Wednesday, October 30, 2013

ആന്‍ഡ്രിയയുമായുളള പ്രണയം ആത്മാര്‍ഥം: ഫഹദ്‌

mangalam malayalam online newspaper

ആന്‍ഡ്രിയയുമായുളള പ്രണയം ആത്മാര്‍ഥം: ഫഹദ്‌

ഫഹദ്‌ ഫാസില്‍ നഷ്‌ടപ്രണയത്തിന്റെ വേദനയിലാണ്‌. താന്‍ ആന്‍ഡ്രിയ ജെര്‍മിയയെ പ്രണയിച്ചത്‌ ആത്മാര്‍ഥമായാണെന്നും പ്രണയകാലം ഏറ്റവും മനോഹര നിമിഷങ്ങളായി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നും യുവനായകന്‍ പറയുന്നു.
അന്നയും റസൂലും എന്ന സിനിമയില്‍ ആന്‍ഡ്രിയയായിരുന്നു ഫഹദിന്റെ നായിക. സിനിമയുടെ റിലീസിനു ശേഷം ഗോസിപ്പുകാരുടെ വായടച്ച്‌ തനിക്ക്‌ ആന്‍ഡ്രിയയോട്‌ പ്രണയമാണെന്ന്‌ ഫഹദ്‌ തുറന്നടിച്ചു. എന്നാല്‍, ആന്‍ഡ്രിയയുടെ പ്രതികരണം അല്‍പ്പം രൂക്ഷമായിരുന്നു. തനിക്ക്‌ ഫഹദിനോട്‌ പ്രണയമില്ലെന്നും ഇനിയൊരിക്കലും താരത്തിനൊപ്പം അഭിനയിക്കാനില്ലെന്നും ആന്‍ഡ്രിയ തുറന്നടിച്ചു.
തനിക്കു പറ്റിയത്‌ സമീപനത്തിന്റെ കുഴപ്പമാണെന്നാണ്‌ ഫഹദ്‌ ഒരു അഭിമുഖത്തില്‍ വിലയിരുത്തുന്നത്‌. ആന്‍ഡ്രിയയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. താന്‍ ഇനി മറ്റാരെയെങ്കിലും പ്രണയിച്ചേക്കാം. എന്നാല്‍, തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മ്മകളില്‍ നിന്ന്‌ കരകയറാന്‍ സമയമെടുക്കുമെന്നും താരം പറഞ്ഞുവയ്‌ക്കുന്നു.

No comments:

Post a Comment