Saturday, February 8, 2014

മുഖം വലുതായ പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമാണ്; പക്ഷേ ജീവിതപങ്കാളിയാക്കില്ല.


ലണ്ടന്‍: വലിയ മുഖമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് വലിയ ഇഷ്ടമാണ്. മാത്രമല്ല അവര്‍ തങ്ങളെ സമീപിക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നു. കൂടാതെ വലിയ മുഖമുള്ള പുരുഷന്മാര്‍ക്കൊപ്പം പ്രായം നോക്കാതെ ഡേറ്റിംഗിന് പോകാനും സ്ത്രീകള്‍ക്ക് ഇഷ്ടമാണ്. പക്ഷേ ജീവിത പങ്കളിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പഠനം പറയുന്നു. അതിനുകാരണമായി സ്ത്രീകള്‍ പറയുന്നത് വലിയ മുഖമുള്ള പുരുഷന്മാര്‍ അധികാരമോഹികളും അക്രമവാസനയുള്ളവരുമാണെന്നാണ്. വലിയമുഖമുള്ള പുരുഷന്മാര്‍ സ്വഭാവികമായും അധികാരമോഹമുള്ളവരായിരിക്കും. അവരുമായി അധികകാലം ബന്ധം നിലനിര്‍ത്താനാവില്ലെന്നാണ് സ്ത്രീകളുടെ അഭിപ്രായം.

                        സൈക്കോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് മുഖത്തിന്റെ ഉയരവും വീതിയും വ്യക്തികളുടെ അധികാര സ്വഭാവത്തിന്റെ അളവുകോലാണെന്ന് പറഞ്ഞിരിക്കുന്നത്. 18 നും 32 നും മദ്ധ്യേപ്രായമുള്ള അവിവാഹിതരായ 150 സ്ത്രീകളെയും പുരുഷന്മാരെയും നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. 

No comments:

Post a Comment