Wednesday, January 29, 2014

മദ്യപരുടെ കണ്ണില്‍ പെടാന്‍ ബിവറേജ്‌സ് ബോര്‍ഡുകള്‍ ഏകീകരിക്കും

മദ്യപരുടെ കണ്ണില്‍ പെടാന്‍ ബിവറേജ്‌സ് ബോര്‍ഡുകള്‍ ഏകീകരിക്കും

mangalam malayalam online newspaper
കൊച്ചി: ബിവറേജ്‌സ്‌ കോര്‍പറേഷന്‍ സംസ്‌ഥാനത്തെ 338 വിദേശമദ്യ ഷോപ്പിലും 22 ഗോഡൗണിലും ഏകീകൃത നെയിം ബോര്‍ഡുകള്‍ സ്‌ഥാപിക്കും. പെട്ടെന്നു തിരിച്ചറിയാനാണിത്‌. പുതിയ ബോര്‍ഡില്‍ പരാതിയും അഭിപ്രായവും അറിയിക്കാനുള്ള മൊബൈല്‍ നമ്പറും മദ്യപര്‍ക്കുള്ള മുന്നറിയിപ്പുമുണ്ടായിരിക്കും.
വിവിധ ഷോപ്പുകളില്‍ ഇപ്പോള്‍ പല നിറത്തിലും രൂപത്തിലും ഭാഷയിലുമാണു ബോര്‍ഡുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്‌. മദ്യ ഗോഡൗണുകളിലും സ്‌ഥിതി വ്യത്യസ്‌തമല്ല. പുതിയ ബോര്‍ഡുകള്‍ക്ക്‌ ഏകീകൃത സ്വഭാവമുണ്ടാകും. മദ്യപാനം ആരോഗ്യത്തിനു ഹാനികരം,മദ്യപിച്ച്‌ വാഹനം ഓടിക്കരുത്‌ എന്ന മുന്നറിയിപ്പും ഉണ്ടാകും. സ്‌ഥലപ്പേരിലും ലൈസന്‍സ്‌ നമ്പറിലും മാത്രം അതതു പ്രദേശത്ത്‌ മാറ്റമുണ്ടാകും.
ഏകീകൃത ബോര്‍ഡിന്റെ സാമ്പിള്‍ തയാറാക്കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ജനപങ്കാളിത്തത്തോടെ പുതിയ ബോര്‍ഡ്‌ രൂപകല്‌പന ചെയ്ും.യ ഇതിനായി മുദ്രവച്ച കവറുകളില്‍ ഡിസൈനുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ സ്വീകരിക്കും. തെരഞ്ഞെടുക്കുന്ന ഡിസൈന്‌ 10,000 രൂപ പാരിതോഷികം നല്‍കും.

No comments:

Post a Comment