Wednesday, January 29, 2014

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ നിന്നും പ്രാണിയെ കണ്ടെത്തി; കമ്പനി അധികൃതര്‍ പരക്കംപാച്ചിലില്‍.

  കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ നിന്നും പ്രാണിയെ കണ്ടെത്തി. കാഡ് ബറിയുടെ പ്രധാന വിപണന കേന്ദ്രമാണ് യുകെ. ലിവര്‍പൂളില്‍ ജേക്ക് കീറ്റിങ് എന്നയാള്‍ വാങ്ങിയ കാഡ്ബറി മില്‍ക്ക് ചോക്ലേറ്റ് ബാറില്‍ നിന്നുമാണ് പ്രാണിയെ കണ്ടെത്തിയത്. എന്തായാലും കമ്പനി ജേക്ക് കീറ്റിങിന് വലിയ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഉറപ്പാണ്. ഈ വിഷയം പരസ്യമായതോടെ ഇതെങ്ങനെയും ഒതുക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതര്‍. പ്രാണി അടങ്ങിയ ചോക്ലേറ്റിന്റെ ഫോട്ടോ ജേക്ക് കീറ്റിങ് ട്വിറ്ററില്‍ നല്‍കിയതോടെയാണ് സംഭവം വിവാദമായത്.

                           ട്വിറ്റര്‍ സന്ദേശം കണ്ട് ഞെട്ടിയ ചോക്ലേറ്റ് കമ്പനി ഉടന്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒപ്പം ഖേദപ്രകടനവും നടത്തുകയുണ്ടായി. കാഡ് ബറിയുടെ പ്രധാന വിപണ കേന്ദ്രമെന്നുള്ള നിലയില്‍ ചോക്ലേറ്റ് കമ്പനി യുകെയില്‍ തങ്ങളുടെ ഇമേജ് നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. 

No comments:

Post a Comment