Thursday, October 31, 2013

സ്‌മാര്‍ട്ട്‌ഫോണിന്‌ അടിവസ്‌ത്രം!


സ്‌മാര്‍ട്ട്‌ഫോണിന്‌ അടിവസ്‌ത്രം!

mangalam malayalam online newspaper
'സ്‌മാര്‍ട്ട്‌ഫോണിനുമില്ലേ സ്വകാര്യത'യെന്നാണ്‌ ജപ്പാന്‍ കമ്പനിയായ ബന്‍ഡായി ചോദിക്കുന്നത്‌. ഫോണിന്റെ ഡിസ്‌പ്ലേയ്‌ക്കും മറ്റും ധാരാളം സുരക്ഷാ സംവിധാനങ്ങളുണ്ട്‌. എന്നാല്‍, ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന 'ഹോം' ബട്ടണും മറ്റും ഒരുവിധത്തിലുളള സുരക്ഷയുമില്ല. ഇതാണ്‌ 'സ്‌മാര്‍ട്ട്‌ഫോണ്‍ പാന്റീസ'്‌ എന്ന ആശയത്തെ കുറിച്ച്‌ കമ്പനി ചിന്തിക്കാന്‍ കാരണമായത്‌.
കഴിഞ്ഞ മാര്‍ച്ചിലാണ്‌ ജപ്പാനില്‍ ആദ്യമായി 'പാന്റ്‌സു' എന്ന 'സ്‌മാര്‍ട്ട്‌ഫോണ്‍ പാന്റീസ'്‌ അവതരിപ്പിച്ചത്‌. ഉപയോഗിക്കാന്‍ വളരെ എളുപ്പമായതിനാലും കൗമാരക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതിനാലും പാന്റ്‌സു വന്‍ ഹിറ്റായി മാറി.
പാന്റ്‌സു വിജയമായതോടെ പുതിയ സിലിക്കോണ്‍ സ്‌മാര്‍ട്ട്‌ഫോണ്‍ അടിവസ്‌ത്രങ്ങളും കമ്പനി രംഗത്തിറക്കി. ബിക്കിനി മുതല്‍ വ്യത്യസ്‌ത തരങ്ങളിലുളള അടിവസ്‌ത്രങ്ങളാണ്‌ പുതുതായി എത്തിയിരിക്കുന്നത.്‌ ഒരു പീസിന്‌ രണ്ട്‌ ഡോളറാണ്‌ വില. ഓണ്‍ലൈനിലും ലഭ്യമാണ്‌.

No comments:

Post a Comment