പുകള്‍. മഹാഭാരത്തില്‍ പറക്കും പാമ്പുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്ത്യയിലും അത്തരം പാമ്പുകള്‍ ഉള്ളതായി സ്ഥിരികരിച്ചിരിക്കുകയാണ്. കിരാഡുല്‍ കോളേജിലെ പ്രിന്‍സിപ്പലും ശാസ്ത്രജ്ഞനുമായ എസ്.കെ.എസ് ഗജേന്ദ്രയാണ് ഛത്തീസ്ഗഡിലെ ബസ്റ്ററിലുള്ള ബൈലഡീല മലനിരകളില്‍ നിന്ന് പറക്കും പാമ്പുകളെ കണ്ടെത്തിയത്. ഗജേന്ദ്ര പാമ്പുകള്‍ പറക്കുന്ന ഫോട്ടോ എടുക്കുകയുണ്ടായി.

                ക്രിസോപീലിയ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം എന്നും ഇളം മഞ്ഞ നിറമാണ് ഇവയ്ക്കുള്ളതെന്നും ഗജേന്ദ്ര പറഞ്ഞു. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ഇവ പറന്നാണ് പോകുന്നതെന്നും അദേഹം അറിയിച്ചു. ഇന്ത്യയില്‍ പൊതുവേ തക്ഷക് സാംപ് എന്നാണ് ഇത്തരത്തിലുള്ള പാമ്പുകള്‍ അറിയപ്പെടുന്നത്. 

No comments:

Post a Comment