Saturday, February 8, 2014

കോലിക്കൊപ്പം ചുറ്റിയടിക്കാന്‍ അനുഷ്ക്ക ശര്‍മ്മയും ന്യൂസിലന്റില്‍; ചിത്രങ്ങള്‍ പുറത്ത്.


ഹാമില്‍ട്ടണ്‍: കോലിക്കൊപ്പം ചുറ്റിയടിക്കാന്‍ അനുഷ്ക്ക ശര്‍മ്മയും ന്യൂസിലന്റില്‍. പതിവില്‍ നിന്ന് വിപരീതമായി വിദേശപര്യടനത്തിലും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വീരാട് കോലിയ്ക്കൊപ്പം അനുഷ്ക്ക ശര്‍മ്മയും ഉണ്ട്. ഒഴിവുവേളകളില്‍ ഇണക്കുരുവികളെ പോലെ ചുറ്റിയടിക്കുന്ന ഇവരുടെ ചിത്രം ഒരു ഗോസിപ്പ് പോര്‍ട്ടല്‍ പുറത്തുവിടുകയുണ്ടായി. ഈ ചിത്രം സൈബര്‍ ലോകത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. 

                                ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലാന്റ് ഏകദിന പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോഴും ഇന്ത്യന്‍ നിരയില്‍ നിന്ന് വീറോടെ പൊരുതിയത് കോലി മാത്രമായിരുന്നു. നാട്ടിലായിരിക്കുമ്പോള്‍ അനുഷ്ക്കയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു വീരാട് കോലി. 

No comments:

Post a Comment