Wednesday, January 29, 2014

ഹീറോയുടെ ഡീസല്‍ സ്‌കൂട്ടര്‍ വരുന്നു

mangalam malayalam online newspaper

ഹീറോയുടെ ഡീസല്‍ സ്‌കൂട്ടര്‍ വരുന്നു

 


ഉയരുന്ന ഇന്ധനവില എത്ര ദുരിതം വിതച്ചാലും വാഹനങ്ങളോടുള്ള ഇന്ത്യാക്കാരുടെ ഭ്രമം വളരെ കൃത്യമായി നിര്‍ണ്ണയിച്ച്‌ നീങ്ങുന്ന വാഹനവിപണിയില്‍ മേല്‍ക്കൈ നേടാന്‍ വ്യാപക പദ്ധതികളാണ്‌ ഹീറോ മോട്ടോര്‍ കോര്‍പ്‌സ് ഒരുക്കുന്നത്‌. പെട്രോള്‍ വിലയില്‍ വരുന്ന വര്‍ദ്ധനവില്‍ പകരക്കാരനായ ഡീസല്‍, ഇലക്‌ട്രോണിക്‌ വാഹനങ്ങള്‍ വ്യാപകമായി വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ്‌ അവര്‍.
ഡീസല്‍ സ്‌കൂട്ടര്‍ എന്ന നവീന ആശയം ഉള്‍പ്പെടെ അഞ്ച്‌ പുതിയ ഉല്‍പ്പന്നങ്ങളാണ്‌ അവര്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്‌. 150 സിസി ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ ആര്‍എന്‍റ്റിയാണ്‌ ഇവയില്‍ കേമന്‍. ആവശ്യം വന്നാല്‍ എടുത്തുമാറ്റി ടോര്‍ച്ച്‌ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഹെഡ്‌ ലാംപുകളാണ്‌ ഇതിന്റെ പ്രത്യേകതകളില്‍ ഒന്ന്‌.
ഇതിനൊപ്പമുള്ള ഇലക്‌ട്രിക്‌ ഹബ്‌മോട്ടര്‍ ചെളി നിറഞ്ഞ പാതയിലൂടെ വരെയുള്ള ഗതാഗതത്തെ സഹായിക്കും. സ്‌പോര്‍ട്‌സ് ബൈക്ക്‌ വിഭാഗത്തില്‍ പെടുന്ന ഡാഷ്‌, എച്ച്‌ എക്‌സ് 250 ആര്‍ ബൈക്ക്‌ എന്നിവയും ഹീറോ അവതരിപ്പിച്ചിട്ടുണ്ട്‌. ഹീറോ ലീപ്‌ എന്ന്‌ വിളിക്കപ്പെടുന്ന വൈദ്യുത സ്‌കൂട്ടര്‍ ഹീറോ ലീപ്പാണ്‌ അവര്‍ പുറത്തുവിട്ട മറ്റൊരു പുതിയ ഉല്‍പ്പന്നം.

No comments:

Post a Comment