Wednesday, October 30, 2013

അമ്മയും കാമുകനും ചേര്‍ന്ന്‌ കുഞ്ഞിനെ കൊന്ന കേസ്‌: കുഴിയെടുക്കാന്‍ പുലര്‍ച്ചെ വീണ്ടുമെത്തി

mangalam malayalam online newspaper


അമ്മയും കാമുകനും ചേര്‍ന്ന്‌ കുഞ്ഞിനെ കൊന്ന കേസ്‌: 

കുഴിയെടുക്കാന്‍ പുലര്‍ച്ചെ 

വീണ്ടുമെത്തി

 

മുളന്തുരുത്തി: ബാലികയെ കൊലപ്പെടുത്തിയശേഷം മണ്ണെടുക്കുന്ന സ്‌ഥലത്ത്‌ കുട്ടിയെ കുഴിച്ചുമൂടിയ സംഭവമറിഞ്ഞ്‌ നൂറുകണക്കിനാളുകള്‍ സംഭവസ്‌ഥലത്ത്‌ തടിച്ചുകൂടി.
ചൊവ്വാഴ്‌ച രാത്രി കുട്ടിയെ കൊലപ്പെടുത്തിയശേഷം രജിത്തും ബേസിലും കടേക്കാവളവിലുള്ള മണ്ണെടുത്ത്‌ നിരപ്പാക്കുന്ന സ്‌ഥലത്ത്‌ ജെ.സി.ബി. ഉപയോഗിച്ച്‌ കുഴിച്ചശേഷം കുട്ടിയുടെ മൃതദേഹം മണ്ണിട്ട്‌ മൂടുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചേ വീണ്ടും രജിത്ത്‌ സ്‌ഥലത്തെത്തി മൃതദേഹം പുറത്തെടുത്തശേഷം മണ്ണെടുത്ത്‌ ആറടി കൂടിയെടുത്ത്‌ കുഴിച്ചിട്ടു. ഇതിനുശേഷം എടയ്‌ക്കാട്ടുവയല്‍ ഭാഗത്ത്‌ മണ്ണെടുക്കുന്നതിനായി പോയി. രാവിലെ പത്തുമണിയോടെ എടയ്‌ക്കാട്ടുവയലില്‍ പോലീസ്‌ അന്വേഷിച്ച്‌ ചെല്ലുമ്പോള്‍ രജിത്തും ബേസിലും ടിപ്പര്‍ ലോറിയില്‍ ജെ.സി.ബി. ഉപയോഗിച്ച്‌ മണ്ണ്‌ നിറയ്‌ക്കുകയായിരുന്നു. രജിത്ത്‌ അകാരണമായ ഭയവും വിഭ്രാന്തിയും കാണിച്ചിരുന്നതായി ടിപ്പര്‍ ഡ്രൈവര്‍മാര്‍ പറഞ്ഞു. പോലീസ്‌ എത്തിയതോടെ യാതൊരു എതിര്‍പ്പും കൂടാതെ ഇരുവരും കീഴടങ്ങി. പിന്നീട്‌ പ്രതികളെ ചോറ്റാനിക്കര പോലീസ്‌ കുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടിയ സ്‌ഥലത്ത്‌ എത്തിച്ചു.
മൃതദേഹം ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ.സ്‌ഥലത്തെത്തിയശേഷമേ പുറത്തെടുക്കുകയുള്ളൂവെന്ന്‌ അറിയിച്ചതോടെ പ്രതികളെ പോലീസ്‌ ചോറ്റാനിക്കര സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. സമയം ഉച്ചകഴിഞ്ഞിട്ടും ആര്‍.ഡി.ഒ. സ്‌ഥലത്തെത്താത്തതിനാല്‍ നാട്ടുകാര്‍ വൈകിട്ട്‌ ഏഴരയ്‌ക്ക്‌ നടക്കാവ്‌-പിറവം റോഡ്‌ ഉപരോധിച്ചു. വൈകുന്നേരം 4.30ന്‌ ഡെപ്യൂട്ടി കലക്‌ടര്‍ പൗളിന്‍ സംഭവസ്‌ഥലത്തെത്തി ആര്‍.ഡി.ഒ. വരില്ലെന്നറിയിച്ചു. തുടര്‍ന്ന്‌ പോലീസ്‌ പ്രതികളെ കൊണ്ടുവന്നെങ്കിലും ജനരോഷംമൂലം പ്രതികളെ പോലീസ്‌ ജീപ്പില്‍നിന്നു പുറത്തിറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്‌ പ്രതികളെ തിരികെ കൊണ്ടുപോയി. വൈകിട്ട്‌ 5.30 ഓടെ ജെ.സി.ബി. ഉപയോഗിച്ച്‌ പ്രതി രജിത്ത്‌ കാണിച്ച ഭാഗം കുഴിച്ചുനോക്കിയപ്പോള്‍ മൃതദേഹം കണ്ടുകിട്ടി.
ആറര അടി താഴ്‌ചയില്‍ കുഴി എടുത്താണ്‌ മൃതദേഹം മൂടിയത്‌. സംഭവസ്‌ഥലത്ത്‌ കൂടുതല്‍ പോലീസുകാരെ വിന്യസിക്കാതിരുന്നതാണ്‌ പ്രതികളെ കയേ്റ്റം േചെയ്യാന്‍ ജനങ്ങള്‍ ശ്രമിച്ചത്‌.
രജിത്ത്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
ചോറ്റാനിക്കര: കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി രജിത്ത്‌ പോലീസ്‌ പിടികൂടുമെന്നറിഞ്ഞ്‌ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയെന്ന്‌ പോലീസ്‌. കാമുകി റാണിയില്‍നിന്നു രജിത്തിന്‌ സംഭവത്തിലെ പങ്ക്‌ മനസിലാക്കിയ പോലീസ്‌ രജിത്തിന്റെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടു. ഭാര്യയാണു വിവരം രജിത്തിനെ അറിയിച്ചത്‌.
പോലീസ്‌ പിടികൂടുമെന്നായപ്പോള്‍ എടയ്‌ക്കാട്ടുവയലിനു സമീപം മണ്ണെടുക്കുന്ന സ്‌ഥലത്തു നിന്നു ബേസിലിനെ ഡീസല്‍ വാങ്ങാന്‍ പറഞ്ഞയച്ചു. തുടര്‍ന്നു പണി സ്‌ഥലത്തിനു സമീപത്തെ മുറിയിലെ കഴുക്കോലില്‍ തൂങ്ങിമരിക്കാന്‍ തുണി ഉപയോഗിച്ചു കുരുക്ക്‌ ഉണ്ടാക്കി. ചോറ്റാനിക്കര എസ്‌.ഐ: വി.പി. സുരേഷും സംഘവും രജിത്തിന്റെ പണി സ്‌ഥലത്തെത്തുവാന്‍ പത്ത്‌ മിനിറ്റ്‌ വൈകിയിരുന്നെങ്കില്‍ പ്രതിയെ ജീവനോടെ പിടികൂടുവാന്‍ കഴിയില്ലായിരുന്നു. കഴുക്കോലിലെ കുരുക്ക്‌ രജിത്ത്‌ പോലീസിനു കാണിച്ചുകൊടുത്തു. രജിത്ത്‌ ഭയത്തിലായിരുന്നു. റാണി ഭാവ വ്യത്യാസമില്ലാതെയാണ്‌ പോലീസിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്‌.
ചോറ്റാനിക്കര ഗ്രാമം വീണ്ടും ഞെട്ടി
ചോറ്റാനിക്കര: കാമുകനും കാമുകിയും ചേര്‍ന്ന്‌ കുടുംബാംഗങ്ങളായ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവമറിഞ്ഞ്‌ ഞെട്ടിയ ചോറ്റാനിക്കര ഗ്രാമവാസികള്‍ പിഞ്ചുകുഞ്ഞിന്റെ ദാരുണ കൊലപാതക വാര്‍ത്തയറിഞ്ഞ്‌ ഇന്നലെ വീണ്ടും ഞെട്ടി. ഈ സംഭവത്തിലും അമ്മയുടെയും കാമുകന്റെയും അവിഹിത ബന്ധമാണ്‌ കുഞ്ഞിന്റെ ജീവന്‍ ഇല്ലാതാക്കിയത്‌.
പ്ലസ്‌ ടുവിനു പഠിക്കുന്ന സമയത്താണ്‌ റാണി വിനോദ്‌ എന്ന ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടിയത്‌. ഈ ബന്ധത്തില്‍ രണ്ട്‌ പെ ണ്‍കുട്ടികളുണ്ടായി. മൂത്ത കുട്ടിയാണ്‌ കൊല്ലപ്പെട്ട അസ്‌ക. റാണിയുടെ സ്വഭാവം ശരിയല്ലാത്തതുകൊണ്ടാണ്‌ വിനോദ്‌ ഉപേക്ഷിച്ചതെന്ന്‌ റാണിയുടെ ബന്ധുക്കള്‍ പറയുന്നു.
രണ്ടു കുഞ്ഞുങ്ങളുമായി അത്താണിയില്‍ സ്വന്തം വീട്ടില്‍ താമസിച്ചുവന്ന റാണി പല സ്‌ഥലങ്ങളിലും ജോലി ചെയ്‌തു. അതോടെ പുരുഷന്മാരുമായുള്ള ബന്ധങ്ങളും വര്‍ധിച്ചു. കോലഞ്ചേരി ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ്‌ സെക്യൂരിറ്റിയായിരുന്ന ബേസിലുമായി അടുക്കുന്നത്‌. മുമ്പ്‌ ജെ.സി.ബി. ഡ്രൈവറായ രജിത്തുമായും റാണിക്ക്‌ ബന്ധമുണ്ടായിരുന്നു. രജിത്തും ബേസിലും ചേര്‍ന്ന്‌ രണ്ടുപേരുടെയും സൗകര്യത്തിനുവേ ണ്ടി റാണിയെ വാടക വീടെടുത്ത്‌ താമസിപ്പിക്കുകയായിരുന്നു. ഇളയ കുട്ടിയെ പിതാവിനെ ഏല്‍പ്പിച്ച റാണി മൂത്ത കുട്ടി അസ്‌കയെ ഒപ്പം കൂട്ടി. കുഞ്ഞ്‌ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ റാണി യാത്രയാവും. വൈകിട്ടാണ്‌ മടങ്ങിവരുന്നത്‌. രാത്രിയാകുമ്പോള്‍ രജിത്തും ബേസിലും എത്തും. രജിത്ത്‌ ചില ദിവസങ്ങളില്‍ പുതിയകാവില്‍ വാടക വീട്ടിലേക്കു പോകും. സഹോദരനെന്ന്‌ പരിചയപ്പെടുത്തിയ ബേസില്‍ പലപ്പോഴും രാത്രി റാണിയുടെ കൂടെയായിരിക്കും. രജിത്തും ബേസിലും റാണിയോട്‌ കുഞ്ഞിനെ സ്വന്തം വീട്ടിലാക്കുവാന്‍ പറഞ്ഞിട്ടുണ്ട്‌. കുറച്ചുമാസം അസ്‌കയെ പിതാവിന്റെ വീട്ടില്‍ കൊണ്ടുപോയെങ്കിലും പിന്നീട്‌ തിരികെ കൊണ്ടുവരികയായിരുന്നു. മൂന്നുപേരും ചേര്‍ന്ന്‌ തയ്യാറാക്കിയ പദ്ധതി പ്രകാരമാണോ കുഞ്ഞിനെ കൊന്നതെന്ന്‌ കൂടുതല്‍ അന്വേഷണത്തിലേ അറിയുവാന്‍ കഴിയൂ. കുഞ്ഞിനോട്‌ ലൈംഗിക അതിക്രമങ്ങള്‍ രജിത്ത്‌ കാട്ടിയിരുന്നുവെന്ന്‌ സംശയമുള്ളതിനാല്‍ അത്തരത്തിലുള്ള ശ്രമത്തിനിടയിലാണോ കുഞ്ഞ്‌ കൊല്ലപ്പെട്ടതെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ കിട്ടിയാലേ പറയുവാന്‍ കഴിയൂ എന്ന്‌ ചോറ്റാനിക്കര എസ്‌.ഐ. വി.പി. സുരേഷ്‌ പറഞ്ഞു.

No comments:

Post a Comment