Monday, February 3, 2014

സ്ത്രീയുടെ കൈയില്‍ നിന്നും 17,000 രൂപയും മൊബൈലും ‘പരുന്ത്‘ കൊത്തിക്കൊണ്ടുപോയി.


കാഞ്ഞങ്ങാട്: സ്ത്രീയുടെ കൈയില്‍ നിന്നും 17,000 രൂപയും മൊബൈലും പരുന്ത് കൊത്തിക്കൊണ്ടുപോയി. പുതിയങ്ങാനം ചേമന്തോട് കൃഷ്ണന്റെ ഭാര്യ ശ്യാമള(45) യുടെ കൈയില്‍ നിന്നാണ് ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോകുകയായിരുന്ന പണവും, മൊബൈലും മടങ്ങിയ പണസഞ്ചി പരുന്ത് റാഞ്ചിക്കൊണ്ടുപോയത്. പണസഞ്ചിയിലാണ് ശ്യാമളയുടെ മൊബൈല്‍ ഫോണ്‍ വെച്ചിരുന്നത്. പിന്നീട് മൊബൈല്‍ ഫോണിലേയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു.
                                      ചിട്ടി വിളിച്ച് കിട്ടിയ പണമായിരുന്നു ഇത്. പണം മാവുങ്കാലിലെ ഗ്രാമീണ ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ശ്യാമള ജോലി ചെയ്യുന്ന കോട്ടപ്പാറ വീട്ടല്‍ കാഷ്യൂ  ഫാക്ടറിക്കടുത്തുവെച്ചാണ് പരുന്ത് റാഞ്ചിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. 


No comments:

Post a Comment