Monday, February 17, 2014

പാമ്പു കടിച്ചത് ദൈവനിശ്ചയം; താന്‍ മരണത്തിന് കീഴടങ്ങുന്നെന്ന് പാസ്റ്റര്‍ ,തന്നെ പാമ്പു കടിച്ചാല്‍ ആശുപത്രിയില്‍ പോവുകയോ വൈദ്യസഹായം തേടുകയോ ഇല്ലെന്ന് ഇദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്



 പാമ്പു കടിച്ചത് ദൈവനിശ്ചയം; താന്‍ മരണത്തിന് കീഴടങ്ങുന്നെന്ന് പാസ്റ്റര്‍ ജാമി കുറ്റ്സ്. അമേരിക്കയിലെ കെന്റകിയില്‍ പാമ്പുകളെക്കൊണ്ട് അമ്മനമാടിയ റിയാലിറ്റി ടിവി ഷോ താരമാണ് പാസ്റ്റര്‍ ജാമി കുറ്റ്സ്. മിഡിത്സ്ബ്രോഗിലുള്ള പള്ളിക്ക് സമീപം നാഷണല്‍ ജോഗ്രഫിക് ചാനലിനു വേണ്ടി പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇദേഹത്തിന്റെ വലതുകൈയില്‍ പാമ്പു കടിച്ചത്. അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ പോകാനോ വൈദ്യസഹായം തേടാനോ കൂട്ടാക്കാഞ്ഞ പാസ്റ്റര്‍ ജാമി കുറ്റ്സ് അവിടെവെച്ച് തന്നെ മരിക്കുകയാണ് ഉണ്ടായത്.
                       തന്നെ പാമ്പു കടിച്ചാല്‍ ആശുപത്രിയില്‍  പോവുകയോ വൈദ്യസഹായം തേടുകയോ ഇല്ലെന്ന് ഇദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അണലി കടിച്ചത് ദൈവനിശ്ചയമാണെന്ന്  പറഞ്ഞ് പാസ്റ്റര്‍ മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്. 1990 -ല്‍ രണ്ടു തവണ ഇദേഹത്തെ വിഷമുള്ള പാമ്പ് കടിച്ചിരുന്നെങ്കിലും അന്ന് പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു

No comments:

Post a Comment